AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

K Bhagyaraj : തമിഴ് നടനും സംവിധായകനുമായ കെ ഭാഗ്യരാജ് അന്തരിച്ചു

Tamil Director And Actor K Bhagyaraj Death News : ഹൃദയാഘാതത്തെ തുടർന്നായിരുന്നു കെ ഭാഗ്യരാജിൻ്റെ അന്ത്യം. തമിഴിന് പുറമെ മലയാളത്തിലും തെലുങ്കിലും മറ്റ് ഭാഷകളിലുമായി നിരവധി ചിത്രങ്ങളിൽ ഭാഗ്യരാജ് അഭിനയിച്ചിട്ടുണ്ട്. 1991ൽ കേരളത്തിലെ നിയമസഭ തിരഞ്ഞെടുപ്പിൽ ഭാഗ്യരാജ് മത്സരിച്ചിട്ടുണ്ട്.

K Bhagyaraj : തമിഴ് നടനും സംവിധായകനുമായ കെ ഭാഗ്യരാജ് അന്തരിച്ചു
K BhagyarajImage Credit source: K Bhagyaraj Facebook
Jenish Thomas
Jenish Thomas | Updated On: 27 Jun 2026 | 11:45 AM

ചെന്നൈ : തമിഴ് സിനിമ സംവിധായകനും നടനുമായ കെ ഭാഗ്യരാജ് അന്തരിച്ചു. ദിലീപിൻ്റെ മിസ്റ്റർ മരുമകൻ സിനിമയിൽ അടക്കം അഭിനയിച്ച് ശ്രദ്ധേയനായ താരമാണ് ഭാഗ്യരാജ്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 73 വയസായിരുന്നു. തമിഴിനും പുറമെ മലയാളത്തിലും മറ്റ് തെന്നിന്ത്യൻ ഭാഷകളിൽ നിരവധി വേഷങ്ങൾ ഭാഗ്യരാജ് അവതരിപ്പിച്ചിട്ടുണ്ട്.

തുടക്കം ജൂനിയർ ആർട്ടിസ്റ്റായി

ജൂനിയർ ആർട്ടിസ്റ്റായും അസിസ്റ്റൻ്റ് ഡയറക്ടറുമായിട്ടാണ് ഭാഗ്യരാജ് തമിഴ് സിനിമ മേഖലയിലേക്കെത്തുന്നത്. 1977ലെ 16 വയതിനിലെ എന്ന ചിത്രത്തിൽ ജൂനിയർ ആർട്ടിസ്റ്റായി ചെറിയ വേഷവും കൈകാര്യം ചെയ്തിരുന്നു. പിന്നീട് 1978ൽ ഇറങ്ങിയ സിഗപ്പു റോജാക്കൾ എന്ന സിനിമയ്ക്ക് സംഭാഷണം എഴുതിയത് ഭാഗ്യരാജയായിരുന്നു. 1979ൽ സുവരിലധാ ചിത്തിരങ്ങൾ എന്ന ചിത്രത്തിലൂടെയാണ് ഭാഗ്യരാജ് സ്വതന്ത്ര സംവിധായകനാകുന്നത്. ആ ചിത്രത്തിൽ ഒരു പ്രധാന വേഷവും ഭാഗ്യരാജ് അവതരിപ്പിച്ചിരുന്നു.

ALSO READ : Actress Sheelu Abraham: ഞാനത് പറയും, എനിക്ക് വേണമെങ്കിൽ രഹസ്യ പിന്തുണയും ഉണ്ടാകും! അമ്മ സംഘടനയുമായി ബന്ധപ്പെട്ട പ്രതികരിച്ച് ഷീലു എബ്രഹാം

മധ്യവർഗത്തിൻ്റെ കഥപശ്ചാത്തലം

ശേഷം ഒരു കൈ ഒസൈ, മൗന ഗീതങ്ങൾ, അന്ദ 7 നാട്ക്കൾ, ഡാർലിങ് ഡാർലിങ് ഡാർലിങ്, മുന്താനൈ മുടിച്ചു, ധാവണി കനവുകൾ, ചിന്ന വീട്, ഇങ്ക ചിന്ന റാസ, അവസര പോലീസ് 100 എന്നിങ്ങിനെ 80-90 കാലഘട്ടങ്ങിൽ പ്രമുഖ ചിത്രങ്ങൾ ഭാഗ്യരാജ് ഒരുക്കി. മിക്കതും മധ്യവർഗത്തെ അനുബന്ധിച്ചുള്ള പ്രമേയങ്ങളായിരുന്നു ഭാഗ്യരാജ് ചിത്രങ്ങളും കഥ സാരം. സംവിധാനത്തിനൊപ്പം സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ഭാഗ്യരാജ് ചെയ്തിരുന്നു. 75 ഓളം സിനിമകളിലായിരുന്നു ഭാഗ്യരാജ് അഭിനയിച്ചിട്ടുള്ളത്. അത് ഒന്നായിരുന്ന ദിലീപ് ചിത്രം മിസ്റ്റർ മരുമകൻ. 2010ൽ സന്താനത്തെ നായകനാക്കി ഒരുക്കി സിദ്ധു +2 ഭാഗ്യരാജ് ഏറ്റവും അവസാനമായി സംവിധാനം ചെയ്ത ചിത്രം. കഴിഞ്ഞ വർഷം ഇറങ്ങിയ ധനുഷ് ചിത്രം കുബേരയിലും ഭാഗ്യരാജ് ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചിരുന്നു.

പഴകാല താരം പൂർണിമ ജയറാമാണ് ഭാഗ്യരാജിൻ്റെ ഭാര്യ. ശരണ്യ ഭാഗ്യരാജ്, ശാന്തനു ഭാഗ്യരാജ് എന്നിവരാണ് താരത്തിൻ്റെ മക്കൾ. ഇതിൽ ശാന്തനു തമിഴ് മലയാളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം നാളെ ജൂൺ 28-ാം തീയതി ചെന്നൈയിൽ വസതയിൽ വെച്ചുള്ള പൊതുദർശനത്തിന് ശേഷം ഉച്ചയ്ക്ക് 1.30ന് ബസന്ത് നഗറിലെ മൃതദേഹം പൊതുശ്മശാനത്തിൽ വെച്ച് അടക്കം ചെയ്യും.

English Summary

Veteran Tamil Director And Actor K Bhagyaraj Passed Away Due To Cardic Arrest At The Age of 73. Late Actor Worked in Malayalam Film Mister Marumakan Starred By Dileep. K Bhagyaraj acted in 70 Plus Movies Directed almost 20 Films in Tamil

Follow Us