Vijay babu Vs Rima Kallingal: ‘ആ സിനിമകൾക്കൊന്നും ആരും ക്രെഡിറ്റും സ്പേസും എടുക്കാത്തത് നന്നായി’: റിമ കല്ലിങ്കലിന് മറുപടിയുമായി വിജയ് ബാബു

Vijay Babu on Rima Kallingal Over Lokah Movie Credit: ആ സിനിമകൾക്കൊന്നും ആരും ക്രെഡിറ്റും സ്പേസും നൽകാത്ത് നന്നായെന്നും ലോകയുടെ വിജയത്തിന്റെ ക്രെഡിറ്റ് വേഫെറർ ഫിലിംസിനാണെന്നും വിജയ് പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു വിജയ് ബാബുവിന്റെ പ്രതികരണം.

Vijay babu Vs Rima Kallingal: ആ സിനിമകൾക്കൊന്നും ആരും ക്രെഡിറ്റും സ്പേസും എടുക്കാത്തത് നന്നായി: റിമ കല്ലിങ്കലിന് മറുപടിയുമായി വിജയ് ബാബു

Vijay Babu Vs Rima Kallingal

Updated On: 

07 Oct 2025 | 06:57 AM

മലയാള സിനിമ മേഖലയ്ക്ക് പുത്തൻ ഉണർവേകിയിരിക്കുകയാണ് കല്യാണി പ്രിയദർശൻ ചിത്രം ‘ലോക ചാപ്റ്റർ 1 ചന്ദ്ര’. നിലവിൽ മലയാളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായി ‘ലോക’ മാറി. അധികം വൈകാതെ ചിത്രം 300 കോടി ക്ലബിൽ കടക്കുമെന്നാണ് വിവരം. എന്നാൽ ഇതിനിടെയിൽ നടി പാർവതി, ദർശന പോലുള്ള നടിമാർക്കും അർഹതപ്പെട്ടതാണ് ‘ലോകയുടെ’ വിജയം എന്ന തരത്തിൽ നൈല ഉഷയുടെ പരാമർശം വലിയ രീതിയിൽ ചർച്ചയായിരുന്നു. ഇതിനു പിന്നാലെ കഴിഞ്ഞ ദിവസം നടി റിമ കല്ലിങ്കൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

ലോകയുടെ വിജയത്തിന്റെ ക്രെഡിറ്റ് അവര്‍ക്ക് തന്നെയുള്ളത് ആണെന്നും അതിൽ നിന്ന് ഒന്നും എടുത്ത് കൊണ്ട് പോകാൻ താൻ ആ​ഗ്രഹിക്കുന്നില്ലെന്നും റിമ പറഞ്ഞിരുന്നു. പക്ഷേ അതിനുള്ള സ്പേസ് ഉണ്ടാക്കിയത് ഞങ്ങൾ ആണെന്നും നടി പറഞ്ഞു. നല്ല സിനിമകൾ ആര് അഭിനയിച്ചാലും വിജയിക്കുമെന്നും അതിന് വേണ്ട പിന്തുണ വേണമെന്നും അവിടെ ലിം​ഗ വ്യത്യാസമില്ലെന്നും എന്നും റിമ കൂട്ടിച്ചേർത്തു. ന്യു ഇന്ത്യന്‍ എക്സ്പ്രസിനോട് ആയിരുന്നു റിമയുടെ പ്രതികരണം.

എന്നാൽ ഇത് ഏറെ ചർച്ചയായതോടെ റിമ കല്ലിങ്കലിന് പരോക്ഷ മറുപടിയുമായി നടനും നിർമാതാവുമായ വിജയ് ബാബു രം​ഗത്ത് എത്തി. മലയാളത്തിൽ മുൻപ് വന്നിട്ടുള്ള സ്ത്രീ കേന്ദ്രീകൃത സിനിമകളെ ഉദ്ദരിച്ച് കൊണ്ടായിരുന്നു വിജയ് ബാബുവിന്റെ വാക്കുകൾ. റിമ അഭിനയിച്ച 22 ഫീമെയിൽ കോട്ടയവും ഇതിൽ ഉൾപ്പെടുന്നു. ആ സിനിമകൾക്കൊന്നും ആരും ക്രെഡിറ്റും സ്പേസും നൽകാത്ത് നന്നായെന്നും ലോകയുടെ വിജയത്തിന്റെ ക്രെഡിറ്റ് വേഫെറർ ഫിലിംസിനാണെന്നും വിജയ് പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു വിജയ് ബാബുവിന്റെ പ്രതികരണം.

Also Read:മീ ടൂ’ ആരോപണം: തെറ്റ് ഏറ്റുപറഞ്ഞ് ഖേദം പ്രകടിപ്പിച്ചതിനാൽ സജിൻ ബാബുവിന്റെ സിനിമയിൽ അഭിനയിച്ചു – റിമ കല്ലിങ്കൽ

‘വൈശാലി, ഉണ്ണിയാർച്ച, കടത്തനാട്ട് മാക്കം, കള്ളി ചെല്ലമ്മ, അവളുടെ രാവുകൾ, ആ​ദാമിന്റെ വാരിയെല്ല്, നീലത്താമര, പഞ്ചാ​ഗ്നി, എന്റെ സൂര്യ പുത്രിക്ക്, ആകാശദൂത്, ഇന്റിപെന്റൻസ്, എൽസമ്മ എന്ന ആൺകുട്ടി, നന്ദനം, ചിന്താവിഷ്ടയായ ശ്യാമള, അച്ചുവിന്റെ അമ്മ, ഹൗ ഓൾഡ് ആർയു, 22 ഫീമെയിൽ കോട്ടയം… തുടങ്ങി ഒട്ടനവധി സിനിമകൾക്ക് ക്രെഡിറ്റ് നൽകി ആരും സ്പേയ്സ് എടുക്കാത്തതിൽ നന്ദി ദൈവമേ എന്നായിരുന്നു വിജയ് ഫേസ്ബുക്കിൽ കുറിച്ചത്. മലയാളം എന്നും മികച്ച സ്ത്രീ കേന്ദ്രീകൃത സിനിമകൾ നൽകിയിട്ടുണ്ടെന്നും കാലം മാറിയപ്പോൾ, പുതിയ പ്രേക്ഷകരെ ചേർത്തുകൊണ്ട് ഒടിടിയുടെ സഹായത്തോടെ നമ്മുടെ വ്യവസായം കൂടുതൽ ഉയരങ്ങളിൽ എത്തിയപ്പോൾ, ആഗോള നിലവാരവും ലളിതവും നേരായതുമായ കണ്ടന്റുകൾ നമ്മൾ ഉണ്ടാക്കാൻ തുടങ്ങിയെന്നും വിജയ് കുറിച്ചു. സിനിമ നിർമിച്ചതിന്റെ മുഴുവൻ ക്രെഡിറ്റും ടീം വേഫെയറിനും ലോകക്കും മാത്രം അവകാശപ്പെട്ടതാണ് എന്നും വിജയ് ബാബു കുറിച്ചു.

Follow Us
Related Stories
Kulappulli Leela: “ഒറ്റപ്പെട്ടുപ്പോയി… ഇന്ന് കിടന്നാൽ നാളെ ഉണരരുത് എന്നാണ് പ്രാർത്ഥന”; കുളപ്പുള്ളി ലീല പറയുന്നു
Patriot Box Office Collection: എന്റമോ 100 കോടി അടിക്കുമോ? പേട്രിയറ്റ് ആദ്യദിന ബോക്‌സ് ഓഫീസ് കളക്ഷന്‍
Harisree Ashokan: “അത് ചെയ്തുകഴിഞ്ഞാണ് തോന്നിയത്, അങ്ങനെ ഒരെണ്ണം ചെയ്യേണ്ടിയിരുന്നില്ലെന്ന്“; ഹരിശ്രീ അശോകന്‍ വെളിപ്പെടുത്തുന്നു
Director Priyadarshan: 80 വയസ്സുള്ള ആ അമ്മൂമ്മയുടെ വാക്കുകൾ ദേശീയ അവാർഡിനേക്കാൾ വലുതായിരുന്നു; അനുഭവം പങ്കുവച്ച് പ്രിയദർശൻ
Sreenivasan: പുന്നച്ചാലിൽ നടൻ ശ്രീനിവാസന്റെ സ്മാരകമുയർന്നു; ശനിയാഴ്ച നടൻ സിദ്ദിഖ് ഉദ്ഘാടനം ചെയ്യും
Patriot Movie Review: താരരാജാക്കന്മാരല്ലേ…വരവ് വെറുതെയായില്ല; പേട്രിയറ്റ് പ്രതീക്ഷ കാത്തു
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
മാം​ഗോ ​ഡ്രിങ്കിലെ രാജാക്കന്മാർ ഇവരെല്ലാം
വേനൽക്കാലത്ത് കോഴിയോ മീനോ ആരോഗ്യകരം?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്