Vijay: ദളപതിയുടെ വിവാഹ ജീവിതത്തിന് വേണ്ടി പ്രാർത്ഥന, വേളാങ്കണയിൽ മുട്ടിലിഴഞ്ഞ് വിജയ് ആരാധകൻ

Vijay Fan Prays at Velankanni Church: താരത്തിന്റെ രാഷ്ട്രീയ പ്രവേശനവും പുതിയ സിനിമകളുടെ തിരക്കും ചർച്ചയാകുന്നതിനിടയിലാണ് ഭാര്യ സം​ഗീത സ്വർണലിം​ഗം വിവാഹമോചനത്തിന് ഹർജി സമർപ്പിച്ചത്. ഇപ്പോഴിതാ, വിജയ്‌യുടെ കുടുംബജീവിതത്തിലെ സമാധാനത്തിനായി പ്രാർത്ഥനയുമായി എത്തിയിരിക്കുകയാണ് ഒരു കടുത്ത ആരാധകൻ.

Vijay: ദളപതിയുടെ വിവാഹ ജീവിതത്തിന് വേണ്ടി പ്രാർത്ഥന, വേളാങ്കണയിൽ മുട്ടിലിഴഞ്ഞ് വിജയ് ആരാധകൻ

Vijay Fan

Updated On: 

06 Mar 2026 | 05:16 PM

തമിഴ് സൂപ്പർ താരം വിജയ്യുടെ വിവാഹമോചന വാർത്ത സിനിമാ ലോകത്തെ ചൂടേറിയ ചർച്ചയായി മാറിക്കഴിഞ്ഞു. താരത്തിന്റെ രാഷ്ട്രീയ പ്രവേശനവും പുതിയ സിനിമകളുടെ തിരക്കും ചർച്ചയാകുന്നതിനിടയിലാണ് ഭാര്യ സം​ഗീത സ്വർണലിം​ഗം വിവാഹമോചനത്തിന് ഹർജി സമർപ്പിച്ചത്. 2021 ഏപ്രില്‍ മുതല്‍ വിജയ്‍ക്ക് ഒരു നടിയുമായി അവിഹിത ബന്ധമുണ്ടെന്നാണ് സംഗീത വിവാഹ മോചന ഹര്‍ജിയില്‍ ആരോപിക്കുന്നത്.

ഇപ്പോഴിതാ, വിജയ്‌യുടെ കുടുംബജീവിതത്തിലെ സമാധാനത്തിനായി പ്രാർത്ഥനയുമായി എത്തിയിരിക്കുകയാണ് ഒരു കടുത്ത ആരാധകൻ. താരത്തിന്റെ വിവാഹജീവിതത്തില്‍ സമാധാനം ലഭിക്കാനായി ഒരു ആരാധകന്‍ വേളാങ്കണ്ണിയില്‍ നടത്തുന്ന പ്രാര്‍ഥനയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.

ALSO READ: വിജയും തൃഷയും ചെയ്തത് ശരിയോ? ഭാര്യയെ അവഗണിക്കരുതെന്ന് സനം ഷെട്ടി

വിശ്വ എന്ന ആരാധകനാണ് വേളാങ്കണിയിൽ നേർച്ച നടത്തിയത്. വിജയ്‍യുടെയും സംഗീതയുടെയും പഴയ ചിത്രം കൈയിലേന്തി മുട്ടില്‍ ഇഴയുന്ന വിശ്വയുടെ വിഡിയോയാണ് സമൂ​ഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഒപ്പം അദ്ദേഹത്തിന്‍റെ ഭാര്യ മീനാക്ഷിയുമുണ്ട്. എന്നാല്‍ വിഡിയോയ്ക്ക് കൂടുതലും നെഗറ്റീവ് കമന്‍റുകളുമാണ് ലഭിക്കുന്നത്.

 

വിജയ് ആരാധകരുടെ നിലവാരത്തകര്‍ച്ച എന്ന രീതിയിലാണ് വീഡിയോ പ്രചരിക്കപ്പെടുന്നത്. താരത്തിന്റെ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തിനായി ആരാധകര്‍ വേളാങ്കണ്ണിയിലേക്ക് പദയാത്ര നടത്തിയതും വാര്‍ത്തയായിരുന്നു.

Follow Us
Related Stories
Udhayanidhi Stalin: മാന്യതയുണ്ടോ? നിങ്ങളുടെ ഇഷ്ടാനിഷ്ടങ്ങൾക്ക് വഴങ്ങാനുള്ള പണയ വസ്തുവല്ല സ്ത്രീ! ഉദയനിധിക്കെതിരെ തുറന്നടിച്ച് ഖുശ്ബു സുന്ദർ
Actor Pradeep Rawat Passes Away: നടൻ പ്രദീപ് റാവത്ത് അന്തരിച്ചു; വിടവാങ്ങിയത് ചൈന ടൗൺ കസിൻസ് എന്നീ സിനിമകളിലൂടെ മലയാളികളെ ഞെട്ടിച്ച വില്ലൻ
20 Years Of Suriya And Jyotika: “പ്രണയം മാത്രം”; ജ്യോതികയുമൊത്തുള്ള 20 വർഷങ്ങളെ കുറിച്ച് സൂര്യ
‘സിനിമയിൽ മകൾ എന്നൊന്നുമില്ല കഥാപാത്രം മാത്രം’; മകൾക്കൊപ്പമുള്ള അഭിനയത്തെ കുറിച്ച് മോഹൻലാൽ
Vismaya Mohanlal’s Thudakkam Movie : ‘തുടക്കം സംഭവിക്കുന്നത് ഇങ്ങനെ… ‘വിസ്മയ മോഹൻലാലിന്റെ ആദ്യ സിനിമയ്ക്ക് പിന്നിലെ രഹസ്യം വെളിപ്പെടുത്തി സംവിധായകൻ
Suchithra Mohanlal : ചിലത് എനിക്ക് ഇഷ്ടമാവാറില്ല… മോഹൻലാലിന്റെ സിനിമകളെ കുറിച്ച് തുറന്ന് പറഞ്ഞ് സുചിത്രയും വിസ്മയയും
ശരീരഭാരം കുറയ്ക്കാൻ ഞാവൽപ്പഴം എങ്ങനെ, എപ്പോൾ കഴിക്കണം?
ഫീച്ചറുകൾ ഇതാ എണ്ണിക്കോ! വൺപ്ലസ് N6x 5G വിൽപ്പന തുടങ്ങി
ടിവി റിമോട്ട് സുരക്ഷിതമായി എങ്ങനെ വൃത്തിയാക്കാം?
ഇത് വർക്കാകും! റിമി ടോമിയുടെ വർക്കൗട്ട് രഹസ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു