Vijay Sethupathi’s Slum Dog Movie Teaser : ഇതുവരെ കാണാത്ത ലുക്കില്‍ വിജയ് സേതുപതി, ‘സ്ലം ഡോഗിന്റെ’ ടീസര്‍ പുറത്ത്

വിജയ് സേതുപതിയെ നായകനാക്കി പ്രശസ്ത തെലുങ്ക് സംവിധായകന്‍ പുരി ജഗന്നാഥ് ഒരുക്കുന്ന 'സ്ലം ഡോഗിന്റെ' ടീസര്‍ പുറത്തിറങ്ങി. പാന്‍ ഇന്ത്യന്‍ സിനിമയായാണ് സ്ലം ഡോഗ് എത്തുന്നത്. മലയാളിയായ സംയുക്ത മേനോനാണ് ചിത്രത്തിലെ നായിക. ആക്ഷനും ഇമോഷനും കോമഡിയും കോര്‍ത്തിണക്കിയ ഒരു മാസ് പടമാണ് ചിത്രമെന്ന് ടീസറില്‍ വ്യക്തമാണ്. 33 ടെംപിള്‍ റോഡ് എന്ന ടൈറ്റില്‍ ടാഗ് ലൈനോടു കൂടി എത്തുന്ന ചിത്രം നിര്‍മ്മിക്കുന്നത് പുരി കണക്ടിന്റെ ബാനറില്‍ പുരിജഗന്നാഥും ചാര്‍മി കൗറും, ജെ.ബി മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ജെ.ബി നാരായണ്‍, റാവു കോണ്‍ട്രോള എന്നിവര്‍ ചേര്‍ന്നാണ്.

Vijay Sethupathis Slum Dog Movie Teaser : ഇതുവരെ കാണാത്ത ലുക്കില്‍ വിജയ് സേതുപതി, സ്ലം ഡോഗിന്റെ ടീസര്‍ പുറത്ത്

Slum Dog Teaser

Updated On: 

09 Jun 2026 | 01:41 PM

Vijay Sethupathi’s Movie Slum Dog Teaser : സൂപ്പര്‍ താരം വിജയ് സേതുപതിയെ നായകനാക്കി പ്രശസ്ത തെലുങ്ക് സംവിധായകന്‍ പുരി ജഗന്നാഥ് ഒരുക്കുന്ന ‘സ്ലം ഡോഗിന്റെ’ ടീസര്‍ പുറത്തിറങ്ങി. പാന്‍ ഇന്ത്യന്‍ സിനിമയായാണ് സ്ലം ഡോഗ് എത്തുന്നത്. 33 ടെംപിള്‍ റോഡ് എന്ന ടൈറ്റില്‍ ടാഗ് ലൈനോടു കൂടി എത്തുന്ന ചിത്രം നിര്‍മ്മിക്കുന്നത് പുരി കണക്ടിന്റെ ബാനറില്‍ പുരിജഗന്നാഥും ചാര്‍മി കൗറും, ജെ.ബി മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ജെ.ബി നാരായണ്‍, റാവു കോണ്‍ട്രോള എന്നിവര്‍ ചേര്‍ന്നാണ്. മലയാളിയായ സംയുക്ത മേനോനാണ് ചിത്രത്തിലെ നായിക. ആക്ഷനും ഇമോഷനും കോമഡിയും കോര്‍ത്തിണക്കിയ ഒരു മാസ് പടമാണ് സ്ലം ഡോഗെന്ന് ടീസറില്‍ വ്യക്തമാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങിയപ്പോള്‍ തന്നെ വലിയ പ്രേക്ഷക പിന്തുണായാണ് ലഭിച്ചത്.

മാസ്-സ്റ്റൈലിഷ് ലുക്കില്‍ വിജയ് സേതുപതി

പ്രേക്ഷകര്‍ ഇതുവരെ കാണാത്ത തരത്തില്‍ മാസ് സ്റ്റൈലിഷ് ലുക്കിലാണ് വിജയ് സേതുപതി ചിത്രത്തിലുള്ളത് എന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു. ‘
മഴ പെയ്യുമ്പോള്‍, കാക്കകളെപ്പോലെ മരത്തിനടിയില്‍ അഭയം തേടി ഞങ്ങള്‍ ഒതുങ്ങിക്കൂടും. അതാണ് ഞങ്ങള്‍ ജീവിക്കാന്‍ നിര്‍ബന്ധിതരായ ജീവിതം. ഞങ്ങളുടെ ആ ദുരിതം മുതലെടുക്കാന്‍ നിങ്ങള്‍ ധൈര്യപ്പെട്ടാല്‍, ഞങ്ങള്‍ നിങ്ങളെ വെറുതെ വിടുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? ‘എന്ന മാസ്സ് ഡയലോഗിന്റെ പശ്ചാത്തലത്തില്‍ നായകനായ വിജയ് സേതുപതി സ്ലോമോഷനില്‍ മുന്നോട്ട് നടന്നുനീങ്ങുന്ന ഷോട്ടോടു കൂടിയാണ് ടീസര്‍ തുടങ്ങുന്നത്. ഒരു മിനിറ്റ് പന്ത്രണ്ട് സെക്കന്റ് ആകെ ദൈര്‍ഘ്യമുള്ള ടീസറില്‍ പിന്നീടങ്ങോട് ഒരോ പ്രധാന കഥാപാത്രങ്ങളും മിന്നിമാഞ്ഞ് പോകുന്നു.

അണിനിരക്കുന്നത് വന്‍ താരനിര

വിജയ് സേതുപതിക്കും സംയുക്തക്കും പുറമെ വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ബോളിവുഡ് താരം തബു, കന്നഡ താരം വിജയ് കുമാര്‍, സറീന വഹാബ് എന്നിവര്‍ നിര്‍ണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബ്രഹമാജി, വി.ടി.വി ഗണേഷ് എന്നിവരും എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്.
ഹിറ്റ് സിനിമകളായ അര്‍ജുന്‍ റെഡ്ഡി, കബീര്‍ സിങ്ങ്, അനിമല്‍ എന്നീ ചിത്രങ്ങള്‍ക്ക് സംഗീതമൊരുക്കിയ ദേശീയ അവാര്‍ഡ് ജേതാവ് കൂടിയായ ഹര്‍ഷവര്‍ധന്‍ രാമേശ്വര്‍ ആണ് സ്ലം ഡോഗിനും സംഗീതം ഒരുക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.

അഞ്ച് ഭാഷകളില്‍ റിലീസ്

നിലവില്‍ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നീ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസായാണ് ചിത്രം എത്തുന്നത്. ചിത്രത്തിന്റെ രചനയും പുരി ജഗന്നാഥ് തന്നെയാണ്. ക്യാമറ കൈകാര്യം ചെയ്യുന്നത് സാം .കെ നായിഡു ആണ്. എഡിറ്റിംഗ് സന്തോഷ് നൂസിലയാണ്. ആശിഷ് തേജ, ജോണി ഷെയ്ഖ് എന്നിവരാണ് ആര്‍ട്ട് ഡയറക്ടര്‍മാര്‍, ജിതന്‍ ശര്‍മ കോ- ഡയറക്ടറാണ്.

ചിത്രത്തിന്റെ ടീസര്‍

English Summary

The teaser of ‘Slum Dog’, directed by famous Telugu director Puri Jagannath and starring superstar Vijay Sethupathi, has been released. Slum Dog is a pan-Indian film. Malayali Actress Samyuktha Menon is the heroine of the film. The teaser clearly states that Slum Dog is a mass film that combines action, emotion and comedy. The first look of the film received huge audience support when it was released.

Loading...
Unable to load recommendations.
Follow Us
Related Stories
Shamna Kasim : ആ ഒരൊറ്റ കാരണം കൊണ്ട് വൻ ഹിറ്റുകൾ വരെ ഉപേക്ഷിച്ചു, തുറന്ന് പറഞ്ഞ് ഷംന കാസിം
Bigg Boss Malayalam Season 8 : എന്തിനാണ് ഇങ്ങോട്ട് വന്നതെന്ന് മോഹൻലാൽ, റിനി ആൻ ജോർജ്ജ് ​ഹൗസിൽ നിന്ന് പുറത്ത്
Biju Menon-Samyuktha Varma: സംയുക്തയും ബിജു മേനോനും ഒരുമിച്ചുള്ള ഒരു സിനിമ ഇനി എപ്പോൾ? മറുപടി പറഞ്ഞ് ബിജു മേനോൻ!
‘Chooral’ Fame Shameer Khan: “എൻ്റെ ബാപ്പയാണേ അങ്ങനെയൊരു സംഭവം നടന്നിട്ടില്ല”; റീൽസിൽ നിന്നും സിനിമയിലേക്കുള്ള യാത്ര വിവരിച്ച് ചൂരലിലെ ഷമീർ ഖാൻ
Bethlehem Kudumba Unit : 300 കോടി നേട്ടം, ചിലവ് കേട്ട് ഞെട്ടരുത്, ബെത്ലഹേം കുടുംബ യൂണിറ്റ് മാജിക്
Big boss Malayalam Season 8:കപ്പ് ചേട്ടൻ തന്നെ തൂക്കും! രാഹുൽ ഈശ്വർ റിനി കോംബോ വർക്ക് ആകില്ല; ഭാര്യ ദീപ
ഹോണ്ട എലവേറ്റ് ഫേസ് ലിഫ്റ്റ് വരുന്നു
ഐഫോൺ 18 പ്രോ ഫീച്ചറുകൾ അ‌റിയാമോ!
സപ്ലിമെൻ്റുകൾ വേണ്ട; ക്രിയാറ്റിൻ ലഭിക്കാൻ ഈ ഭക്ഷണങ്ങൾ!
ചിയാസീഡ് ഈ രീതിയിൽ ഒരിക്കലും കഴിക്കരുത്!
Viral Video | റെയിൽ ട്രാക്കിൽ പുലിയോ?
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്