AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Viral Video Trisha Krishnan: 42ാം വയസ്സിലെ തൃഷയുടെ അഭ്യാസങ്ങൾ! വർക്കൗട്ട് വീഡിയോ വൈറൽ

Viral Video Trisha Krishnan: ഇത്രയും വർഷം ഒരാൾക്ക് നായികയായി സിനിമയിൽ തുടരുവാൻ സാധിക്കുന്നതിന്റെ ഒരേയൊരു കാര്യം ഡെഡിക്കേഷൻ തന്നെയാണ്. 42 കാരിയായ തൃഷയ്ക്ക് ഇന്നും 24 കാരുടെ ലുക്കും ചുറുചുറുക്കുമാണ്...

Viral Video Trisha Krishnan: 42ാം വയസ്സിലെ തൃഷയുടെ അഭ്യാസങ്ങൾ! വർക്കൗട്ട് വീഡിയോ വൈറൽ
Thrisha Krishna
Ashli C
Ashli C | Published: 08 Feb 2026 | 09:53 PM

22 വർഷമായി തമിഴ് സിനിമയിൽ തരംഗമായി നിൽക്കുന്ന നായിക അതാണ് തൃഷ. ഇത്രയും വർഷം ഒരാൾക്ക് നായികയായി സിനിമയിൽ തുടരുവാൻ സാധിക്കുന്നതിന്റെ ഒരേയൊരു കാര്യം ഡെഡിക്കേഷൻ തന്നെയാണ്. 42 കാരിയായ തൃഷയ്ക്ക് ഇന്നും 24 കാരുടെ ലുക്കും ചുറുചുറുക്കുമാണ്. കഴിഞ്ഞവർഷത്തിൽ 4 ചിത്രങ്ങളാണ് തൃഷയുടെതായി പുറത്തിറങ്ങിയത് അതിൽ രണ്ട് ചിത്രങ്ങൾ ബോക്സ് ഓഫീസ് ഹിറ്റായി മാറി.

തെന്നിന്ത്യൻ സിനിമ ലോകത്തെ ക്വീൻ എന്ന വിശേഷിപ്പിക്കപ്പെടുന്ന താരമാണ് തൃഷ. 1999 മിസ്സ് ചെന്നൈ പട്ടം നേടിയാണ് തൃഷ ശ്രദ്ധിക്കപ്പെടുന്നത്. സിനിമാരംഗത്തേക്കുള്ള താരത്തിന്റെ ആദ്യ ചവിട്ടുപടി ആയിരുന്നു മോഡലിംഗ്. ‘മൗനം പേശിയതേ എന്ന ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറ്റം.

പിന്നീടിങ്ങോട്ട് 22 വർഷക്കാലം തമിഴ് സിനിമയിലെ ഒഴിച്ചു മാറ്റാൻ ആകാത്ത ഒരു സജീവ സാന്നിധ്യമായി മാറുകയായിരുന്നു നടി. ഇക്കാലമത്രയും തന്റെ സൗന്ദര്യത്തിനാണ് നടി പ്രാധാന്യം നൽകിയത്. ശരീരം നന്നായി പരിപാലിക്കുന്നതിനായി എപ്പോഴും സമയം കണ്ടെത്താറുണ്ട്. ഇപ്പോഴിതാ ജിമ്മിൽ കഠിനാധ്വാനം ചെയ്യുന്ന തൃഷയുടെ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.

 

 

View this post on Instagram

 

A post shared by Trish (@trishakrishnan)

42 വയസ്സായിട്ടും നടി തൃഷ കൃഷ്ണൻ ഇപ്പോഴും അവിവാഹിതയാണ്. അടുത്തിടെ മുംബൈയിലെ ഒരു പ്രശസ്ത ബിസിനസുകാരനെ വിവാഹം കഴിക്കാൻ പോകുന്നു എന്ന വാർത്തകൾ ഇന്റർനെറ്റിൽ പ്രചരിച്ചിരുന്നു. വാർത്ത പ്രചരിച്ചതോടെ ഒടുവിൽ മൗനം വെടിഞ്ഞ് തൃഷ തന്നെ പ്രതികരണവുമായി എത്തിയിരുന്നു. lന്റെ ഹണിമൂൺ എവിടെയാണെന്ന് കൂടി നിങ്ങൾ തീരുമാനിച്ച ശേഷം എന്നെ അറിയിക്കണം എന്നായിരുന്നു തൃഷ പ്രതികരിച്ചത്.

Follow Us