AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Bengaluru Traffic: ബെംഗളൂരുവില്‍ ഗതാഗത കുരുക്കിന് വിട; മെഹ്ക്രി സര്‍ക്കിളില്‍ പുതിയ കോറിഡോര്‍ ഒരുങ്ങും

Bengaluru to Get Rs 420 Crore Elevated Corridor at Mekhri Circle: ബെംഗളൂരു നഗരത്തിന്റെ വടക്കുഭാഗത്ത് ദീര്‍ഘനാളായി അനുഭവപ്പെടുന്ന ഗതാഗത കുരുക്ക് പരിഹരിക്കാന്‍ എലിവേറ്റഡ് കോറിഡോറിന് സാധിക്കുമെന്ന വിലയിരുത്തലിലാണ് അധികൃതര്‍. കോറിഡോര്‍ നിര്‍മാണം വേഗത്തിലാക്കാനുള്ള നടപടികള്‍ ആരംഭിച്ച് കഴിഞ്ഞു. മാര്‍ച്ച് 26ന് പദ്ധതിയ്ക്കായുള്ള ടെന്‍ഡറുകള്‍ ബിഡിഎ ക്ഷണിച്ചിരുന്നു.

Bengaluru Traffic: ബെംഗളൂരുവില്‍ ഗതാഗത കുരുക്കിന് വിട; മെഹ്ക്രി സര്‍ക്കിളില്‍ പുതിയ കോറിഡോര്‍ ഒരുങ്ങും
പ്രതീകാത്മക ചിത്രം Image Credit source: PTI
Shiji M K
Shiji M K | Published: 04 Apr 2026 | 09:13 AM

ബെംഗളൂരു: നഗരവാസികള്‍ അനുഭവിക്കുന്ന ഗതാഗത കുരുക്കിന് പരിഹാരം കാണാനൊരുങ്ങി അധികൃതര്‍. ഹെബ്ബാല്‍ ഫ്‌ളൈഓവറിലെ റാമ്പ് തുറന്നതിന് പിന്നാലെ മെഹ്ക്രി സര്‍ക്കിളില്‍ ഗതാഗത കുരുക്ക് രൂക്ഷമായിരിക്കുകയാണ്. ഇത് പരിഹരിക്കുന്നതിനായി എലിവേറ്റഡ് കോറിഡോര്‍ പദ്ധതിയാണ് നഗരത്തില്‍ വരാന്‍ പോകുന്നത്. 420 കോടി രൂപ ചെലവിലായിരിക്കും ബെംഗളൂരു വികസന അതോറിറ്റിയുടെ (ബിഡിഎ) പദ്ധതി.

ബെംഗളൂരു നഗരത്തിന്റെ വടക്കുഭാഗത്ത് ദീര്‍ഘനാളായി അനുഭവപ്പെടുന്ന ഗതാഗത കുരുക്ക് പരിഹരിക്കാന്‍ എലിവേറ്റഡ് കോറിഡോറിന് സാധിക്കുമെന്ന വിലയിരുത്തലിലാണ് അധികൃതര്‍. കോറിഡോര്‍ നിര്‍മാണം വേഗത്തിലാക്കാനുള്ള നടപടികള്‍ ആരംഭിച്ച് കഴിഞ്ഞു. മാര്‍ച്ച് 26ന് പദ്ധതിയ്ക്കായുള്ള ടെന്‍ഡറുകള്‍ ബിഡിഎ ക്ഷണിച്ചിരുന്നു.

ബെംഗളൂരു വെറ്ററിനറി കോളേജിന് എതിര്‍വശത്തുള്ള യുഎഎസ് സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സിന് സമീപത്ത് നിന്നായിരിക്കും നിര്‍ദിഷ്ട കോറിഡോര്‍ ആരംഭിക്കുന്നത്. ആകെ 1.6 കിലോമീറ്റര്‍ നീളമുള്ള പാത നേരിട്ട് മെഹ്ക്രി സര്‍ക്കിളിലേക്ക് നീളും. അവിടെ മള്‍ട്ടി ഡയറക്ഷണല്‍ ഫ്‌ളോ കൈകാര്യം ചെയ്യുന്നതിനായി നൂതനമായ എലിവേറ്റഡ് റോട്ടറി ജങ്ഷന്‍ നിര്‍മിക്കും.

എക്‌സിറ്റുകള്‍ സുഗമമാക്കുന്നതിനാല്‍ ഫ്‌ളൈഓവറില്‍ രണ്ട് വഴികളുണ്ടായിരിക്കും. ഒന്ന് സിവി രാമന്‍ റോഡ് വഴി യശ്വന്ത്പൂരിലേക്കും മറ്റൊന്ന് ജയമഹലിലേക്കും ആയിരിക്കും. ഭാവിയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ഇടനാഴികളെയും ഉള്‍ക്കൊള്ളുന്നതിനാവശ്യമായ നടപടികള്‍ കോറിഡോറിന്റെ രൂപകല്‍പനയില്‍ സ്വീകരിച്ചിട്ടുണ്ട്.

Also Read: Bullet Train: 280 കി.മീ സ്പഡീല്‍ കുതിക്കാം; ആദ്യ ബുള്ളറ്റ് ട്രെയിന്‍ ഈ റൂട്ടില്‍

മാത്രമല്ല, ഈ പാത കിഴക്ക്-പടിഞ്ഞാറ് എലിവേറ്റഡ് ഇടനാഴിയുമായി സംയേജിക്കുമെന്നും അധികൃതര്‍ പറയുന്നു. നിലവിലെ നിര്‍മാണങ്ങള്‍ ബെംഗളൂരുവിന്റെ ദീര്‍ഘകാല ഗതാഗത ചിത്രവുമായി പൊരുത്തപ്പെടുന്ന രീതിയിലുള്ളതാണെന്നും അതോറിറ്റി.

മെഹ്ക്രി സര്‍ക്കിള്‍ കോറിഡോര്‍ എന്ന് പൂര്‍ത്തിയാകും?

മെഹ്ക്രി സര്‍ക്കിളില്‍ ഒരുങ്ങാന്‍ പോകുന്ന കോറിഡോറിന്റെ നിര്‍മാണം 18 മാസത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി ബിഡിഎ അസിസ്റ്റന്റ് എഞ്ചിനീയര്‍ രഞ്ജന്‍ എം പറഞ്ഞു. ഗേറ്റ് സൈഡ് തിരക്കുമായി ബന്ധപ്പെട്ട് രാമന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ എല്ലാ ആശങ്കകളും പരിഹരിച്ച് യശ്വന്ത്പൂര്‍ ഡൗണ്‍റാമ്പിന്റെ നീളം കൂട്ടുന്നതിനായി അലൈന്‍മെന്റ് പരിഷ്‌കരിച്ചുവെന്നും അദ്ദേഹം.

Follow Us