AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Diya Krishna: ‘എനിക്ക് എന്റെ മക്കള്‍ ടൂവീലറില്‍ പോകുന്നത് ഇഷ്ടമല്ല’; ചോദ്യം ചെയ്ത് ദിയയും ഹന്‍സികയും

Sindhu Krishna Talks About Her Children: തന്റെ മക്കളെ കുറിച്ചുള്ള കാര്യങ്ങളും ഓര്‍മകളുമെല്ലാം ആരാധകരുമായി പങ്കുവെന്നയാളാണ് സിന്ധു കൃഷ്ണ. സൗന്ദര്യത്തിന്റെയും ബുദ്ധിയുടെയും കാര്യത്തില്‍ കുട്ടികളെ പരസ്പരം താരതമ്യം ചെയ്യുന്നതിന്റെ പേരില്‍ അവര്‍ എപ്പോഴും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങാറുമുണ്ട്.

Diya Krishna: ‘എനിക്ക് എന്റെ മക്കള്‍ ടൂവീലറില്‍ പോകുന്നത് ഇഷ്ടമല്ല’; ചോദ്യം ചെയ്ത് ദിയയും ഹന്‍സികയും
സിന്ധു കൃഷ്ണയും കുടുംബവും Image Credit source: Sindhu Krishna Instagram
Shiji M K
Shiji M K | Published: 09 Feb 2026 | 08:26 AM

സമൂഹമാധ്യമങ്ങളില്‍ എപ്പോഴും ചര്‍ച്ചാ വിഷയമാകാറുള്ള കുടുംബമാണ് നടന്‍ കൃഷ്ണകുമാറിന്റേത്. അദ്ദേഹത്തിന്റെ ഭാര്യയായ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി, ഹന്‍സിക എന്നിവരെല്ലാം സോഷ്യല്‍ മീഡിയയിലെ നിറസാന്നിധ്യമാണ്. കുടുംബം പങ്കുവെക്കുന്ന വിശേഷങ്ങള്‍ എല്ലാം തന്നെ എപ്പോഴും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കാറുമുണ്ട്.

തന്റെ മക്കളെ കുറിച്ചുള്ള കാര്യങ്ങളും ഓര്‍മകളുമെല്ലാം ആരാധകരുമായി പങ്കുവെന്നയാളാണ് സിന്ധു കൃഷ്ണ. സൗന്ദര്യത്തിന്റെയും ബുദ്ധിയുടെയും കാര്യത്തില്‍ കുട്ടികളെ പരസ്പരം താരതമ്യം ചെയ്യുന്നതിന്റെ പേരില്‍ അവര്‍ എപ്പോഴും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങാറുമുണ്ട്. തന്റെ കുട്ടികള്‍ ഉപയോഗിക്കുന്ന വാഹനവുമായി ബന്ധപ്പെട്ട് നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ഇപ്പോള്‍ അവര്‍.

തനിക്ക് രാത്രിയില്‍ സ്‌കൂട്ടിയില്‍ കറങ്ങി നടക്കുന്നത് ഇഷ്ടമാണെന്ന് ദിയ പറയുമ്പോള്‍, നിനക്ക് അങ്ങനെ പോകാന്‍ പറ്റില്ലെന്നും താന്‍ അതിന് സമ്മതിക്കില്ലെന്നും സിന്ധു പറയുന്നു. ഇതിനെ ദിയയും ഹന്‍സികയും ചോദ്യം ചെയ്യുന്നുമുണ്ട്.

എന്റെ മക്കള്‍ ടൂവീലറില്‍ പോകുന്നത് എനിക്ക് ഇഷ്ടമല്ല. അത് സേഫല്ല, അതുകൊണ്ട് എനിക്ക് ഇഷ്ടമല്ലെന്ന് സിന്ധു പറഞ്ഞപ്പോള്‍, അനുഷ്‌ക ശര്‍മയെല്ലാം പോകുന്നുണ്ടല്ലോ എന്ന് ദിയ തിരിച്ച് ചോദിച്ചു. അപ്പോള്‍ അത് ഷൂട്ടിങ്ങിന് വേണ്ടിയാണെന്നും കാറില്‍ പോകാം, തനിക്ക് ടൂവീലര്‍ പേടിയാണ്. തന്റെ മക്കള്‍ പോകുന്നതും തനിക്ക് പേടിയാണെന്നും സിന്ധു കൂട്ടിച്ചേര്‍ത്തു.

Also Read: Manju Warrier: ദേ കാവിലെ ഭഗവതി…സൗന്ദര്യം ശബ്ദമില്ലാതെ സംസാരിക്കുമ്പോള്‍

അശ്വിന്റെ ടൂവീലര്‍ താന്‍ അവിടെ നിന്ന് പൊക്കുമെന്നും സിന്ധു വീഡിയോയില്‍ പറഞ്ഞു. ടൂവീലര്‍ കാരണം ദിയ വിവാഹം കഴിക്കേണ്ട എന്നും അവര്‍ പറഞ്ഞു. എന്നാല്‍ എപ്പോഴും ബൈക്കില്‍ പോകാനല്ലെന്നും രാത്രി 1 മണിക്ക് തണുപ്പത്ത് പുറത്തുപോകാനാണെന്നും ദിയ പറയുമ്പോള്‍ തിരുവനന്തപുരത്ത് എവിടെയാണ് തണുപ്പെന്ന് സിന്ധു തിരിച്ച് ചോദിച്ചു.

Follow Us