Vismaya Mohanlal Birthday: ഇന്ന് വിസ്മയയുടെ മുപ്പത്തി നാലാം ജന്മദിനം, മോഹൻലാലിനു പിന്നാലെ ആശംസയുമായി ജൂഡ്
Vismaya Mohanlal's New movie poster was released: നിറചിരിയോടെ നിൽക്കുന്ന വിസ്മയയുടെ ചിത്രമാണ് പോസ്റ്ററിലുള്ളത്. "ഞാൻ ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും എളിമയുള്ള, സ്വീറ്റായ നടിക്ക് ജന്മദിനാശംസകൾ" എന്നാണ് വിസ്മയയെ ജൂഡ് വിശേഷിപ്പിച്ചത്. 2018-നു ശേഷം ജൂഡ് ആന്തണി സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയിൽ തുടക്കം ഇതിനോടകം തന്നെ വലിയ ഹൈപ്പാണ് സിനിമ ലോകത്ത് സൃഷ്ടിച്ചിരിക്കുന്നത്.

Vismaya Mohanlal
കൊച്ചി: മലയാളത്തിന്റെ പ്രിയ താരം മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ സിനിമാ അരങ്ങേറ്റ ചിത്രമായ തുടക്കത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. വിസ്മയയുടെ മുപ്പത്തിനാലാം ജന്മദിനത്തോടനുബന്ധിച്ച് സംവിധായകൻ ജൂഡ് ആന്തണി ജോസഫാണ് സോഷ്യൽ മീഡിയയിലൂടെ പോസ്റ്റർ പങ്കുവെച്ചത്.
നിറചിരിയോടെ നിൽക്കുന്ന വിസ്മയയുടെ ചിത്രമാണ് പോസ്റ്ററിലുള്ളത്. “ഞാൻ ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും എളിമയുള്ള, സ്വീറ്റായ നടിക്ക് ജന്മദിനാശംസകൾ” എന്നാണ് വിസ്മയയെ ജൂഡ് വിശേഷിപ്പിച്ചത്. 2018-നു ശേഷം ജൂഡ് ആന്തണി സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയിൽ തുടക്കം ഇതിനോടകം തന്നെ വലിയ ഹൈപ്പാണ് സിനിമ ലോകത്ത് സൃഷ്ടിച്ചിരിക്കുന്നത്.
അച്ഛന്റെ ഹൃദയം തൊടുന്ന ആശംസ
തന്റെ പ്രിയപ്പെട്ട ‘മായക്കുട്ടിക്ക്’ ആശംസകൾ നേർന്ന് മോഹൻലാലും രംഗത്തെത്തി. ഈ വർഷം നിന്റെ പുതിയ സ്വപ്നങ്ങൾ പൂവണിയുന്നതിനും സിനിമയിലേക്കുള്ള നിന്റെ ചുവടുവെപ്പുകൾക്കും സാക്ഷ്യം വഹിക്കുന്നു. ലോകം നിന്റെ കഴിവ് തിരിച്ചറിയുന്ന ഒരു വർഷമാകട്ടെ ഇത്. നിന്റെ ധൈര്യത്തിലും താല്പര്യത്തിലും എനിക്ക് വലിയ അഭിമാനമുണ്ട്” എന്ന് അദ്ദേഹം കുറിച്ചു.
ആശിർവാദ് സിനിമാസാണ് ചിത്രത്തിന്റെ നിർമ്മാണം. മോഹൻലാൽ ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്. ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ആന്റണിയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. സിനിമയുടെ പിന്നണിയിൽ പ്രവർത്തിച്ചിരുന്ന വിസ്മയയുടെ അഭിനയത്തിലേക്കുള്ള ഈ മാറ്റത്തെ വലിയ ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.