Wayanad Landslide : വയനാട് ദുരിതബാധിതർക്ക് സഹായം; രണ്ട് കോടി രൂപ സംഭാവന നൽകി പ്രഭാസ്

Wayanad Landslide Actor Prabhas : വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി രണ്ട് കോടി രൂപയുടെ സംഭാവനയുമായി നടൻ പ്രഭാസ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് താരം തുക സംഭാവന ചെയ്തത്.

Wayanad Landslide : വയനാട് ദുരിതബാധിതർക്ക് സഹായം; രണ്ട് കോടി രൂപ സംഭാവന നൽകി പ്രഭാസ്

Actor Prabhas

Published: 

07 Aug 2024 | 12:59 PM

വയനാട് ഉരുൾപൊട്ടലിലെ ദുരിതബാധിതർക്ക് സഹായവുമായി നടൻ പ്രഭാസ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് താരം രണ്ട് കോടി രൂപ സംഭാവന നൽകി. കേരളം നേരിട്ട ഏറ്റവും വലിയ ദുരന്തമാണ് വയനാട്ടിലുണ്ടായതെന്നും (Wayanad Landslide) എല്ലാവരും കേരളത്തെ പിന്തുണയ്ക്കണമെന്നും താരം അഭ്യർത്ഥിച്ചു. അല്ലു അർജുൻ, റാം ചരൺ, ചിരഞ്ജീവി തുടങ്ങി വിവിധ തെലുങ്ക് താരങ്ങൾ വയനാടിന് സഹായവുമായി എത്തിയിരുന്നു.

വയനാട്ടിലെ ദുരിതബാധിതർക്കായി അല്ലു അർജുൻ 25 ലക്ഷം രൂപയാണ് സംഭാവന നൽകിയത്. കേരളം എല്ലായ്‌പ്പോഴും തനിക്ക് ഒരുപാട് സ്‌നേഹം തന്നിട്ടുണ്ടെന്നും ദുരന്തത്തിൽ താൻ അതീവ ദുഖിതനാണെന്നും താരം പറഞ്ഞിരുന്നു. ചിരഞ്ജീവിയും രാംചരണും ചേർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1 കോടി രൂപ സംഭാവന ചെയ്തു.

Also Read : Wayanad Landslide: വയനാട് ഉരുൾപൊട്ടൽ; ഒരു കോടി രൂപ സംഭാവന ചെയ്ത് ചിരഞ്ജീവിയും രാംചരണും

വയനാടിനായി വേറെയും താരങ്ങൾ സഹായം നൽകിയിരുന്നു. സൂര്യ, ജ്യോതിക, കാർത്തി എന്നിവർ ചേർന്ന് 50 ലക്ഷം രൂപ, മമ്മൂട്ടിയും മകൻ ദുൽഖർ സൽമാനും ചേർന്ന് 35 ലക്ഷം രൂപ, മോഹൻലാൽ 25 ലക്ഷം, കമൽ ഹാസൻ 25 ലക്ഷം, ഫഹദ് ഫാസിലും നസ്രിയയും ചേർന്ന് 25 ലക്ഷം, ടോവിനോ 25 ലക്ഷം, വിക്രം 20 ലക്ഷം, നയൻതാരയും വിഘ്‌നേശ് ശിവനും ചേർന്ന് 20 ലക്ഷം രൂപ, സൗബിൻ ഷാഹിർ 20 ലക്ഷം, രശ്‌മിക മന്ദന 10 ലക്ഷം, മഞ്ജു വാരിയർ, പേർളി മാണി, റിമി ടോമി എന്നിവർ 5 ലക്ഷം രൂപ വീതവും, നവ്യ നായർ 1 ലക്ഷം രൂപയും നൽകി.

വയനാട് ഉരുൾപൊട്ടൽ ബാധിച്ച മേഖലകളിൽ വകുപ്പ് മന്ത്രി കെ കൃഷ്ണൻ കുട്ടി ആറ് മാസത്തെ സൗജന്യ വൈദ്യുതി പ്രഖ്യാപിച്ചിരുന്നു. ആറ് മാസത്തേക്ക് ഇവിടെ വൈദ്യുതി ചാർജ് ഈടാക്കരുതെന്നാണ് നിർദ്ദേശം. കുടിശ്ശിക ഉള്ള ഉപഭോക്താക്കളിൽ നിന്ന് അത് ഈടാക്കരുതെന്നും മന്ത്രി നിർദ്ദേശം നൽകി.

ദുരന്തബാധിതരായ കുട്ടികൾക്ക് 20 ദിവസത്തിനകം ക്ലാസ് ആരംഭിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി പറഞ്ഞിരുന്നു. കുട്ടികൾക്ക് വിദ്യാഭ്യാസം ഉറപ്പാക്കും. ദുരിതബാധിതരായ കുട്ടികളെ ക്ലാസിലെത്തിക്കാനുള്ള നടപടി സ്വീകരിക്കും. വെള്ളാർമല, മുണ്ടക്കൈ സ്കൂളുകളിലെ കുട്ടികളെ മേപ്പാടി സ്കൂളിലാക്കുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Follow Us
Related Stories
K Pop: ഓസ്കാറിൽ മുത്തമിട്ട് ​ഗോൾഡൻ, ബിടിഎസ്-ലൂടെ പടർന്ന് പിടിച്ച കെ പോപ്പ് തരം​ഗം
Balachandra Menon: ‘മോഹന്‍ലാലിന് വേണ്ടി ശക്തമായി വാദിച്ച സംവിധായകന്‍ ഞാനാണെന്ന്‌ അദ്ദേഹത്തിന് അറിയില്ല’
Amrutha Nair: ആള്‍ക്ക് സീരിയലുമായി ബന്ധമില്ല, കല്യാണം ഉടനുണ്ടാകും: അമൃത നായര്‍
Kunjatta Tejalakshmi: എന്റെ ലോകം, അമ്മയുടെ പ്രിയപ്പെട്ട ഭർത്താവ്! മനോജ് കെ ജയന്റെ പിറന്നാൾ ദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി കുഞ്ഞാറ്റ
Vairamuthu Jnanapith Award: ‌ജ്ഞാനപീഠത്തിന്റെ കാർക്കിച്ചു തുപ്പൽ; വൈരമുത്തുവിന്റെ പുരസ്കാര നേട്ടത്തിൽ ജയമോഹൻ
Glamy Ganga: എൻ്റെ വിവാഹം സ്വർണമില്ലാതെ, അമ്മയെ വിവാഹം കഴിപ്പിക്കണമെന്ന് ആ​ഗ്രഹിച്ചിരുന്നു; ​ഗ്ലാമി ​ഗം​ഗ
സിസി പ്ലാന്‍റ് വായു ശുദ്ധീകരിക്കുമോ? അറിയേണ്ടതെല്ലാം
പുറത്തേക്ക് പോകുമ്പോള്‍ മാത്രമാണോ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടത്?
ഈ പ്രശ്നങ്ങൾ ഉണ്ടോ? കോളിഫ്ലവർ കഴിക്കരുത്
പഴുത്ത മാങ്ങയുണ്ടോ? എന്നാല്‍ വേഗം ഉപ്പിലിടാം
വിഎൻ വാസവൻ ഒടുവിൽ വിശ്വൻ സഖാവിനെ കണ്ടു
ഭാവിയില്‍ സഞ്ജുവിനെ പോലെ നിരവധി താരങ്ങള്‍ മലയാളക്കരയില്‍ നിന്ന്‌ വളര്‍ന്നുവരട്ടെയെന്ന് മോഹന്‍ലാല്‍
52 വർഷം ഒരു പരാതിയും പറഞ്ഞില്ല, എംജെ ജോബ് അവസാനം പാർട്ടി വിട്ടു
ട്രെയിനിന്റെ അവസ്ഥ കണ്ടോ? ടൂര്‍ പോയ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ 'സംഭാവന'യെന്ന് യാത്രക്കാര്‍