AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala State Film Award: ആര് നേടും..? 55ാം കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഇന്ന് പ്രഖ്യാപിക്കും; അന്തിമ പരി​ഗണനയിൽ 35ഓളം ചിത്രങ്ങൾ

55th Kerala State Film Awards: 128 ചിത്രങ്ങളാണ് പ്രാഥമിക ജൂറിയുടെ സമീപത്ത് എത്തിയത്. ഇതിൽ 30 ശതമാനം സിനിമകൾ മാത്രമാണ് പ്രകാശ് രാജ് അധ്യക്ഷനായ അന്തിമ ജൂറിയുടെ പരിഗണനയിൽ എത്തിയത്. അതേസമയം മികച്ച നടൻ മമ്മൂട്ടി ആകാനാണ് സൂചന.

Kerala State Film Award: ആര് നേടും..? 55ാം കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഇന്ന് പ്രഖ്യാപിക്കും; അന്തിമ പരി​ഗണനയിൽ 35ഓളം ചിത്രങ്ങൾ
Kerala State Film Awards Image Credit source: special arrangement
ashli
Ashli C | Updated On: 03 Nov 2025 08:43 AM

തിരുവനന്തപുരം: 55 സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഇന്ന് പ്രഖ്യാപിക്കും. ഉച്ചകഴിഞ്ഞ് 3. 30 നാണ് അവാർഡ് പ്രഖ്യാപനം ഉണ്ടാവുക. നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ ആയിരുന്നു ആദ്യം സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം തീരുമാനിച്ചിരുന്നത്. എന്നാൽ ജൂറിയുടെ സൗകര്യം കണക്കിലെടുത്ത് ആണ് നവംബർ മൂന്നിലേക്ക് മാറ്റിയത്. നടൻ പ്രകാശ് രാജ് അധ്യക്ഷനായ ജൂറിയാണ് അവാർഡുകൾ നിർണയിച്ചത്. ജൂറിയുടെ അന്തിമ പരിഗണനയിൽ 35 ഓളം ചിത്രങ്ങൾ എത്തിയിരുന്നു എന്നാണ് സൂചന.

നിരവധി ജനപ്രിയ ചിത്രങ്ങൾ ഇത്തവണ മത്സരിച്ചതായി റിപ്പോർട്ട്. മികച്ച നടന്മാരുടെ വിഭാഗത്തിൽ മമ്മൂട്ടി, ടോവിനോ തോമസ്, ആസിഫ് അലി, സൗബിൻ ഷാഹിർ എന്നിവർ ഇടം നേടി. മികച്ച നടിക്കുവേണ്ടിയും കടുത്ത പോരാട്ടമാണ് നടന്നതെന്നാണ് സൂചന. അനശ്വര രാജൻ, ദർശന രാജേന്ദ്രൻ, ജ്യോതിർമയി, ഷംല ഹംസ തുടങ്ങിയവരും നിരയിലുണ്ട്. മികച്ച സിനിമകളുടെ ലിസ്റ്റിൽ മഞ്ഞുമ്മൽ ബോയ്സ്, ഫെമിനിച്ചി ഫാത്തിമ, എആർഎം, കിഷ്കിന്ധാകാണ്ഡം തുടങ്ങിയ ചിത്രങ്ങളും.

128 ചിത്രങ്ങളാണ് പ്രാഥമിക ജൂറിയുടെ സമീപത്ത് എത്തിയത്. ഇതിൽ 30 ശതമാനം സിനിമകൾ മാത്രമാണ് പ്രകാശ് രാജ് അധ്യക്ഷനായ അന്തിമ ജൂറിയുടെ പരിഗണനയിൽ എത്തിയത്. അതേസമയം മികച്ച നടൻ മമ്മൂട്ടി ആകാനാണ് സൂചന. ഭ്രമയു​ഗം സിനിമയിലെ പ്രകടനത്തിന് മമ്മൂട്ടിയെ പരിഗണിക്കും എന്നാണ് പൊതുവേ ലഭിക്കുന്ന റിപ്പോർട്ട്.

അജയന്റെ രണ്ടാം മോഷണം സിനിമയിലെ പ്രകടനത്തിനാണ് ടോവിനോ തോമസിനെ പരിഗണിക്കുന്നത്. കിഷ്കിന്ധാകാണ്ഡത്തിലെ അഭിനയത്തിനാണ് ആസിഫ് അലിയെ പരിഗണിക്കുന്നത്. കാൻ ചലച്ചിത്രമേളയിൽ തിളങ്ങിയ ഓൾവി ഇമേജസ് ലൈറ്റിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച കനിയെ കുസൃതിയും ദിവ്യപ്രഭയും ഫൈനൽ റൗണ്ടിൽ എത്തിയിട്ടുണ്ട്.