AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Shiyas Kareem: ഷിയാസ് കരീമിനെ എന്തിന് ആക്രമിക്കുന്നു? കടുത്ത സൈബറാക്രമണം നേരിട്ട് താരം

Shiyas Kareem Responds to Criticism Amid Cyber Attacks: തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളോട് കടുത്ത ഭാഷയില്‍ തന്നെ ഷിയാസും പ്രതികരിക്കുന്നുണ്ട്. ബീഫിന്റെ പേരില്‍ പ്രശ്‌നമുണ്ടാക്കുന്നത് ബിജെപിക്കാരാണെന്നും ബിജെപിയില്‍ ചേര്‍ന്നോ എന്ന് അനുമോളോട് മനപൂര്‍വം ചോദിച്ചതാണെന്നും ഷിയാസ് പറഞ്ഞു.പെണ്‍കുട്ടികള്‍ക്ക് നിയമത്തില്‍ മുന്‍ഗണന ഉള്ളിടത്തോളം കാലം കേസുകള്‍ ഉണ്ടാകുമെന്നും ഷിയാസ്.

Shiyas Kareem: ഷിയാസ് കരീമിനെ എന്തിന് ആക്രമിക്കുന്നു? കടുത്ത സൈബറാക്രമണം നേരിട്ട് താരം
ഷിയാസ് കരീംImage Credit source: Shiyas Kareem Instagram
Shiji M K
Shiji M K | Updated On: 15 Apr 2026 | 10:37 AM

മോഡലും നടനുമായ ഷിയാസ് കരീമിനെതിരെ കടുത്ത സൈബര്‍ ആക്രമണം. ഷിയാസ് കരീം അടുത്തിടെ നടത്തിയ ഒരു പരാമര്‍ശത്തിന് പിന്നാലെയാണ് എന്‍ഡിഎ ഹാന്‍ഡിലുകളില്‍ നിന്ന് അദ്ദേഹത്തിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് പോസ്റ്റുകളെത്തുന്നത്. ഷിയാസ് കരീമിനെതിരെ യുവതി പീഡന പരാതി നല്‍കിയത് ഉള്‍പ്പെടെ വിമര്‍ശനങ്ങള്‍ക്ക് പിന്‍ബലത്തിനായി എത്തുന്നുണ്ട്.

എന്താണ് ഷിയാസ് കരീം നേരിടുന്ന പ്രശ്‌നം?

ഒരു പരിപാടിക്കിടെ ബിഗ് ബോസ് വിജയിയും ടെലിവിഷന്‍ താരവുമായ അനുമോളോട് ബീഫ് കഴിക്കില്ലേ എന്ന് ഷിയാസ് ചോദിച്ചു. ഇതിന് മറുപടിയായി ഡയറ്റിലാണ് ബീഫ് വേണ്ടെന്നും അനുമോള്‍ പറയുന്നുണ്ട്, ഇതോടെ ഡയറ്റിലാണോ, നീ എന്താ ബിജെപിയില്‍ ചേര്‍ന്നോ എന്നായിരുന്നു ഷിയാസിന്റെ പ്രതികരണം.

 

View this post on Instagram

 

A post shared by Shiyas Kareem (@shiyaskareem)

ഇതിന് പിന്നാലെയാണ് താരത്തിന് നേരെ സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപവര്‍ഷം ആരംഭിച്ചത്. നേരത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി അഖില്‍ മാരാര്‍ക്കെതിരെ ഷിയാസ് സംസാരിച്ചപ്പോഴും ബിജെപി അനുകൂലികളില്‍ നിന്ന് വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു.

ഷിയാസിന്റെ പ്രതികരണം

തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളോട് കടുത്ത ഭാഷയില്‍ തന്നെ ഷിയാസും പ്രതികരിക്കുന്നുണ്ട്. ബീഫിന്റെ പേരില്‍ പ്രശ്‌നമുണ്ടാക്കുന്നത് ബിജെപിക്കാരാണെന്നും ബിജെപിയില്‍ ചേര്‍ന്നോ എന്ന് അനുമോളോട് മനപൂര്‍വം ചോദിച്ചതാണെന്നും ഷിയാസ് പറഞ്ഞു.

Also Read: Mohanlal Vishukaineettam: കുട്ടനാടിന് ലാലേട്ടന്റെ വിഷുക്കൈനീട്ടം; ശാന്തിതീർത്ഥം പദ്ധതിയിലൂടെ ഇനി ശുദ്ധജലം കൈയെത്തും ദൂരത്ത്

ഞങ്ങള്‍ പെരുമ്പാവൂരിലെ കൂട്ടുകാര്‍ക്കിടയില്‍ ചോദിക്കുന്ന കാര്യമാണിത്. അത് നിങ്ങളും ചോദിക്കാറില്ലേ? എന്നും ഷിയാസ് പറയുന്നു. പോര്‍ക്ക് കഴിക്കാത്തതിന് കാരണം, അത് കഴിക്കരുതെന്ന് പഠിച്ചതുകൊണ്ടാണ്. അല്ലെങ്കില്‍ തന്നെ തിരിച്ചു കടിക്കാത്ത എല്ലാത്തിനെയും തിന്നുന്ന ആളാണ് താന്‍. പിന്നെ ആ കേസ്, അത് കോടതി റദ്ദാക്കി കഴിഞ്ഞു, പെണ്‍കുട്ടികള്‍ക്ക് നിയമത്തില്‍ മുന്‍ഗണന ഉള്ളിടത്തോളം കാലം കേസുകള്‍ ഉണ്ടാകുമെന്നും ഷിയാസ്.

Follow Us