Latest Malayalam News: Latest Malayalam News Online, ഏറ്റവും പുതിയ മലയാളം വാർത്തകൾ, ഇന്നത്തെ മലയാളം വാർത്തകൾ, മലയാളം പത്രം, ഇന്നത്തെ പ്രധാന മലയാളം വാർത്തകൾ

Kerala Exit Poll Results 2026: കേരളത്തിൽ തൂക്കുമന്ത്രിസഭ, എൽഡിഎഫും ഭരണത്തിലേറാം; ബിജെപിക്ക് ചിറക് വിരിയും, ഞെട്ടിച്ച് എക്സിറ്റ് പോൾ
തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ മൂന്ന് ദിവസം മാത്രം ബാക്കിനിൽക്കെ പാർട്ടി മുന്നണികളെ ഞെട്ടിച്ചുകൊണ്ട് പുതിയ എക്‌സിറ്റ് പോൾ പ്രവചനം (Kerala Exit Poll Results 2026). ടുഡെയ്‌സ് ചാണക്യയുടെ എക്‌സിറ്റ് പോൾ പ്രവചനമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സർവേ ഫലം അനുസരിച്ച്, കേരളത്തിൽ തൂക്കുമന്ത്രിസഭയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. യുഡിഎഫും എൽഡിഎഫും തമ്മിൽ സംസ്ഥാനത്ത് ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നതെന്ന സൂചനയാണ് ഇതിലൂടെ വ്യക്തമാകുന്നത്.

ഏറ്റവും പുതിയ എക്സിറ്റ് പോൾ പ്രവചനം അനുസരിച്ച്, യുഡിഎഫിന് നേരിയ മുൻതൂക്കം പറയുന്നുണ്ടെങ്കിലും, എൽഡിഎഫ് ഭരണത്തിൽ വരാമെന്ന സാധ്യതയും തള്ളികളയുന്നില്ല. യുഡിഎഫ് 60 മുതൽ 78 വരെ സീറ്റുകൾ നേടിയേക്കാമെന്നാണ് ടുഡെയ്‌സ് ചാണക്യ പ്രവചിക്കുന്നത്. എന്നാൽ എൽഡിഎഫ് 55 മുതൽ 73 സീറ്റുകൾ വരെ നേടാനുള്ള സാധ്യതയുണ്ടെന്നും സർവേ ഫലം സൂചന നൽകുന്നു. ഇവയ്ക്ക് ഒപ്പം തന്നെ ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ മുന്നണിക്കും ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ വലിയ നേട്ടമുണ്ടാകുമെന്നാണ് പ്രവചനം പറയുന്നത്.

എൻഡിഎയ്ക്ക് 3 മുതൽ 11 സീറ്റുകൾ വരെ സംസ്ഥാനത്ത് നേടാനാകുമെന്നാണ് സർവേ ഫലം പുറത്തുവിടുന്ന വിവരം. ഈ പ്രവചനത്തിലൂടെ കേരളത്തിൽ ബിജെപിക്ക് അക്കൗണ്ട് തുറക്കാനാകുമെന്നാണ് പ്രതീക്ഷയാണ് മുന്നോട്ടുവയ്ക്കുന്നത്. ചാണക്യയുടെ പ്രവചനം യാഥാർത്ഥ്യമായാൽ കേരളത്തിൽ ഇത്തവണ തൂക്ക് മന്ത്രിസഭ ഉണ്ടായേക്കും. ഇന്നലത്തെ മിക്ക ഏജൻസികളും പുറത്തുവിട്ട കണക്കുകൾ അനുസരിച്ച്, ബിജെപിക്ക് കേരളത്തിൽ വലിയ പ്രതീക്ഷയുണ്ടായിരുന്നില്ല.

ALSO READ: എക്‌സിറ്റ് പോളുകള്‍ നല്‍കിയ ആത്മവിശ്വാസത്തില്‍ യുഡിഎഫ്; വോട്ടെണ്ണലില്‍ ‘ട്വിസ്റ്റ്’ പ്രതീക്ഷിച്ച് എല്‍ഡിഎഫ്; മെയ് നാലിന് എന്തു സംഭവിക്കും?

ആദ്യ എക്സിറ്റ് പോൾ ഫലങ്ങൾ യുഡിഎഫിനൊപ്പം

ആക്‌സിസ് മൈ ഇന്ത്യ: യുഡിഎഫിന് 44 ശതമാനം വോട്ടുകള്‍ ലഭിക്കുമെന്നാണ് ആക്‌സിസ് മൈ ഇന്ത്യ പ്രവചിച്ചത്. 39 ശതമാനം വോട്ടുകള്‍ എൽഡിഎഫിനും 14 ശതമാനം എന്‍ഡിഎയ്ക്കും പ്രവചിച്ചു. 78-90 വരെ സീറ്റുകള്‍ യുഡിഎഫ് നേടുമ്പോൾ എല്‍ഡിഎഫിന് ലഭിക്കുക 49-62 സീറ്റുകളാണ്. അതേസ്ഥാനത്ത് 0-3 സീറ്റുകൾ മാത്രമാണ് എന്‍ഡിഎയ്ക്ക് ആക്‌സിസ് മൈ ഇന്ത്യ പ്രവചിച്ചത്.

ടൈംസ് നൗ ജെവിസി: ഇവിടെയും യുഡിഎഫിന് മുൻതൂക്കം നൽകിയുള്ള പ്രവചനമാണ് നടന്നിരിക്കുന്നത്. 72 മുതല്‍ 84 സീറ്റുകള്‍ വരെ യുഡിഎഫിനും 52 മുതല്‍ 61 വരെ സീറ്റുകൾ എൽഡിഎഫിനും മൂന്ന് മുതല്‍ ഏഴു സീറ്റുകള്‍ വരെ ന്‍ഡിഎയ്ക്കും ലഭിക്കുമെന്നാണ് ടൈംസ് നൗ ജെവിസി എക്‌സിറ്റ് പോള്‍ ഫലം ചൂണ്ടിക്കാട്ടുന്നത്.

മെട്രിക്‌സ്‌: സംസ്ഥാനത്ത് ഇടതും വലതും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് മെട്രിക്‌സ് സർവേ ഫലം പ്രവചിക്കുന്നത്. യുഡിഎഫിന് മുന്‍തൂക്കമുണ്ടെങ്കിലും 70-75 സീറ്റുകള്‍ വരെ ലഭിക്കാനുള്ള സാധ്യതയാണ് മെട്രിക്‌സ് പ്രവചിക്കുന്നത്. 60-65 സീറ്റുകളില്‍ ഇടതുമുന്നണി വിജയിക്കുമ്പോൾ, മൂന്ന് മുതല്‍ അഞ്ച് വരെ സീറ്റുകളാണ് എൻഡിഎയ്ക്ക് ലഭിക്കാൻ പോകുന്നതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

വോട്ട് വൈബ്‌: മറ്റ് സർവേ ഫലം പോലെ തന്നെ ഇഞ്ചോടിഞ്ച് പോരാട്ടമാണ് വോട്ട് വൈബും പ്രവചിക്കുന്നത്. യുഡിഎഫ് 70-80 സീറ്റുകളില്‍ ജയിക്കാം. എല്‍ഡിഎഫ് വിജയം 58-68 സീറ്റുകളിലാണെങ്കിൽ എന്‍ഡിഎയ്ക്ക് 0-4 വരെ സീറ്റുകൾ ലഭിക്കാനുളള സാധ്യതയാണ് പ്രവചിക്കുന്നത്. തൂക്കുമന്ത്രിസഭയ്ക്കുള്ള സാധ്യതയ്ക്ക് മുൻതൂക്കം നൽകിയുള്ള വിശകലനമാണ് വോട്ട് വൈബ് പുറത്തുവിട്ടത്.

പീപ്പിള്‍ പള്‍സ്‌: യുഡിഎഫിന് വ്യക്തമായ മുന്‍തൂക്കമായിരുന്നു പീപ്പിള്‍ പള്‍സിൻ്റെയും പ്രവചനത്തിൽ നിന്ന് വ്യക്തമായത്. 75 മുതല്‍ 85 വരെ സീറ്റുകളില്‍ യുഡിഎഫ് കരുത്ത് കാട്ടുമ്പോൾ, 58-65 സീറ്റുകളിലാണ് ഇടതിന് വിജയം കണക്കാക്കുന്നത്. അതേസമയം, എന്‍ഡിഎയ്ക്ക് മൂന്ന് സീറ്റുകളിൽ വിജയം കൈവരിക്കാനാകുമെന്നാണ് പീപ്പിൾസ് പൾസ് പറയുന്നത്.

പി മാര്‍ക്ക്‌: യുഡിഎഫിന് മുന്‍തൂക്കമുണ്ടെങ്കിലും, ഇഞ്ചോടിഞ്ച് പോരാട്ടത്തിനുള്ള സാധ്യത പ്രവചിക്കുമ്പോൾ, 71-79 സീറ്റുകളില്‍ യുഡിഎഫ് ജയിക്കുമ്പോൾ ഭരണം നഷ്ടപ്പെടുമെങ്കിലും എല്‍ഡിഎഫ് ശക്തമായി നിലനിൽക്കുമെന്നാണ് പ്രവചിക്കുന്നത്. 60-69 സീറ്റുകളില്‍ വരെ ഇടതുമുന്നണിക്ക് വിജയസാധ്യത പ്രവചിക്കുമ്പോൾ, എന്‍ഡിഎയ്ക്ക് ലഭിക്കുക ഒന്ന് മുതൽ നാല് സീറ്റുകൾ വരെയാണ്.

English Summary:

Kerala New Exit Poll Result 2026 Published By Today's Chanakya Predicted, Hung Assembly In The State. Also Predict UDF Gains Edge Over LDF. BJP Won In Three To Eleven Seat In Kerala This Assembly Election. 2026 Assembly Election Result Will Declared On May Fourth Monday.

Mangala Devi Chitra Pournami: മംഗളാദേവി ചിത്രാ പൗർണ്ണമി ഉത്സവം നാളെ, പ്ലാസ്റ്റിക് നിരോധനം മുതൽ ജീപ്പ് വാടക വരെ… അറിയേണ്ടതെല്ലാം
ചരിത്രവും ഐതീഹ്യവും ഇഴചേർന്നു നിൽക്കുന്ന പെരിയാർ വന്യജീവി സങ്കേതത്തിനുള്ളിലെ മംഗളാദേവി കണ്ണകി ക്ഷേത്രത്തിൽ ചിത്രാ പൗർണ്ണമി ഉത്സവം നാളെ ആഘോഷിക്കും. വർഷത്തിൽ ചിത്രാ പൗർണ്ണമി നാളിൽ മാത്രമാണ് ഈ പുരാതന ക്ഷേത്രത്തിലേക്ക് ഭക്തർക്ക് പ്രവേശനമുള്ളത്. കേരള-തമിഴ്നാട് അതിർത്തി പങ്കിടുന്ന തർക്കമേഖലയിലായതിനാൽ ഇരു സംസ്ഥാനങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാണ് ദർശന സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്.

ഐതീഹ്യവും നിർമ്മാണ വൈദഗ്ധ്യവും

ചിലപ്പതികാരത്തിലെ വീരനായികയായ കണ്ണകിയുടെ കഥയുമായാണ് ഈ ക്ഷേത്രം ബന്ധപ്പെട്ട് കിടക്കുന്നത്. മധുരാനഗരം ചുട്ടെരിച്ച കണ്ണകി, തന്റെ കോപം ശമിപ്പിക്കാൻ ഈ വനമേഖലയിൽ എത്തിയെന്നും ഇവിടെ വെച്ച് സ്വർഗ്ഗാരോഹണം നടത്തിയെന്നുമാണ് ഐതീഹ്യം. കരിങ്കല്ല് ചതുര കഷണങ്ങളായി അടുക്കി വെച്ച സവിശേഷമായ പാണ്ഡ്യൻ വാസ്തുവിദ്യയിലാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. നൂറ്റാണ്ടുകളോളം കാടിനുള്ളിൽ അവഗണിക്കപ്പെട്ടു കിടന്ന ഈ ക്ഷേത്രം 1980-കളോടെയാണ് വീണ്ടും ജനശ്രദ്ധയിലേക്ക് വന്നത്.

ALSO READ: മൂന്ന് ജില്ലകളിൽ ശക്തമായ മഴ, കൂടെ ഇടിമിന്നലും; ഇന്നത്തെ കാലാവസ്ഥ

ദർശന സമയം

രാവിലെ 6 മണി മുതൽ ഭക്തരെ വനത്തിനുള്ളിലേക്ക് കടത്തിവിടും.

ഉച്ചയ്ക്ക് 2.30-ന് ശേഷം വനത്തിനുള്ളിലേക്ക് ആരെയും പ്രവേശിപ്പിക്കില്ല.

വൈകുന്നേരം 5 മണിയോടെ എല്ലാ ഭക്തരും വനമേഖലയിൽ നിന്നും തിരിച്ചിറങ്ങേണ്ടതാണ്. രാത്രി വനത്തിനുള്ളിൽ തങ്ങുന്നത് കർശനമായി നിരോധിച്ചു.

യാത്രാ സൗകര്യങ്ങൾ

കുമളി ബസ് സ്റ്റാൻഡിൽ നിന്നാണ് ഭക്തർക്കായി ട്രിപ്പ് ജീപ്പുകൾ ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 5.30 മുതൽ ഉച്ചയ്ക്ക് 1.45 വരെ ജീപ്പ് സർവീസ് ഉണ്ടായിരിക്കും. ഒരു വശത്തേക്ക് ഒരാൾക്ക് 200 രൂപയാണ് വാടകയായി നിശ്ചയിച്ചിരിക്കുന്നത്.

ഇരുചക്ര വാഹനങ്ങൾക്കും ട്രാക്ടറുകൾക്കും വനത്തിനുള്ളിലേക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.

വനത്തിനുള്ളിലെ കർശന നിയന്ത്രണങ്ങൾ

പെരിയാർ കടുവ സങ്കേതത്തിനുള്ളിലായതിനാൽ അതീവ ജാഗ്രതയോടെയുള്ള നിയന്ത്രണങ്ങളാണ് അധികൃതർ ഏർപ്പെടുത്തിയിരിക്കുന്നത്.

ഇവിടെ പ്ലാസ്റ്റിക് നിരോധനം ഉണ്ട്. 5 ലിറ്ററിൽ താഴെയുള്ള പ്ലാസ്റ്റിക് കുപ്പികൾ, കവറുകൾ, അലുമിനിയം ഫോയിലുകൾ എന്നിവ അനുവദിക്കില്ല.

ഭക്ഷണകാര്യങ്ങളിലും നിബന്ധനകൾ ഉണ്ട്. സസ്യാഹാരം മാത്രമേ അനുവദിക്കൂ. ഭക്ഷണം വാഴയിലയിൽ പൊതിഞ്ഞു കൊണ്ടുവരണം. വനത്തിനുള്ളിൽ പാചകം പാടില്ല.

ലഹരി നിരോധനവും ഉണ്ട്. മദ്യം, മയക്കുമരുന്ന് തുടങ്ങിയവ വനമേഖലയിൽ കർശനമായി നിരോധിച്ചു.

ഡ്രോണുകൾ ഉപയോഗിക്കുന്നത് ശിക്ഷാർഹമാണ്. വനത്തിനുള്ളിൽ ഫോട്ടോഗ്രാഫിയും വീഡിയോഗ്രാഫിയും അനുവദിക്കില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കണം.

ശബ്ദമലിനീകരണവും പാടില്ല. ലൗഡ് സ്പീക്കറുകൾ, ആംപ്ലിഫയറുകൾ എന്നിവയ്ക്ക് അനുമതിയില്ല.

പടക്കം പൊട്ടിക്കാനോ, വൈക്കോൽ പോലുള്ള തീപിടിക്കുന്ന വസ്തുക്കൾ കൊണ്ടുപോകാനോ പാടില്ല. വളർത്തുമൃഗങ്ങളെ ഒപ്പം കൊണ്ടുവരരുത്.

ഒരുക്കങ്ങൾ പൂർത്തിയായി

തിരക്ക് ഒഴിവാക്കാൻ ഇത്തവണ പ്രവേശന കവാടത്തിലും പാതകളിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഭക്തർക്കായി ക്യൂ സംവിധാനവും പാദരക്ഷകൾ സൂക്ഷിക്കാൻ പ്രത്യേക സൗകര്യവും ക്ഷേത്രത്തിന് പുറത്തുണ്ടാകും. ആരോഗ്യപരമായ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ഇരു സംസ്ഥാനങ്ങളിൽ നിന്നുമുള്ള മെഡിക്കൽ സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. ഇടുക്കി, തേനി ജില്ലാ കളക്ടർമാരുടെയും പോലീസ് മേധാവികളുടെയും നേരിട്ടുള്ള നിയന്ത്രണത്തിലാണ് സുരക്ഷാ ക്രമീകരണങ്ങൾ.

ഐതീഹ്യം

ഇവിടത്തെ പ്രധാന പ്രതിഷ്ഠ കണ്ണകി ആണ്. വിഖ്യാത തമിഴ് മഹാകാവ്യമായ ചിലപ്പതികാരത്തിലെ നായികയാണ് കണ്ണകി. തന്റെ ഭർത്താവായ കോവലനെ അന്യായമായി വധിച്ച പാണ്ഡ്യരാജാവിന്റെ മധുരാനഗരം എരിച്ച ശേഷം, കണ്ണകി മധുര വിട്ട് മലനാട്ടിലേക്ക് വരികയും ഈ കുന്നിൻ മുകളിൽ വെച്ച് സ്വർഗ്ഗാരോഹണം നടത്തുകയും ചെയ്തു എന്നാണ് വിശ്വാസം. ഏകദേശം 1000 വർഷത്തിലധികം പഴക്കമുണ്ട് ഈ ക്ഷേത്രത്തിന്. പാണ്ഡ്യൻ വാസ്തുവിദ്യയിലാണ് ക്ഷേത്രത്തിന്റെ നിർമ്മാണം. കരിങ്കല്ലുകൾ ചതുരക്കട്ടകളായി ചെത്തി ഒന്നിനു മുകളിൽ ഒന്നായി അടുക്കി വെച്ചാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.

English Summary

The historic Mangala Devi Temple, located deep within the Periyar Tiger Reserve, opens its doors to devotees tomorrow for the annual Chitra Pournami festival under strict forest and security guidelines. Pilgrims can access the ancient shrine via authorized off-road jeeps from Kumily between 6:00 AM and 2:30 PM, with a total ban on plastics and non-vegetarian food to protect the sanctuary's ecology

Maruthimalai Travel: കൊല്ലത്തെ മഞ്ഞുമല! വേനലിൽ കുളിരുതേടി മരുതിമലയിലേക്ക് ഒരു യാത്ര പോയാലോ?
കൊല്ലം ജില്ലയിലെ അഞ്ചലിന് സമീപം പ്രകൃതി ഒരുക്കിയിരിക്കുന്ന മനോഹരമായ ഒരു വിസ്മയമാണ് മരുതിമല. ആകാശത്തിന് താഴെ, മേഘങ്ങൾക്ക് കീഴിലായി നിന്ന് കൊല്ലത്തിൻ്റെ ഭൂപ്രകൃതിയും ഹരിതാഭയും പച്ചപ്പും ആസ്വദിക്കാം മരുതമലയേക്കാൾ ഭം​ഗിയുള്ള സ്ഥലം വേറെയില്ല. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 1100 അടി ഉയരത്തിലാണ് ഈ മലമുകൾ സ്ഥിതി ചെയ്യുന്നത്.

അതുകൊണ്ട് തന്നെ വേനൽക്കാലത്ത് ഇവിടേക്കുള്ള സഞ്ചാരികളുടെ തിരക്കും കുറവല്ല. വേനലിലും ഇവിടെ ഒരു പ്രത്യേക കാലാവസ്ഥയാണ്. തണുപ്പും ചില സമയങ്ങളിൽ കോടയും ഇവിടെ കാണാൻ സാധിക്കുന്നതാണ്. നഗരത്തിലെ തിരക്കുകളിൽ നിന്നും ചൂടിൽ നിന്നും മാറി അല്പനേരം കുളിർ കാറ്റേറ്റ് ഇരിക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് നേരെ മരുതമലയിലേക്ക് പോകാവുന്നതാണ്.

ALSO READ: മൂന്നാറിൽ നിന്ന് മംഗളദേവി മലകയറാം: കർശന നിയന്ത്രണങ്ങൾ, സമയവും റൂട്ടും അറിയാം

മരുതിമലയിലെ പ്രധാനികൾ

ട്രക്കിംഗ് ‌‌: കല്ലുപാകിയ നടപ്പാതയിലൂടെയുള്ള ട്രക്കിംഗ് ആണ് മലമുകളിലേക്കുള്ള യാത്രയുടെ പ്രധാന ആകർഷണമായി സഞ്ചാരികൾ കാണുന്നത്. ഏകദേശം ഒരു കിലോമീറ്ററോളം താഴെ നിന്ന് മുകളിലേക്ക് നടക്കാനുണ്ട്. പ്രായമായവർക്കും കുട്ടികൾക്കും കയറാൻ സാധിക്കുന്ന രീതിയിലാണ് പാത സജ്ജമാക്കിയിരിക്കുന്നത്. അതിനാൽ ആർക്കും ഇവിടേക്ക് പോകാവുന്നതാണ്.

കുളിർക്കാറ്റും കാഴ്ചയും: മലമുകളിൽ എത്തിയാൽ പിന്നെ നിങ്ങൾ കാണുന്നത് പ്രകൃതിയുടെ വശ്യതയാണ്. തണുത്ത കാറ്റും താഴെ അഞ്ചൽ, കൊട്ടാരക്കര തുടങ്ങിയ പ്രദേശങ്ങളുടെ മനോഹരമായ കാഴ്ചയും മറ്റൊരു ഭം​ഗിയാണ്. കൂടാതെ ഇപ്പോഴത്തെ വേനൽച്ചൂടിനെ മറക്കാൻ ഇവിടുത്തെ ഈ കാറ്റ് മാത്രം മതിയാകും.

നക്ഷത്രവനം: പ്രവേശന കവാടത്തിന് സമീപം വനംവകുപ്പ് ഒരുക്കിയിരിക്കുന്ന നക്ഷത്രവനം എന്നൊരു സൃഷ്ടിയുണ്ട്. ഇവിടെ പ്രകൃതിസ്നേഹികൾക്ക് എന്തുകൊണ്ടും ഇഷ്ടപ്പെടുന്ന ഒരു സ്ഥലമാണ്. കൂടാതെ കുടുംബത്തോടൊപ്പം എത്തുന്നവർക്കായി ചെറിയൊരു പാർക്കും ഇവിടെ ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്ക് തീർച്ചയായും ഇഷ്ടപ്പെടുന്ന രീതിയിലാണ് ഇതിൻ്റെ സജ്ജീകരണം.

പാറകൾ ചേരുന്ന മരുതുംപാറ

കസ്തൂരി പാറ, ഭഗവാൻ പാറ, കാറ്റാടി പാറ എന്നീ മൂന്ന് വലിയ പാറകൾ ചേരുന്ന മരുതുംപാറ അതിമനോഹരമായ കാഴ്ചകയാണ് സഞ്ചാരികൾക്ക് നൽകുന്നത്. അറപ്പത്തായം, വസൂരപ്പാറ, പുലിച്ചാൺ എന്നും ഇവിടുത്തെ പാറകൾക്ക് പേരുണ്ട്. പാറക്കെട്ടുകൾക്ക് മുകളിലെ വറ്റാത്ത കുളങ്ങളാണ് ഇവിടുത്തെ മറ്റൊരു ആകർഷണം. കുടുംബത്തോടൊപ്പം സുരക്ഷിതമായി യാത്ര ചെയ്യാം എന്നതാണ് ഇവിടേക്ക് കൂടുതൽ സഞ്ചാരികളെ ഈ വേനൽക്കാലത്ത് ആകർഷിക്കുന്നത്. 25 ഏക്കർ സ്ഥലത്തായി വിശാലമായി കിടക്കുന്ന പാറപ്പുറം എത്രപേർക്ക് വേണമെങ്കിലും ഒരേ സമയം നിൽക്കാനാകും.

സന്ദർശകർ ശ്രദ്ധിക്കേണ്ടത്

രാവിലെ 8:30 മുതൽ വൈകുന്നേരം 4:30 വരെ മാത്രമാണ് മരുതമലയിലേക്കുള്ള പ്രവേശനം.

മുതിർന്നവർക്കും കുട്ടികൾക്കും മിതമായ നിരക്കിൽ ടിക്കറ്റുകൾ ഇവിടെ ലഭ്യമാണ്. ടിക്കറ്റ് കൗണ്ടർ പ്രവേശന കവാടത്തിൽ തന്നെയുണ്ട്.

മലമുകളിൽ ഭക്ഷണങ്ങൾ ലഭ്യമല്ല. അതിനാൽ ലഘുഭക്ഷണങ്ങളും ആവശ്യത്തിനുള്ള വെള്ളവും കൈയ്യിൽ കരുതാം.

‌പ്ലാസ്റ്റിക് കവറുകളും കുപ്പികളും മലയുടെ മുകളിൽ ഉപേക്ഷിക്കരുത്.

വേനലായതിനാൽ കഴിവതും രാവിലെ തന്നെ എത്താൻ ശ്രമിക്കുക. 11 മണിക്ക് ശേഷം ട്രക്കിംഗ് നടത്തുന്നത് കഠിനമാമാണ്. അല്ലെങ്കിൽ വൈകുന്നേരം മൂന്ന് മണിക്ക് ശേഷം പോകുന്നതും ഉചിതമാണ്.

എങ്ങനെ എത്തിച്ചേരാം?

കൊല്ലം അഞ്ചലിൽ നിന്ന് ഏകദേശം ആറ് കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടേക്ക് എത്തിച്ചേരാവുന്നതാണ്. കൊട്ടാരക്കരയിൽ നിന്നാണെങ്കിൽ ഏകദേശം 18 കിലോമീറ്റർ ദൂരം ഇവിടേക്കുണ്ട്. കൊല്ലത്ത് നിന്ന് 45 കിലോമീറ്ററാണ് ദുരം. തിരുവനന്തപുരത്ത് നിന്ന് വരുന്നവർ കൊട്ടാരക്കര വഴി പോകുന്നതാണ് നല്ലത്. സമയവും കാലാവസ്ഥയും അധികൃതരുടെ നിർദ്ദേശവും യാത്രയ്ക്ക് മുമ്പ് ശ്രദ്ധിക്കുക.

English Summary:

Are you looking for a summer getaway, yes Kollam Maruthimala Ecotourism is the perfect spot for travellers. Rising 1,200 feet above sea level, This hill station is a hidden gem for trekkers and nature lovers. Read the best time to visit and how to reach this place.

Patriot Movie : ആപ്പോ എങ്ങനാ, നാളെ കാണാം പോവല്ലേ? പേട്രിയറ്റ് പ്രീ-റിലീസ് ടീസർ
ബിഗ് സ്ക്രീനിലെ വിസ്മയങ്ങൾക്ക് മുമ്പുള്ള ഒരു സാമ്പിൾ! മമ്മൂട്ടി മോഹൻലാൽ ചിത്രം പ്രേടിയറ്റ് സിനിമയുടെ പ്രീ റിലീസ് ടീസർ പുറത്ത് വിട്ടു. നാളെ മെയ് ഒന്നാം തീയതി തിയറ്ററിൽ എത്തുന്നതിന് മുമ്പ് തന്നെ ആരാധകരെ ആവേശത്തിലാഴ്ത്തികൊണ്ടാണ് അണിയറപ്രവർത്തർ ടീസർ പങ്കുവെച്ചിരിക്കുന്നത്. പ്രത്യേക ഫാൻസ് ഷോ ഒന്നുമില്ലാതെ പതിവ് രാവിലെ ഒമ്പത് മണി മുതലാണ് പ്രേട്രിയറ്റിൻ്റെ ആദ്യ പ്രദർശനം ആരംഭിക്കുക. ഇന്ത്യക്ക് പുറമെ മറ്റ് വിദേശ രാജ്യങ്ങളിലുമായി ഗ്രാൻഡ് റിലീസാണ് സിനിമയ്ക്ക് ഒരുക്കിയിരിക്കുന്നത്.

18 വർഷങ്ങൾക്ക് ശേഷം ബിഗ് സ്ക്രീനിൽ ഒന്നിക്കുന്ന മമ്മൂട്ടിയും മോഹൻലാലും

ആൻ്റോ ജോസഫ് ഫിലിം കമ്പനി, കിച്ചാപ്പൂസ് എൻ്റർടെയ്ൻമെൻ്റ്സ്, സി ആർ സലീം പ്രൊഡക്ഷൻസ്, ബ്ലൂ ടൈഗേഴ്സ് ലണ്ടൺ എന്നീ ബാനറുകളിൽ ആൻ്റോ ജോസഫും കെ ജി അനിൽകുമാറും ചേർന്ന് പേട്രിയറ്റ് നിർമിച്ചിരിക്കുന്നത്. മമ്മൂട്ടി മുഴുനീള വേഷത്തിൽ എത്തുന്ന ചിത്രത്തിൽ മോഹൻലാൽ കാമിയോ കാഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. 18 വർഷങ്ങൾക്ക് ശേഷമാണ് മമ്മൂട്ടിയും മോഹൻലാലും ബിഗ് സ്ക്രീനിൽ ഒന്നിക്കുന്നത്. മലയാളം സിനിമയിലെ താരങ്ങൾ എല്ലാം അണിനിരന്ന് 2008ൽ റിലീസായ ട്വൻ്റി20 സിനിമയിലാണ് ഇരുവരും ഇതിന് ബിഗ് സ്ക്രീനിൽ ഒരുമിച്ച് അഭിനയിച്ചിട്ടുള്ളത്. 2013ൽ റിലീസായ മമ്മൂട്ടി രഞ്ജിത് ചിത്രം കടൽ കടന്നൊരു മാത്തുകുട്ടി സിനിമയിൽ മോഹൻലാൽ എത്തുന്നുണ്ട്. അത് മോഹൻലാലായി തന്നെയാണ് താരം ആ ചിത്രത്തിൽ അഭിനയിച്ചിട്ടുള്ളത്.

ALSO READ : Patriot song: പേട്രിയറ്റിലെ പുതിയ പാട്ട് പാടിയത് മഹാനടൻ, സോഷ്യൽ മീഡിയയിൽ ചർച്ച

ചിത്രത്തിൽ അണിനിരക്കുന്നത് വൻ താരനിര

മമ്മൂട്ടിക്കും മോഹൻലാലിനും പുറമെ പേട്രിയറ്റിൽ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയന്‍താര, ദർശന രാജേന്ദ്രൻ, രാജീവ് മേനോൻ, രേവതി തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഫഹദ് ഫാസിലാണ് ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഫഹദ് തന്നെ ഇക്കാര്യം ഒരു പൊതുവേദിയിൽ വെച്ച് പറഞ്ഞിരുന്നു. പേട്രിയറ്റിലേത് നടന്ന കഥയല്ല, ഒരിക്കലും നടക്കാൻ പാടില്ലാത്ത കഥയാണെന്നാണ് മമ്മൂട്ടി സിനിമയുടെ പ്രൊമോഷൻ സമയത്ത് അറിയിച്ചത്. മഹോഷ് നാരായണനാണ് ചിത്രം എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ഇന്ത്യക്ക് പുറമെ ശ്രീലങ്ക, അസർബൈജാൻ, ലണ്ടൺ തുടങ്ങിയ രാജ്യങ്ങളിൽ വെച്ചാണ് സിനിമ ചിത്രീകരണം നടന്നത്.

പ്രീസെയിൽ 18 കോടിയിലേക്ക്

അതേസമയം സിനിമയുടെ പ്രീ സെയിൽ ഏകദേശം 18 കോടിയിലേക്ക് അടുക്കുകയാണ്. കേരളത്തിൽ ഇതുവരെ 4.50 കോടി രൂപയുടെ ടിക്കറ്റാണ് വിറ്റു പോയിരിക്കുന്നത്. കേരളത്തിന് മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ഒരു കോടി രൂപയാണ് പ്രീ സെയിൽ നടന്നിട്ടുള്ളത്. അങ്ങനെ ആകെ ആഗോളതലത്തിൽ സിനിമയുടെ പ്രീ സെയിൽ 18 കോടിക്ക് അടുക്കലെത്തിയിരിക്കുകയാണ്.

സുശീൻ ശ്യാമാണ് സിനിമയ്ക്ക് സംഗീതം നൽകിട്ടുള്ളത്. മനുഷ് നന്ദൻ ഐ എസ് സിയാണ് സിനിമയുടെ ഛായാഗ്രാഹകൻ. സംവിധായകൻ മഹേഷ് നാരായണനും രാഹുൽ രാധാകൃഷ്ണനും ചേർന്നാണ് സിനിമ എഡിറ്റ് ചെയ്തിട്ടുള്ളത്. ആക്ഷൻ സീക്വൻസുള്ളകൾ ഒരുപാടുള്ള സിനിമയിൽ ദിലിപ് സുബ്ബരായനും സ്റ്റണ്ട് സിൽവയും മാഫിയ ശശിയും റിയാസ്- ഹബിബും, മഹേഷ് മാത്യുവും ചേർന്നാണ് സംഘട്ടന രംഗങ്ങൾ ഒരുക്കിട്ടുള്ളത്.

പേട്രിയറ്റ് സിനിമയുടെ പ്രീ റിലീസ് ടീസർ കാണാം

English Summary

Mammootty Mohanlal Reunion Movie Patriot Pre Release Teaser is Out. Movie premiere starts from tomorrow May 1st. Apart From Mammootty and Mohanlal, Patriot Movie is star studded with Fahadh Fassil, Kunchacko Boban, Nayanthara, Darshana Rajendran Etc.

UAE changes in May: യുഎഇയിൽ മെയ് മാസം മുതൽ വലിയ മാറ്റങ്ങൾ; പ്രവാസികൾ അറിയേണ്ടതെല്ലാം
ദുബായ്: യുഎഇയുടെ ചരിത്രത്തിൽ നിർണ്ണായകമായ പല മാറ്റങ്ങൾക്കും മെയ് മാസം സാക്ഷ്യം വഹിക്കാൻ പോകുന്നു. ഊർജ്ജ നയം, ബാങ്കിംഗ് നിയമങ്ങൾ, തൊഴിൽ പെർമിറ്റ് സംവിധാനം എന്നിങ്ങനെ വിവിധ മേഖലകളിൽ വലിയ പരിഷ്കാരങ്ങളാണ് മെയ് 1 മുതൽ പ്രാബല്യത്തിൽ വരുന്നത്. ഈ മാറ്റങ്ങൾ പ്രവാസികളെയും ബിസിനസ് മേഖലയെയും ഒരുപോലെ ബാധിക്കുന്നതാണ്.

ഒപെക് സഖ്യത്തിൽ നിന്ന് യുഎഇ പുറത്തേക്ക്

ദശാബ്ദങ്ങൾ നീണ്ട ബന്ധം അവസാനിപ്പിച്ചുകൊണ്ട് യുഎഇ ഒപെക്, ഒപെക് പ്ലസ് സഖ്യങ്ങളിൽ നിന്ന് മെയ് 1 മുതൽ ഔദ്യോഗികമായി പുറത്തുപോകുന്നു. ആഗോള വിപണിയിലെ എണ്ണ ഉൽപാദനം നിയന്ത്രിക്കുന്ന അന്താരാഷ്ട്ര സമിതിയാണിത്. സ്വന്തം ഊർജ്ജ ശേഷി സ്വതന്ത്രമായി വികസിപ്പിക്കാനും ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കാനുമാണ് ഈ ചരിത്രപരമായ തീരുമാനം. ഇത് ആഗോള എണ്ണ വിപണിയിലും യുഎഇയുടെ സാമ്പത്തിക നയങ്ങളിലും വലിയ സ്വാധീനം ചെലുത്തും.

ബാങ്കുകളുടെ വാട്സാപ്പ് ആശയവിനിമയം നിരോധിച്ചു

സുരക്ഷാ കാരണങ്ങളാലും ഉപഭോക്തൃ സംരക്ഷണം മുൻനിർത്തിയും യുഎഇയിലെ ബാങ്കുകൾ, ഇൻഷുറൻസ് കമ്പനികൾ, മണി എക്സ്ചേഞ്ചുകൾ എന്നിവ ഇനി മുതൽ വാട്സാപ്പ് വഴി ഉപഭോക്താക്കളെ ബന്ധപ്പെടാൻ പാടില്ല. സെൻട്രൽ ബാങ്കിന്റെ (CBUAE) പുതിയ ഉത്തരവ് പ്രകാരം മെയ് മാസം മുതൽ ഇത് പ്രാബല്യത്തിൽ വരും. ഡാറ്റാ സുരക്ഷ ഉറപ്പാക്കാനും സാമ്പത്തിക തട്ടിപ്പുകൾ തടയാനുമാണ് ഈ നീക്കം.

Also Read - Dubai Property Visa: ദുബായിൽ സ്വത്തുണ്ടോ? ഇനി വിസ സ്വന്തമാക്കാൻ തടസ്സങ്ങളില്ല, നിക്ഷേപ നിയമങ്ങളിൽ വൻ ഇളവ്

തൊഴിൽ പെർമിറ്റുകൾക്ക് ഇനി എഐ പരിശോധന

തൊഴിൽ വിപണിയിലെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനായി വർക്ക് പെർമിറ്റ് അപേക്ഷകരെ വിലയിരുത്താൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ് സംവിധാനം മെയ് മുതൽ നിലവിൽ വരും. അപേക്ഷകരുടെ യോഗ്യത, തൊഴിൽ പരിചയം, നൈപുണ്യം എന്നിവ ഈ സംവിധാനം വിശകലനം ചെയ്യും. മികച്ച പ്രൊഫഷണലുകളെ ആകർഷിക്കാനും തൊഴിലുടമകൾക്ക് അനുയോജ്യമായ ഉദ്യോഗാർത്ഥികളെ കണ്ടെത്താനും ഇത് സഹായിക്കും.

വിമാനയാത്രക്കാർക്ക് പുതിയ അവകാശങ്ങൾ

ദുബായ് വിമാനത്താവളം വഴി യാത്ര ചെയ്യുന്നവർക്കായി ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി പുതിയ കൺസ്യൂമർ വെൽഫെയർ ഡയറക്ടീവ് പുറത്തിറക്കി. വിമാന കമ്പനികളുമായോ ട്രാവൽ ഏജന്റുകളുമായോ തർക്കമുണ്ടായാൽ യാത്രക്കാർക്ക് അതോറിറ്റിയിൽ നേരിട്ട് പരാതി നൽകാനും കേസുകൾ ഓൺലൈനായി ട്രാക്ക് ചെയ്യാനും സാധിക്കും. പരാതി പരിഹാര സംവിധാനം കൂടുതൽ സുതാര്യമാക്കാനാണ് ഈ പരിഷ്കാരം.

ഖത്തർ, കുവൈത്ത് സർവീസുകൾ വർദ്ധിപ്പിക്കുന്നു

റീജിയണൽ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഖത്തറിലെ ഹമദ് ഇന്റർനാഷണൽ എയർപോർട്ടിലേക്കും കുവൈത്തിലേക്കും യുഎഇ വിമാന കമ്പനികൾ സർവീസുകൾ വർദ്ധിപ്പിക്കും. എമിറേറ്റ്‌സ് എയർലൈൻ കുവൈത്തിലേക്ക് പ്രതിദിനം അഞ്ച് വിമാനങ്ങൾ വരെ ഘട്ടംഘട്ടമായി വർദ്ധിപ്പിക്കാൻ തീരുമാനിച്ചു.

ഗ്ലോബൽ വില്ലേജ് സമാപിക്കുന്നു

യുഎഇയിലെ പ്രിയപ്പെട്ട വിനോദ കേന്ദ്രമായ ഗ്ലോബൽ വില്ലേജിന്റെ 30-ാം സീസൺ മെയ് 10 ഞായറാഴ്ചയോടെ അവസാനിക്കും. വേനൽക്കാല അവധിക്കായി പാർക്ക് അടയ്ക്കുന്നതിന് മുൻപ് സന്ദർശിക്കാനുള്ള അവസാന അവസരമാണിത്.

ആറ് ദിവസത്തെ വലിയ ഈദ് അവധി

യുഎഇ നിവാസികൾക്ക് ഈ വർഷത്തെ ഏറ്റവും ദൈർഘ്യമേറിയ പൊതു അവധി മെയ് മാസത്തിൽ ലഭിക്കും. അസ്‌ട്രോണമിക്കൽ കണക്കുകൂട്ടലുകൾ പ്രകാരം ബലിപെരുന്നാൾ (ഈദുൽ അദ്ഹ) മെയ് 27-ന് തുടങ്ങാൻ സാധ്യതയുണ്ട്. മെയ് 26 അറഫാ ദിനവും തുടർന്ന് ബുധൻ മുതൽ വെള്ളി വരെ (മെയ് 27 - 29) സർക്കാർ പ്രഖ്യാപിച്ച ഔദ്യോഗിക അവധിയും ചേരുന്നതോടെ, ശനി, ഞായർ വാരാന്ത്യ അവധി കൂടി കൂട്ടി ആകെ ആറ് ദിവസത്തെ അവധി ലഭിക്കാനാണ് സാധ്യത.

മാറുന്ന ഈ നിയമങ്ങളും സൗകര്യങ്ങളും പ്രവാസികൾ കൃത്യമായി മനസ്സിലാക്കുന്നത് യുഎഇയിലെ ജീവിതം കൂടുതൽ സുഗമമാക്കാൻ സഹായിക്കും.

English Summary

The UAE is set for major transitions in May 2026, including its historic exit from OPEC, the launch of an AI-driven work permit screening system, and a strict ban on banks contacting customers via WhatsApp. Additionally, residents can look forward to a potential six-day break for Eid Al Adha and enhanced passenger rights at Dubai International Airport.

Realme 16x 5G: റിയൽമിയുടെ അസാധ്യ വിലക്കുറവ് ഫോൺ, എല്ലാം പുറത്തു വന്നു
തീയ്യതി പുറത്തു വിട്ടിട്ടില്ലെങ്കിലും അധികം താമസിക്കാതെ തന്നെ പുറത്തു വരാനിരിക്കുന്ന സ്മാർട്ട്ഫോണുകളിൽ ഒന്നാണ് റിയൽമി 16x 5G. ഇതിനോടകം ഫോണിൻ്റെ കൂടുതൽ വിവരങ്ങൾ വിവിധ സാമൂഹിക മാധ്യമ പേജുകളിൽ എത്തിയിട്ടുണ്ട്. എന്നാണ് ഫോണിൻ്റെ ഔദ്യോഗിക ലോഞ്ച്, എത്ര രൂപക്ക് ഇന്ത്യൻ വിപണിയിൽ ഫോൺ വാങ്ങാൻ സാധിക്കും തുടങ്ങിയ വിവരങ്ങൾ പരിശോധിക്കാം. ഇതിനെ പറ്റി കമ്പനി വിവരങ്ങളൊന്നും തന്നെ പുറത്തു വിട്ടിട്ടില്ലെങ്കിലും വിവിധ ടെക് വെബ്സൈറ്റുകൾ വിവിധ ലേഖനങ്ങൾ ഫോൺ ലോഞ്ചുമായി ബന്ധപ്പെട്ട് പുറത്തു വിട്ടിട്ടുണ്ട്. ഫോണിൻ്റെ സ്റ്റോറേജ് വേരിയൻ്റുകൾ നിറം എന്നിവയാണ് എത്തിയിട്ടുള്ള മറ്റ് വിവരങ്ങൾ.

ലീക്കായ വിവരങ്ങൾ

ലൈനപ്പിൽ നിലവിൽ എത്തുമെന്ന് വിവരമുള്ള ഫോണുകൾ റിയൽമിയുടെ 16 5G, 16 Pro 5G, 16 Pro+ 5G എന്നീ മോഡലുകളാണ്. വലിയ വില നൽകാതെ വാങ്ങാൻ സാധിക്കുന്ന ഫൈവ്-ജി ഫോണുകളായിരിക്കും ഇവ എന്നാണ് സൂചന. പ്രധാനമായും മൂന്ന് വേരിയൻ്റുകളാണ് ഇതിൽ എത്തുന്നത്. അവ ഏതൊക്കെയെന്ന് ചുവടെ നൽകുന്നു.

4 ജിബി റാം + 128 ജിബി സ്റ്റോറേജ്

6 ജിബി റാം + 128 ജിബി സ്റ്റോറേജ്

6 ജിബി റാം + 256 ജിബി സ്റ്റോറേജ്

പ്രതീക്ഷിക്കുന്ന കളർ വേരിയൻ്റുകൾ

എൻഡുറൻസ് ബ്രൗൺ അല്ലെങ്കിൽ ഗ്ലോറി വൈറ്റ്. എന്നിങ്ങനെ രണ്ട് നിറങ്ങളിലാണ് ഫോൺ എത്തുക എന്നതാണ് സൂചന. എന്നാൽ കൂടുതൽ നിറങ്ങളിലുള്ള മോഡലുകൾ ഉണ്ടോ എന്നതിൽ കൂടുതൽ വിവരങ്ങൾ ലഭിക്കാനുണ്ട്.

ALSO READ: 9000 രൂപ കമ്പനിയുടെ കുറവ്, വാങ്ങുമ്പോൾ ഇനിയും കുറയും, ഇതാണ് ടൈം

എന്ത് പ്രതീക്ഷിക്കാം

ഫോണിൻ്റെ ഔദ്യോഗിക സ്പെസിഫിക്കേഷനുകൾ ഇപ്പോഴും സ്ഥിരീകരിച്ചിട്ടില്ല. മികച്ച സ്ക്രീൻ, മീഡിയടെക് ഡൈമെൻസിറ്റി ചിപ്പ്, ഡ്യുവൽ റിയർ ക്യാമറകൾ, ഫാസ്റ്റ് ചാർജിംഗ് എന്നിവയിലെല്ലാം വലിയ മാറ്റം ഇത്തരത്തിൽ പ്രതീക്ഷിക്കാം എന്നാണ് സൂചന. ആൻഡ്രോയിഡ് 16-ൽ പ്രവർത്തിക്കുന്ന റിയൽമി UI ആയിരിക്കും ഫോണിൽ മറ്റൊരു ആകർഷണം. ഒപ്പം നല്ല ബാറ്ററി ലൈഫ്, മികച്ച യൂസർ ഫ്രണ്ടലിയായ ഫോൺ എന്നിവയാണ് ഇതിൽ പ്രതീക്ഷിക്കുന്നത്.

അറിഞ്ഞിരിക്കാൻ

കഴിഞ്ഞ ഒക്ടോബറിലാണ് Realme 15x 5G- പുറത്തിറക്കിയത്.15x ന് 6.8 ഇഞ്ച് HD+ ഡിസ്‌പ്ലേ, 144Hz റിഫ്രഷ് റേറ്റ്, ഡൈമെൻസിറ്റി 6300 ചിപ്പ്, 50MP പ്രധാന ക്യാമറ, 7,000mAh ബാറ്ററി, 60W ഫാസ്റ്റ് ചാർജിംഗ് എന്നിവ ഉണ്ടായിരുന്നു.ഇതിൽ നിന്നും അൽപ്പം കൂടി മെച്ചപ്പെടുത്തിയായിരിക്കും, 16x 5G എത്തുന്നതാണ് സൂചന.

ഇന്ത്യയിലെ വില

നിലവിൽ മോഡലിൻ്റെ ഇന്ത്യൻ വിലയെ പറ്റി വിവരങ്ങളില്ല, എന്നാൽ 16,999 രൂപയ്ക്കും 19,999 രൂപയ്ക്കും ഇടയിൽ മോഡലുകൾ വിൽപനക്ക് എത്തിച്ചേക്കാം എന്നാണ് സൂചന. സ്പെസിഫിക്കേഷനുകളും ഇത്തം സൂചനകളാണ് നൽകുന്നത്. എന്തായാലും ഫോൺ ലോഞ്ചായ ശേഷം മറ്റ് വിവരങ്ങൾ ലഭ്യമാകും. റിയൽമി എപ്പോഴും ബജറ്റ് ഫോണുകൾ വിപണിയിലിറക്കി ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുന്ന കമ്പനികളിലൊന്നാണ്. നിലവിൽ ലഭിക്കുന്ന വിവരങ്ങൾ പ്രകാരം സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ വൺ പ്ലസും റിയൽമിയിൽ ലയിച്ചതായി സൂചനയുണ്ട്. ഇനി വരുന്ന ഫോൺ നിർമ്മാണം ഇരു കമ്പനികളും ഒരുമിച്ചായിരിക്കും എന്നാണ് റിപ്പോർട്ട്.

English Summary

Realme Planning to Launch their new Budget Friendly Smartphone Realme 16x 5G in Indian Market Soon. Phone's Storage Variants and Some features already Leaked in Social Media. Comparing their Last Model 15x 5G this Model do have some Improved Features also. From Display to Battery Better Upgrades Users can Expect

International Labour Day 2026: അവകാശപ്പോരാട്ടങ്ങളുടെ സ്മരണ, വിയർപ്പുതുള്ളികൾക്ക് ആദരമർപ്പിച്ച് ഒരു ദിനം കൂടി; മെയ് ദിന ആശംസകൾ
മെയ് ഒന്ന്, ലോകമെമ്പാടും ജീവിക്കാൻ വേണ്ടി വിയർപ്പൊഴുക്കുന്ന ഓരോ തൊഴിലാളികളുടെയും ദിനം (International Labour Day 2026). തൊഴിലാളികളുടെ ഐക്യത്തിൻ്റെയും പോരാട്ടത്തിൻ്റെയും പ്രതീകമായാണ് എല്ലാ വർഷവും ഈ ദിവസം നാം ആചരിക്കുന്നത്. ഇന്നത്തെ തലമുറയെ സംബന്ധിച്ച് ഈ ദിവസം കേവലം ഒരു അവധി ദിനം മാത്രമാണ്. എന്നാൽ അതിലുപരി, ചോരയും നീരും ഒഴുക്കി ഒരുപറ്റം തൊഴിലാളികൾ നേടിയെടുത്ത അവകാശങ്ങളുടെ പോരാട്ടസ്മരണയാണ് ഈ ദിനം.

886-ൽ അമേരിക്കയിലെ ഷിക്കാഗോയിലാണ് ഈ ദിവസത്തിന് ആസ്പദമായ ചരിത്ര സംഭവം നടന്നത്. അന്ന് അവിടെയുള്ള തൊഴിലാളികൾ എട്ട് മണിക്കൂർ ജോലി, മാന്യമായ ജീവിതം, ന്യായമായ വേതനം എന്നിവയ്ക്കായി നടത്തിയ ചരിത്രപരമായ പോരാട്ടത്തിന്റെ ഓർമ്മയ്ക്കായാണ് ഈ ദിവസം തൊഴിലാളി ദിനമായി ഇന്നും ആചരിക്കുന്നത്. അധ്വാനത്തിന്റെ മഹത്വവും, തൊഴിലാളികളുടെ അവകാശങ്ങളും, ഐക്യത്തിന്റെ ശക്തിയും ഉയർത്തിപ്പിടിക്കുന്ന ഈ ദിവസം ഇന്നും നമ്മുടെ സമൂഹത്തിൽ ചോര നീരാക്കി പണിയെടുക്കുന്ന തൊഴിലാളികൾക്ക് വേണ്ടിയുള്ളതാണ്.

ALSO READ:  പാമ്പിൻ വിഷത്തിന് മരുന്ന് പാമ്പിൻ വിഷം തന്നെ, എങ്ങനെയാണ് ആന്റിവെനം നിർമ്മിക്കുന്നത്?

തൊഴിലാളികളുടെ പോരാട്ട ചരിത്രം

ഇന്ന് നമുക്കറിയാവുന്ന ജോലി സമയം എട്ട് മണിക്കൂറാണ്. എന്നാൽ കാലങ്ങൾക്ക് മുമ്പ്, പതിനഞ്ചും പതിനാറും മണിക്കൂർ നീണ്ട അടിമപ്പണിയും വേദനമില്ലായ്മയും നേരിട്ട ഒരു കൂട്ടം ആളുകൾ നമ്മുടെ സമൂഹത്തിൽ ജീവിച്ചിരിപ്പുണ്ടായിരുന്നു. ഈ അടിമപ്പണിക്കെതിരെ 'എട്ടു മണിക്കൂർ ജോലി, എട്ടു മണിക്കൂർ വിശ്രമം, എട്ടു മണിക്കൂർ വിനോദം' എന്ന മുദ്രാവാക്യമുയർത്തി 1886-ൽ തെരുവിലേക്കിറങ്ങി. ചിക്കാഗോയിലെ ഹേയ് മാർക്കറ്റിൽ തൊഴിലാളികൾ നടത്തിയ സമരമാണ് മെയ് ദിനമായി ഇന്ന് നാം ആഘോഷിക്കുന്നത്. ആ പോരാട്ടത്തിൽ ജീവൻ ബലിയർപ്പിക്കേണ്ടിവന്നത് നിരവധി തൊഴിലാളികൾക്കാണ്. എട്ട് മണിക്കൂർ ജോലിയെന്ന അവകാശം നേടിയെടുത്തതിന് അപ്പുറം, അന്ന് ജീവൻ നഷ്ടമായ രക്തസാക്ഷികളുടെ ഓർമ്മ ദിവസം കൂടിയാണ് മെയ് ഒന്ന്.

നാം ഇന്ന് ജോലിസ്ഥലത്ത് അനുഭവിക്കുന്ന പല സുഖസൗകര്യങ്ങൾക്കും പിന്നിൽ ഒരു കൂട്ടം തൊഴിലാളിയുടെ കഠിനാധ്വാനവും ജീവൻ്റെ വിലയുമുണ്ട്. വെയിലത്തും മഴയത്തും പണിയെടുക്കുന്ന കർഷകർ മുതൽ സാങ്കേതിക വിദ്യയിൽ വിപ്ലവം സൃഷ്ടിക്കുന്ന ഉന്നത പദവിയിലിരിക്കുന്നവരും നാടിനെ കാക്കുന്ന ദീരന്മാരും വരെ നീളുന്ന ആ വലിയ നിരയെ ആദരിക്കുക എന്ന ലക്ഷ്യത്തോടെയാണ് മെയ് ഒന്നിന് ലോക തൊഴിലാളി ദിവമായി പ്രഖ്യാപിച്ചത്. തൊഴിലിടങ്ങളിൽ ജീവനക്കാരുടെ സുരക്ഷ, ന്യായമായ വേതനം, ലിംഗസമത്വം എന്നിവ ഇന്നും ലോകത്തിന്റെ പല ഭാഗങ്ങളിലും പലരും നേരിടുന്ന പ്രശ്നങ്ങളാണ്. എന്നാൽ അന്ന് നേടി തന്ന അവകാശങ്ങളും പോരാട്ടവും ഓർമ്മപ്പെടുത്തി നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ആശംസകൾ നേരാം.

മെയ് ദിന ആശംസകൾ

"അധ്വാനിക്കുന്നവൻ്റെ കരുത്താണ് ഈ ലോകത്തിൻ്റെ കരുത്ത്. എല്ലാ തൊഴിലാളികൾക്കും ഹൃദയം നിറഞ്ഞ മെയ് ദിന ആശംസകൾ!"

"വിയർപ്പുതുള്ളികൾ കൊണ്ട് ചരിത്രം രചിക്കുന്ന പ്രിയ തൊഴിലാളികളെ നിങ്ങൾക്ക് സ്നേഹം നിറഞ്ഞ അഭിവാദ്യങ്ങൾ... മെയ് ദിന ആശംസകൾ!"

"അവകാശങ്ങൾ ചോദിച്ചു വാങ്ങുക, തൊഴിലിടത്തും സ്വാതന്ത്ര്യം സ്വന്തമാക്കുക... ഐക്യത്തോടെ മുന്നേറാം. തൊഴിലാളി ദിനാശംസകൾ!"

"ഏറ്റെടുത്ത ഒരു തൊഴിലിനെ ജീവൻവെടിഞ്ഞും സാധ്യമാക്കുന്ന എല്ലാ പ്രിയപ്പെട്ട തൊഴിലാളികൾക്കും ലോക തൊഴിലാളി ദിനാശംസകൾ!

"ഹാപ്പി ലേബർ ഡേ! എല്ലാവർക്കും ജോലിസ്ഥലത്ത് തുല്യാവകാശവും ആദരവും മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങളും ലഭിക്കട്ടെയെന്ന് ആശംസിക്കുന്നു"

"കഠിനാധ്വാനത്തിലൂടെ ജീവിതെ കെട്ടിപടുക്കുന്ന പ്രിയ തൊഴിലാളി സഹോദരങ്ങൾക്ക് എല്ലാവിധ തൊഴിലാളി ദിന ആശംസകളും"

English Summary:

International Labour Day 2026 held on May 1st, is a global tribute to the contributions and sacrifices of the workers. Also Known as May Day, it serves as a powerful reminder of the historical struggle for Labours rights and eight hours working practices.

Summer Food Safety: പാനിപൂരി പ്രേമികൾ ശ്രദ്ധിക്കുക, വേനലാണ് രോ​ഗം വരുന്ന വഴിയിതാ….
നമ്മുടേതല്ലാത്ത പല വിഭവങ്ങളും നമ്മുടെ ഭാ​ഗമായി മാറിയിട്ടുണ്ട്. അത്തരത്തിലൊന്നാണ് പാനിപൂരി. മലയാളികളുടെ വൈകുന്നേരങ്ങളിലെ പ്രിയപ്പെട്ട ലഘുഭക്ഷണമായി മാറിയ പാനിപൂരി ആരോഗ്യത്തിന് കടുത്ത ഭീഷണിയാകുന്നതായി ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പാനിപൂരി കഴിച്ച് കുട്ടികളടക്കം മരണപ്പെട്ട വാർത്തകൾ പുറത്തുവന്നതോടെയാണ് കേരളത്തിലും ഈ വിഷയത്തിൽ ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. രുചിയേക്കാൾ ഉപരിയായി ഈ വിഭവം തയ്യാറാക്കുന്ന രീതിയും ഉപയോഗിക്കുന്ന ചേരുവകളുമാണ് പാനിപൂരിയെ അപകടകാരിയാക്കുന്നത്.

ബാക്ടീരിയകളുടെ പ്രജനന കേന്ദ്രമാകുന്ന പാനി

പാനിപൂരിയിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകമായ പാനി അഥവാ പുളിവെള്ളമാണ് പലപ്പോഴും വില്ലനാകുന്നത്. വേനൽക്കാലത്തെ കടുത്ത ചൂട് ബാക്ടീരിയകൾ അതിവേഗം വളരാൻ അനുകൂലമായ സാഹചര്യം ഒരുക്കുന്നു. പാനി തയ്യാറാക്കാൻ ഉപയോഗിക്കുന്ന വെള്ളം ശുദ്ധമല്ലെങ്കിൽ അതിൽ ഇ-കോളി, സാൽമൊണല്ല തുടങ്ങിയ മാരക ബാക്ടീരിയകൾ അടങ്ങിയിരിക്കാൻ സാധ്യതയുണ്ട്. ചില സന്ദർഭങ്ങളിൽ ബാക്ടീരിയകളേക്കാൾ അവ ഉത്പാദിപ്പിക്കുന്ന ടോക്സിനുകളാണ് ശരീരത്തെ ഗുരുതരമായി ബാധിക്കുന്നത്. ഇത് പെട്ടെന്നുള്ള നിർജ്ജലീകരണത്തിലേക്കും ആന്തരികാവയവങ്ങളുടെ തകരാറിലേക്കും നയിക്കുന്നു.

Also Read - Anti-Venom: പാമ്പിൻ വിഷത്തിന് മരുന്ന് പാമ്പിൻ വിഷം തന്നെ, എങ്ങനെയാണ് ആന്റിവെനം നിർമ്മിക്കുന്നത്?

തുറന്നുവെച്ച മസാലയും ശുചിത്വമില്ലായ്മയും

പൂരിയുടെ ഉള്ളിൽ നിറയ്ക്കുന്ന ഉരുളക്കിഴങ്ങ് മസാലയും കടലയും മണിക്കൂറുകളോളം സാധാരണ ഊഷ്മാവിൽ തുറന്നുവെക്കുന്നത് വലിയ അപകടമാണ്. ചൂടിൽ തുറന്നുവെക്കുന്ന വെജിറ്റബിൾ മിശ്രിതങ്ങളിൽ രോഗാണുക്കൾ പെരുകുകയും ഇത് കഴിക്കുന്നവരില് അതിസാരം, ഛർദ്ദി, വയറുവേദന തുടങ്ങിയ ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. പല തെരുവോര കച്ചവടക്കാരും ഗ്ലൗസുകൾ ധരിക്കാതെയോ കൈകൾ വൃത്തിയായി കഴുകാതെയോ ആണ് പാനിപൂരി വിതരണം ചെയ്യുന്നത്. ഇത് ടൈഫോയ്ഡ്, കോളറ തുടങ്ങിയ രോഗങ്ങൾ പടരാൻ കാരണമാകുന്നു. റോഡരികിലെ പൊടിയും വാഹനങ്ങളിൽ നിന്നുള്ള പുകയും ഈച്ചകളും ആഹാരസാധനങ്ങളിൽ കലരുന്നത് ആരോഗ്യപ്രശ്നങ്ങൾ ഇരട്ടിയാക്കുന്നു.

ആരോഗ്യ വകുപ്പിന്റെ കർശന നിർദ്ദേശങ്ങൾ

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ തെരുവോര ഭക്ഷണശാലകളിൽ പരിശോധന കർശനമാക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചു. ലൈസൻസ് ഇല്ലാത്ത കച്ചവടക്കാർക്കെതിരെയും ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്തവർക്കെതിരെയും നടപടിയുണ്ടാകും. പാനിപൂരി ഉണ്ടാക്കാൻ ഉപയോഗിക്കുന്ന വെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കാൻ സാമ്പിളുകൾ ശേഖരിക്കും.

സുരക്ഷിതമായി എങ്ങനെ ആസ്വദിക്കാം?

പാനിപൂരി പൂർണ്ണമായും ഒഴിവാക്കണമെന്നല്ല, മറിച്ച് കഴിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്നാണ് ഡോക്ടർമാർ നിർദ്ദേശിക്കുന്നത്

പരിസരം വൃത്തിയുള്ളതാണെന്നും ഭക്ഷണസാധനങ്ങൾ കൃത്യമായി മൂടിവെച്ചിട്ടുണ്ടെന്നും ഉറപ്പുവരുത്തുക.

മിനറൽ വാട്ടർ ഉപയോഗിച്ച് പാനി തയ്യാറാക്കുന്ന കടകൾ തിരഞ്ഞെടുക്കുന്നതാണ് ഏറ്റവും സുരക്ഷിതം.

മസാലകളും ചട്നികളും ഫ്രഷ് ആയി തയ്യാറാക്കുന്നതാണോ എന്ന് നിരീക്ഷിക്കുക. പഴകിയതോ നിറം മാറ്റം വന്നതോ ആയ ചേരുവകൾ ഒഴിവാക്കുക.

കൂടുതൽ ആളുകൾ എത്തുന്ന കടകളിൽ ഭക്ഷണം വേഗത്തിൽ വിറ്റുപോകുന്നതിനാൽ പഴകിയ ഭക്ഷണം ലഭിക്കാനുള്ള സാധ്യത കുറവാണ്.

രുചിക്കൂട്ടുകൾ

കേരളത്തിലെ പാനിപൂരിയിൽ പലപ്പോഴും പ്രാദേശികമായ മാറ്റങ്ങൾ കാണാറുണ്ട്. മാവ് കൊണ്ട് നിർമ്മിച്ച മൊരിഞ്ഞ ചെറിയ പൂരികളാണ് ഇതിൽ പ്രധാനമായി ഉള്ളത്. ഇതിൽ ഉരുളക്കിഴങ്ങ്, കടല, സവാള, മല്ലിയില എന്നിവ ചേർത്ത മിശ്രിതവും പുളി, പുതിന, ഇഞ്ചി, പച്ചമുളക്, കായം എന്നിവ ചേർത്ത എരിവും പുളിയുമുള്ള വെള്ളവും നിറയ്ക്കും. ചിലയിടങ്ങളിൽ മധുരമുള്ള ചട്നിയും നൽകാറുണ്ട്.

കുടിക്കാനുള്ള വെള്ളത്തിന് പോലും വൻ വില നൽകേണ്ടി വരുന്ന വേനൽക്കാലത്ത്, തെരുവോരങ്ങളിൽ വിൽക്കുന്ന കുറഞ്ഞ വിലയിലുള്ള പാനിപൂരിലെ വെള്ളം അത്ര സുരക്ഷിതമാകാൻ സാധ്യതയില്ലെന്ന് തിരിച്ചറിഞ്ഞ് വേണം ഓരോ മലയാളിയും ഇത്തരം ഭക്ഷണങ്ങൾ തിരഞ്ഞെടുക്കാൻ. രുചിക്ക് നൽകുന്ന പ്രാധാന്യം സ്വന്തം ജീവനും നൽകുക.

English Summary

Health experts have issued a warning regarding the risks of pani puri consumption, highlighting how contaminated water and unhygienic preparation can lead to severe food poisoning or even death. To stay safe, officials recommend choosing high-turnover stalls that prioritize hygiene, use purified water, and keep their ingredients properly covered

Summer Kids Health: കുട്ടികളിലെ മൂത്രത്തിൻ്റെ നിറം മാറ്റവും വരണ്ട ചുണ്ടും; ചൂടിൽ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടത്
ചുട്ടുപൊള്ളുന്ന വേനൽക്കാലത്ത് നമ്മൾ ഏറ്റവും പ്രധാന്യം നൽകേണ്ടത് ആരോ​ഗ്യത്തിന് തന്നെയാണ്. പ്രത്യേകിച്ച് കുട്ടികൾ, പ്രയാമായവർ അതുപോലെ ​ഗർഭിണികൾ തുടങ്ങിയവർക്ക്. ഏത് കാലാവസ്ഥയാണെങ്കിലും മുതിർന്നവരേക്കാൾ വേഗത്തിൽ ആരോഗ്യപ്രശ്നങ്ങൾ ബാധിക്കുന്നത് കുട്ടികളെയാണ്. അതുകൊണ്ട് തന്നെ അവരിലെ ചെറിയൊരു മാറ്റം പോലും മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ചൂടുകാലത്ത് കുട്ടികൾ നേരിടുന്ന പ്രശ്നം അത്ര ചെറുതല്ല. കാരണം അവർ നമ്മൾ കരുതുന്നതിലും അപ്പുറം പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്.

നിങ്ങളുടെ കുട്ടികളെ ഈ വേനൽ ചൂടിൽ എങ്ങനെ സംരക്ഷിക്കണമെന്നും അവരിൽ ഉണ്ടാകുന്ന മാറ്റങ്ങൾ എന്തെല്ലാമെന്നും അറിഞ്ഞിരിക്കേണ്ടത് വളരെ പ്രധാനമാണ്. കുട്ടികളിലെ നിർജ്ജലീകരണം മുതൽ മൂത്രത്തിൽ ഉണ്ടാകുന്ന നിറം മാറ്റം വരെ അവരുടെ ആരോ​ഗ്യത്തെ കാര്യമായി ബാധിക്കുന്നു. അതുകൊണ്ട് തന്നെ മാതാപിതാക്കൾ പ്രധാനമായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തെല്ലാമെന്ന് നമുക്ക് നോക്കാം.

ALSO READ: എള്ള് മതി, മുടിക്കൊഴിച്ചിൽ തടയാൻ ഈ റെസിപ്പി ട്രൈ ചെയ്തോ

നിർജ്ജലീകരണത്തിൻ്റെ ലക്ഷണങ്ങൾ

കുട്ടികൾക്ക് എപ്പോഴും അവരുടെ ദാഹം തിരിച്ചറിഞ്ഞ് അത് കൃത്യമായി പ്രകടിപ്പിക്കാൻ കഴിഞ്ഞെന്നു വരില്ല. പ്രത്യേകിച്ച് ചെറിയ കുഞ്ഞുങ്ങൾക്ക്. അതിനാൽ അവരിൽ ഉണ്ടാകുന്ന മാറ്റങ്ങൾ എപ്പോഴും മാതാപിതാക്കൾ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്.

മൂത്രത്തിലെ നിറം മാറ്റം: സാധാരണയിലും കൂടുതൽ മൂത്രത്തിൽ കടുത്ത മഞ്ഞ നിറം കണ്ടെത്തിയാൽ ശരീരത്തിൽ ജലാംശം കുറവാണെന്നതിന്റെ പ്രധാന ലക്ഷണമാണത്. തെളിഞ്ഞതോ ഇളം മഞ്ഞയോ ആണ് സ്വാഭാവികമായിട്ടുള്ള മൂത്രത്തിൻ്റെ നിറം.

വരണ്ട ചുണ്ടും നാവും: കുഞ്ഞുങ്ങളുടെ ചുണ്ടുകൾ വരണ്ടുണങ്ങുക, വായയ്ക്കകത്ത് പശിമപോലെ അനുഭവപ്പെടുക എന്നിവ നിർജ്ജലീകരണത്തിൻ്റെ മറ്റൊരു ലക്ഷണമാണ്. ഇത് എപ്പോഴും ശ്രദ്ധിക്കുക.

കണ്ണുനീർ വരാതിരിക്കുക: ചെറിയ കുട്ടിയാണെങ്കിലും ഒരു അഞ്ച് വയസിന് താഴെയുള്ള കുട്ടികളാണെങ്കിലും അവർ കരയുമ്പോൾ കണ്ണുനീർ വരുന്നില്ലെങ്കിൽ അത് കടുത്ത നിർജ്ജലീകരണത്തിൻ്റെ ലക്ഷണമാണ്. പലപ്പോഴും മാതാപിതാക്കൾ നിസാരമായി കാണുന്നതും അറിയാതെ പോകുന്നതും ഈ ലക്ഷണം തന്നെയാണ്.

തളർച്ചയും ഉറക്കവും: കുട്ടി അസാധാരണമായി തളർന്നിരിക്കുകയോ കളിക്കാൻ ഉത്സാഹം കാണിക്കാതിരിക്കുകയോ ചെയ്താൽ അതിൻ്റെ കാരണം തിരക്കാൻ മടിക്കരുത്. കൂടാതെ പതിവില്ലാതെ ഉറങ്ങുന്നതും കൂടുതൽ സമയം ഉറങ്ങുന്നതും പ്രത്യേകം ശ്രദ്ധിക്കണം.

ഭക്ഷണത്തിൽ വരുത്തേണ്ട മാറ്റങ്ങൾ

തിളപ്പിച്ചാറ്റിയ വെള്ളം: ദാഹം തോന്നിയില്ലെങ്കിലും ഓരോ മണിക്കൂർ ഇടവിട്ടോ അല്ലെങ്കിൽ ഇടയ്ക്കിടയോ അവർക്ക് വെള്ളം കൊടുക്കാൻ ശ്രദ്ധിക്കണം. നിങ്ങുടെ ജോലി തിരക്കിനിടെ ഇക്കാര്യം മറന്നുപോകരുത്.

പ്രകൃതിദത്ത പാനീയങ്ങൾ: കരിക്കിൻ വെള്ളം, ഉപ്പിട്ട കഞ്ഞിവെള്ളം, മോര്, നാരങ്ങാവെള്ളം എന്നിവ കുട്ടികൾക്ക് ധൈര്യമായി നൽകാം. ഇവ ശരീരത്തിലെ ഇലക്ട്രോലൈറ്റ് ബാലൻസ് നിലനിർത്താൻ സഹായിക്കുന്ന പാനീയങ്ങളാണ്.

ജലാംശമുള്ള പഴങ്ങൾ: തണ്ണിമത്തൻ, ഓറഞ്ച്, വെള്ളരിക്ക തുടങ്ങിയ ധാരാളം വെള്ളം അടങ്ങിയ ഭക്ഷണങ്ങൾ അവരുടെ ആഹാരത്തിൽ ഉൾപ്പെടുത്തുക. അല്ലെങ്കിൽ ഇടയ്ക്കിടെ അവർ കഴിക്കാൻ ഇഷ്ടപ്പെടുന്ന രീതിയിൽ കഴിപ്പിക്കുക.

ഒഴിവാക്കേണ്ടത്: അമിതമായി പഞ്ചസാര ചേർത്ത പാനീയങ്ങൾ, സോഡകൾ, പാക്കറ്റ് ജ്യൂസുകൾ എന്നിവ ഒരു കാരണവശാലും കുട്ടികൾക്ക് നൽകരുത്. ഇവ ശരീരത്തിലെ ചൂട് വർദ്ധിപ്പിക്കുകയും കഠിനമായ നിർജ്ജലീകരണം ഉണ്ടാക്കുകയും ചെയ്യും.

വസ്ത്രം: കുട്ടികൾക്ക് വേനൽക്കാലത്ത് എപ്പോഴും അയഞ്ഞതും ഇളം നിറത്തിലുള്ളതുമായ കോട്ടൺ വസ്ത്രങ്ങൾ മാത്രം ധരിപ്പിക്കുക. ചൂട് കൂടുതലുള്ളതോ ഭാരം കൂടിയതോ ആയ തുണിത്തരങ്ങൾ ഒഴിവാക്കുക.

വെയിൽ ഏൽക്കരുത്: ഉച്ചയ്ക്ക് 11 മണി മുതൽ മൂന്ന് മണി വരെയുള്ള സമയത്ത് കുട്ടികളെ പുറത്ത് വിടരുത്. മുതിർന്നവരെക്കാൾ വേ​ഗം അവർക്ക് സൂര്യാതപം ഏൽക്കാൻ സാധ്യതയുണ്ട്. കാരണം ഈ സമയത്ത് അന്തരീക്ഷത്തിൽ ചൂട് ഏറ്റവും കൂടുതലാണ്.

English Summary:

Heatwaves increases across India Include Kerala. In This situation we explain how to protecting children from critical heat-related illnesses. Above is a general guide on heat related symptoms and safety measures that parents to notice.

Anti-Venom: പാമ്പിൻ വിഷത്തിന് മരുന്ന് പാമ്പിൻ വിഷം തന്നെ, എങ്ങനെയാണ് ആന്റിവെനം നിർമ്മിക്കുന്നത്?
പാമ്പിനെ ഭയന്ന് പുറത്തിറങ്ങാൻ പറ്റാത്ത സ്ഥിതിയാണ് ഇപ്പോൾ. ചൂടുകടുത്തതോടെ പാമ്പ് കടിച്ചു മരിക്കുന്നവരുടെ എണ്ണവും കൂടി വരുന്നു. പാമ്പിൻ വിഷത്തിന്റെ പരിഹാരം ആന്റിവെനമാണ് എന്ന് നമുക്കെല്ലാം അറിയാം. പാമ്പിൻ വിഷത്തിനു മാത്രമല്ല തേൾ, ചിലന്തി തുടങ്ങിയ വിഷജന്തുക്കളുടെ കടിയേറ്റാൽ ജീവൻ നിലനിർത്താൻ സഹായിക്കുന്ന ഏക ഔദ്യോഗിക പ്രതിവിധിയാണ് ആന്റിവെനം. വിഷബാധയേറ്റ വ്യക്തിയുടെ ശരീരത്തിലെ വിഷാംശത്തെ നിർവീര്യമാക്കാൻ സഹായിക്കുന്ന ആന്റിബോഡികളുടെ ഒരു ജൈവ മിശ്രിതമാണിത്.

പ്രവർത്തനരീതി

നമ്മുടെ ശരീരത്തിലെ സ്വാഭാവിക പ്രതിരോധ സംവിധാനത്തിന് പുറത്തുനിന്നുള്ള ഒരു താൽക്കാലിക സഹായമായാണ് ആന്റിവെനം പ്രവർത്തിക്കുന്നത്. രക്തപ്രവാഹത്തിലൂടെ സഞ്ചരിക്കുന്ന ഈ മരുന്നിലെ ആന്റിബോഡികൾ വിഷാംശവുമായി നേരിട്ട് ബന്ധിപ്പിക്കപ്പെടുന്നു. ഇത് നാഡികളെയോ രക്തകോശങ്ങളെയോ വിഷം ആക്രമിക്കുന്നത് തടയുന്നു . തുടർന്ന് ഈ വിഷം-ആന്റിബോഡി സങ്കീർണ്ണതകളെ ശരീരത്തിന്റെ തന്നെ പ്രതിരോധ സംവിധാനം തിരിച്ചറിയുകയും അവയെ നശിപ്പിച്ചു കളയുകയും ചെയ്യുന്നു.

നിർമ്മാണ പ്രക്രിയ

പത്തൊൻപതാം നൂറ്റാണ്ട് മുതൽ നിലവിലുള്ള പരമ്പരാഗതമായ രീതിയിലാണ് ഇന്നും ആന്റിവെനം നിർമ്മിക്കുന്നത്. ഇതിനു പലഘട്ടങ്ങളുണ്ട്.

വിഷം ശേഖരിക്കൽ: ജീവനുള്ള പാമ്പുകളിൽ നിന്നോ മറ്റ് ജീവികളിൽ നിന്നോ സുരക്ഷിതമായ രീതിയിൽ വിഷം പുറത്തെടുക്കുന്നു.

മൃഗങ്ങളിൽ കുത്തിവെക്കുന്നു: വളരെ ചെറിയ അളവിലുള്ള വിഷം കുതിര, ആട് തുടങ്ങിയ വലിയ വളർത്തുമൃഗങ്ങളുടെ ശരീരത്തിലേക്ക് കുത്തിവെക്കുന്നു.

ആന്റിബോഡി രൂപീകരണം: മൃഗത്തിന്റെ പ്രതിരോധ സംവിധാനം ഈ വിഷത്തിനെതിരെ ശക്തമായ ആന്റിബോഡികൾ ഉൽപ്പാദിപ്പിക്കുന്നു.

ശുദ്ധീകരണം: ആ മൃഗത്തിൽ നിന്നും രക്തം ശേഖരിച്ച്, അതിലെ പ്ലാസ്മ വേർതിരിച്ചെടുക്കുന്നു. ഇത് കൃത്യമായ ഫിൽട്ടറേഷൻ നടത്തി മെഡിക്കൽ ഗ്രേഡ് ആന്റിവെനമാക്കി മാറ്റുന്നു.

വിവിധ തരങ്ങൾ

പ്രധാനമായും രണ്ട് തരം ആന്റിവെനങ്ങളാണുള്ളത്. ഒരു പ്രത്യേക വർഗ്ഗത്തിൽപ്പെട്ട ജീവിയുടെ വിഷത്തിന് മാത്രമായി ഉപയോഗിക്കുന്ന മോണോവാലന്റ് ആന്റിവെനവും, ഒരു പ്രദേശത്ത് കാണപ്പെടുന്ന പലതരം ജീവികളുടെ വിഷത്തിനെതിരെ പ്രവർത്തിക്കുന്ന പോളിവാലന്റ് ആന്റിവെനവും.

ALSO READ: വിയർപ്പും കുരുക്കളും ചൂട് മാത്രം കൊണ്ടല്ല, അധികം ശ്രദ്ധിക്കാതെ പോകുന്നൊരു രോഗം പിന്നിൽ

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വിഷബാധയേറ്റാൽ എത്രയും വേഗം ആശുപത്രിയിൽ എത്തിച്ച് ആന്റിവെനം നൽകേണ്ടത് അനിവാര്യമാണ്. മൃഗങ്ങളിൽ നിന്നുള്ള പ്രോട്ടീൻ അടങ്ങിയതിനാൽ, ചിലരിൽ ഇത് അലർജിക്ക് കാരണമായേക്കാം. ഇത് പരിഹരിക്കുന്നതിനായി ലാബുകളിൽ നിർമ്മിക്കുന്ന സിന്തറ്റിക് 'മോണോക്ലോണൽ ആന്റിബോഡികളെ കുറിച്ചുള്ള ഗവേഷണങ്ങൾ ശാസ്ത്രലോകത്ത് പുരോഗമിക്കുകയാണ്. ഇതിലൂടെ മൃഗങ്ങളെ ആശ്രയിക്കാതെ തന്നെ കൂടുതൽ സുരക്ഷിതമായ പ്രതിവിധി കണ്ടെത്താനാകുമെന്ന് പ്രതീക്ഷിക്കുന്നു.

പാമ്പുകടി മരണങ്ങൾ തടയാൻ കർമപദ്ധതി

പാമ്പ് കടിയേറ്റുള്ള മരണങ്ങൾ പൂർണ്ണമായും തടയുന്നതിനായി സംസ്ഥാന ആരോഗ്യ വകുപ്പ് വിപുലമായ കർമപദ്ധതി തയ്യാറാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. പാമ്പുകടി കേസുകൾ റിപ്പോർട്ട് ചെയ്യുന്നതും ചികിത്സ ലഭ്യമാക്കുന്നതും കൂടുതൽ കാര്യക്ഷമമാക്കാൻ ലക്ഷ്യമിട്ടാണ് പുതിയ നടപടികൾ. പാമ്പുകടി കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്ന പ്രദേശങ്ങളെ കണ്ടെത്തി ആശുപത്രികളുടെ ഹോട്ട്‌സ്‌പോട്ട് മാപ്പിംഗ് നടത്തും. ഇത്തരം സ്ഥലങ്ങളിലെ ചികിത്സാ കേന്ദ്രങ്ങളെ 'റെഡ് ഫ്‌ളാഗ്ഡ് ഇൻസ്റ്റിറ്റ്യൂഷനുകൾ' ആയി പ്രഖ്യാപിച്ച് കൂടുതൽ സൗകര്യങ്ങൾ ഒരുക്കും. ചികിത്സയിലുണ്ടാകുന്ന കാലതാമസം ഒഴിവാക്കാൻ സാമൂഹികാധിഷ്ഠിത നിരീക്ഷണ സംവിധാനവും ഏർപ്പെടുത്തും.

ആശുപത്രികളെ ഹബ് ആൻഡ് സ്‌പോക്ക് രീതിയിൽ ക്രമീകരിച്ച് റഫറൽ സംവിധാനം മെച്ചപ്പെടുത്തും. ആന്റിവെനം ലഭ്യമായ വലിയ ആശുപത്രികളിലേക്ക് എത്തിച്ചേരാൻ പ്രയാസമുള്ള വിദൂര മേഖലകളിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും (PHC/CHC) ആന്റി-സ്നേക്ക് വെനം ലഭ്യമാക്കാൻ നടപടി സ്വീകരിക്കും.

English Summary

To prevent deaths from snakebites during extreme heat, the Kerala Health Department has launched a comprehensive action plan including hotspot mapping of hospitals and a hub and spoke referral system to ensure anti-venom availability even in remote areas. The report also details how anti-venom is traditionally produced by harvesting antibodies from immunized animals and highlights ongoing research into synthetic monoclonal antibodies for safer, allergy-free treatment.

CBSE 12th Result 2026: സിബിഎസ്ഇ 12-ാം ക്ലാസ് ഫലം ഉടൻ പുറത്തുവരുമോ? വ്യാജ പ്രചരണങ്ങളിൽ വീഴരുത്, യഥാർത്ഥ വിവരങ്ങൾ
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം (CBSE Class 12 Result 2026) കാത്തിരിക്കുന്ന വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഓരോ ദിവസവും നെഞ്ചിടിപ്പ് കൂടുകയാണ്. ഇതിനിടയിലാണ് സോഷ്യൽ മീഡിയയിലൂടെ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലപ്രഖ്യാപനത്തെക്കുറിച്ച് നിരവധി വ്യാജ വാർത്തകളും തീയതികളും പ്രചരിക്കുന്നത്. ഇത്തരം തെറ്റായ വിവരങ്ങളിൽ വീഴരുതെന്നും ഔദ്യോഗിക അറിയിപ്പുകൾക്കായി മാത്രം കാത്തിരിക്കണമെന്നും സിബിഎസ്ഇ അധികൃതർ വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകുന്നു.

10.2 ലക്ഷം ആൺകുട്ടികളും 8.3 ലക്ഷം പെൺകുട്ടികളും ഉൾപ്പെടെ 18 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് ഇക്കൊല്ലത്തെ 12-ാം ക്ലാസ് പരീക്ഷാഫലത്തിനായി കാത്തിരിക്കുന്നത്. 2026 മെയ് മൂന്നാം വാരത്തോടെ ഫലം പ്രഖ്യാപിക്കുമെന്നാണ് നിലിവിൽ വരുന്ന ചില സൂചനകൾ പറയുന്നത്. മുൻ കാല ട്രെൻഡുകൾ പരിശോധിച്ചാൽ, സിബിഎസ്ഇ സാധാരണയായി മെയ് രണ്ടാം വാരത്തോടെയാണ് 12-ാം ക്ലാസ് പരീക്ഷാ ഫലങ്ങൾ പ്രഖ്യാപിച്ചിരുന്നത്.

ALSO READ: എസ്എസ്എൽസി ഗ്രേഡിംഗ് സിസ്റ്റത്തിൽ മാറ്റമുണ്ടോ?; ഗ്രേഡിംഗ് രീതിയും വിജയിക്കാൻ വേണ്ട മിനിമം മാർക്കും

ഫെബ്രുവരി 17 മുതൽ ഏപ്രിൽ 10 വരെയാണ് 12-ാം ക്ലാസ് ബോർഡ് പരീക്ഷകൾ നടന്നത്. എന്നാൽ ചില സോഷ്യൽ മീഡിയയിലൂടെ പുറത്തുവരുന്ന വ്യാജ വാർത്തകളിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും വിശ്വസിക്കരുതെന്നും പരീക്ഷാ കൺട്രോളർ സന്യാം ഭരദ്വാജ് മുന്നറിയിപ്പ് നൽകുന്നു. സിബിഎസ്ഇ 12ാം ക്ലാസ് വിജയിക്കണമെങ്കിൽ വിദ്യാർത്ഥികൾ മൊത്തത്തിൽ കുറഞ്ഞത് 33 ശതമാനം മാർക്ക് നേടിയിരിക്കണം. കൂടാതെ തിയറി, പ്രാക്ടിക്കൽ പരീക്ഷകളിൽ വെവ്വേറെയും മാർക്ക് നേടണം.

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഒന്നോ അതിലധികമോ വിഷയങ്ങളിൽ വിജയിക്കാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് സിബിഎസ്ഇ കമ്പാർട്ട്മെന്റ് പരീക്ഷകൾ നടത്തുന്നതാണ്. 2026 ജൂലൈയിൽ ഈ പരീക്ഷകൾ നടത്താനാണ് നിലിവിൽ നിശ്ചയിച്ചിരിക്കുന്നത്. ഇപ്പോൾ നടത്തിയ പരീക്ഷയുടെ മൂല്യനിർണ്ണയ പ്രക്രിയകൾ അവസാന ഘട്ടത്തിലാണെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ നൽകുന്ന സൂചന.

ഫലം എങ്ങനെ പരിശോധിക്കാം?

1. ആദ്യം തന്നെ സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റായ cbse.gov.in, results.cbse.nic.in ഇവയിൽ ഏതെങ്കിൽ ഒന്ന് സന്ദർശിക്കുക.

2. ഹോം പേജിലെ ‘CBSE Class 12 Result 2026’ എന്ന ലിങ്ക് നൽകിയിട്ടുണ്ടാകും. അതിൽ ക്ലിക്ക് ചെയ്യുക.

3. നിങ്ങളുടെ റോൾ നമ്പർ, സ്കൂൾ നമ്പർ, അഡ്മിറ്റ് കാർഡ് ഐഡി എന്നിവ നൽകുക.

4. ശേഷം ‘Submit’ ബട്ടൺ ക്ലിക്ക് ചെയ്യുക. ഇപ്പോൾ നിങ്ങളുടെ മാർക്ക് ലിസ്റ്റ് സ്ക്രീനിൽ കാണാനാകും.

5. പിന്നീടുള്ള ആവശ്യങ്ങൾക്കായി ഇത് ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുത്ത് സൂക്ഷിക്കുക.

ഡിജിലോക്കർ വഴി ഫലം അറിയാം

ഫലം പ്രഖ്യാപിച്ച് കഴിഞ്ഞാൽ സാധാരണയായി വെബ്സൈറ്റുകളിൽ തിരക്ക് അനുഭവപ്പെടാറുണ്ട്. ഈ തിരക്ക് ഒഴിവാക്കാൻ വിദ്യാർത്ഥികൾക്ക് DigiLocker ആപ്പ് വഴിയോ വെബ്സൈറ്റ് വഴിയോ ഡിജിറ്റൽ മാർക്ക് ഷീറ്റുകൾ സ്വന്തമാക്കാവുന്നതാണ്. ഇതിനായി ആധാർ നമ്പറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്യേണ്ടതുണ്ട്. അതല്ലെങ്കിൽ UMANG ആപ്പ് വഴിയും മാർക്ക് പരിശോധിക്കാവുന്നതാണ്.

ഫലം പരിശോധിക്കാൻ ഔദ്യോ​ഗിക വെബ്സൈറ്റുകളും ആപ്പുകളും മാത്രം ഉപയോ​ഗിക്കുക. സ്കൂൾ തിരിച്ചുള്ള ഫലങ്ങൾ സ്ഥാപനങ്ങളുടെ രജിസ്റ്റർ ചെയ്ത ഇമെയിൽ ഐഡികൾ വഴി മാത്രമെ അറിയാൻ സാധിക്കുകയുള്ളൂ. ഫല പ്രഖ്യാപനവുമായി ബന്ധപ്പെട്ട ഔദ്യോഗികമായ തീയതി സിബിഎസ്ഇ തന്നെ ഉടൻ പ്രഖ്യാപിക്കുന്നതാണ്.

ഡിജിലോക്കറിൽ എങ്ങനെ ഫലം അറിയാം

ആദ്യം DigiLocker CBSE പോർട്ടൽ സന്ദർശിക്കുക.

"Go To Result" എന്നതിൽ ക്ലിക്ക് ചെയ്ത് "CBSE 12th Result 2026" എന്നതിന് കീഴിൽ "View Result" ക്ലിക്ക് ചെയ്യുക.

നിങ്ങളുടെ റോൾ നമ്പറും ജനനത്തീയതിയും അവിടെ നൽകുക.

ശേഷം മാർക്ക്ഷീറ്റ് കാണുന്നതിനായി അവിടെ നൽകിയിരിക്കുന്ന "Submit" എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.

ശേഷം മാർക്ക് പരിശോധിച്ച് ഇത് പിഡിഎഫ് രൂപത്തിൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്.

English Sumamry:

CBSE Class 12 Result 2026 Expected on May second week. In this situation Exam Controller Responds To Rumours and fake news about result. You Can Check the time and CBSE 12th result complete details here.

Shubham Dubey: ശിവവും ശുഭവും ചേര്‍ന്നാല്‍ മാസ് ഡാ! ഫിനിഷര്‍ റോളില്‍ ഇനി രണ്ട് ‘ദുബെ’മാര്‍
Shubham Dubey IPL, 30-04-2026: പേരില്‍ മാത്രമല്ല, പ്രകടനത്തിലും ശിവം ദുബെയ്ക്കും (Shivam Dube), ശുഭം ദുബെയ്ക്കും (Shubham Dubey) സാമ്യം ഏറെയാണ്. ഐപിഎല്ലില്‍ 'ദുബെ' എന്ന പേര് ഇപ്പോള്‍ തകര്‍പ്പന്‍ അടികള്‍ക്കും, മാച്ച് വിന്നിങ് ഫിനിഷിങുകള്‍ക്കും പര്യായമായി മാറുകയാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സിനായി പല സീസണുകളിലും ശിവം ദുബെ നടത്തുന്ന താണ്ഡവങ്ങള്‍ക്ക് പിന്നാലെ, ഇതാ സമാനമായ പേരില്‍ മറ്റൊരു താരം ഐപിഎല്ലില്‍ കൊടുങ്കാറ്റായി മാറിയിരിക്കുകയാണ്-രാജസ്ഥാന്‍ റോയല്‍സിന്റെ ശുഭം ദുബെ. കാത്തിരിപ്പിന്റെ കഠിനമായ വഴികള്‍ പിന്നിട്ടാണ് ഈ 31-കാരന്‍ ഇപ്പോള്‍ ഐപിഎല്ലിലെ പുത്തന്‍ താരോദയമായി മാറിയിരിക്കുകയാണ്. മുന്‍ സീസണുകളിലും റോയല്‍സിനായി ഇമ്പാക്ട് പ്ലയറായി കളിച്ചിട്ടുണ്ടെങ്കിലും, ഇതാദ്യമായാണ് താരം ബാറ്റിങ് മികവിലൂടെ ഐപിഎല്ലില്‍ 'ഇമ്പാക്ട്' സൃഷ്ടിക്കുന്നത്.

പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ പരാജയത്തിന്റെ വക്കിലായിരുന്ന രാജസ്ഥാനെ, ഡൊനോവന്‍ ഫെരേരയ്‌ക്കൊപ്പം ചേര്‍ന്ന് വിജയതീരത്തെത്തിച്ചത് ശുഭം ദുബെയായിരുന്നു. ഈ സീസണില്‍ തോല്‍വി അറിയാതെ കുതിച്ച പഞ്ചാബിനെയാണ് യശ്വസി ജയ്‌സ്വാള്‍, വൈഭവ് സൂര്യവംശി, ഫെരേര, ശുഭം എന്നിവരുടെ കരുത്തില്‍ രാജസ്ഥാന്‍ തളച്ചത്.

രവീന്ദ്ര ജഡേജ, ദസുന്‍ ശനക എന്നീ പരിചയസമ്പന്നര്‍ ബാറ്റിങിനായി തയ്യാറെഡുക്കുന്നതിനിടെ, ശുഭം ദുബെയെ ക്രീസിലേക്ക് വിട്ട തീരുമാനം പലരെയും അതിശയിപ്പിച്ചിട്ടുണ്ടാകാം. ജയിക്കാന്‍ 36 പന്തില്‍ 72 റണ്‍സ് വേണമെന്ന ഘട്ടത്തിലാണ് ദുബെ ക്രീസിലെത്തുന്നത്.

എന്നാല്‍ 258.33 എന്ന അവിശ്വസനീയമായ സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് വീശിയ ദുബെ ഫെരേരയ്‌ക്കൊപ്പം ചേര്‍ന്ന് രാജസ്ഥാന് അപ്രതീക്ഷിത ജയം സമ്മാനിച്ചു. പുറത്താകാതെ 12 പന്തില്‍ 31 റണ്‍സാണ് താരം നേടിയത്. രണ്ട് സിക്‌സും, മൂന്നു ഫോറും അടിച്ചുകൂട്ടി.

Also Read: Mumbai Indians: ദൈവത്തിന്റെ പോരാളികള്‍ക്ക് കാല്‍ക്കുലേറ്റര്‍ എടുക്കാം; പ്ലേ ഓഫില്‍ എത്തണമെങ്കില്‍ ഇനി പൂഴിക്കടകന്‍ രക്ഷ

കഠിനാധ്വാനത്തിന്റെ കഥ

ദുബെയുടെ വിജയരഹസ്യത്തിന് പിന്നില്‍ കഠിനാധ്വാനത്തിന്റെ ഒരു കഥ മറഞ്ഞുകിടക്കുന്നുണ്ട്. മഹാരാഷ്ട്രയിലെ വിദർഭ മേഖലയിലുള്ള യവത്മാലില്‍ 1993 ജൂണ്‍ 26-നായിരുന്നു ശുഭം ദുബെയുടെ ജനനം. സാമ്പത്തികമായി പരിതാപകരമായ സാഹചര്യം. പത്ത് വര്‍ഷം മുമ്പ് സ്വന്തമായി ഒരു ക്രിക്കറ്റ് വാങ്ങാന്‍ പോലും അദ്ദേഹത്തിന് സാമ്പത്തിക ശേഷിയില്ലായിരുന്നു. നാഗ്പൂരിൽ ഒരു പാൻ സ്റ്റാൾ നടത്തിയിരുന്ന പിതാവ് ബദ്രിപ്രസാദ് ദുബെയുടെ തുച്ഛമായ വരുമാനമാണ് രണ്ടറ്റവും കൂട്ടിമുട്ടിച്ചിരുന്നത്.

സുദീപ് ജയ്‌സ്വാള്‍ എന്നയാളാണ് ശുഭമില്‍ ഒരു ക്രിക്കറ്റര്‍ ഒളിച്ചിരിപ്പുണ്ടെന്ന് കണ്ടെത്തിയത്. സുദീപ് ഇന്ന് ജീവനോടെയില്ല. സുദീപ് ജയ്‌സ്വാള്‍ വാങ്ങി നൽകിയ ആദ്യത്തെ പ്രൊഫഷണൽ ക്രിക്കറ്റ് കിറ്റാണ് ശുഭത്തിന് വലിയ വേദികളിലേക്കുള്ള വഴിതുറന്നത്. വിദര്‍ഭ ടീമിലേക്ക് എത്താന്‍ ശുഭം ദുബെയെ സഹായിച്ചതും ഇദ്ദേഹമായിരുന്നു.

വിദർഭയിൽ നടന്ന ബാപുന കപ്പ് പോലുള്ള പ്രാദേശിക ടൂർണമെന്റുകളിലൂടെയാണ് ദുബെ എന്ന പവർ ഹിറ്റർ വളർന്നത്. 2023-24 സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ 187.28 സ്ട്രൈക്ക് റേറ്റിൽ 221 റൺസ് അടിച്ചുകൂട്ടിയതോടെ ഐപിഎല്‍ ഫ്രാഞ്ചെസികള്‍ താരത്തെ നോട്ടമിട്ടു. അങ്ങനെയാണ് രാജസ്ഥാന്‍ റോയല്‍സിലേക്കുള്ള രംഗപ്രവേശം.

5.8 കോടി രൂപയ്ക്ക് രാജസ്ഥാൻ അദ്ദേഹത്തെ ആദ്യം ടീമിലെത്തിച്ചു. പക്ഷേ, അദ്ദേഹത്തിന് ആ സീസണില്‍ മികവ് ആവര്‍ത്തിക്കാനായില്ല. നാല് മത്സരങ്ങളിൽ നിന്ന് വെറും 33 റൺസ് മാത്രമേ അദ്ദേഹത്തിന് നേടാനായുള്ളൂ. തുടര്‍ന്ന് താരത്തെ റോയല്‍സ് റിലീസ് ചെയ്തു. എന്നാല്‍ റിലീസ് ചെയ്‌തെങ്കിലും ശുഭം ദുബെയെ പൂര്‍ണമായി കൈവിടാന്‍ റോയല്‍സ് തയ്യാറായിരുന്നില്ല. അങ്ങനെ 80 ലക്ഷം രൂപയ്ക്ക് താരം റോയല്‍സിലേക്ക് തിരിച്ചെത്തി. തന്നെ തിരികെയെത്തിക്കാനുള്ള റോയല്‍സിന്റെ തീരുമാനം ശരിയായി എന്ന് തെളിയിക്കുന്നതായിരുന്നു പഞ്ചാബിനെതിരെ അദ്ദേഹം പുറത്തെടുത്ത പ്രകടനം.

English Summary

Shubham Dubey is a powerful finisher playing for Rajasthan Royals in IPL. He rose from poverty after his father ran a small pan stall in Nagpur. He recently smashed a match-winning 31 runs off only 12 balls against Punjab Kings. Fans now see him as the next great power-hitter.

Kerala Lottery Result Today: ഭാ​ഗ്യത്തിന്റെ കാരുണ്യസ്പർശം, ഇന്നത്തെ ലോട്ടറിഫലം ഇതാ
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് KN-621 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരം ഗോർക്കി ഭവനിൽ ഉച്ചയ്ക്ക് 3 മണിക്ക് നടന്ന നറുക്കെടുപ്പിൽ PD 180857 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ചത്. ഭാഗ്യക്കുറി ഫലം ലഭിക്കുന്നവർ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ഔദ്യോഗിക ഫലവുമായി ഒത്തുനോക്കി ഉറപ്പുവരുത്തേണ്ടതാണ്. സമ്മാനാർഹമായ ടിക്കറ്റുകൾ 30 ദിവസത്തിനുള്ളിൽ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഹാജരാക്കേണ്ടതുണ്ട്. 5,000 രൂപയിൽ താഴെ സമ്മാനം ലഭിച്ചവർക്ക് ലോട്ടറി ഏജൻസികളിൽ നിന്ന് തുക കൈപ്പറ്റാവുന്നതാണ്. അടുത്ത കാരുണ്യ പ്ലസ് KN-622 നറുക്കെടുപ്പ് മെയ് 7-ന് നടക്കും. കൂടാതെ, വരാനിരിക്കുന്ന വിഷു ബംപർ (BR-109) ലോട്ടറിയുടെ ടിക്കറ്റ് വിൽപനയും സംസ്ഥാനത്ത് സജീവമായി തുടരുന്നു.

പ്രധാന സമ്മാനങ്ങൾ

ഒന്നാം സമ്മാനം (1 കോടി): PD 180857

രണ്ടാം സമ്മാനം (30 ലക്ഷം): PH 343458

മൂന്നാം സമ്മാനം (5 ലക്ഷം): PD 847745

സമാശ്വാസ സമ്മാനം (₹8,000): (ഒന്നാം സമ്മാനം ലഭിച്ച അതേ നമ്പറിലുള്ള മറ്റ് 11 സീരീസുകൾക്കും (PA, PB, PC, PE, PF, PG, PH, PJ, PK, PL, PM) സമാശ്വാസ സമ്മാനം ലഭിക്കും.)

PA 180857

PB 180857

PC 180857

PE 180857

PF 180857

PG 180857

PH 180857

PJ 180857

PK 180857

PL 180857

PM 180857

Also Read - Kerala Lottery Result Today: ധനയോ​ഗം ധനലക്ഷ്മിയിലൂടെ നിങ്ങൾക്ക്; ആർക്കാണ് ഇന്നത്തെ ലോട്ടറിയടിച്ചത്

നാലാം സമ്മാനം: 5,000 രൂപ – 0450 0463 0896 1354 1689 2824 3803 4673 5115 5607 6435 7060 7423 7617 8261 8510 8825 8991 9666

അഞ്ചാം സമ്മാനം: 2,000 രൂപ – 4712 5604 5897 6809 7003 8151

ആറാം സമ്മാനം: 1,000 രൂപ – 0069  0326  0365  0371  0552  0608  0618  0626  1038  1114  1158  1202  1282  1368  1401  1497  1544  1558  1595  1643  1681  1693  1724  1745  2091  2096  2249  2489  2555  2857  2868  3112  3170  3256  3475  3625  3664  3850  4111  4167  4224  4275  4512  4631  4699  4805  5363  5452  5573  5776  5871  5926  6095  6134  6384  6526  6669  6831  6934  7071  7157  7227  7259  7502  7514  7651  8279  8313  8460  8641  9457  9620  9707  9880  9920  9942

ഏഴാം സമ്മാനം: 500 രൂപ – 0069  0326  0365  0371  0552  0608  0618  0626  1038  1114  1158  1202  1282  1368  1401  1497  1544  1558  1595  1643  1681  1693  1724  1745  2091  2096  2249  2489  2555  2857  2868  3112  3170  3256  3475  3625  3664  3850  4111  4167  4224  4275  4512  4631  4699  4805  5363  5452  5573  5776  5871  5926  6095  6134  6384  6526  6669  6831  6934  7071  7157  7227  7259  7502  7514  7651  8279  8313  8460  8641  9457  9620  9707  9880  9920  9942

എട്ടാം സമ്മാനം: 200 രൂപ – 0127  0298  0476  0501  0647  0713  0814  0960  1032  1296  1385  1419  1670  1786  1933  2216  2268  2536  2571  2586  2593  2679  2709  2791  2833  3074  3080  3111  3216  3736  3740  3770  3808  3864  3886  3963  4017  4095  4229  4306  4464  4733  4855  5071  5199  5317  5470  5917  6022  6062  6151  6279  6371  6466  6499  6663  6876  6943  7067  7089  7165  7293  7375  7506  7573  7702  7814  7965  8087  8148  8271  8340  8550  8559  8811  8831  8909  9079  9329  9340  9447  9475  9725  9963

ഒമ്പതാം സമ്മാനം: 100 രൂപ – 6121  0848  6896  0442  4254  5442  9637  9468  8553  5719  2997  3286  7316  1587  2103  4644  2990  6732  9970  4988  5101  2841  2625  7211  3144  9857  4164  1466  2051  1791  8297  1618  4355  4902  3261  8629  0447  7403  8105  9662  3470  2200  4099  5720   0586  9736  1816  5396  5809  0782  1402  6657  9539  3820  6396  0667  1265  3671  2493  7042  4409  9559  4928  4514  6256  4859  8211  4057  6232  9287  0968  0389  3610  0020  3348  4223  8843  0153  0609  2367  2734  1590  6182  2959  1414  6833  6734  0601  9521  9611  4570  6027  8090  3294  4255  4750  3333  0403  8433  7812  6408  1159  3442  4716  1511  8422  5500  3221  1821  1499  8660  7336  7109  3006  4091  1699  9375  2333  4212  5127  2652  6556  7249  0133  2294  2317  1885  3030  8956  8521  0817  8210  7676  6098  3565  8249  1365

വിഷു ബംബർ 2026

കേരള ലോട്ടറിയുടെ അടുത്ത പ്രധാന ആകർഷണമായ വിഷു ബംബർ (BR-109) ഭാഗ്യക്കുറിയുടെ വിൽപ്പനയും സംസ്ഥാനത്ത് സജീവമാണ്. വൻ തുക സമ്മാനമായി ലഭിക്കുന്ന ഈ ബംബർ നറുക്കെടുപ്പിനായി വലിയ കാത്തിരിപ്പാണ് ലോട്ടറി പ്രേമികൾക്കിടയിലുള്ളത്. ലോട്ടറി സംബന്ധമായ കൂടുതൽ വിവരങ്ങൾക്കും ലൈവ് അപ്‌ഡേറ്റുകൾക്കുമായി ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റോ മൊബൈൽ ആപ്പോ സന്ദർശിക്കാവുന്നതാണ്.

(Disclaimer: ലോട്ടറി റിസൾട്ടിനെക്കുറിച്ചുള്ള ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ഭാഗ്യക്കുറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാൻ ഒരിക്കലും ലോട്ടറിയെ ആശ്രയിക്കാതിരിക്കുക)

English Summary

The Kerala State Lottery Department officially announced the results for the Karunya Plus KN-621 draw today, April 30, 2026. The draw took place at Gorky Bhavan, Thiruvananthapuram, at 3. 00 PM.

Ansiba- Esther Anil: ആളുകളുടെ ഫ്രസ്ട്രേഷനാണ് കമൻ്റുകളിലൂടെ തീർക്കുന്നത്; ജോർജുകുട്ടിയുടെ മക്കൾക്ക് പറയാനുള്ളത്
ദൃശ്യം എന്ന വമ്പൻ ചിത്രത്തിലൂടെ ജോർജുകുട്ടിയുടെ പെൺമക്കളായി മലയാളികളുടെ മനസ്സിൽ ഇടംപിടിച്ചവരാണ് അൻസിബ ഹസനും എസ്തർ അനിലും. ഇപ്പോഴിതാ ചിത്രിത്തിൻ്റെ മൂന്നാം ഭാ​ഗം റിലീസിന് ഒരുങ്ങുന്നതിൻ്റെ തിരക്കിലാണ് താരങ്ങൾ. ജോർജുകുട്ടിയുടെ പെൺമക്കളായി എന്നും അവരെ കാണാനാണ് മലയാളികൾ ആ​ഗ്രഹിക്കുന്നത്. ചിത്രം പുറത്തിറങ്ങാൻ ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ലാലേട്ടൻ്റെ പിറന്നാൾ ദിവസമായ മെയ് 21നാണ് ദൃശ്യം 3 പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.

ചിത്രത്തിൻ്റെ മൂന്നാം ഭാ​ഗം പുറത്തിറങ്ങുമ്പോൾ വളരെയധികം ആകാംക്ഷയോടെയും പ്രതീക്ഷയോടെയുമാണ് ആരാധകർ കാത്തിരിക്കുന്നത്. ജോർജുകുട്ടിയുടെയും റാണിയുടെയും മക്കളുടെയും ജീവിതത്തിൽ എന്താണ് സംഭവിക്കാൻ പോകുന്നത്, അവർ അതിനെ എങ്ങനെയെല്ലാമാണ് അതിജീവിക്കുക തുടങ്ങി നിരവധി സംശയങ്ങളും ഒപ്പം തന്നെ ആകാംക്ഷയും ജനമനസ്സുകളിൽ നിറയുകയാണ്. ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളിൽ വരുന്ന ചില നെ​ഗറ്റീവ് കമൻ്റുകളെ എങ്ങനെയാണ് നേരിടുന്നതെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ജോർജുകുട്ടിയുടെ പെൺമക്കളായ അൻസിബയും എസ്തർ അനിലും. അവരുടെ വാക്കുകളിലേക്ക്...

ALSO READ: അങ്ങനെ അവസരം കിട്ടിയതാരാ? വെല്ലുവിളിച്ച് എസ്തർ അനിൽ

അൻസിബയും എസ്തർ അനിലും പറയുന്നു

സോഷ്യൽ മീഡിയയിൽ ധാരാളം നെ​ഗറ്റീവ് കമന്റുകൾ വരാറുണ്ടല്ലോ അതിനെ എങ്ങനെയാണ് നോക്കിക്കാണുന്നത് എന്നായിരുന്നു ചോ​ദ്യം.

അൻസിബയുടെ മറുപടി ഇങ്ങനെ... "ആദ്യമൊക്കെ ഞാൻ ഡിജിറ്റലി അത്ര അറിവുള്ള കൂട്ടത്തിലായിരുന്നില്ല. വരുന്ന കമൻ്റുകൾ ഓർത്ത് സങ്കടപ്പെട്ടിട്ടുണ്ട്. എന്താണ് ആളുകൾ ഇങ്ങനെ പറയുന്നതെന്ന് ചിന്തിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ അങ്ങനെയല്ല. ഞാൻ മാറി. ഇന്ന് ഇത്തരം കമൻ്റുകൾ കാണുമ്പോൾ ഞാൻ ചിരിക്കുകയാണ് ചെയ്യുന്നത്. നിങ്ങൾ എന്താണെന്ന് വച്ചാൽ പറഞ്ഞോളൂ എന്ന രീതിയിൽ മാത്രമെ അതിനെയെല്ലാം കാണാറുള്ളൂ. അതുകൊണ്ട് തന്നെ ഇതൊന്നും കാണുമ്പോൾ പ്രത്യേകിച്ച് ഒന്നും തോന്നാറില്ല" എന്നായിരുന്നു അൻസിബയുടെ മറുപടി.

എസ്തർ അനിലിൻ്റെ മറുപടി ഇങ്ങനെ... "എൻ്റെ മൂഡ് പോലെയിരിക്കും ഞാൻ ഇത്തരം കമൻ്റുകളെ കാണുന്നത്. ചില സമയത്ത് ഞാൻ കരുതും എന്താണ് ഇവര് കാണിക്കുന്നതെന്ന്. എന്നാൽ ചിലപ്പോൾ അതേപോലെ തന്നെ പ്രതികരിക്കാനുള്ള ഒരു ആവേശം വരും. പക്ഷേ അത് ചെയ്യാൻ കഴിയില്ല. എൻ്റെ അനിയൻ എല്ലാ കമൻ്റുകൾക്കും മറുപടി നൽകുന്ന ഒരാളാണ്. പൊളിറ്റിക്കൽ ആയാലും, സിനിമയുമായി ബന്ധപ്പെട്ടത് ആയാലും പുള്ളി എല്ലാത്തിനും കമൻ്റ് ചെയ്യും. ഞാൻ ആണെങ്കിലും കരുതം ഇവനിത് എന്താണ് കാണിക്കുന്നതെന്ന്.

പക്ഷേ എനിക്ക് അങ്ങനെ കമൻ്റ് ചെയ്യാൻ അറിയില്ല. ഞാൻ പൊതുവെ കമൻ്റ് ചെയ്യുന്നത് കുറവാണ്. എനിക്ക് നല്ല ചമ്മലാണ് അങ്ങനെയൊക്കെ ചെയ്യാൻ. ഞങ്ങൾ കൂട്ടുകാർ എല്ലാവരും കൂടിയിരിക്കുമ്പോൾ ഇതേ കുറിച്ച് ചർച്ച ചെയ്യാറുണ്ട്. ആളുകൾ എന്തെല്ലാം ഫ്രസ്ട്രേഷനിലൂടെയാണ് കടന്നുപോകുന്നത്. സെക്ഷ്വൽ ഫ്രസ്ട്രേഷൻ, അതുകൊണ്ടാണ് പലരും അങ്ങനെ ചെയ്യും ഇങ്ങനെ ചെയ്യും എന്നൊക്കെ കമൻ്റ് ചെയ്യുന്നത്. ചിലർക്ക് സ്ത്രീകൾ ഇഷ്ടമുള്ളതുപോലെ യാത്ര ചെയ്യുന്നു, ഞാനൊക്കെ ഇത്രയും ചെറിയ പ്രായത്തിൽ ഇങ്ങനെ നടക്കുന്നു, പഠിക്കുന്ന ഒപ്പം സിനിമ ചെയ്യുന്നു നമുക്കുള്ള പണം ഉപയോ​ഗിച്ച് നമ്മൾ പലതും ചെയ്യുന്നു അതിനൊക്കെ ഒരു കൂട്ടം ആളുകൾക്ക് ഫ്രസ്ട്രേഷൻ ഉണ്ടാകും.

അത് ചിലപ്പോൾ സ്ത്രീകൾക്ക് ആകാം പുരുഷന്മാർക്ക് ആകാം. ഇതൊന്നും നമുക്ക് ചെയ്യാൻ സാധിക്കുന്നില്ലലോ എന്നതാവാം അവരുടെ പ്രശ്നം. അതുകൊണ്ട് ഇതെല്ലാം ചെയ്യുന്നവരെ മാക്സിമം ചീത്ത പറയുന്നു. അത് അവരുടെ ജീവിതത്തിലെ വിഷമങ്ങൾ അല്ലെങ്കിൽ ഫ്രസ്ട്രേഷൻ ഇവിടെ വന്ന് തീർക്കുകയാണ്. അതുപോലെ ഒരുപാട് കാര്യങ്ങളുണ്ട്. ഇതിനൊന്നും പിന്നാലെ നമ്മൾ ആരും പോകുന്നില്ല. എന്നാൽ ചില സമയങ്ങളിൽ ഇത്തരം ആളുകളോട് ഒരു സങ്കടവും തോന്നും. ഇങ്ങനെ ചെയ്യുന്നവർക്ക് ആരുമുണ്ടാകില്ല ഒന്ന് സംസാരിക്കാൻ സുഹൃത്തുക്കൾ പോലും കാണില്ല. അങ്ങനെ ഒറ്റപ്പെട്ട് ജീവിക്കുന്നവരാണ് ഇങ്ങനെ കമൻ്റ് ചെയ്യുന്നത്" എന്നാണ് എസ്തർ പറയുന്നത്.

English Summary:

Drishyam 3 stars Ansiba Hassan and Esther Anil break their silence on toxic social media comments and trolls they faced. Both of them are believe negative comments are a reflection of frustrated persons in society. And how they protect their mental health ahead Drishyam 3 Releases.

Kerala April Ration Supply: ഏപ്രിൽ മാസത്തിലെ റേഷൻ വാങ്ങിയില്ലേ? ടെൻഷൻ വേണ്ട, തീയതി നീട്ടി
തിരുവനന്തപുരം: പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ ഏപ്രിൽ, മേയ് മാസത്തിലെ റേഷൻ ഒരുമിച്ചാണ് വിതരണം ചെയ്തത്. ഏപ്രിൽ നാല് മുതലാണ് വിതരണം ആരംഭിച്ചത്. ഏപ്രിൽ മാസത്തെ റേഷൻ ഏപ്രിൽ നാല് മുതൽ മുപ്പത് വരെയും മേയ് മാസത്തിലെ റേഷൻ ഏപ്രിൽ 4 മുതൽ മേയ് 30 വരെയും വാങ്ങാനാണ് അവസരം നൽകിയിരുന്നത്. ഇപ്പോഴിതാ, ഏപ്രിൽ മാസത്തെ റേഷൻ വിതരണം മേയ് 5 വരെ നീട്ടിയതായി റിപ്പോർട്ടുകൾ.

തീയതി നീട്ടിയത് എന്ത് കൊണ്ട്?

രണ്ട് മാസത്തെ വിഹിതം ഒരുമിച്ച് വിതരണം ചെയ്തതിൽ ചില പാകപിഴകൾ സംഭവിച്ചതായി കണ്ടെത്തിയിരുന്നു. ചിലയിടങ്ങളിൽ ഏപ്രിലിലെ വിഹിതം കൈപ്പറ്റുന്നതിന് പകരം ഉപഭോക്താക്കൾ മേയിലെ വിഹിതമാണ് കൈപ്പറ്റിയത്. മേയിലെ വിഹിതം വാങ്ങാൻ മേയ് 30 വരെ സമയമുണ്ട്. എന്നാൽ ഏപ്രിലിലെ സമയം ഇന്ന് അവസാനിക്കുന്നതിനാൽ, വിഹിതം തെറ്റിച്ച് വാങ്ങിയവരെ കണ്ടെത്തി റേഷൻ നൽകാൻ 5ാം തീയതി വരെ സമയം നീട്ടിയേക്കാൻ തീരുമാനിച്ചു.

ഇ പോസ് യന്ത്രത്തിൽ വിതരണത്തിന്റെ ഭാഗമായി റേഷൻ കടക്കാർ ഏപ്രിലിന് പകരം മേയ് എന്ന് തിരഞ്ഞെടുത്തതാണ് ആശയക്കുഴപ്പം ഉണ്ടാക്കിയത്. ഇങ്ങനെ മാസം മാറി റേഷൻ വാങ്ങിയ എണ്ണായിരത്തോളം കാർഡ് ഉടമകളുടെ പട്ടിക ജില്ലാ സപ്ലൈ ഓഫിസർമാർ തയാറാക്കി തങ്ങളുടെ പരിധിയിലുള്ള ഗുണഭോക്താക്കളെ റേഷൻ വ്യാപാരികളുടെ സഹായത്തോടെ വിവരം അറിയിക്കാനാണു നീക്കം.

ഏപ്രിൽ – മേയ് മാസത്തെ റേഷൻ വിഹിതം

അന്ത്യോ​ദയ അന്ന യോജന (AAY): ഏപ്രിൽ മാസ വിഹിതവും മേയ് മാസത്തിലെ മുൻകൂർ വിഹിതവും ചേർത്ത് ആകെ 60 കിലോ അരിയും നാല് കിലോ ​ഗോതമ്പും സൗജന്യമായും, ആറ് പായ്ക്കറ്റ് ആട്ട് ഏഴ് രൂപ നിരക്കിലും ലഭിക്കും.

ALSO READ: വെളിച്ചെണ്ണ ഇന്നുതന്നെ വാങ്ങിക്കോളൂ; റെക്കോഡ് വിലയിടിവ്

മുൻ​ഗണനാ വിഭാ​ഗം (PHH): രണ്ട് മാസത്തെ വിഹിതം ചേർത്ത് ഓരോ അം​ഗത്തിനും 8 കിലോ അരിയും 4 കിലോ ​ഗോതമ്പും സൗജന്യമായി ലഭിക്കും. നാല് അം​ഗങ്ങളുള്ള കാർഡിന് ​ഗോതമ്പിന് പകരം പരമാവധി എട്ട് പായ്ക്കറ്റ് ആട്ടയും, അതിൽ കൂടുതൽ അം​ഗങ്ങളുള്ള കാർഡിന് ഓരോ അം​ഗത്തിനും അധികമായി 2 കിലോ ​ഗോതമ്പും കൂടി ലഭിക്കുന്നതാണ്.

പൊതുവിഭാ​ഗം സബ്സിഡി (NPS): ഓരോ അം​ഗത്തിനും നാല് കിലോ അരി വീതം കിലോയ്ക്ക് നാല് രൂപ നിരക്കിൽ ലഭിക്കും. കൂടാതെ, ഏപ്രിൽ മേയ് മാസത്തെ അധിക വിഹിതമായി ആകെ 5 കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കിൽ ലഭിക്കും. അതാത് താലൂക്കിലെ സ്റ്റോക്കിനനുസരിച്ച് കാർഡിന് 2 കിലോ മുതൽ 6 കിലോ വരെ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കിൽ ലഭിക്കും.

പൊതുവിഭാ​ഗം (NPS): 10 കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കിൽ ലഭിക്കും. അതാത് താലൂക്കിലെ സ്റ്റോക്കിനനുസരിച്ച് കാർഡിന് 2 കിലോ മുതൽ ആറ് കിലോ വരെ ആട്ട 17 രൂപ നിരക്കിൽ ലഭിക്കും.

പൊതുവിഭാ​ഗം സ്ഥാപനം: 4 കിലോ അരി, കിലോയ്ക്ക് 10.90 രൂപ നിരക്കിൽ ലഭിക്കും. അതാത് താലൂക്കിലെ സ്റ്റോക്കിനനുസരിച്ച് കാർഡിന് പരമാവധി 2 കിലോ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കിൽ ലഭിക്കും.

സിവിൽ സപ്ലൈ വകുപ്പിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

English Summary:

Government has decided to extend the distribution of April ration supplies until May 5. The extension comes after confusion and delays in the allocation and distribution process, which prevented many beneficiaries from receiving their entitled ration on time.

Mollywood Times: മുകുന്ദൻ ഉണ്ണിക്ക് ശേഷം എത്തുന്നു മോളിവുഡ് ടൈംസ്… ഇത്തവണ വക്കീലല്ല സിനിമാ മോഹിയായി നസ്ലെൻ
മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്സ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'മോളിവുഡ് ടൈംസ്' റിലീസിന് തയ്യാറെടുക്കുന്നു. യുവതാരം നസ്ലിൻ നായകനാകുന്ന ഈ ചിത്രം ഏറെ ആകാംക്ഷയോടെയാണ് സിനിമാ പ്രേമികൾ കാത്തിരിക്കുന്നത്.

സിനിമ സംവിധായകനാകണമെന്ന വലിയ മോഹവുമായി നടക്കുന്ന വിനീത് മാധവൻ എന്ന കൗമാരക്കാരനായാണ് നസ്ലിൻ ഈ ചിത്രത്തിൽ വേഷമിടുന്നത്. ചിത്രത്തിലെ അപ്ന ഫ്രൈഡേ ആഗയ എന്ന് തുടങ്ങുന്ന ഗാനം നസ്ലിന്റെ കിടിലൻ ഡാൻസ് പ്രകടനം കൊണ്ട് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിട്ടുണ്ട്. നസ്ലിനെ കൂടാതെ സംഗീത് പ്രതാപ്, ഷറഫുദ്ദീൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. കൂടാതെ മലയാള സിനിമയിലെ നിരവധി പ്രമുഖ താരങ്ങൾ കാമിയോ റോളുകളിൽ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നു എന്ന പ്രത്യേകതയും മോളിവുഡ് ടൈംസിനുണ്ട്.

അണിയറ പ്രവർത്തകർ

ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാനാണ് നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ രാമു സുനിലാണ്. ചിത്രത്തിലെ പാട്ടുകൾക്ക് ഈണം നൽകിയിരിക്കുന്നത് ജേക്സ് ബിജോയ് ആണ്. ഛായാഗ്രഹണം വിശ്വജിത്ത്. നിധിൻ രാജ് അരോൾ, അഭിനവ് സുന്ദർ നായക് എന്നിവരാണ് എഡിറ്റിംഗ്. മോളിവുഡ് ടൈംസിന് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രമാണ് ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ അടുത്ത പ്രോജക്ട്. വിഷ്വൽ എഫക്റ്റ്സിനും സാങ്കേതിക മികവിനും മുൻഗണന നൽകുന്ന ചിത്രം ഡിജിറ്റൽ മാർക്കറ്റിംഗ് രംഗത്തും വലിയ മുന്നൊരുക്കങ്ങളാണ് നടത്തുന്നത്.

സമവാക്യങ്ങൾ മാറ്റി മറിച്ച് മുകുന്ദനുണ്ണി അസോസിയേറ്റ്സ്

മോളിവുഡ് ടൈംസ് സംവിധായകൻ അഭിനവ് സുന്ദർ നായകിന്റെ ആദ്യ ചിത്രമായ മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്സ് മലയാള സിനിമയിലെ സമീപകാലത്തെ ഏറ്റവും വലിയ കൾട്ട് ഹിറ്റുകളിൽ ഒന്നാണ്. മലയാളത്തിൽ അധികം പരീക്ഷിക്കപ്പെടാത്ത ഡാർക്ക് സറ്റയർ വിഭാഗത്തിലാണ് ഈ ചിത്രം ഒരുങ്ങിയത്. നായകനായ മുകുന്ദൻ ഉണ്ണി ( വിനീത് ശ്രീനിവാസൻ ) ഒരു നെഗറ്റീവ് സ്വഭാവമുള്ള കഥാപാത്രമാണെങ്കിലും പ്രേക്ഷകർക്ക് രസകരമായ രീതിയിലാണ് ചിത്രം അവതരിപ്പിച്ചത്.

ALSO READ:ജയറാം ദൈവത്ത വരെ പറ്റിച്ചിട്ടുണ്ട്, നന്നായി കള്ളം പറയും! വൈറലായി ഇന്നസെന്റിന്റെ വാക്കുകൾ

അതുവരെ കണ്ടു ശീലിച്ച നന്മ മരം ഇമേജിൽ നിന്നും മാറി, അതിക്രൂരനും സ്വാർത്ഥനുമായ ഒരു വക്കീലായി വിനീത് ശ്രീനിവാസൻ നടത്തിയ വേഷപ്പകർച്ച ഏറെ പ്രശംസിക്കപ്പെട്ടു. ചിത്രത്തിന്റെ ആസ്പെക്ട് റേഷ്യോ മാറുന്നതും, സ്‌ക്രീനിലെ എഴുത്തുകളും ഗ്രാഫിക്സും ഉപയോഗിച്ചുള്ള പരീക്ഷണങ്ങളും ഒരു പുതിയ ദൃശ്യാനുഭവം നൽകി. വലിയ താരനിരയില്ലാതെ എത്തിയ ചിത്രം ബോക്സ് ഓഫീസിലും ഒ ടി ടി പ്ലാറ്റ്‌ഫോമായ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലും വൻ വിജയമായിരുന്നു.

രണ്ടാം ഭാഗം

'മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്സ് 2' ഉണ്ടാകുമെന്ന് സംവിധായകൻ ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്. 2024 അവസാനമോ 2025-ലോ ഇതിന്റെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. അഭിനവ് സുന്ദർ നായകിന്റെ പ്രത്യേക മേക്കിംഗ് ശൈലി തന്നെയാണ് മോളിവുഡ് ടൈംസി'നെക്കുറിച്ചും വലിയ പ്രതീക്ഷകൾ നൽകുന്നത്. മുകുന്ദൻ ഉണ്ണിയിലെ വിഷ്വൽ ഗിമ്മിക്കുകളും സറ്റയർ സ്വഭാവവും പുതിയ ചിത്രത്തിലും ഉണ്ടാകുമെന്ന് ആരാധകർ കരുതുന്നു.

English Summary

After the massive success of Mukundan Unni Associates, director Abhinav Sunder Nayak returns with Mollywood Times, featuring Naslen as an aspiring filmmaker. Produced by Ashiq Usman, the film has already created a buzz on social media with its viral soundtrack and a star-studded cast including Sangeeth Pratap and Sharafudheen

Clothes: പുതിയ തുണി കഴുകിയ ശേഷമേ ധരിക്കാവൂ? വെറുതെ പറയുന്നത് അല്ല കേട്ടോ…
പുതിയ വസ്ത്രങ്ങൾ വാങ്ങാനും ധരിക്കാനും താൽപര്യമില്ലാത്തവരായി ആരും തന്നെ ഉണ്ടാകില്ല. പണ്ട് ഓണം, വിഷു പോലുള്ള പ്രത്യേക ദിവസങ്ങളിലാണ് പുത്തൻ വസ്ത്രങ്ങൾ എടുത്തിരുന്നത് എങ്കിൽ ഇപ്പോൾ കൈയിൽ പൈസ കിട്ടുമ്പോൾ തന്നെ ഷോപ്പിംഗ് നടത്താറുണ്ട്. ഒരു പുതിയ ഉടുപ്പ് വാങ്ങിച്ചാൽ അത് എത്രയും വേഗം ധരിക്കാനാണ് നമ്മുടെ ആഗ്രഹം. എന്നാൽ, എത്ര പേരാണ് പുതിയ വസ്ത്രം ധരിക്കുന്നതിന് മുമ്പ് അത് കഴുകുന്നത്? പലരും അത് ചെയ്യാറില്ല അല്ലേ, എന്നാൽ നിങ്ങൾ അറിഞ്ഞിരിക്കണം. പുതിയ വസ്ത്രങ്ങൾ ധരിക്കുന്നതിന് മുമ്പ് അത് കഴുകണം എന്ന് പറയുന്നത് എന്ത് കൊണ്ട്? പരിശോധിക്കാം....

ഉപയോഗിക്കുന്നതിന് മുമ്പ് വസ്ത്രങ്ങള്‍ കഴുകേണ്ടത് എന്ത് കൊണ്ട്?

ഒരു പുതിയ വസ്ത്രം ഇടുന്നതിന് മുമ്പ് അവ കഴുകണം എന്ന് പറയാൻ കാരണമുണ്ട്. വസ്ത്രങ്ങള്‍ നിർമ്മിക്കുന്ന സമയത്ത്, ഡൈകള്‍, ഫിനിഷറുകള്‍, മറ്റ് രാസവസ്തുക്കള്‍ എന്നിവ ഉപയോഗിക്കുന്നുണ്ട്. ഇത് എത്ര നാളുകള്‍ കഴിഞ്ഞാലും വസ്ത്രത്തിൽ നിന്ന് പോകില്ല. വസ്ത്രങ്ങള്‍ വാങ്ങുമ്പോള്‍ നല്ല വൃത്തിയായി ഭംഗിയായി കാണുമെങ്കിലും, അതിൽ ചുളിവുകളും മറ്റും തടയാൻ ഉപയോഗിക്കുന്ന ഫോർമാൽഡിഹൈഡ് റെസിനുകള്‍, സ്റ്റാർച്ച് പോലുള്ളവ അടങ്ങിയേക്കും.

കൂടാതെ, ട്രയലിലൂടെ എല്ലാം ഒന്നിലധികം വ്യക്തികള്‍ ആ വസത്രം ഇട്ടുനോക്കാനും സാധ്യതയുണ്ട്. ഇതിലൂടെ ബാക്ടീരിയ, ഫംഗസ്, വൈറസ്, മറ്റ് രോഗാണുക്കളെല്ലാം വസ്ത്രങ്ങളിൽ എത്തിയേക്കും. അതുകൊണ്ടാണ് ഇവ ധരിക്കുന്നതിന് മുമ്പ് കഴുകണം എന്ന് പറയുന്നത്.

മറ്റ് ഗുണങ്ങൾ

വസ്ത്രത്തിലെ രാസവസ്തുക്കളും രോഗാണുക്കളും മാറ്റിയുള്ള ശുചിത്വത്തിന് പുറമേ മറ്റ് ചില ഗുണങ്ങളും വസ്ത്രം കഴുകി ഉപയോഗിക്കുന്നതിലൂടെ ലഭിക്കുന്നുണ്ട്. പുതിയ വസ്ത്രങ്ങൾ കഴുകുന്നത് അവയ്ക്ക് കൂടുതൽ ഫിറ്റ്നെസ് തോന്നിപ്പിക്കാൻ സഹായിക്കുന്നതാണ്. കോട്ടൺ വസ്ത്രങ്ങൾ കഴുകുമ്പോൾ ചുരുങ്ങാൻ സാധ്യതയുണ്ട്. ഇതിലൂടെ അവയെ മൃദുവാക്കാനും സഹായിക്കും.

ALSO READ: വിയർപ്പും കുരുക്കളും ചൂട് മാത്രം കൊണ്ടല്ല, അധികം ശ്രദ്ധിക്കാതെ പോകുന്നൊരു രോഗം പിന്നിൽ

വസ്ത്രങ്ങൾ കഴുകാതെ ഉപയോഗിച്ചാൽ എന്ത് സംഭവിക്കും?

വസ്ത്രങ്ങൾ കഴുകാതെ ഉപയോഗിച്ചാൽ, സെൻസിറ്റീവായ ചർമ്മമാണെങ്കിൽ ചർമ്മത്തിന് അസ്വസ്ഥതയുണ്ടാകാൻ സാധ്യതയുണ്ട്. ചൊറിച്ചിലും മറ്റ് അലർജി പ്രശ്നങ്ങൾക്കും ഇവ കാരണമായേക്കാം.

അതേസമയം, വസ്ത്രങ്ങൾ കഴുകുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ജാക്കറ്റുകൾ പോലുള്ള ശരീരവുമായി നേരിട്ട് സമ്പർക്കം പുലർത്താത്ത വസ്ത്രങ്ങൾ കഴുകേണ്ടതില്ല. അതുപോലെ ഡ്രൈ ക്ലീൻ മാത്രം എന്ന ടാഗുള്ള തുണികളും കഴുകരുത്. ഇത് വസ്ത്രത്തിന് കേട് വരുത്തുന്നതാണ്.

പുതിയ തുണികൾ കഴുകുന്നതിന് മുമ്പ് കെയർ ലേബൽ പരിശോധിക്കണം. അതിൽ വസ്ത്രങ്ങൾ എങ്ങനെ കഴുകണമെന്ന് വിശദമായി പറഞ്ഞിട്ടുണ്ടാകും. ഇതിനനുസരിച്ച് കഴുകുന്നത് കേടുപാടുകൾ ഒഴിവാക്കാൻ സഹായിക്കും. തണുത്ത വെള്ളത്തിൽ കഴുകുന്നതാണ് കുറച്ചുംകൂടെ നല്ലത്. അധികം വെയിൽ കൊള്ളാതെ തണലത്തിട്ട് ഉണക്കിയെടുക്കുന്നതാണ് നല്ലത്. ഇത് വസ്ത്രങ്ങളിലെ നിറം മങ്ങാതിരിക്കാനും ചുരുങ്ങാതിരിക്കാനും സഹായിക്കും.

വേനലിൽ ഇറുകിയ ജീൻസ് ധരിക്കുന്നത് അപകടമോ?

വേനലിൽ ഫാഷനെക്കാൾ പ്രാധാന്യം നൽകേണ്ടത് ആരോ​ഗ്യത്തിനാണ്. ചൂടുള്ള സമയത്ത് പൊതുവെ അയഞ്ഞ വസ്ത്രങ്ങൾ ധരിക്കണമെന്നാണ് വിദ​ഗ്ധർ പറയുന്നത്. എന്നാൽ ഈ സമയത്തും ടൈറ്റ് വസ്ത്രങ്ങൾ ധരിക്കുന്നവർ ധാരാളമാണ്. ഇത് ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുന്നുവെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു.

ഇറുകിയ വസ്ത്രങ്ങൾ ധരിക്കുമ്പോൾ നമ്മുടെ ചർമ്മത്തിന് ശ്വസിക്കാൻ കഴിയാതെ വരുന്നു. കട്ടിയുള്ള ഡെനിം തുണി ഉപയോ​ഗിച്ചാണ് ജീൻസ് നിർമ്മിച്ചിരിക്കുന്നത്. ഇത് ചർമ്മത്തിന് ആവശ്യമായ വായുസഞ്ചാരത്തെ പൂർണ്ണമായും തടസപ്പെടുത്തുകയും വിയർപ്പ് തങ്ങിനിൽക്കാനും ചർമ്മം അമിതമായി ചൂടാകാനും കാരണമാവുകയും ചെയ്യും.

തുടയിടുക്കുകളിലും ഇടുപ്പിലും ആ വിയർപ്പ് കെട്ടിക്കിടന്ന് വട്ടച്ചൊറി പോലുള്ള ഫംഗസ് ബാധകൾ ഉണ്ടായേക്കും. അമിതമായ ചൂടും ഉരസലും ചർമ്മത്തിൽ അടിഞ്ഞുകൂടുന്നത് തടിപ്പുകളും ചൊറിച്ചിലും ചൂടു കുരുവും ഉണ്ടാകാനുള്ള സാധ്യത കൂട്ടും. രക്തയോട്ടം കുറയുന്നതും മറ്റൊരു പ്രശ്നമാണ്. ഇറുകിയ വസ്ത്രങ്ങൾ സ്ത്രീകളിൽ യീസ്റ്റ് ഇൻഫെക്ഷൻ, യൂറിനറി ഇൻഫെക്ഷൻ എന്നിവയ്ക്കുള്ള സാധ്യത ഇരട്ടിയാക്കുകയും ചെയ്തേക്കാം.

English Summary:

Why is it said that new clothes should be washed before wearing them? Check The Reasons Behinf it through this article. The main reason behind it is cleanliness, and apart from cleanliness, there are some other benefits that come from washing clothes.

Esther Anil: അങ്ങനെ അവസരം കിട്ടിയതാരാ? വെല്ലുവിളിച്ച് എസ്തർ അനിൽ
ദൃശ്യം എന്ന ചിത്രത്തിലൂടെ മലയാളികൾ നെഞ്ചിലേറ്റിയ താരമാണ് എസ്തർ അനിൽ. ബാലതാരമായാണ് എസ്തർ സിനിമയിൽ എത്തുന്നത്. 2010-ൽ പുറത്തിറങ്ങിയ 'നല്ലവൻ' എന്ന സിനിമയാണ് അരങ്ങേറ്റ ചിത്രം. ജിത്തു ജോസഫ് സംവിധാനം ചെയ്ത 2013ൽ റിലീസ് ചെയ്ത ദൃശ്യം എന്ന സിനിമയിലൂടെയാണ് എസ്തർ അനിൽ മലയാളികൾക്ക് സുപരിചിതയായി മാറുന്നത്. മമ്മൂട്ടി, മീന എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളായി അവതരിപ്പിച്ച ക്രൈം ഇൻവെസ്റ്റിഗേഷൻ കുടുംബചിത്രമാണ് ദൃശ്യം. ബാലതാരമായി സിനിമയിൽ അരങ്ങേറ്റം കുറിച്ച് എസ്തർ ഇപ്പോൾ വലിയ കുട്ടിയായി മാറിയിരിക്കുന്നു . ഇപ്പോൾ ഇതാ നടിമാരുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ആക്ഷേപങ്ങൾക്കെതിരെ തുറന്നടിച്ചിരിക്കുകയാണ് താരം.

അസംബന്ധം നിർത്തൂ.........

തുണി ഊരി ഫോട്ടോഷൂട്ടുകൾ നടത്തുന്നത് സിനിമയിൽ വേഷം കിട്ടാനാണെന്ന അസംബന്ധം നിർത്തൂ എന്നാണ് എസ്തർ പറയുന്നത്. സോഷ്യൽ മീഡിയയിൽ ഗ്ലാമർ ആയതു കൊണ്ട് മാത്രം സിനിമയിൽ കഴിവുള്ള നായികമാരായി മാറിയ എത്ര നടിമാർ ഉണ്ട് എന്നും അത് കാണിച്ചു തരൂ എന്നുമാണ് എസ്തർ അനിൽ വെല്ലുവിളിക്കുന്നത്. എന്നാൽ എസ്തർ അനിലിന്റെ ഈ അഭിപ്രായങ്ങളുടെ പോസ്റ്റിനു താഴെയും വളരെ മോശമായ രീതിയിലുള്ള കമന്റുകളാണ് ആളുകൾ ഇടുന്നത്. മാസങ്ങൾക്ക് മുമ്പ് എസ്തർ പങ്കുവെച്ച ചില ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾക്ക് കാരണമായിരുന്നു. ഇത്തരത്തിൽ നടിയുടെ ഈ അഭിപ്രായത്തിന് താഴെ പിന്നെ നീ എന്തിനാണ് ഇത്തരത്തിൽ നടക്കുന്നത് എന്നൊക്കെയുള്ള ചോദ്യങ്ങളാണ് ഉയർന്നു വരുന്നത്.

ALSO READ:ജയറാം ദൈവത്ത വരെ പറ്റിച്ചിട്ടുണ്ട്, നന്നായി കള്ളം പറയും! വൈറലായി ഇന്നസെന്റിന്റെ വാക്കുകൾ

അതേസമയം ദൃശ്യം മൂന്ന് മെയ് 21ന് റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്. സിനിമയുമായി ബന്ധപ്പെട്ട ടീസർ കഴിഞ്ഞദിവസം റിലീസ് ചെയ്തിരുന്നു. ടീസറിനും മികച്ച പ്രതികരണം ആണ് ലഭിക്കുന്നത്. കൂടാതെ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് എസ്തറും അൻസിബയയും നൽകുന്ന അഭിമുഖങ്ങളും സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാണ്.

അത്തരത്തിൽ മോഹൻലാലിന്റെ പ്രകടനവുമായി ബന്ധപ്പെട്ട് നടി നടത്തിയ പരാമർശം ശ്രദ്ധേയമായിരുന്നു അതായത് ദൃശ്യം സിനിമയിൽ പോലീസ് സ്റ്റേഷനിൽ വച്ചുണ്ടായ സീനിൽ നടൻ ഷാജോൺ ചെയ്ത സഹദേവൻ എന്ന പോലീസുകാരൻ ജോർജുകുട്ടിയെ ചവിട്ടുന്ന ഒരു സീൻ ഉണ്ട്. ഈ സീനിൽ വീഴുന്ന മോഹൻലാൽ അത് കഴിഞ്ഞ് അമ്മയെയും മക്കളെയും നോക്കുന്ന ഒരു സീനുണ്ട്. അത്തരത്തിൽ ഒരു നോട്ടം ഒക്കെ മോഹൻലാലിന് മാത്രമേ സാധിക്കുന്നുള്ളൂ എന്നാണ് എസ്തർ പറയുന്നത്.

കൂടാതെ അൻസിബ പറഞ്ഞ കാര്യങ്ങളും സോഷ്യൽ മീഡിയയിൽ ശ്രദ്ധേയയായി മാറിയിരുന്നു. തനിക്ക് ദൃശ്യം സിനിമയിൽ തന്നെ കാസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് സ്വയം തോന്നിയ ഒരു കാര്യത്തെക്കുറിച്ച് എസ്തറിന്റെ അച്ചൻ കൂടി പറഞ്ഞപ്പോൾ തനിക്ക് ശരിക്കും അത് അങ്ങനെയല്ലേ എന്ന് തോന്നിയെന്നാണ് അൻസിബ പറയുന്നത്. മറ്റൊന്നുമല്ല, ദൃശ്യം സിനിമയിൽ അച്ഛനായി വരുന്നത് മോഹൻലാലാണ്.

അമ്മയായി എത്തിയത് മീനയും. രണ്ടുപേരും നല്ല സൗന്ദര്യമുള്ളവരാണല്ലോ. എന്നാൽ മക്കളായി തിരഞ്ഞെടുത്തത് ഒന്ന് തന്നെയാണ്. അച്ഛന്റെയും അമ്മയുടെയും സൗന്ദര്യത്തിന് അനുസരിച്ച് ഒരു മകളാണോ താനെന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ടായിരുന്നുവെന്നാണ് അൻ‍സിബ പറഞ്ഞത്. താൻ ചിന്തിച്ച ഇതേ കാര്യം ഒരു ദിവസം സെറ്റിൽവെച്ച് എസ്തറിന്റെ അച്ഛൻ അത് തുറന്നു പറയുകയും ചെയ്തു. അച്ഛനും അമ്മയും കാണാൻ നല്ല ഭംഗിയുണ്ട് എന്നിട്ട് മക്കൾ എന്തേ ഇങ്ങനെ ആയിപ്പോയി എന്ന്. അത് കേട്ടപ്പോൾ താൻ ശരിക്കും ചിരിച്ചു പോയെന്നും അൻസിബ പറഞ്ഞു.

ENGLISH SUMMARY

Esther anil spoken out against the allegations being made on social media regarding actresses. Esther says, "Stop the nonsense of doing nude photoshoots to get roles in movies." Esther Anil challenges her to show how many actresses have become talented heroines in movies just because they are glamorous on social media.

Mumbai Indians: ദൈവത്തിന്റെ പോരാളികള്‍ക്ക് കാല്‍ക്കുലേറ്റര്‍ എടുക്കാം; പ്ലേ ഓഫില്‍ എത്തണമെങ്കില്‍ ഇനി പൂഴിക്കടകന്‍ രക്ഷ
MI Playoff Equation 2026, April 30: സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ നടന്ന ആവേശപ്പോരാട്ടത്തില്‍ 244 റൺസ് എന്ന കൂറ്റന്‍ സ്കോർ നേടിയിട്ടും ഞെട്ടിക്കുന്ന പരാജയം ഏറ്റുവാങ്ങേണ്ടി വന്നതോടെ മുംബൈ ഇന്ത്യന്‍സിന്റെ പ്ലേ ഓഫ് സാധ്യതകള്‍ തുലാസിലായിരിക്കുകയാണ്. എട്ട് മത്സരങ്ങളിൽ ആറിലും മുംബൈ ഇന്ത്യന്‍സ് തോറ്റു. രണ്ടെണ്ണത്തില്‍ മാത്രം ജയിച്ച മുന്‍ ചാമ്പ്യന്‍മാര്‍ നിലവിൽ പോയിന്റ് പട്ടികയിൽ ഒൻപതാം സ്ഥാനത്താണ്. ബാറ്റിംഗിലും ബൗളിംഗിലും ഒരേ സമയം സ്ഥിരത കണ്ടെത്താൻ കഴിയാത്തതാണ് മുംബൈ ഇന്ത്യന്‍സിനെ പിന്നോട്ടടിക്കുന്നത്‌. പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിർത്താൻ ഇനി വരുന്ന മത്സരങ്ങളിൽ മികച്ച പ്രകടനങ്ങൾ അനിവാര്യമാണ്.

ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ നേതൃത്വത്തിൽ ടീമിന് ഒത്തൊരുമയോടെ കളിക്കാനാകുന്നില്ല. സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുംറ അടക്കമുള്ള സീനിയര്‍ താരങ്ങള്‍ക്ക് പഴയ പ്രതാപവുമില്ല. ബാറ്റര്‍മാര്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കുമ്പോഴും ബൗളർമാർ അധിക റൺസ് വഴങ്ങുന്നതാണ് തിരിച്ചടി. പരിക്കേറ്റ മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ അഭാവവും തലവേദനയാണ്. പകരം പരീക്ഷിച്ച താരങ്ങള്‍ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്തുന്നതുമില്ല.

പ്ലേ ഓഫ് സാധ്യതകള്‍

ഇനി ആറു മത്സരങ്ങളാണ് മുംബൈയ്ക്ക് ഗ്രൂപ്പ് ഘട്ടത്തില്‍ അവശേഷിക്കുന്നത്. ഈ ആറു മത്സരങ്ങളിലും വൻ മാർജിനിൽ ജയിക്കുക എന്നത് മാത്രമാണ് മുംബൈയ്ക്ക് മുന്നിലുള്ള ഏക പോംവഴി. ആറു മത്സരങ്ങളിലും ജയിച്ചാല്‍ 16 പോയിന്റാകും. അതുവഴി പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കാം. എന്നാൽ ഇനി ഒരു തോൽവി കൂടി സംഭവിച്ചാൽ, മറ്റ് ടീമുകളുടെ ഫലങ്ങളും നെറ്റ് റൺ റേറ്റും ആശ്രയിക്കേണ്ടി വരും. മുൻ സീസണുകളിൽ 14 പോയിന്റോടെ ടീമുകൾ മുന്നേറിയിട്ടുണ്ടെങ്കിലും, ഇത്തവണ പോയിന്റ് പട്ടികയില്‍ മുന്നിലുള്ള ടീമുകള്‍ പുറത്തെടുക്കുന്ന മികച്ച പ്രകടനം കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുകയാണ്.

Also Read: Ryan Rickelton: രോഹിതിനെ പോലും പിന്നിലാക്കി; മുംബൈ ഇന്ത്യന്‍സില്‍ ആ വമ്പന്‍ നേട്ടത്തില്‍ റിക്കല്‍ട്ടണ്‍ ഇനി ഒന്നാമന്‍

അടുത്ത പരീക്ഷണം

മെയ് 2-ന് ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ നടക്കുന്ന മത്സരമാണ് മുംബൈയുടെ അടുത്ത പരീക്ഷണം. ഏപ്രില്‍ 23-ന് ഇരുടീമുകളും ഏറ്റുമുട്ടിയിരുന്നു. അന്ന് ചെന്നൈ 103 റണ്‍സിനാണ് മുംബൈയെ തകര്‍ത്തത്. മലയാളി താരം സഞ്ജു സാംസണ്‍ നേടിയ സെഞ്ചുറിയാണ് (54 പന്തില്‍ 101 നോട്ടൗട്ട്) അന്ന് മുംബൈയെ തകര്‍ത്തത്.

ചെന്നൈയ്‌ക്കെതിരായ മത്സരശേഷം ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്, റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു, പഞ്ചാബ് കിംഗ്‌സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ് എന്നീ ടീമുകളെയും നേരിടേണ്ടി മുംബൈയ്ക്ക് നേരിടേണ്ടി വരും. വരും. ഗ്രൂപ്പ് ഘട്ടം മെയ് 24-ന് രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തോടെ അവസാനിക്കും. ഈ മത്സരങ്ങൾ എല്ലാം തന്നെ മുംബൈയ്ക്ക് ‘ഡൂ ഓർ ഡൈ’ പോരാട്ടങ്ങളായിരിക്കും.

പക്വമായ സമീപനം

തുടർച്ചയായ തോൽവികൾക്കിടയിലും ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെ പക്വമായ സമീപനം ശ്രദ്ധേയമാണ്. ഹൈദരാബാദിനെതിരായ മത്സരത്തിന് ശേഷം ബൗളർമാരെ വിമർശിക്കാൻ ഹാർദിക് തയ്യാറായില്ല. ടീം എന്ന നിലയിൽ പരാജയപ്പെട്ടുവെന്ന് ഹാര്‍ദ്ദിക് സമ്മതിച്ചു. എന്നാല്‍ ശക്തമായ തിരിച്ചുവരവ് നടത്തുമെന്ന ആത്മവിശ്വാസം അദ്ദേഹം പ്രകടിപ്പിച്ചു. ആരാധകരെ നിരാശരാക്കിയതിൽ ഖേദം രേഖപ്പെടുത്തിയ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ എതിരാളികളുടെ പ്രകടനത്തെയും പ്രശംസിക്കാൻ മറന്നില്ല. ഹൈദരാബാദിന്റെ ഹെൻറിച്ച് ക്ലാസൻ, ട്രാവിസ് ഹെഡ്, അഭിഷേക് ശർമ്മ എന്നിവരുടെ പ്രകടനത്തെ ഹാര്‍ദ്ദിക് അഭിനന്ദിച്ചു.

English Summary

Mumbai Indians' playoff hopes in IPL 2026 hang in the balance. If they win all the remaining 6 matches in the group stage, they can keep their playoff chances alive. They are currently ninth in the points table. They have won only two of their eight matches.

Kerala Weather Update: ഇന്നുമുണ്ടോ മഴയും ഇടിമിന്നലും? ചൂടിന് ആശ്വാസം എവിടെല്ലാം; കാലാവസ്ഥ അറിയാം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈകുന്നേരത്തോടെ (Kerala Rain Alert Today) വേനൽ മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം അനുസരിച്ച്, ഇന്ന് ഇടുക്കി, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അടുത്ത മാസം മൂന്നാം തീയതി വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 km വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.

ഇടിമിന്നൽ അപകടകാരികളായതിനാൽ പൊതുജനങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും അധികൃതർ അറിയിച്ചു. ഉച്ചയ്ക്ക് ശേഷമാണ് കൂടുതലും ഇടിമിന്നലിന് സാധ്യത, അതിനാൽ പുറത്തിറങ്ങുന്നത് സൂക്ഷിച്ചുവേണം. അതേസമയം, കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ALSO READ: മൂന്ന് ജില്ലകളിൽ ശക്തമായ മഴ, കൂടെ ഇടിമിന്നലും; ഇന്നത്തെ കാലാവസ്ഥ

ഡാമിൻ്റെ ഷട്ടറുകൾ ഉയർത്തും

കനത്ത മഴയെ തുടർന്ന് തിരുവനന്തപുരത്തെ അരുവിക്കര ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഇന്നലെ ഉച്ചക്ക് 2.15ന് അരുവിക്കര ഡാമിന്റെ ഒന്ന്, രണ്ട്, അഞ്ച് എന്നീ നമ്പറുള്ള ഷട്ടറുകൾ 10 സെന്റീമീറ്റർ വീതം തുറക്കും. മുമ്പ് 20 സെന്റിമീറ്റർ തുറന്നിരുന്നതിനാൽ നിലവിൽ 30 സെന്റീമീറ്ററാണ് തുറന്നിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഡാമിന്റെ സമീപപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യത

1. ഇന്ന് (വ്യാഴം): : ഇടുക്കി, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട്. മറ്റ് ജില്ലകളിലെല്ലാം ​ഗ്രീൻ അലർട്ടാണ്.

2. ഒന്നിന് (വെള്ളി) : പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട്. മറ്റ് ജില്ലകളിലെല്ലാം ​ഗ്രീൻ അലർട്ടാണ്.

3. രണ്ടിന് (ശനി) : ആലപ്പുഴ, കോട്ടയം, എറണാകുളം, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട്. മറ്റ് ജില്ലകളിലെല്ലാം ​ഗ്രീൻ അലർട്ടാണ്.

സംസ്ഥാനത്ത് ചൂട് കുറയുമോ?

വരും ദിവസങ്ങളിൽ സംസ്ഥാനത്ത് ചൂട് കുറയുമോ എന്ന കാര്യത്തിൽ ഇതുവരെ കാലാവസ്ഥ വകുപ്പിൽ നിന്ന് ഔദ്യോ​ഗിക സ്ഥിരീകരണം ഒന്നും ഉണ്ടായിട്ടില്ല. ഒറ്റപ്പെട്ട വേനൽമഴ നിലനിൽക്കുന്നതിനാൽ കഴിഞ്ഞ രണ്ട് ദിവസമായി ചില പ്രദേശങ്ങളിൽ ചൂടിന് അല്പം ആശ്വാസമുണ്ട്. നിലവിൽ ഉത്തരേന്ത്യയിലും മധ്യ ഇന്ത്യയിലും താപനില 43-44 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നു നിൽക്കുകയാണ്. കേരളത്തിൽ പാലക്കാടാണ് 40 ഡി​ഗ്രി താപനില റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മറ്റ് ജില്ലകളിലെല്ലാം 35ന് മേലെയാണ് താപനില അനുഭവപ്പെടുന്നത്. സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

മഴക്കാലം തുടങ്ങിയോ?

ഫെബ്രുവരി മാസം മുതൽ തുടങ്ങിയ വേനൽച്ചൂടിന് ആശ്വാസമായി ഏപ്രിൽ മാസത്തിൻ്റെ അവസാന വാരമാണ് സംസ്ഥാനത്ത് വേനൽമഴ ലഭിക്കുന്നത്. ഔദ്യോ​ഗിക റിപ്പോർട്ടുകൾ അനുസരിച്ച്, കേരളത്തിൽ ഇത്തവണത്തെ മൺസൂൺ ഇതുവരെ ആരംഭിച്ചിട്ടില്ല. സാധാരണഗതിയിൽ ജൂൺ ഒന്നിനാണ് കാലവർഷം തുടങ്ങാറുള്ളത്. എന്നാൽ ഈ വർഷം അത് നേരത്തെ എത്താനുള്ള സാധ്യത തള്ളികളയാനാകില്ല. മെയ് അവസാന വാരത്തോടെ സംസ്ഥാനത്ത് കാലവർഷം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നൽ കാലാവസ്ഥ വകുപ്പിൻ്റെ ഔദ്യോ​ഗിക റിപ്പോർട്ടുകൾ ഒന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. വിവിധ കാലാവസ്ഥാ ഏജൻസികളുടെ പ്രവചനം അനുസരിച്ച്, മേയ് 18-നും 25-നും ഇടയിൽ കാലവർഷം ആൻഡമാൻ കടലിൽ എത്തിച്ചേരാനും പിന്നാലെ കേരള തീരത്തേക്ക് അടുക്കാനും സാധ്യതയുണ്ടെന്നാണ് പ്രവചനം.

English Summary:

Kerala Today Feels Isolated Rainfall In Several Districts Amid High Temperature Warning. IMD Issues Yellow Alert In Kannur, Kasargod Districts Today. Check The Latest Weather Forecast And Next Five Day Weather Update.

Hair Growth: എള്ള് മതി, മുടിക്കൊഴിച്ചിൽ തടയാൻ ഈ റെസിപ്പി ട്രൈ ചെയ്തോ
മുടിക്കൊഴിച്ചിൽ ഇന്ന് പലരെയും അലട്ടുന്ന പ്രശ്നമാണ്. കാലാവസ്ഥ വ്യതിയാനം, ഭക്ഷണരീതി, സ്ട്രെസ് ഒക്കെ ഇതിന് കാരണമാകാറുണ്ട്. മുടിക്കൊഴിച്ചിൽ തടയാൻ ഇന്ന് പല എണ്ണകളും ഷാംപുകളും വിപണിയിൽ ലഭ്യമാണ്. കൂടാതെ. മുടിക്കൊഴിച്ചിൽ മാറ്റി ആരോഗ്യത്തെയോടെ തലമുടി വളരാൻ സഹായിക്കുന്ന നിരവധി പ്രകൃതിദത്ത മാർഗങ്ങളുമുണ്ട്. അത്തരമൊരു മാർഗമാണ് ഷെഫ് നളൻ പങ്ക് വയ്ക്കുന്നത്. എള്ള് ഉപയോഗിച്ചാണ് ഈ റെസിപ്പി ഉണ്ടാക്കേണ്ടത്.

മുടിക്കൊഴിച്ചിൽ തടയാൻ എള്ളുണ്ട

എള്ള്, നാടൻ കറിവേപ്പില, തേങ്ങ, വെളിച്ചെണ്ണ, ശർക്കര, ബദാം എന്നിവ മാത്രമാണ് ഇത് ഉണ്ടാക്കാൻ ആവശ്യമായുള്ളത്. ആദ്യം എള്ള് കഴുകി പൊടിച്ചെടുക്കുക. ഒരു പാനിൽ വെളിച്ചെണ്ണയിൽ നല്ല നാടൻ കറിവേപ്പില വറുത്തെടുക്കുക. ശേഷം പൊടിച്ചെടുത്ത എള്ളും, വറുത്തെടുത്ത കറിവേപ്പിലയും കുറച്ച് തേങ്ങ ചിരകിയതും ആവശ്യമെങ്കിൽ ബദാമും ചേർത്ത് നന്നായി അടിച്ചെടുക്കുക. മധുരത്തിന് ശർക്കരയും ചേർത്ത് എള്ളുണ്ടയായി കഴിക്കാവുന്നതാണ്.

കറിവേപ്പില തലമുടി വളർച്ചയ്ക്ക് സഹായിക്കുന്നത് എങ്ങനെ?

നമ്മുടെ ഭക്ഷണത്തിന് രുചി കൂട്ടാൻ മാത്രമല്ല, തലമുടിയുടെ വളർച്ചയ്ക്കും ആരോഗ്യത്തിനും കറിവേപ്പില ഏറെ ഗുണകരമാണ്. ഇതിലടങ്ങിയിട്ടുള്ള പോഷങ്ങൾ തലമുടിയുടെ വളർച്ചയ്ക്ക് ഗുണം ചെയ്യും. കറിവേപ്പിലയിൽ ബീറ്റാ കരോട്ടിനും പ്രോട്ടീനും ധാരാളം അടങ്ങിയിട്ടുണ്ട്. മുടി വളർച്ചയ്ക്ക് ഏറ്റവും അത്യാവശ്യമായ ഘടകങ്ങളാണിവ.

അതുപോലെ കറിവേപ്പിലയിലെ ആന്റി ഓക്സിഡന്റുകൾ തലയോട്ടിയിലെ ഈർപ്പം നിലനിർത്തുകയും മൃതകോശങ്ങളെ നീക്കം ചെയ്യുകയും ചെയ്യുന്നു. മുടിവേരുകൾക്കും ഇവ ആരോഗ്യം നൽകുന്നു. അകാല നര തടയാനും കറിവേപ്പില ഗുണം ചെയ്യും. കറിവേപ്പിലയിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ ബി കോംപ്ലക്സും മറ്റ് ധാതുക്കളും മുടിയുടെ സ്വാഭാവിക നിറം നിലനിർത്താൻ സഹായിക്കുന്നതാണ്. ഇവയിലെ അമിനോ ആസിഡുകൾ മുടിയുടെ കട്ടി വർദ്ധിപ്പിക്കുകയും പൊട്ടി പോകുന്നത് തടയുകയും ചെയ്യുന്നു.

ALSO READ: ഇയർഫോൺ മറ്റൊരാൾക്ക് കൊടുക്കാറുണ്ടോ? ശേഷം ചെവിക്കുള്ളിൽ സംഭവിക്കുന്നത്

എള്ളുണ്ടയിൽ ചേർക്കുന്നത് പോലെ തന്നെ കറിവേപ്പില എണ്ണയും തേയ്ക്കാവുന്നതാണ്. കൂടാതെ, ഹെയർ മാസ്കും ഗുണം ചെയ്യും. അങ്ങനെ ചെയ്യാൻ താൽപര്യമുള്ളവർ കറിവേപ്പില അരച്ച് അല്പം തൈരിൽ കലർത്തി തലയിൽ തേച്ചുപിടിപ്പിക്കുക. 20 മിനിറ്റിനു ശേഷം ഇവ കഴുകിക്കളയാം. ഇങ്ങനെ ചെയ്യുന്നത് മുടിക്ക് നല്ല തിളക്കം നൽകാൻ സഹായിക്കുന്നതാണ്.

എള്ള് - ആരോഗ്യഗുണങ്ങൾ

തലമുടി കൊഴിച്ചിൽ തടയുന്നതിനും മുടിയുടെ ആരോഗ്യത്തിനും എള്ള് വളരെ അധികം ഗുണകരമാണ്. എള്ളിൽ അടങ്ങിയിട്ടുള്ള സിങ്ക്, മഗ്നീഷ്യം, കാൽസ്യം, ഇരുമ്പ് പോലുള്ള പോഷകങ്ങൾ മുടി വേരുകളെ ബലപ്പെടുത്തുകയും മുടി പൊട്ടി പോകുന്നത് തടയുകയും ചെയ്യുന്നു.

അതുപോലെ തലയോട്ടിയിലെ രക്തയോട്ടം വർദ്ധിപ്പിക്കാനും എള്ള് സഹായിക്കുന്നതാണ്. എള്ളെണ്ണ ഉപയോഗിച്ച് തല മസാജ് ചെയ്യുന്നത് തലയോട്ടിയിലെ രക്തയോട്ടം വർദ്ധിപ്പിക്കും. മുടി വേരുകൾക്ക് ഓക്സിജനും പോഷകങ്ങളും നൽകാനും എള്ള് ഗുണകരമാണ്. എള്ളിൽ ധാരാളം ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇവയിലെ ഒമേഗ-3, ഒമേഗ-6, ഒമേഗ-9 ഫാറ്റി ആസിഡുകൾ മുടിയിഴകൾക്ക് ഈർപ്പം നൽകുകയും മുടി പൊട്ടി പോകുന്നത് തടയുകയും ചെയ്യുന്നു. മുടിയിലെ സ്വാഭാവിക എണ്ണ മയം നിലനിർത്താനും ഇവ സഹായിക്കുന്നതാണ്.

അതുപോലെ എള്ളിൽ ആന്റി ഫംഗൽ, ആന്റി ബാക്ടീരിയൽ ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് തലയോട്ടിയിലെ അണുബാധകൾ, താരൻ എന്നിവ അകറ്റാൻ സഹായിക്കുന്നതാണ്. താരൻ കുറയുന്നതിലൂടെ സ്വാഭാവികമായി നിങ്ങളുടെ മുടികൊഴിച്ചിലും കുറയും. അതിനാൽ ദിവസേന ഈ സ്പെഷ്യൽ എള്ളുണ്ട കഴിക്കാൻ മറക്കരുത്.

ഷെഫ് നളന്റെ ഇന്റർവ്യൂ - വിഡിയോ

English Summary:

Climate change, diet and stress can cause hair loss. However, a simple recipe with sesame seeds and curry leaves can help prevent hair loss. Try This Sesame Recipe By Chef Nalan For Hair Growth

Dubai Property Visa: ദുബായിൽ സ്വത്തുണ്ടോ? ഇനി വിസ സ്വന്തമാക്കാൻ തടസ്സങ്ങളില്ല, നിക്ഷേപ നിയമങ്ങളിൽ വൻ ഇളവ്
ദുബായ്: ആഗോള നിക്ഷേപകരെ ആകർഷിക്കുന്നതിനും റിയൽ എസ്റ്റേറ്റ് വിപണി കൂടുതൽ ശക്തമാക്കുന്നതിനുമായി പ്രോപ്പർട്ടി അധിഷ്ഠിത താമസ വിസ നിയമങ്ങളിൽ നിർണ്ണായക ഇളവുകൾ പ്രഖ്യാപിച്ച് ദുബായ്. ദുബായ് ലാൻഡ് ഡിപ്പാർട്ട്‌മെന്റിന് (DLD) കീഴിലുള്ള ക്യൂബ് സെന്ററാണ് പുതിയ പരിഷ്കാരങ്ങൾ പുറത്തുവിട്ടത്. രണ്ട് വർഷത്തെ ഇൻവെസ്റ്റർ വിസയ്ക്കുള്ള കുറഞ്ഞ നിക്ഷേപ തുക ഒഴിവാക്കിയതാണ് ഇതിൽ ഏറ്റവും ശ്രദ്ധേയം.

രണ്ട് വർഷത്തെ ഇൻവെസ്റ്റർ വിസ

നേരത്തെ, രണ്ട് വർഷത്തെ പ്രോപ്പർട്ടി വിസ ലഭിക്കുന്നതിന് കുറഞ്ഞത് 7.5 ലക്ഷം ദിർഹം വിലയുള്ള വസ്തു സ്വന്തമായിരിക്കണമെന്ന നിബന്ധന ഉണ്ടായിരുന്നു. എന്നാൽ പുതിയ പരിഷ്കാരം അനുസരിച്ച്, ഒരാൾക്ക് മാത്രമാണ് വസ്തുവിന്റെ ഉടമസ്ഥാവകാശമെങ്കിൽ മിനിമം തുകയുടെ നിബന്ധന ഒഴിവാക്കി. വസ്തുവിന്റെ മൂല്യം എത്രയായാലും ഇനി വിസയ്ക്ക് അപേക്ഷിക്കാം. എന്നാൽ സംയുക്ത ഉടമസ്ഥതയിലുള്ള വസ്തുക്കളാണെങ്കിൽ ഓരോ നിക്ഷേപകനും കുറഞ്ഞത് 4 ലക്ഷം ദിർഹത്തിന്റെ വിഹിതം ഉണ്ടായിരിക്കണം.

Also Read: UAE exits OPEC: ഒപെക് വിട്ട് യുഎഇ; ആഗോള എണ്ണവിപണിയിൽ വൻ പ്രത്യാഘാതത്തിന് സാധ്യത

അഞ്ച് വർഷത്തെ റിട്ടയർമെന്റ് വിസ

55 വയസ്സിന് മുകളിലുള്ളവർക്ക് ദുബായിൽ ദീർഘകാലം താമസിക്കാൻ സഹായിക്കുന്നതാണ് റിട്ടയർമെന്റ് വിസ. ഇതിനായി 10 ലക്ഷം ദിർഹത്തിന്റെ വസ്തു നിക്ഷേപമോ അല്ലെങ്കിൽ അത്രയും തുക ബാങ്ക് സമ്പാദ്യമോ ഉണ്ടായിരിക്കണം. കൂടാതെ, അപേക്ഷകർക്ക് പ്രതിവർഷം കുറഞ്ഞത് 2.4 ലക്ഷം ദിർഹം സ്ഥിരവരുമാനം ഉണ്ടായിരിക്കണമെന്നും നിബന്ധനയുണ്ട്. യുഎഇക്ക് പുറത്തുനിന്നുള്ള വരുമാനവും ഇതിനായി പരിഗണിക്കും.

10 വർഷത്തെ ഗോൾഡൻ വിസ

ഏറ്റവും കൂടുതൽ ആനുകൂല്യങ്ങൾ ലഭിക്കുന്ന ഗോൾഡൻ വിസയ്ക്കുള്ള നിബന്ധനകൾ തുടരുന്നു. 20 ലക്ഷം ദിർഹം മൂല്യമുള്ള വസ്തുക്കൾ ഉള്ളവർക്ക് 10 വർഷത്തെ ഗോൾഡൻ വിസ ലഭിക്കും. ഇത് ഒരു വസ്തുവോ അല്ലെങ്കിൽ ഒന്നിലധികം പ്രോപ്പർട്ടികളുടെ കൂട്ടമോ ആകാം. ഓഫ്-പ്ലാൻ പ്രോപ്പർട്ടികൾക്കും ലോൺ എടുത്ത വസ്തുക്കൾക്കും നിബന്ധനകളോടെ ഈ വിസ ലഭിക്കും. ഇതിന് സ്പോൺസറുടെ ആവശ്യമില്ലെന്ന് മാത്രമല്ല, ആറുമാസത്തിലധികം രാജ്യത്തിന് പുറത്ത് താമസിച്ചാലും വിസ കാലാവധി നഷ്ടപ്പെടില്ല.

നിക്ഷേപകർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിലൂടെ ലോകത്തെ ഏറ്റവും മികച്ച ബിസിനസ് ഹബ്ബായി മാറാനാണ് ദുബായ് ലക്ഷ്യമിടുന്നത്. ഈ മാറ്റങ്ങൾ പ്രവാസി മലയാളികൾ ഉൾപ്പെടെയുള്ള ചെറുകിട നിക്ഷേപകർക്ക് വലിയ അവസരമാണ് തുറന്നുനൽകുന്നത്.

ദുബായിലെ ഗതാഗതക്കുരുക്കിന് പരിഹാരം

ദുബായിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിനായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) വൻകിട നവീകരണ പദ്ധതികൾക്ക് തുടക്കം കുറിച്ചു. നഗരത്തിലെ പ്രധാന പാതകളായ ഉം സുഖൈം സ്ട്രീറ്റ്, അൽ വസൽ റോഡ്, അൽ സഫ സ്ട്രീറ്റ്, ജുമൈറ സ്ട്രീറ്റ് എന്നിവിടങ്ങളിലെ ഗതാഗതശേഷി വർധിപ്പിക്കുന്നതിനായുള്ള കരാറുകളിൽ ആർടിഎ ഒപ്പുവച്ചു.

11 കിലോമീറ്റർ നീളത്തിൽ പുതിയ പാലങ്ങളും തുരങ്കങ്ങളും നിർമിക്കും. റോഡുകളുടെ വീതി വർധിപ്പിക്കുന്നതിനൊപ്പം നടപ്പാതകൾ, സൈക്കിൾ ട്രാക്കുകൾ, മറ്റ് പൊതുസൗകര്യങ്ങൾ എന്നിവയും വികസിപ്പിക്കും. കൂടാതെ ഏഴ് പ്രധാന ജങ്‌ഷനുകൾ നവീകരിച്ച് ഗതാഗത പ്രവാഹം സുഗമമാക്കും.

ലക്ഷ്യവും നേട്ടവും

ജുമൈറ, അൽ സഫ, അൽ വസൽ തുടങ്ങിയ തിരക്കേറിയ താമസ-വാണിജ്യ മേഖലകളിലെ 20 ലക്ഷത്തിലധികം ജനങ്ങൾക്ക് ഈ പദ്ധതി നേരിട്ട് പ്രയോജനം ചെയ്യും. നഗരത്തിലെ കണക്റ്റിവിറ്റി വർധിപ്പിക്കുന്നത് ദുബായുടെ സാമ്പത്തിക വളർച്ചയ്ക്കും ഉൽപ്പാദനക്ഷമതയ്ക്കും കരുത്തേകുമെന്ന് ആർടിഎ ഡയറക്ടർ ജനറൽ മാത്തർ അൽ തായർ പറഞ്ഞു. ആഗോള ബിസിനസ് ഹബ്ബ് എന്ന നിലയിൽ ദുബായുടെ സ്ഥാനം കൂടുതൽ ഉറപ്പിക്കാൻ ഈ ആധുനിക ഗതാഗത സംവിധാനങ്ങൾ സഹായിക്കും.

English Summary

Dubai has significantly eased its residency requirements by removing the minimum property value for the two-year investor visa and simplifying the path to long-term Golden Visas. These updates aim to enhance market flexibility and attract a broader range of global investors to the emirate's booming real estate sector.

Budh Ast May 2026: മകരം ഉൾപ്പടെ രാശിക്കാർ ശ്രദ്ധിക്കുക! ബുധൻ അസ്തമിക്കുന്നു
ജ്യോതിഷപ്രകാരം മെയ് മാസം വളരെ പ്രധാനപ്പെട്ടതായി കണക്കാക്കുന്നു. കാരണം പല പ്രധാനപ്പെട്ട ഗ്രഹങ്ങളുടെ സംക്രമണവും സംയോജനവും രാശിമാറ്റവും നക്ഷത്ര മാറ്റവും എല്ലാം സംഭവിക്കുന്ന ഒരു മാസമാണ് മെയ്. അത്തരത്തിൽ ഗ്രഹങ്ങളുടെ ഈ മാറ്റങ്ങൾ 12 രാശികളുടെയും ജീവിതത്തിൽ ശക്തമായ സ്വാധീനം ചെലുത്തും. ചിലരെ സംബന്ധിച്ച് ഈ മാറ്റങ്ങൾ ജീവിതത്തിലെ വലിയ തുടക്കങ്ങൾക്കും സൗഭാഗ്യങ്ങൾക്കും സന്തോഷത്തിനും കാരണമാകുമ്പോൾ മറ്റ് ചിലരെ സംബന്ധിച്ച് വളരെ പ്രതികൂലം ആയിട്ടുള്ള ഒരു സാഹചര്യമായിരിക്കും സൃഷ്ടിക്കുക. ഇവരെ സംബന്ധിച്ച് പലതരത്തിലുള്ള ദുഃഖങ്ങളും ദുരിതങ്ങളും തേടി വരാൻ സാധ്യത.

അത്തരത്തിൽ മെയ് മാസത്തിൽ ബുധൻ അസ്തമിക്കാൻ ഒരുങ്ങുന്നു. ഇത് ചില രാശിക്കാരെ സംബന്ധിച്ച് വെല്ലുവിളികൾ സൃഷ്ടിച്ചേക്കാം. ജ്ഞാനം, ബുദ്ധി, ആത്മവിശ്വാസം എന്നിവയുടെ കാരണമായ ഗ്രഹമായാണ് ബുധനെ കണക്കാക്കുന്നത്. എന്നാൽ ബുധന്റെ അസ്ഥമനം ചില രാശിക്കാർക്ക് തീരുമാനമെടുക്കാനുള്ള ബുദ്ധിമുട്ട്, മാനസിക സമ്മർദ്ദം തുടങ്ങിയ പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം. ഈ മാറ്റം ചില രാശിക്കാർക്ക് വെല്ലുവിളികൾ നിറഞ്ഞതാവാൻ കാരണമാകും. അതിനാൽ തന്നെ ഈ സമയത്ത് ജാഗ്രത പാലിക്കേണ്ടത് വളരെ അത്യാവശ്യമാണ്. അതായത് ജ്യോതിഷപ്രകാരം ബുധൻ സൂര്യനോട് അടുത്ത് വരുമ്പോൾ അതിന്റെ ശക്തി കുറയുന്നതായി അനുഭവപ്പെടും. ചില രാശിക്കാർക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കും.

ALSO READ:എല്ലാം നടക്കും! വീടിന്റെ ഈ ദിശയിൽ ഇരുന്ന് പ്രാർത്ഥിച്ചാൽ മതി

ബുധന്റെ അസ്തമനം എന്തുകൊണ്ട്?

ജ്യോതിഷ വീക്ഷണ കോണിൽ സൂര്യന്റെ അടുത്തേക്ക് മറ്റൊരു ഗ്രഹം എത്തുമ്പോൾ അതിന്റെ ശക്തി കുറഞ്ഞു വരും.ബുധനെ ബുദ്ധിശക്തി, യുക്തി, ആശയവിനിമയം, ബിസിനസ്സ് എന്നിവയുടെ ഗ്രഹമായി കണക്കാക്കുന്നു. അതിനാൽ, അത് അസ്തമിക്കുമ്പോൾ, ഒരു വ്യക്തിയുടെ ചിന്തിക്കാനും തീരുമാനമെടുക്കാനുള്ള കഴിവിനെയാണ് പ്രധാനമായും ബാധിക്കുക. ഇത് പലതരത്തിലുള്ള മാനസിക പിരിമുറുക്കത്തിന് കാരണമാകും.

എത്ര കാലം ബുധൻ അസ്തമിക്കും?

ജ്യോതിഷ കണക്കുകൂട്ടലുകൾ പ്രകാരം, ഏപ്രിൽ 28 മുതൽ മെയ് 23 വരെ ബുധൻ പിന്നോക്കാവസ്ഥയിലായിരിക്കും. ഈ മുഴുവൻ കാലയളവും അൽപ്പം സെൻസിറ്റീവ് ആയി കണക്കാക്കപ്പെടുന്നു. പ്രത്യേകിച്ച് വ്യക്തികളിൽ തീരുമാനമെടുക്കൽ, ആശയവിനിമയം എന്നിവയുടെ കാര്യങ്ങളിൽ ആയിരിക്കും ഇതു അനുഭവപ്പെടുക.അതിനാൽ ഈ കാലയളവിൽ ചിന്തിക്കാതെ പ്രധാന തീരുമാനങ്ങളൊന്നും എടുക്കരുത്.പ്രധാനപ്പെട്ട രേഖകൾ ശ്രദ്ധാപൂർവ്വം വായിക്കുക.ആശയവിനിമയം വ്യക്തവും കൃത്യവുമായി നിലനിർത്തുക.തിടുക്കവും കോപവും ഒഴിവാക്കുക.

ഈ രാശിക്കാർ ശ്രദ്ധിക്കുക

മേടം: ഈ സമയത്ത് അല്പം ചിലവുകൾ വർദ്ധിക്കും. അമിത ചിലവുകൾ വന്നുചേരും. മാനസികമായ സമാധാനം നഷ്ടപ്പെടും. അതിനാൽ ഓരോ ചുവടും ശ്രദ്ധാപൂർവ്വം മാത്രം എടുക്കുക.

കർക്കിടകം: വൈകാരികമായ ഉയർച്ച താഴ്ചകൾ അനുഭവപ്പെട്ടേക്കാം. ചെറിയ കാര്യങ്ങൾ പോലും നിങ്ങൾ മാനസികമായി തളർന്നു പോകാൻ സാധ്യത. അതിനാൽ ഏതൊരു കാര്യത്തിനും മുതിർന്നവരുടെ ഉപദേശം തേടുന്നതിനും പറ്റില്ല.

തുലാം: തൊഴിൽപരമായ കാര്യങ്ങളിൽ ശ്രദ്ധ വളരെ ആവശ്യമാണ്. ജോലിയിൽ കാലതാമസമോ തടസ്സങ്ങളോ നേരിട്ടേക്കാം. അതിനാൽ പ്രധാനപ്പെട്ട തീരുമാനങ്ങൾ ശ്രദ്ധാപൂർവ്വം മാത്രം എടുക്കുക.

മകരം: മാനസികമായി ബുദ്ധിമുട്ടുകളും കഷ്ടതകളും അനുഭവിച്ചേക്കാം. പല കാര്യങ്ങളും മുൻകൂട്ടി പ്രതീക്ഷിച്ചതുപോലെ തീർക്കാൻ സാധിക്കില്ല. ക്ഷമയോടെ കാര്യങ്ങൾ ചെയ്താൽ എല്ലാ അനുകൂലമായി വരും.

(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളുടെയും ജ്യോതിഷശാസ്ത്രത്തിന്റേയും അടിസ്ഥാനത്തിലാണ്. TV9 മലയാളം ഇവ സ്ഥിരീകരിക്കുന്നില്ല.)

ENGLISH SUMMARY

Mercury is set to set in May. This may create challenges for some zodiac signs. Mercury is considered the planet responsible for wisdom, intelligence, and confidence. However, the setting of Mercury may create problems like difficulty in making decisions and mental stress for some zodiac signs.

Riyan Parag: അന്ന് നടിമാരുടെ ചൂടന്‍ ചിത്രങ്ങള്‍ തിരഞ്ഞുപെട്ടു; ഇന്ന്‌ പുകവലിയില്‍ കുടുങ്ങി; പരാഗിന്റെ ‘രഹസ്യ’ങ്ങളെല്ലാം അങ്ങാടിപ്പാട്ട്‌
Riyan Parag Controversy, 30-04-2026: ആഭ്യന്തര ക്രിക്കറ്റില്‍ ഇന്ന് അസമിന്റെ മുഖമാണ് 24-കാരന്‍ റിയാന്‍ പരാഗ്. ദേശീയ ടീമില്‍ വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ കുറച്ച് മത്സരങ്ങള്‍ കളിക്കാനും സാധിച്ചു. എന്നാല്‍ ഇന്ത്യന്‍ ടീമിലെ സ്ഥാനം അരക്കിട്ടുറപ്പിക്കാന്‍ സാധിച്ചില്ലെങ്കിലും, ആഭ്യന്തര ക്രിക്കറ്റില്‍ ഇന്ന് റിയാന്‍ പരാഗ് എന്ന പേര് മാറ്റിവയ്ക്കാനാകില്ല. വളരെ പെട്ടെന്ന് തന്നെ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനാകാനും പരാഗിന് സാധിച്ചു. എന്നാല്‍ വളരെ ചുരുങ്ങിയ കാലങ്ങള്‍ കൊണ്ട് നേട്ടങ്ങള്‍ മാത്രമല്ല പരാഗ് സമ്പാദിച്ചത്. സമീപകാലത്ത് വിവാദങ്ങളുടെ കളിത്തോഴനായി താരം മാറിയിരിക്കുകയാണ്. ഐപിഎല്‍ മത്സരത്തിനിടെ ഡ്രെസിങ് റൂമിലിരുന്ന് വേപ്പിങ് (ഇലക്ട്രോണിക് സിഗരറ്റുകള്‍) ഉപയോഗിച്ചതാണ് പരാഗിനെ ഒടുവില്‍ വിവാദത്തിലാക്കിയത്.

രഹസ്യമായി ചെയ്യുന്നതെല്ലാം എങ്ങനെയെങ്കിലും പരസ്യമാകുന്നതാണ് പരാഗ് നേരിടുന്ന വെല്ലുവിളി. 2024-ല്‍ ഐപിഎല്‍ മത്സരത്തിന് ശേഷം തന്റെ ഗെയിമിങ് ചാനലിലൂടെ ലൈവ് സ്ട്രീമിങ് നടത്തുമ്പോഴാണ് പരാഗ് ആദ്യം വിവാദനായകനായത്.

യൂട്യൂബ് സെര്‍ച്ച് ഹിസ്റ്ററി

അന്ന് അബദ്ധത്തില്‍ പരാഗിന്റെ സെര്‍ച്ച് ഹിസ്റ്ററി ആരാധകര്‍ കാണാനിടയായി. ബോളിവുഡ് നടിമാരായ അനന്യ പാണ്ഡെ, സാറ അലി ഖാന്‍ എന്നിവരുടെ ചൂടന്‍ ചിത്രങ്ങള്‍ താരം തിരയുന്നതായി സെര്‍ച്ച് ബാറില്‍ നിന്ന് വ്യക്തമായി. ഇതോടെ പരാഗ് എയറിലായി. സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ നിറഞ്ഞു.

Also Read: RR vs PBKS: ഒടുവില്‍ പഞ്ചാബിനെ വീഴ്ത്താന്‍ പരാഗിന്റെ തന്ത്രങ്ങള്‍ വേണ്ടി വന്നു; റോയല്‍സിന് ‘റോയല്‍’ ജയം

സയ്യിദ് മുഷ്താഖ് അലി ട്രോഫി

2023-ലെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും പരാഗിന്റെ പ്രവൃത്തി വിമര്‍ശനങ്ങള്‍ക്കിടയാക്കി. അസമിനായി അര്‍ധ സെഞ്ചുറി നേടിയ ശേഷം ഡ്രസിങ് റൂമിന് നേരെ തിരിഞ്ഞ് പരാഗ് കാണിച്ച ആംഗ്യമാണ് വിവാദമായത്. താന്‍ മറ്റുള്ളവരെക്കാള്‍ ഉയര്‍ന്നവനാണെന്ന തരത്തിലുള്ള ആംഗ്യമാണ് പരാഗ് അന്ന് കാണിച്ചത്. തീര്‍ത്തും അപക്വമാണ് പരാഗിന്റെ പ്രവൃത്തിയെന്നായിരുന്നു അന്ന് ഉയര്‍ന്ന വിമര്‍ശനം.

അന്ന് പരാഗ് കാണിച്ച ആംഗ്യം

Fifty celebration by Riyan Parag 🥵#SMAT2023 @ParagRiyan pic.twitter.com/VkGe2ARbRw

— iThunder (@HiPrsm) October 31, 2023

2022-ലെ ഐപിഎല്‍ സീസണില്‍ ആര്‍സിബിയുടെ ഹര്‍ഷല്‍ പട്ടേലുമായി പരാഗ് ഗ്രൗണ്ടില്‍ വെച്ച് വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടതും വിവാദമായി. ഈ സംഭവവും പരാഗിന് 'അഹങ്കാരി' ഇമേജുണ്ടാക്കി.

വേപ്പിങ് വിവാദം

യൂട്യൂബ് സെര്‍ച്ച് ഹിസ്റ്ററി സംഭവം ഉള്‍പ്പെടെയുള്ളവ പരാഗിന്റെ വ്യക്തിപരമായ കാര്യങ്ങള്‍ മാത്രമാണ്. സോഷ്യല്‍ മീഡിയയിലെ പരിഹാസങ്ങള്‍ക്ക് ശേഷം അത് കെട്ടടങ്ങുകയും ചെയ്തു. എന്നാല്‍ പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിനിടെ ഡ്രെസിങ് റൂമിലിരുന്ന് പരാഗ് വേപ്പിങ് നടത്തിയത് ചെറിയ സംഭവമല്ല.

റോയല്‍സിന്റെ റണ്‍ചേസിന്റെ പതിനാറാം ഓവറിലായിരുന്നു സംഭവം. സഹതാരങ്ങള്‍ക്കൊപ്പം ഇരിക്കുമ്പോഴാണ് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ വേപ്പിങ് നടത്തിയത്. ഡ്രസിങ് റൂമിലെ പുകവലി അനുവദനീയമല്ല. മാത്രമല്ല ഇ സിഗരറ്റുകളുടെ ഉപയോഗം നിരോധിച്ചിട്ടുള്ളതുമാണ്.

2019-ൽ ഇന്ത്യൻ സർക്കാർ ഇ-സിഗരറ്റുകൾ നിരോധിച്ചിരുന്നു, അതിന്റെ ഉത്പാദനം, വിൽപ്പന, വിതരണം എന്നിവ കര്‍ശനമായി നിരോധിച്ചതാണ്. ഈ സാഹചര്യത്തില്‍ പരാഗിനെതിരെ ശക്തമായ നടപടി സ്വീകരിക്കാനാണ് സാധ്യത. തടവുശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ്. നിയമപ്രകാരം, ആദ്യമായി കുറ്റം ചെയ്യുന്നയാൾക്ക് ഒരു വർഷം വരെ തടവും/അല്ലെങ്കിൽ ഒരു ലക്ഷം രൂപ പിഴയും ലഭിക്കാം. നടപടി സ്വീകരിക്കുന്നതിന് മുമ്പായി പരാഗില്‍ നിന്ന് ബിസിസിഐ വിശദീകരണം തേടുമെന്നാണ് റിപ്പോര്‍ട്ട്.

English Summary

Riyan Parag often involved in controversies. He recently faced backlash for allegedly vaping in the team dressing room. Previously, he went viral when his private YouTube search history was accidentally leaked. These frequent incidents have led to heavy criticism.

Actor Jayaram Innocent: ജയറാം ദൈവത്ത വരെ പറ്റിച്ചിട്ടുണ്ട്, നന്നായി കള്ളം പറയും! വൈറലായി ഇന്നസെന്റിന്റെ വാക്കുകൾ
മലയാളത്തിൽ ഹാസ്യത്തിന് പുതിയ മുഖം നൽകിയ രണ്ട് അതുല്യ കലാകാരന്മാരാണ് ഇന്നസെന്റും ജയറാമും. ഇരുവരും ഒന്നിച്ച് അഭിനയിച്ച സിനിമകളെല്ലാം ഇന്നും പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാണ്. മനസ്സിനക്കരെ, ഭാഗ്യദേവത, സ്വപ്ന സഞ്ചാരി, കഥ തുടരുന്നു തുടങ്ങി നിരവധി സിനിമകളിലാണ് ജയറാം ഇന്നസെന്റ് എന്നിവർ ഒന്നിച്ചെത്തിയത്. ഇരുവരും തമ്മിലുള്ള കെമിസ്ട്രി പ്രേക്ഷകർക്ക് ഏറെ ഇഷ്ടവുമാണ്. ജയറാമിന്റെ തനത് അഭിനയശൈലിയും പിന്നെ ഇന്നസെന്റിന്റെ കോമഡി രംഗങ്ങളും ചേരുന്നതോടെ സിനിമ മികച്ച ഒരു അനുഭവമായിരിക്കും കാഴ്ചക്കാർക്ക് നൽകുന്നത്.

സിനിമയിൽ മാത്രമല്ല സ്വകാര്യ ജീവിതത്തിലും ഇരുവരും തമ്മിൽ നല്ലൊരു ബന്ധം തന്നെ പുലർത്തിയിരുന്നു. ഇപ്പോഴിതാ നടൻ ഇന്നസെന്റ് ജീവിച്ചിരിക്കുന്ന കാലത്ത് ജയറാമിനെ പറ്റി പറഞ്ഞ രസകരമായ ചില കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. ജയറാം അത്യാവശ്യം നുണ പറയുന്ന കൂട്ടത്തിലാണെന്നാണ് ഇന്നസെന്റിന്റെ പക്ഷം. കള്ളം പറയാത്തവരായി ആരുമില്ലെന്നും നമ്മൾ അച്ഛനോടും അമ്മയോടും ചിലപ്പോൾ അധ്യാപകരോടും വരെ കള്ളം പറഞ്ഞിട്ടുണ്ടാവും പക്ഷേ അതൊരു പ്രായം വരെ.

ALSO READ: ഇതുവരെ കണ്ടതൊന്നുമല്ല കഥ, രണ്ടുംകല്‍പിച്ച് ജോര്‍ജുകുട്ടി ഇറങ്ങുന്നു

എന്നാൽ ജയറാം അങ്ങനെയല്ല ആ പ്രായത്തിലും താൻ കാണുന്ന കാലത്തും ചെറിയ ചെറിയ കാര്യങ്ങൾക്ക് കള്ളമൊക്കെ പറയും. അതായത് ഇപ്പോൾ സെറ്റിൽ എത്താൻ ലേറ്റ് ആയി കഴിഞ്ഞാൽ അതിനെക്കുറിച്ച് ചോദിച്ചാല്‍ അല്ലെങ്കിൽ വന്നിട്ടില്ലെങ്കിൽ ഒക്കെ ചോദിച്ചാൽ പറയുക അവിടെ അങ്ങനെ ഉണ്ടായിരുന്നു അത് സംഭവിച്ചു ഇത് സംഭവിച്ചു എന്നൊക്കെയാണ്. കള്ളമാണെന്ന് കേൾക്കുന്നവർക്കും അറിയാം എന്നും ഇന്നസെന്റ് പറയുന്നു.

ഇന്നസെന്റിന്റെ വാക്കുകൾ....

ജയറാം അല്പം നുണ പറയുന്ന കൂട്ടത്തിലാണ്. പലപ്പോഴും പറയാറുണ്ട് ഞാൻ ഇന്നലെ ഗുരുവായൂരിൽ പോയി. അവിടെ പോയി നന്നായി പ്രാർത്ഥിച്ചു സിനിമയുടെ റിലീസിന് തലേന്നാണ് പോയത്. പ്രാർത്ഥിച്ച് വന്ന് അടുത്ത ദിവസം സിനിമ സൂപ്പർ ഹിറ്റ് ആയി എന്നൊക്കെ. ചിലപ്പോൾ ശരിയായിരിക്കാം. അത് വിശ്വാസം ഉള്ളവരും ഇല്ലാത്തവരും ഉണ്ടാകും. അതുപോലെ സെറ്റിൽ എത്താൻ വൈകിയാലും എത്താൻ പറ്റിയില്ലെങ്കിലൊക്കെ ഇത്തരത്തിൽ ചെറിയ ചെറിയ നുണകൾ പറയും. നമ്മളും പറയും എന്നാലും ഒരു പ്രായം കഴിഞ്ഞാൽ അത് അങ്ങ് നിർത്തും പക്ഷേ ഇത് അങ്ങനെയല്ല. അതുകൊണ്ടുതന്നെ ജയറാമിന്റെ ഈ നുണകൾക്ക് വേണ്ടി ഞാൻ ഒരു കഥ ഇറക്കിയിട്ടുണ്ടായിരുന്നു. അതായത് ജയറാം ഭഗവാനോട് വരെ കള്ളം പറയും എന്ന രീതിയിലായത് ഞാൻ ആ കഥ ഇറക്കിയത്.

മറ്റൊന്നുമല്ല അതായത് ഒരു ദിവസം ജയറാം ഗുരുവായൂരിൽ പോയി അടുത്ത ദിവസം ജയറാമിന്റെ ഒരു സിനിമ റിലീസ് ചെയ്യുകയാണ്. അങ്ങനെ ജയറാം നടയിലെത്തി ഭഗവാനെ എന്ന് വിളിച്ചു. ഭഗവാൻ തിരിഞ്ഞുനോക്കുമ്പോൾ നിൽക്കുന്നത് ജയറാമാണ്. അപ്പോൾ ജയറാം പ്രാർത്ഥിക്കുകയാണ് നാളെ എന്റെ ഒരു സിനിമയുടെ റിലീസ് ആണ്. പക്ഷേ ഞാൻ ഒന്നും കൊണ്ടുവന്നിട്ടില്ല. കഴിഞ്ഞ സിനിമയുടെ റിലീസിന് ഞാനൊരു പത്ത് പവന്റെ അരഞ്ഞാണം കൊണ്ടുവന്നിട്ടുണ്ട്. അപ്പോൾ കൃഷ്ണൻ ഒന്നോർത്തുനോക്കി ഒരുപാട് പേര് ഒരു ഒരുപാട് കാര്യങ്ങൾ കൊണ്ടുവരുന്നത് കൊണ്ട് ജയറാം കൊണ്ടുവന്നത് കൃഷ്ണൻ ഓർത്തില്ലെങ്കിലും പറഞ്ഞു ആ ഞാൻ ഓർക്കുന്നു 10 പവന്റെ ഒരു അരഞ്ഞാണമല്ലേ എന്ന്. ശേഷം ജയറാം പറയുകയാണ് എന്ന് ഞാൻ ഒന്നും കൊണ്ടുവന്നിട്ടില്ല പക്ഷേ നാളെ എന്റെ സിനിമ സൂപ്പർ ഹിറ്റ് ആവുകയാണെങ്കിൽ വേണ്ടത് ചെയ്യാം എന്ന്. അങ്ങനെ പോകും ജയറാമിന്റെ കള്ളമെന്ന് താൻ തമാശ രൂപയാണ് ഒരു കഥ ഉണ്ടാക്കിയിരുന്നതായും ഇന്നസെന്റ് ഓർക്കുന്നു.

ENGLISH SUMMARY

Actor Innocent has been making headlines on social media for some interesting things he said about actor Jayaram during his lifetime. Innocent believes that Jayaram is a liar. He added that there is no one who does not lie.

May 2026 Bank Holidays: മെയ് ദിനം ബാങ്ക് പ്രവർത്തിക്കുമോ? ഈ ദിവസങ്ങളിലെല്ലാം അവധിയാണേ
മെയ് മാസത്തിൽ ബാങ്ക് ഇടപാടുകൾ നടത്താൻ പ്ലാനുണ്ടോ? എങ്കിൽ ചില ദിവസങ്ങളിൽ പോയാൽ ഫലമുണ്ടാകില്ല. ആർബിഐ കലണ്ടർ അനുസരിച്ച്, മെയ് മാസത്തിലെ ചില ദിവസങ്ങളിലെ ബാങ്കുകൾക്ക് അവധിയായിരിക്കും. സംസ്ഥാനങ്ങൾക്കനുസരിച്ച് ഇതിൽ മാറ്റം വരും. ഈ മാസം നിരവധി പ്രാദേശിക അവധികൾ ഉണ്ടാകും. എല്ലാ മാസവും ഞായറാഴ്ചകളിലും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിലും ബാങ്കുകൾക്ക് പൊതു അവധിയാണ്.

മെയ് മാസത്തിലെ ബാങ്ക് അവധി

മെയ് 1 - മെയ് ദിനം, ബുദ്ധ പൂർണിമ / മഹാരാഷ്ട്ര ദിനം - കേരളം ഉൾപ്പെടെ മിക്ക സംസ്ഥാനങ്ങളിലും അവധിയായിരിക്കും.

മെയ് 3 - ഞായറാഴ്ച പൊതു അവധി

മെയ് 9 - ശനിയാഴ്ച - രണ്ടാം ശനി, രവീന്ദ്രനാഥ ടാഗോർ ജയന്തി -

മെയ് 10 - ഞായറാഴ്ച പൊതു അവധി

മെയ് 16 - ശനിയാഴ്ച - സിക്കിമിൽ സംസ്ഥാനദിനം പ്രമാണിച്ച് അവധി

മെയ് 17 - ഞായറാഴ്ച പൊതു അവധി

മെയ് 23 - നാലാം ശനിയാഴ്ച

മെയ് 24 - ഞായറാഴ്ച പൊതു അവധി

മെയ് 26 - ചൊവ്വാഴ്ച - കാസിം നസ്റുൽ ഇസ്ലാം ജയന്തി - ത്രിപുര അവധി

മെയ് 27 - ബുധനാഴ്ച - ബക്രീദ്

മെയ് 28 - വ്യാഴാഴ്ച - ബക്രീം രണ്ടാം ദിനം - ജമ്മു കാശ്മീർ അവധി

മെയ് 31 - ഞായറാഴ്ച പൊതു അവധി

കേരളത്തിലെ ബാങ്ക് അവധി

കേരളത്തിൽ രണ്ട്, നാല് ശനിയാഴ്ചകളിലും,  ഞായർ ദിവസങ്ങളിലും മറ്റ് പൊതു അവധി ദിവസങ്ങളിലും ബാങ്ക് പ്രവർത്തിക്കില്ല.

മെയ്  1 - മെയ് ദിനം

മെയ് 3 - ഞായറാഴ്ച പൊതു അവധി

മെയ് 9 - ശനിയാഴ്ച - രണ്ടാം ശനി

മെയ് 10 - ഞായറാഴ്ച പൊതു അവധി

മെയ് 17 - ഞായറാഴ്ച പൊതു അവധി

മെയ് 23 - നാലാം ശനിയാഴ്ച

മെയ് 24 - ഞായറാഴ്ച പൊതു അവധി

മെയ് 31 - ഞായറാഴ്ച പൊതു അവധി

മെയ് 27 - ബക്രീദ്

ALSO READ: ശമ്പളം കൂട്ടണ്ടേ ? മെയ് 31 വരെ സമയം ഉണ്ടേ, അവസരം മിസ്സാക്കേണ്ട

ബാങ്ക് അവധി ദിവസങ്ങളിൽ പണമിടപാടുകൾ എങ്ങനെ?

ബാങ്ക് അവധി ദിവസങ്ങളിൽ പണമിടപാടുകൾക്ക് തടസ്സം നേരിടുന്നതാണ്. ചെക്ക് ക്ലിയറൻസ് വൈകിയേക്കാം. ഡിമാൻഡ് ഡ്രാഫ്റ്റുകൾ നൽകാൻ സാധിക്കില്ല. ലോക്കർ ആക്സസ് ലഭ്യമാകില്ല. അതുപോലെ വലിയ പണമിടപാടുകൾ മാറ്റി വച്ചേക്കാം.

എന്നാൽ ബാങ്ക് അവധിയാണെങ്കിലും ഡിജിറ്റൽ ബാങ്കിംഗ് സംവിധാനം തടസില്ലാതെ തുടരുന്നതാണ്. യുപിഐ പേയ്മെന്റുകൾ പതിവ് പോലെ പ്രവർത്തിക്കുന്നതാണ്. മൊബൈൽ, ഇന്റർനെറ്റ് ബാങ്കിംഗ് സേവനങ്ങൾ സജീവമായി തുടരും. എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുന്നതിൽ തടസ്സമില്ല. അതിനാൽ ദൈനംദിന ഇടപാടുകളെ ബാങ്ക് അവധി ബാധിക്കില്ല.

ബ്രാഞ്ചുമായി ബന്ധപ്പെട്ട ജോലികൾക്ക് മാത്രമേ തടസ്സം നേരിടുകയുള്ളൂ. അതിനാൽ പ്രധാനപ്പെട്ട പണമിടപാടുകൾക്ക് അവസാന ദിവസം വരെ കാത്തിരിക്കരുത്.  ചെക്കുകൾ നിക്ഷേപിക്കുക, ഡോക്യുമെന്റേഷൻ പൂർത്തിയാക്കുക, ലോക്കറുകൾ ആക്‌സസ് ചെയ്യുക തുടങ്ങിയ പ്രധാനപ്പെട്ട ബാങ്കിംഗ് ജോലികൾ  ചെയ്യാൻ ഉണ്ടെങ്കിൽ അവ മുൻകൂട്ടി ആസൂത്രണം ചെയ്യുന്നതാണ് നല്ലത്.

എല്‍പിജി വില മെയ് മുതല്‍ കൂടുമോ?

മെയ് മുതൽ എൽപിജി വിലയിലും ഗ്യാസ് സിലിണ്ടർ ബുക്കിങ് നിയമത്തിലും മാറ്റങ്ങൾ ഉണ്ടായേക്കും. കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്, സബ്‌സിഡി ഗ്യാസ് നിയമവിരുദ്ധമായി വിറ്റൊഴിക്കല്‍ എന്നിവ തടയുന്നതിന്റെ ഭാഗമായാണ് രാജ്യത്തെ മൂന്ന് പ്രമുഖ എണ്ണ വിപണന കമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളഴിയം എന്നിവ പുതിയ നിയമങ്ങൾ കൊണ്ടു വരുന്നത്. നഗരപ്രദേശങ്ങളില്‍ ബുക്കിങ് ഇടവേള 21 ദിവസത്തില്‍ നിന്ന് 25 ദിവസമായും ഗ്രാമപ്രദേശങ്ങളില്‍ 45 ദിവസമായും ഉയര്‍ത്തിയിട്ടുണ്ട്. ഇക്കാലയളവിന് മുമ്പ് നടത്തുന്ന ഏതൊരു ബുക്കിങും യാന്ത്രികമായി തടയാനാണ് തീരുമാനം. അതുപോലെ എല്‍പിജി സിലിണ്ടര്‍ ലഭിക്കണമെങ്കില്‍ ഒടിപി നല്‍കേണ്ടതായി വരും.

English Summary:

Banks will remain shut for up to 12 days in May, as per the Reserve Bank of India holiday calendar, with closures spread across weekends, festivals and state-specific observances. Digital banking continues without interruption.

ICSE, ISC Result 2026: ഐസിഎസ്ഇ, ഐഎസ്‌സി റിസള്‍ട്ട്‌ വന്നു മക്കളേ; വെബ്‌സൈറ്റ് കിട്ടുന്നില്ലെങ്കില്‍ ഇങ്ങനെയും ഫലം അറിയാം
ICSE result 2026, 30-04-2026: ഇന്ത്യൻ സർട്ടിഫിക്കറ്റ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (ഐസിഎസ്ഇ), ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് (ഐഎസ്‌സി) പരീക്ഷാ ഫലങ്ങള്‍ കൗൺസിൽ ഫോർ ദി ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ് (സിഐഎസ്‌സിഇ) പ്രഖ്യാപിച്ചു. ഔദ്യോഗിക പോർട്ടലായ results.cisce.org വഴി വിദ്യാർത്ഥികൾക്ക് സ്കോർകാർഡുകൾ ഡൗണ്‍ലോഡ് ചെയ്യാം. ഐസിഎസ്ഇ (ക്ലാസ് 10) പരീക്ഷകൾ ഫെബ്രുവരി 17 മുതൽ മാർച്ച് 30 വരെയും ഐഎസ്‌സി (ക്ലാസ് 12) പരീക്ഷകൾ ഫെബ്രുവരി 12 നും ഏപ്രിൽ 3 നും ഇടയിലാണ് നടന്നത്. ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ യോഗ്യത നേടുന്നതിന് കുറഞ്ഞത് 33 ശതമാനം മാർക്ക് നേടണം. ഐഎസ്‌സി 12 ക്ലാസ് പരീക്ഷയിൽ വിജയിക്കാൻ കുറഞ്ഞത് 35 ശതമാനം മാർക്ക് നേടണം.

ഐഎസ്‌സി (പന്ത്രണ്ടാം ക്ലാസ്) പരീക്ഷയിൽ, മൊത്തം വിജയശതമാനം 99.13 ശതമാനമാണ് (99.48 ശതമാനം പെൺകുട്ടികളും 98.81 ശതമാനം ആൺകുട്ടികളും). ഐസിഎസ്ഇ (പത്താം ക്ലാസ്) പരീക്ഷയിൽ, മൊത്തത്തിലുള്ള വിജയശതമാനം 99.18 ശതമാനമാണ്. പെൺകുട്ടികൾ 99.46 ശതമാനവും ആൺകുട്ടികൾ 98.93 ശതമാനവും.

സ്‌കോര്‍കാര്‍ഡ് എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം?

results.cisce.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക

ഹോംപേജിൽ റിസള്‍ട്ട് ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക

നിങ്ങളുടെ കോഴ്സ് തിരഞ്ഞെടുക്കുക, യുഐഡി ഉള്‍പ്പെടെയുള്ളവ നല്‍കുക

നിങ്ങളുടെ സ്കോറുകൾ/മാർക്ക് ഷീറ്റ് ലഭ്യമാകും

സ്കോർകാർഡ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുക

Also Read: Kerala SSLC Result 2026: എസ്എസ്എൽസി ഗ്രേഡിംഗ് സിസ്റ്റത്തിൽ മാറ്റമുണ്ടോ?; ഗ്രേഡിംഗ് രീതിയും വിജയിക്കാൻ വേണ്ട മിനിമം മാർക്കും

വെബ്‌സൈറ്റ് കിട്ടുന്നില്ലെങ്കില്‍

നിരവധി പേര്‍ റിസള്‍ട്ട് തിരയുന്നതിനാല്‍, ഔദ്യോഗിക വെബ്‌സൈറ്റ് ലഭിക്കുന്നില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പരാതിപ്പെടുന്നുണ്ട്. ഇത്തരം പ്രശ്‌നങ്ങൾ സാധാരണമാണ്. ഔദ്യോഗിക വെബ്‌സൈറ്റ് വഴിയല്ലാതെ റിസള്‍ട്ട് അറിയാന്‍ വേറെയും മാര്‍ഗങ്ങളുണ്ട്. അവയില്‍ ചിലത് നോക്കാം. വിദ്യാർത്ഥികൾക്ക് ഡിജിലോക്കര്‍, ഉമാങ്, എസ്എംഎസ്‌ എന്നിവ ഉപയോഗിച്ച് അവരുടെ മാർക്ക് പരിശോധിക്കാം.

1. ഡിജിലോക്കര്‍

results.digilocker.gov.in സന്ദർശിക്കുക

രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറോ ആധാര്‍ ലിങ്ക്ഡ്‌ മൊബൈൽ നമ്പറോ ഉപയോഗിച്ച് ലോഗിൻ ചെയ്യുക

സിഐഎസ്‌സിഇ തിരഞ്ഞെടുക്കുക

ഐസിഎസ്ഇ അല്ലെങ്കിൽ ഐഎസ്‌സി തിരഞ്ഞെടുക്കുക

യുഐഡിയും ഇൻഡെക്സ് നമ്പറും നൽകുക

മാർക്ക് ഷീറ്റ് ഡൗൺലോഡ് ചെയ്യുക

2. ഉമാങ്

പ്ലേ സ്റ്റോറിൽ നിന്നോ ആപ്പ് സ്റ്റോറിൽ നിന്നോ ഉമാങ് ആപ്പ് ഡൗൺലോഡ് ചെയ്യുക

മൊബൈൽ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്യുക

സിഐഎസ്‌സിഇ ഫലങ്ങൾക്കായി തിരയുക

യുഐഡിയും ഇൻഡെക്സ് നമ്പറും നൽകുക

പ്രൊവിഷണൽ മാർക്ക് ഷീറ്റ് ഡൗൺലോഡ് ചെയ്യുക

3. എസ്എംഎസ്‌

ഐസിഎസ്ഇ റിസള്‍ട്ടിന്‌ ICSE 7-digit UID എന്നതാണ് എസ്എംഎസ് ഫോര്‍മാറ്റ്. 09248082883 എന്ന നമ്പറിലേക്ക് അയയ്ക്കുക. ഐഎസ്‌സി റിസള്‍ട്ടിന്‌ ISC 7-digit UID ടൈപ്പ് ചെയ്ത് എന്ന നമ്പറിലേക്ക് 09248082883 എസ്എംഎസ് അയയ്ക്കുക.

പുനഃപരിശോധനാ

ഉത്തരക്കടലാസുകളുടെ പുനഃപരിശോധനയ്ക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് 2026 മെയ് 1 നും മെയ് 4 നും ഇടയിൽ അപേക്ഷിക്കാം. സിഐഎസ്‌സിഇ വെബ്‌സൈറ്റിലെ 'പബ്ലിക് സർവീസസ്' വിഭാഗം വഴി സർവീസ് പോർട്ടലിൽ ലോഗിൻ ചെയ്‌ത് അപേക്ഷ സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കുമ്പോൾ ഓരോ വിഷയത്തിനും 1000 രൂപ ഫീസ് അടയ്ക്കണം. പുനഃപരിശോധനാ ഫലങ്ങൾ ജൂണ്‍ ആദ്യവാരം ലഭ്യമായേക്കാം.

സ്കോറുകൾ മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ഇംപ്രൂവ്‌മെന്റ് പരീക്ഷ എഴുതാം. ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്കുള്ള രജിസ്ട്രേഷൻ വിൻഡോ മെയ് 8 മുതൽ മെയ് 14 വരെ ലഭ്യമാകും. ജൂൺ 15 മുതൽ പരീക്ഷകൾ ആരംഭിക്കും. വിദ്യാർത്ഥികൾക്ക് പരമാവധി മൂന്ന് വിഷയങ്ങൾ മാത്രമേ എഴുതാൻ അനുവാദമുള്ളൂ. ഇംപ്രൂവ്‌മെന്റ് പരീക്ഷാ ഫലങ്ങൾ ജൂലൈ അവസാന വാരത്തോടെ പ്രഖ്യാപിക്കാനാണ് സാധ്യത. ഫലങ്ങളുമായി ബന്ധപ്പെട്ട എന്തെങ്കിലും സംശയങ്ങൾക്ക്, സ്കൂളുകൾക്ക് helpdesk@cisce.org വഴിയോ 1800-203-2414 എന്ന നമ്പറിലോ CISCE-യുമായി ബന്ധപ്പെടാം.

English Summary

CISCE announced the ICSE (Class 10) and ISC (Class 12) results for 2026. Students can now check and download their scorecards from the official websites. Other ways to check the result if the website is down given here. Students can use Digi Locker, UMANG App, and SMS service to check marks.

Vastu Tips: എല്ലാം നടക്കും! വീടിന്റെ ഈ ദിശയിൽ ഇരുന്ന് പ്രാർത്ഥിച്ചാൽ മതി
ജീവിതത്തിൽ പല ആഗ്രഹങ്ങളും ലക്ഷ്യങ്ങളുമായി മുന്നോട്ടുപോകുന്നവരാണ് പലരും. പല പ്രതിസന്ധികളും ജീവിതത്തിൽ നമ്മെ വന്ന് കീഴടക്കുവാൻ ശ്രമിക്കുമ്പോഴും അവിടെ നിന്നെല്ലാം കുടഞ്ഞ് എഴുന്നേറ്റ് പുതിയ ലക്ഷ്യം നിറവേറ്റണമെന്ന് ആഗ്രഹത്തോടെയാണ് നാം മുന്നോട്ട് പോകുന്നത്. ചുരുക്കത്തിൽ ലക്ഷ്യവും ആഗ്രഹവും ഇല്ലാതെ ജീവിതം എന്നത് വെറും തരിശുഭൂമി പോലെയായിരിക്കും. ഓരോ ദിവസവും ഇന്നെന്തെങ്കിലും പുതുതായി ചെയ്യണം അല്ലെങ്കിൽ ഇന്നത്തെ തന്റെ പ്രവർത്തി നാളേക്കുള്ള വലിയ ആഗ്രഹ സാഫല്യത്തിന് കാരണമാകണം എന്ന ഉറച്ച വിശ്വാസത്തോടെ കഠിനപ്രയത്നം ചെയ്യുന്നവർക്ക് മാത്രമേ ജീവിതത്തിൽ വിജയം ഉണ്ടാവുകയുള്ളൂ.

അതുപോലെ മുതിർന്നവർ പൊതുവിൽ പറയുന്ന ഒരു കാര്യമാണ്. നിങ്ങൾ നിരന്തരം ചിന്തിക്കുന്നത് എന്താണോ അത് നിങ്ങൾക്ക് നേടാൻ സാധിക്കും എന്ന്. പ്രധാനമായും പ്രാർത്ഥന. നമ്മുടെ മനസ്സിൽ അതിയായ ഒരു കാര്യം നിറവേറണമെന്ന് ആഗ്രഹം അതിനനുസരിച്ചുള്ള പ്രാർത്ഥനകളും ഉണ്ടെങ്കിൽ അത് നമ്മുടെ ജീവിതത്തിൽ വന്നുചേരും എന്നാണ് ജ്യോതിഷത്തിൽ പറയുന്നത്. ജ്യോതിഷത്തിലെ ഈ കാര്യം നിറവേറ്റുന്നതിനായി വാസ്തുവിനും ചില ബന്ധങ്ങളുണ്ട്. അതായത് വാസ്തുപ്രകാരം നമ്മൾ ഒരു പ്രത്യേക ദിശയിലിരുന്ന് പ്രാർത്ഥിക്കുന്നത് ജീവിതത്തിലെ ആഗ്രഹങ്ങൾ നിറവേറുന്നതിന് കാരണമാകും. ഈ സ്ഥാനത്തിരുന്ന് പ്രാർത്ഥിക്കുന്നതും അവയെക്കുറിച്ച് ചിന്തിക്കുന്നത് പോലും നമ്മുടെ ജീവിതത്തിലേക്ക് അത് ആ​ഗിരണം ചെയ്യപ്പെടുകയും ജീവിതത്തിലെ നെഗറ്റീവ് എനർജികളെ ഇല്ലാതാക്കി പോസിറ്റീവ് എനർജി കൊണ്ടുവരുമെന്ന് ആണ് വിശ്വാസം.

ALSO READ:ചിങ്ങം, തുലാം തുടങ്ങിയ രാശികളുടെ ജീവിതത്തിൽ അത്ഭുതങ്ങൾ സംഭവിക്കും! 3 ​ഗ്രഹങ്ങൾ സംക്രമിക്കുന്നു

ആഗ്രഹം സഫലമാക്കുന്ന ആ ദിശ ഏത്?

വാസ്തുപ്രകാരം പടിഞ്ഞാറ്-തെക്കുപടിഞ്ഞാറ്, പടിഞ്ഞാറ്, പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ്, വടക്ക്-പടിഞ്ഞാറ് എന്നീ ദിശക ൾ ഈ ശുഭകരമായ സ്ഥാനത്തെ പ്രതിനിധീകരിക്കുന്നതായി കണക്കാക്കപ്പെടുന്നു. ഇവയിൽ ആദ്യത്തെ രണ്ടു ദിശകളായ പടിഞ്ഞാറ്, തെക്ക് പടിഞ്ഞാറ് എന്നിവ വളരെ പ്രധാനം ഉള്ളതാണ്. ആദ്യത്തെ ദിശ സരസ്വതി ദേവിയെയാണ് പ്രതിനിധീകരിക്കുന്നത്. രണ്ടാമത്തേത് ശനിദേവനെയും ഭഗവാൻ വിഷ്ണുവിനെയും പ്രതിനിധീകരിക്കുന്നു. പ്രപഞ്ച ശക്തിയുമായി നേരിട്ട് ബന്ധം ഉണ്ട് എന്ന വിശ്വാസപ്രകാരം വൃന്ദാവനത്തിലെ മിക്ക ക്ഷേത്രങ്ങളിലും കൃഷ്ണന്റെ വിഗ്രഹം പടിഞ്ഞാറ് ദിശയിലാണ് സ്ഥാപിച്ചിരിക്കുന്നത്. വീട്ടിൽ പടിഞ്ഞാറ് ദിശയിൽ ഒരു പൂജാമുറി ഉണ്ടായിരിക്കുന്നത് വളരെ നല്ലതാണ് എന്നാണ് കണക്കാക്കപ്പെടുന്നത്.

ഈ പൂജാമുറിയിൽ ഇരുന്ന് പ്രാർത്ഥിച്ചാലും വളരെ നല്ല ഫലങ്ങൾ ലഭിക്കും. വിദ്യാർത്ഥികൾ ഈ ദിശയിലിരുന്ന് പഠിക്കുന്നത് അവരുടെ ജീവിത വിജയത്തിനും പരീക്ഷകളിലെ മികച്ച മുന്നേറ്റത്തിനും സഹായകരമാകും എന്നും വിശ്വാസം. ഈ ദിശകളിൽ നിന്ന് പോസിറ്റീവ് ചിന്തിച്ചാൽ പോസിറ്റീവ് ജീവിതത്തിലേക്ക് വരുന്നതുപോലെ തന്നെ നെഗറ്റീവ് കാര്യങ്ങൾ ചിന്തിച്ചാൽ നിങ്ങളുടെ ജീവിതത്തിലേക്കും നെഗറ്റീവായിട്ടുള്ള സംഭവങ്ങൾ നടക്കും എന്നും പറയപ്പെടുന്നു. കൂടാതെ വടക്കു പടിഞ്ഞാറും ദിശയും ശുഭകരമായയാണ് കണക്കാക്കുന്നത്.പടിഞ്ഞാറ്-വടക്കുപടിഞ്ഞാറൻ ദിശ വിഷവിസർജ്ജനത്തിന് നല്ല സ്ഥലമായി കണക്കാക്കപ്പെടുമ്പോൾ, ഈ ദിശയിൽ ഇരുന്ന് നിങ്ങളുടെ വേദനയും ദുഃഖവും കുറച്ചുനേരം പ്രകടിപ്പിക്കുന്നതും നല്ലതായി കണക്കാക്കുന്നു.

ശ്രദ്ധിക്കേണ്ട കാര്യം

ഈ ശുഭകരമായ ദിശകളിൽ ഇരുന്ന് ഒരിക്കലും മോശം കാര്യങ്ങൾ ചിന്തിക്കുകയോ കുടുംബാംഗങ്ങൾക്ക് ദോഷം വരുന്ന കാര്യങ്ങൾ പറയുകയോ ചിന്തിക്കുകയോ ചെയ്യരുത്. ഇത് നിങ്ങളുടെ ജീവിതത്തെ തന്നെ പ്രതികൂലമായി ബാധിക്കും എന്നത് ഓർത്തിരിക്കണം.

(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളുടെയും വാസ്തുശാസ്ത്രത്തിന്റേയും അടിസ്ഥാനത്തിലാണ്. TV9 മലയാളം ഇവ സ്ഥിരീകരിക്കുന്നില്ല.)

ENGLISH SUMMARY

According to Vastu, praying in a particular direction can help fulfill our desires in life. It is believed that praying in this position and even thinking about them can absorb it into our lives, eliminating negative energies in our lives and bringing positive energy.

8th Pay Commission: ശമ്പളം കൂട്ടണ്ടേ ? മെയ് 31 വരെ സമയം ഉണ്ടേ, അവസരം മിസ്സാക്കേണ്ട
ന്യൂഡൽഹി: രാജ്യത്തെ ദശലക്ഷക്കണക്കിന് ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പളം, പെൻഷൻ, ആനുകൂല്യങ്ങൾ തുടങ്ങിയവയുടെ പരിഷ്കരണത്തിന് വേണ്ടിയുള്ള ശമ്പളകമ്മീഷൻ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. എട്ടാം ശമ്പളകമ്മീഷനാണ് അടുത്ത് പ്രാബല്യത്തിൽ വരാൻ പോകുന്നത്. പുതിയ കമ്മീഷനിൽ അടിസ്ഥാന ശമ്പളത്തിൽ വൻ വർദ്ധനവ് ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. അതുകൊണ്ട് തന്നെ കമ്മീഷനുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന ഓരോ അപ്ഡേറ്റുകൾക്കായി ജീവനക്കാർ കാത്തിരിക്കുകയാണ്. ഇപ്പോഴിതാ, മെമ്മോറാണ്ടം സമർപ്പിക്കാനുള്ള തീയതി നീട്ടിയിരിക്കുകയാണ്.

മെമ്മോറാണ്ടം സമർപ്പിക്കാനുള്ള അവസാന തീയതി

വിവിധ ജീവനക്കാരുടെ സംഘടനകൾക്കും സ്റ്റേക്ക് ഹോൾഡർമാർക്കും തങ്ങളുടെ ആവശ്യങ്ങളും നിർദേശങ്ങളും അടങ്ങിയ മെമ്മോറാണ്ടം സമർപ്പിക്കാനുള്ള അവസരം ശമ്പള കമ്മീഷൻ നൽകിയിരുന്നു. ഏപ്രിൽ 30 വരെ ആയിരുന്നു സമയം. എന്നാൽ ഇപ്പോഴിതാ, സമയ പരിധി നീട്ടിയിരിക്കുകയാണ്. മെമ്മോറാണ്ടം സമർപ്പിക്കാനുള്ള സമയ പരിധി 2026 മെയ് 31 വരെ നീട്ടിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ശമ്പള വർദ്ധനവ്, അലവൻസുകൾ, പെൻഷൻ, ആനുകൂല്യങ്ങൾ, ഫിറ്റ്മെന്റ് ഫാക്ടർ തുടങ്ങിയ കാര്യങ്ങളിൽ ജീവനക്കാരുടെ സംഘടനകൾ മുന്നോട്ട് വയ്ക്കുന്ന ഔദ്യോഗിക രേഖയാണ് മെമ്മോറാണ്ടം. മുമ്പ് നിശ്ചിയിച്ചിരുന്ന തീയിതിയിൽ നിന്ന് ഒരു മാസത്തേക്കാണ് കാലാവധി നീട്ടിയിരിക്കുന്നത്. ഓൺലൈൻ പോർട്ടലിൽ ഉണ്ടായ സാങ്കേതിക തകരാറുകൾ കാരണമാണ് തീയതി നീട്ടിയത്. ഇതോടെ ജീവനക്കാരുടെ സംഘടനകൾക്ക് തങ്ങളുടെ ആവശ്യങ്ങൾ കൂടുതൽ വ്യക്തതയോടെ കമ്മീഷന് മുമ്പിൽ അവതരിപ്പിക്കാൻ അവസരം ലഭിക്കും.

കേന്ദ്ര സർക്കാർ ജീവനക്കാരുടെ സംഘടനകൾ, പെൻഷൻ ഫോറങ്ങൾ, വിവിധ സ്റ്റേക്ക് ഹോൾഡർമാർ എന്നിവർക്ക് ശമ്പള വർദ്ധനവ്, അലവൻസുകൾ, പെൻഷൻ എന്നിവ സംബന്ധിച്ചുള്ള അഭിപ്രായങ്ങളും ആവശ്യങ്ങളും ഇതിലൂടെ അറിയിക്കാവുന്നതാണ്. ഈ മെമ്മോറാണ്ടങ്ങൾ പരിശോധിച്ച ശേഷമായിരിക്കും എട്ടാം ശമ്പള കമ്മീഷൻ ശുപാർശകൾ തയ്യാറാക്കുന്നത്. അത് കഴിഞ്ഞ ഈ ശുപാർശകൾ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരത്തിനായി സമർപ്പിക്കുന്നതാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ശമ്പളത്തിൽ മാറ്റമുണ്ടാകുന്നത്. അത് കൊണ്ട് തന്നെ അടുത്ത പത്ത് വർഷത്തെ ശമ്പളവും ആനുകൂല്യങ്ങളും നിർണയിക്കുന്നതിൽ ഈ മെമ്മോറാണ്ടങ്ങൾ നിർണായക പങ്ക് വഹിക്കുന്നുണ്ട്.

ALSO READ: ശമ്പളം കൂടുമെന്നതിൽ സംശയം വേണ്ട, പക്ഷേ എത്ര? ശമ്പള കമ്മീഷന്റെ പ്രവർത്തനം ഇങ്ങനെ

നിർദേശങ്ങൾ എങ്ങനെ സമർപ്പിക്കാം?

മെമ്മോറാണ്ടം സമർപ്പിക്കുന്നതിനുള്ള ഫോം MyGov.in പോർട്ടലായ innovateindia.mygov.in, 8cpc.gov.in എന്നിവയിൽ ലഭ്യമാണ്. ഇതിലൂടെ സമർപ്പിക്കുന്ന അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ. മറ്റ് പേപ്പർ അധിഷ്ഠിത പകർപ്പുകൾ/ഇമെയിലുകൾ/പിഡിഎഫ് ഫയലുകൾ കമ്മീഷൻ പരിഗണിച്ചേക്കില്ല.

അപേക്ഷ സമർപ്പിക്കുന്നതിന് ആദ്യം  MyGov അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യുക

OTP വഴി നിങ്ങളുടെ ഇമെയിൽ അല്ലെങ്കിൽ മൊബൈൽ നമ്പർ ഉപയോഗിച്ച് നിങ്ങൾക്ക് ലോഗിൻ ചെയ്യാൻ സാധിക്കുന്നതാണ്.

ശേഷം നൽകിയിരിക്കുന്ന നിർദേശങ്ങൾക്കനുസരിച്ച് നിങ്ങളുടെ ആവശ്യങ്ങൾ സമർപ്പിക്കാം.

എന്താണ് പ്രതീക്ഷിക്കുന്നത്?

പത്ത് വർഷമാണ് ഒരു ശമ്പളകമ്മീഷന്റെ കാലാവധി. ഏഴാം ശമ്പള കമ്മീഷൻ പത്ത് വർഷം കാലാവധി പൂർത്തിയാകുന്ന സാഹചര്യത്തിൽ 2026 ജനുവരി ഒന്ന് മുതൽ എട്ടാം ശമ്പള കമ്മീഷൻ പ്രാബല്യത്തിൽ വരേണ്ടതാണ്. എന്നാൽ ഏപ്രിൽ ആയിട്ടും പ്രാബല്യത്തിൽ വന്നിട്ടില്ല. കഴിഞ്ഞ നവംബറിലാണ് ശമ്പളകമ്മീഷനെ നിയോഗിച്ചത്. ശുപാർശകൾ സമർപ്പിക്കാൻ 18 മാസത്തെ സമയം നൽകി. അതുകൊണ്ട് തന്നെ എട്ടാം ശമ്പള കമ്മീഷൻ പ്രാബല്യത്തിൽ വരാൻ 2027 വരെ സമയമെടുത്തേക്കും.

നിലവിൽ ഏഴാം ശമ്പളകമ്മീഷൻ പ്രകാരം, 18,000 രൂപയാണ് അടിസ്ഥാന ശമ്പളം. നിലവിലെ പണപ്പെരുപ്പ നിരക്ക് കണക്കിലെടുത്ത് അടിസ്ഥാന ശമ്പളത്തിലും ക്ഷാമബത്തിയലും വലിയ മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ ശുപാർശ ചെയ്തേക്കും. ശമ്പളത്തിൽ വർദ്ധനവ് സംഭവിച്ചാൽ സ്വാഭാവികമായി പെൻഷൻ തുകയും കൂടുന്നതാണ്.

English Summary:

8th Pay Commission extends memorandum submission deadline to May 31 amid portal rush. All Submission are to be made only through the link specified, Paper based memoranda, hand copies, PDF Submission or emails are not being considered.

Malappuram News: ഫോൺ ഉപയോഗത്തെ ചൊല്ലി തർക്കം; ഭാര്യയെ കഴുത്തിൽ ഷാൾ മുറുക്കി ഭർത്താവ് കൊലപ്പെടുത്തി
മലപ്പുറം: പൊന്നാനിയിൽ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ്. ബുധനാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം. ഭർത്താവായ മുഹമ്മദ് ആണ് ഭാര്യ ഫാത്തിമയെ കടൽത്തീരത്ത് വച്ച് കൊലപ്പെടുത്തിയത്. ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് ദമ്പതികൾ ബീച്ചിലെത്തിയത്. കടൽതീരത്ത് ഇരുന്ന് ഇരുവരും മണിക്കൂറുകളോളം സംസാരിച്ചതിനുശേഷം ആണ് തർക്കം ആരംഭിച്ചത്. ഭാര്യ ഫാത്തിമയുടെ അമിതമായ ഫോൺ ഉപയോഗത്തെ ചൊല്ലിയായിരുന്നു തർക്കം. പിന്നാലെ ഭർത്താവായ മുഹമ്മദ് ഷാൾ ഉപയോഗിച്ച് ഫാത്തിമയുടെ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയായിരുന്നെന്നാണ് റിപ്പോർട്ട്.

ഭാര്യ കൊല്ലപ്പെട്ടു എന്ന് ഉറപ്പായത്തോടെ സമീപത്ത് കിടന്ന പായയിൽ മൃതദേഹം പൊതിഞ്ഞു. ശേഷം മൃതദേഹം നായ്ക്കൾ കടിച്ചു കീറാതിരിക്കാൻ വേണ്ടി തലയുടെ ഭാ​ഗം കടൽത്തീരത്തെ മണൽ കൊണ്ട് മൂടി. കൃത്യം നടത്തിയതിനുശേഷം മുഹമ്മദ് സംഭവ സ്ഥലത്തു നിന്ന് രക്ഷപ്പെടുകയും ചെയ്തു.

ALSO READ:മരത്തിൽ കയറിയിരുന്ന് പോലീസിനെ നിരീക്ഷിച്ച സജി; അമ്മയും മകനും നേരിട്ടത് കണ്ണില്ലാത്ത ക്രൂരത

അതേസമയം മത്സ്യത്തൊഴിലാളിയാണ് മുഹമ്മദ്. രണ്ടുവർഷം മുമ്പാണ് ഇരുവരും വിവാഹം കഴിച്ചത്. ഭാര്യയെ ഫാത്തിമക്ക് മറ്റാളുകളുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്ന് പോലീസ് പറയുന്നു. എന്നാൽ കൊല്ലണമെന്ന് ഉദ്ദേശത്തോടെ ആയിരുന്നില്ല ഇരുവരും വീട്ടിലെത്തിയത് എന്നും, വാക്കുതർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു എന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നു. ഇരുവരും കഴിഞ്ഞദിവസം രാത്രിയിൽ ഏറെ സമയം ബീച്ചിൽ സമയം ചെലവിട്ടതായും പോലീസ്. സംഭവത്തിൽ കേസ് എടുത്ത് വിശദമായ അന്വേഷണം നടത്തും.

ഇടുക്കി ഇരട്ട കൊലപാതകം; അമ്മയും മകനും നേരിട്ടത് കടുത്ത ക്രൂരത

ഇടുക്കി ജില്ലയിലെ നെടുങ്കണ്ടത്ത് നടന്ന ഇരട്ട കൊലപാതകത്തിൽ പ്രതി സജി പിടിയിൽ. അമ്മയേയും മൂത്ത സഹോദരനേയും കൊന്നശേഷം വീട്ടുവളപ്പിൽ കുഴിച്ചിട്ട സംഭവത്തിൽ ഇളയ മകൻ സജിയാണ് പിടിയിലായത്. പച്ചടി- തോട്ടുവാക്കടവിൽ വീട്ടുവളപ്പിൽ കുഴിച്ചിട്ട നിലയിൽ മേരി (70,) മൂത്ത മകൻ റെജി (48) എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. എന്നാൽ തന്നെ അന്വേഷിച്ചു നടന്ന പോലീസിനെ മരത്തിൽ കയറിയിരുന്ന് നിരീക്ഷിക്കുകയായിരുന്നു പോലീസ് എന്നാണ് റിപ്പോർട്ട്. മൃതദേഹം കിട്ടിയതോടെ പോലീസ് അന്വേഷണം തുടങ്ങിയതറിഞ്ഞ സജി സമീപത്ത് ഏലത്തോട്ടത്തിൽ ഒളിച്ചിരുന്നു.

മരത്തിൽ കയറാൻ വിദഗ്ധനായ സജി മരത്തിന്റെ മുകളിൽ ഇരുന്ന് പോലീസിന്റെ ഓരോ നീക്കവും നിരീക്ഷിക്കുകയായിരുന്നു. ഒടുവിൽ പിടിവീഴും എന്ന് ഉറപ്പായതോടെ സ്വയം കീഴടങ്ങുകയായിരുന്നു.മരത്തിൽ കയറാൻ വിദഗ്ധനായ സജി മരത്തിന്റെ മുകളിൽ ഇരുന്ന് പോലീസിന്റെ ഓരോ നീക്കവും നിരീക്ഷിക്കുകയായിരുന്നു. ഒടുവിൽ പിടിവീഴും എന്ന് ഉറപ്പായതോടെ സ്വയം കീഴടങ്ങുകയായിരുന്നു. ഇത് സജിക്ക് വലിയ രീതിയിലുള്ള മാനസിക വിഷമത്തിനും സഹോദരനോടുള്ള പകയ്ക്കും കാരണമായി. അതേസമയം സഹോദരനും അമ്മയും സജിയിൽ നിന്ന് നേരിട്ടത് കടുത്ത ക്രൂരതകളാണ്. മദ്യപിച്ചെത്തിയ സജി സഹോദരനെ കഴുത്ത് ഞെരിച്ച് ആണ് കൊലപ്പെടുത്തിയതെന്നും റിപ്പോർട്ട്. ഇത് ചോദ്യം ചെയ്ത മേരിയെ മുഖത്ത് ആഞ്ഞടിച്ചു. ശേഷം അമ്മയെ എടുത്തറിയുകയും മൂക്കിനിടിച്ചാണ് കൊലപ്പെടുത്തിയതെന്നും പോലീസ് റിപ്പോർട്ട്. പിടിക്കപ്പെടാതിരിക്കാൻ രണ്ടുദിവസമാണ് മൃതദേഹങ്ങൾ വീട്ടിലെ ചായിപ്പിൽ ഒളിപ്പിച്ചത്.

ENGLISH SUMMARY

Husband kills wife in Malappuram Ponnani. The incident took place at 2 am on Wednesday. The husband, Muhammed, killed his wife Fatima on the beach. The couple reached the beach at 11 pm on Tuesday. The argument started after the two sat on the beach and talked for hours. The argument was over his wife Fatima's excessive phone use.

Pakistan-Afghanistan Tension: അഫ്ഗാന്‍ അതിര്‍ത്തിയില്‍ പാകിസ്ഥാന്റെ ആക്രമണം; അവസാനിപ്പിക്കൂവെന്ന്‌ താലിബാന്‍
ഇസ്ലാമാബാദ്, 30-04-2026: പാകിസ്ഥാൻ-അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ സൈനിക നടപടികള്‍ ശക്തമാക്കി പാകിസ്ഥാന്‍. 'ഓപ്പറേഷൻ ഗസബ് ലിൽ ഹഖ്' എന്ന് പേരിട്ടിരിക്കുന്ന ദൗത്യത്തിന്റെ ഭാഗമായാണ് നടപടികള്‍ ശക്തമാക്കിയത്. അഫ്ഗാൻ താലിബാൻ്റെയും, തെഹ്‌രീകെ താലിബാൻ പാകിസ്ഥാൻ്റെ ഉപവിഭാഗമായ 'ഫിത്‌ന അൽ ഖവാരിജി'ൻ്റെയും താവളങ്ങള്‍ ലക്ഷ്യമിട്ടാണ് പാകിസ്ഥാന്‍ ആക്രമണം നടത്തുന്നത്. അതിർത്തിയിലെ പ്രകോപനപരമായ നടപടികൾക്ക് മറുപടിയായാണ് ഈ നീക്കങ്ങളെന്നാണ് പാകിസ്ഥാന്റെ അവകാശവാദം. ആശങ്കകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ പോരാട്ടം അവസാനിപ്പിക്കമെന്നാണ് താലിബാന്റെ ആവശ്യം. ചമൻ സെക്ടറിൽ പാകിസ്ഥാൻ സൈന്യം നടത്തിയ ആക്രമണങ്ങളിൽ നിരവധി അഫ്ഗാൻ താലിബാൻ പോസ്റ്റുകളും വാഹനങ്ങളും നശിപ്പിക്കപ്പെട്ടതായി എആര്‍വൈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതുവരെ ആക്രമണം തുടരുമെന്നാണ് പാക് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. ഖൈബർ ജില്ലയിലും ആക്രമണം നടത്തിയതായി ഇന്റർ സർവീസസ് പബ്ലിക് റിലേഷൻസ് അറിയിച്ചു. 'ഫിത്‌ന അൽ ഖവാരിജ്' ഗ്രൂപ്പിൽപ്പെട്ട 22 തീവ്രവാദികൾ ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, ഭീകരര്‍ നടത്തിയ വെടിവയ്പില്‍ 10 വയസുള്ള ഒരു കുട്ടി കൊല്ലപ്പെട്ടു. തീവ്രവാദികളിൽ നിന്ന് വൻതോതിൽ ആയുധങ്ങളും വെടിക്കോപ്പുകളും സുരക്ഷാ സേന കണ്ടെടുത്തിട്ടുണ്ട്.

ഏറ്റുമുട്ടല്‍ അവസാനിപ്പിക്കണം

താലിബാൻ മുതിർന്ന ഉദ്യോഗസ്ഥനായ അബ്ദുൾ വാസി യുകെ പ്രതിനിധി റിച്ചാർഡ് ലിൻഡ്‌സെയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഏറ്റുമുട്ടലുകൾ ഉടൻ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതായി അഫ്ഗാനിസ്ഥാനിലെ ഖാമ പ്രസ് റിപ്പോര്‍ട്ട് ചെയ്തു. വീടുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉൾപ്പെടെയുള്ള സിവിലിയൻ പ്രദേശങ്ങളിൽ പാകിസ്ഥാൻ നടത്തിയ ആക്രമണങ്ങളെ അബ്ദുൾ വാസി അപലപിച്ചു. കൂടുതൽ സംഘർഷം ഒഴിവാക്കാൻ സംയമനം പാലിക്കണമെന്നും വാസി അഭിപ്രായപ്പെട്ടു.

Also Read: UAE exits OPEC: ഒപെക് വിട്ട് യുഎഇ; ആഗോള എണ്ണവിപണിയിൽ വൻ പ്രത്യാഘാതത്തിന് സാധ്യത

അഫ്ഗാൻ മണ്ണ് മറ്റ് രാജ്യങ്ങൾക്കെതിരെ ഉപയോഗിക്കാൻ അനുവദിക്കില്ലെന്നും, ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തണണമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കുനാർ പ്രവിശ്യയിൽ പാകിസ്ഥാൻ സൈന്യം 200-ലധികം മിസൈൽ ആക്രമണങ്ങൾ നടത്തിയതായാണ്‌ ടോലോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തത്.

നിരവധി പേര്‍ക്ക് പരിക്ക്‌

കുനാർ പ്രവിശ്യയിൽ നടന്ന ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും, 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തെന്നാണ് പ്രാദേശിക അധികാരികള്‍ പറയുന്നത്. വന്‍തോതിലുള്ള നാശനഷ്ടങ്ങളുണ്ടാക്കി. സ്ത്രീകളും കുട്ടികളും വയോധികരും ഉൾപ്പെടെയുള്ളവര്‍ക്കാണ് പരിക്കേറ്റത്. വീടുകളടക്കം തകര്‍ന്നു. അനേകം കുടുംബങ്ങൾ നദീതീരങ്ങളിൽ അഭയം തേടിയെന്നാണ് റിപ്പോര്‍ട്ട്.

പ്രതിഷേധം അറിയിച്ചു

ചൊവ്വാഴ്ച അഫ്ഗാനിസ്ഥാൻ വിദേശകാര്യ മന്ത്രാലയം കാബൂളിലെ പാകിസ്ഥാൻ എംബസിയുടെ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഡ്യൂറണ്ട് ലൈനിലെ അതിർത്തി ആക്രമണങ്ങളിൽ ഔദ്യോഗിക പ്രതിഷേധം അറിയിച്ചിരുന്നു. മധ്യ കുനാർ പ്രവിശ്യയിലെ സർവകലാശാലയ്ക്ക് സമീപമുള്ള പ്രദേശങ്ങളിലെ സിവിലിയൻ കേന്ദ്രങ്ങള്‍ക്കും അടിസ്ഥാന സൗകര്യങ്ങൾക്കും നേരെ പാകിസ്ഥാൻ സൈന്യം നടത്തിയ ആക്രമണങ്ങളെ അപലപിച്ചുകൊണ്ട് പ്രതിഷേധ കത്ത് കൈമാറിയതായി അഫ്ഗാൻ വിദേശകാര്യ മന്ത്രാലയം എക്‌സിൽ പോസ്റ്റ് ചെയ്ത ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.

ഔദ്യോഗിക പ്രസ്താവന

نن د ا.ا.ا بهرنیو چارو وزارت په کابل کې د پاکستان د سفارت شارژدافیر احضار کړ او د کنړ مرکز کې په پوهنتون سربېره د ډیورنډ کرښې په اوږدو کې د پاکستاني ځواکونو له لوري پر ملکي اهدافو او عامه تأسیساتو د ترسره شویو بریدونو په تړاو خپل احتجاج لیک ورته وسپاره. pic.twitter.com/v2mW1pbItw

— Ministry of Foreign Affairs - Afghanistan (@MoFA_Afg) April 28, 2026

അഫ്ഗാൻ വ്യോമാതിർത്തിയും പ്രാദേശിക അഖണ്ഡതയും ലംഘിക്കുന്ന ഇത്തരം നടപടികൾ പ്രകോപനപരമാണെന്ന് അഫ്ഗാന്‍ വിമര്‍ശിച്ചു. തങ്ങളുടെ മണ്ണിൽ നിന്നാണ് അക്രമങ്ങൾ ആരംഭിക്കുന്നതെന്ന പാകിസ്ഥാൻ്റെ ആരോപവും അഫ്ഗാനിസ്ഥാന്‍ തള്ളി. യാഥാർത്ഥ്യം കണ്ടെത്താൻ സമഗ്രമായ അന്വേഷണം വേണമെന്നും അഫ്ഗാനിസ്ഥാന്‍ ആവശ്യപ്പെട്ടു.

English Summary

Pakistan Army launched strikes against TTP and Taliban targets. Heavy shelling in Kunar caused civilian deaths and displacement. Taliban officials condemned the attacks and urged for peace. The escalating violence threatens a fragile March ceasefire agreement

Trigrahi Yog 2026: ചിങ്ങം, തുലാം തുടങ്ങിയ രാശികളുടെ ജീവിതത്തിൽ അത്ഭുതങ്ങൾ സംഭവിക്കും! 3 ​ഗ്രഹങ്ങൾ സംക്രമിക്കുന്നു
ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ സംക്രമണത്തിനും സംയോജനത്തിനും രാശി മാറ്റത്തിനും നക്ഷത്ര മാറ്റത്തിനും എല്ലാം വലിയ പ്രാധാന്യമാണ് നൽകുന്നത്. കാരണം ഇവ 12 രാശികളുടെയും ജീവിതത്തിൽ നല്ല രീതിയിൽ സ്വാധീനിക്കും. ചില രാശികളെ സംബന്ധിച്ച് ചില ഗ്രഹങ്ങളുടെ സംക്രമണവും കൂടിച്ചേരലും എല്ലാം വലിയ ഭാഗ്യങ്ങൾക്കും സൗഭാഗ്യങ്ങൾക്കും കാരണമാകുമ്പോൾ ഇതേ ഗ്രഹങ്ങളുടെ കൂടിച്ചേരൽ മറ്റു ചില രാശികളെ സംബന്ധിച്ച് ദുരിതങ്ങൾക്കും ദുഃഖങ്ങൾക്കും കാരണമാകും. അത്തരത്തിൽ മൂന്നു ഗ്രഹങ്ങൾ ഒരേ രാശിയിൽ വരുമ്പോൾ രൂപപ്പെടുന്ന രാജയോഗമാണ് ത്രിഗ്രഹി രാജയോഗം.

ഇത് മനുഷ്യരാശിയെ മാത്രമല്ല ലോകത്തെ മൊത്തം ബാധിക്കും എന്നാണ് ജ്യോതിഷപ്രകാരം ഉള്ള നിരീക്ഷണം. പഞ്ചാംഗം അനുസരിച്ച് മെയ് 11ന് സൂര്യനും ബുധനും ചൊവ്വയും മേടം രാശിയിൽ സംക്രമിക്കുന്നു.വാസ്തവത്തിൽ, മെയ് 11 ന്, ഗ്രഹങ്ങളുടെ അധിപനായ ചൊവ്വ മേടത്തിൽ പ്രവേശിച്ച് ജൂൺ 20 വരെ അവിടെ തുടരും. സൂര്യൻ ഇതിനോടകം തന്നെ ഈ രാശിയിൽ ഉണ്ട്. ബുധൻ ഏപ്രിൽ 30 ന് മേടത്തിൽ പ്രവേശിക്കും, ഇത് ശുഭകരമായ സാഹചര്യം സൃഷ്ടിക്കുന്നു. ത്രിഗ്രഹി യോഗം കൂടാതെ മംഗളാദിത്യ രാജയോഗവും ബുധാദിത്യ രാജയോഗവും മെയ് 11 ന് രൂപം കൊള്ളും. അത്തരത്തിൽ, മെയ് മാസത്തിൽ രൂപം കൊള്ളുന്ന ത്രിഗ്രഹി യോഗ, മംഗളാദിത്യ രാജയോഗ, ബുധാദിത്യ രാജയോഗങ്ങൾ ഏതെല്ലാം രാശിക്കാർക്ക് ഗുണം ചെയ്യുമെന്ന് നോക്കാം.

ALSO READ:ജോലിയിൽ സമ്മർദ്ധം കൂടും, ധനനഷ്ടം! ഇടവം ഉൾപ്പടെ രാശികൾ 27 ദിവസം സൂക്ഷിക്കുക

മേടം

മേടം രാശിയിലാണ് ഈ യോഗം രൂപപ്പെടുന്നത്. അതിനാൽ തന്നെ ഇതിന്റെ ഫലങ്ങൾ ഏറ്റവും കൂടുതൽ ലഭിക്കുക മേടം രാശിക്കാർക്കാണ്. ഈ കാലയളവിൽ ഇവരുടെ ആത്മവിശ്വാസം വർദ്ധിക്കും. സാമ്പത്തിക സ്ഥിരത കൈവരിക്കും. നിങ്ങളുടെ നേതൃപരമായ കഴിവുകൾ വർദ്ധിക്കും. വളരെക്കാലമായി മുടങ്ങി കിടക്കുന്ന നിങ്ങളുടെ പല ജോലികളും പൂർത്തീകരിക്കാൻ സാധിക്കും. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്താൽ എല്ലാം അനുകൂലമായി വരും

ചിങ്ങം

ഈ കാലയളവിൽ നിങ്ങളുടെ കഠിനാധ്വാനം ഫലം കാണും. ഭാഗ്യം നിങ്ങളെ തുണയ്ക്കും. ഈ സമയത്ത് ജോലിയിൽ വിജയത്തിനും കഠിനാധ്വാനത്തിന് ഫലവും കാണാൻ സാധ്യത. ഈ കാലയളവിൽ നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടേക്കാം. അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾക്കും സാമ്പത്തിക സ്ഥിരത കൈവരിക്കാനും സാധ്യത. എന്നിരുന്നാലും എടുത്തുചാട്ടം ഒഴിവാക്കണം. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്താൽ എല്ലാം അനുകൂലമായി വരും.

തുലാം

ഈ സമയം നിങ്ങളുടെ ജോലിക്കും കരിയറിനും അനുകൂലമാണ്. പുതിയ തൊഴിലവസരങ്ങൾ ഉണ്ടാകും. ജോലിയിൽ സ്ഥാനക്കായറ്റം ലഭിക്കും. വരുമാനത്തിലും ശമ്പളത്തിലും വർദ്ധനവിന് സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിരത കൈവരിക്കും. അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും.

മകരം

പുതിയ വരുമാന സ്രോതസ്സുകൾ തുറന്നുവരും. ദീർഘകാല നിക്ഷേപങ്ങൾക്കും ശുഭകരമായ സമയം. കുടുംബത്തോടൊപ്പം സമരം ചെലവഴിക്കാനും പുതിയ അവസരങ്ങൾ വന്നുചേരാനും സാധ്യത. പൊതുവിൽ സന്തോഷവും സമാധാനവും നിലനിൽക്കും.

കുംഭം

കുടുംബത്തിലെ മാനസികാവസ്ഥ മെച്ചപ്പെടും. ബന്ധങ്ങൾ കൂടുതൽ ദൃഢമാവും. സാമ്പത്തികമായും നേട്ടങ്ങൾ ഉണ്ടാകും. ദാമ്പത്യജീവിതം നല്ലതായിരിക്കും. കുടുംബവുമായി ബന്ധപ്പെട്ട നല്ല വാർത്തകൾക്കും ശുഭകരമായ കാര്യങ്ങൾ നടക്കുവാനും സാധ്യത. ബിസിനസ്സിൽ ലാഭം കൊയ്യും. സാമ്പത്തിക സ്ഥിതി ശക്തിപ്പെടും.

(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ ജ്യോതിഷപരമായ ഫലങ്ങളുടെ അടിസ്ഥാനത്തിലാണ്. TV9 മലയാളം ഇവ സ്ഥിരീകരിക്കുന്നില്ല)

ENGLISH SUMMARY

According to Panchangam, on May 11, the Sun, Mercury and Mars will transit in Aries. In fact, on May 11, Mars, the lord of the planets, will enter Aries and will remain there till June 20. Actually The Sun is already in this sign. Mercury will enter Aries on April 30, which creates an auspicious situation. Apart from Trigrahi Yoga, Mangaladitya Raja Yoga and Budhaditya Raja Yoga will form on May 11.

Ryan Rickelton: രോഹിതിനെ പോലും പിന്നിലാക്കി; മുംബൈ ഇന്ത്യന്‍സില്‍ ആ വമ്പന്‍ നേട്ടത്തില്‍ റിക്കല്‍ട്ടണ്‍ ഇനി ഒന്നാമന്‍
മുംബൈ, 30-04-2026: സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ തോറ്റതിലായിരിക്കില്ല, റിയാന്‍ റിക്കല്‍ട്ടന്റെ സെഞ്ചുറി പാഴായതില്‍ മാത്രമാകാം മുംബൈ ഇന്ത്യന്‍സ് ആരാധകരുടെ സങ്കടം. കാരണം മുംബൈ ഇന്ത്യന്‍സിന്റെ തുടര്‍ തോല്‍വികള്‍ ആരാധകര്‍ക്ക് ഏറെ പരിചിതമായിക്കഴിഞ്ഞു. തോല്‍വിക്കിടയിലും ആരാധകര്‍ക്ക് സന്തോഷിക്കാനുള്ള വക നല്‍കിയാണ് റിക്കല്‍ട്ടണ്‍ മടങ്ങിയത്. സണ്‍റൈസേഴ്‌സിനെതിരെ പുറത്താകാതെ 55 പന്തില്‍ 123 റണ്‍സാണ് റിക്കല്‍ട്ടണ്‍ നേടിയത്. എട്ട് സിക്‌സറുകളും, 10 ഫോറുകളും താരം പായിച്ചു. മോശം പ്രകടനത്തിന്റെ പേരില്‍ പ്ലേയിങ് ഇലവനില്‍ നിന്ന് ഒഴിവാക്കപ്പെട്ടതായിരുന്നു ഈ ദക്ഷിണാഫ്രിക്കന്‍ താരം. ഏപ്രില്‍ 16-നായിരുന്നു ഇതിന് മുമ്പ് റിക്കല്‍ട്ടണ്‍ അവസാനമായി കളിച്ചത്. എന്നാല്‍ തിരിച്ചുവരവില്‍ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനം പുറത്തെടുക്കാന്‍ താരത്തിന് സാധിച്ചു.

ഈ സെഞ്ചുറി പ്രകടനത്തോടെ ഒന്നിലേറെ റെക്കോഡുകളും താരം സ്വന്തം പേരിനൊപ്പം ചേര്‍ത്തു. ഒരു മുംബൈ ഇന്ത്യൻസ് താരം നേടുന്ന ഏറ്റവും വേഗതയേറിയ സെഞ്ചുറിയാണ് റിക്കല്‍ട്ടണ്‍ സണ്‍റൈസേഴ്‌സിനെതിരെ നേടിയത്. 44 പന്തിലായിരുന്നു സെഞ്ചുറി നേട്ടം. 2008-ൽ ചെന്നൈക്കെതിരെ 45 പന്തിൽ സെഞ്ച്വറി നേടിയ സനത് ജയസൂര്യയുടെ റെക്കോർഡാണ് പഴങ്കഥയാക്കിയത്.

രോഹിത് പോലും പിന്നില്‍

ഐപിഎൽ ചരിത്രത്തിൽ 115 റൺസിന് മുകളിൽ സ്കോർ ചെയ്യുന്ന ആദ്യ മുംബൈ ഇന്ത്യൻസ് താരമായും റയാന്‍ റിക്കല്‍ട്ടണ്‍ മാറി. രോഹിത് ശര്‍മ, സനത് ജയസൂര്യ തുടങ്ങിയവര്‍ക്ക് പോലും സാധിക്കാത്ത നേട്ടമാണിത്. 2008-ൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ സനത് ജയസൂര്യ പുറത്താകാതെ നേടിയ 114 റൺസെന്ന റെക്കോർഡാണ് റിക്കൽട്ടൻ മറികടന്നത്.

Also Read: SRH vs MI: 244 റണ്‍സ് വിജയലക്ഷ്യമൊക്കെ പൂ പറിക്കുന്നതുപോലെ നിസാരം; മുംബൈയെ സണ്‍റൈസേഴ്‌സ് തുരത്തി

ക്വിന്റൺ ഡി കോക്ക് (112*), രോഹിത് ശർമ്മ (109*), സൂര്യകുമാർ യാദവ് (103*) എന്നിവരെയും റിക്കൽട്ടൻ പിന്നിലാക്കി. അനാവശ്യമായ റിസ്കുകൾ എടുക്കാതെ മികച്ച ഷോട്ടുകള്‍ മാത്രം കളിച്ചാണ് താരം ഈ നേട്ടം സാധ്യമാക്കിയത്. ഐപിഎല്ലില്‍ ഈ 29-കാരന്‍ നേടുന്ന ആദ്യ സെഞ്ചുറിയാണിത്.

സെഞ്ചുറി പാഴായി

പക്ഷേ, റിക്കല്‍ട്ടന്റെ സെഞ്ചുറി നേട്ടത്തിനും മുംബൈ ഇന്ത്യന്‍സിനെ രക്ഷിക്കാനായില്ല. റിക്കല്‍ട്ടണെ കൂടാതെ 22 പന്തില്‍ 46 റണ്‍സെടുത്ത വില്‍ ജാക്ക്‌സ്, 15 പന്തില്‍ 31 റണ്‍സെടുത്ത ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവരും മുംബൈയ്ക്ക് നിര്‍ണായക സംഭാവനകള്‍ നല്‍കി. മറ്റ് ബാറ്റര്‍മാര്‍ നിരാശപ്പെടുത്തി. സൂര്യകുമാര്‍ യാദവ്-അഞ്ചു പന്തില്‍ അഞ്ച്, നമാന്‍ ധിര്‍-17 പന്തില്‍ 22, തിലക് വര്‍മ-അഞ്ചു പന്തില്‍ ഏഴ്, റോബിന്‍ മിന്‍സ്-ഒരു പന്തില്‍ ഒന്ന് നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റ് മുംബൈ ബാറ്റര്‍മാരുടെ സ്‌കോറുകള്‍.

20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 243 റണ്‍സാണ് മുംബൈ അടിച്ചുകൂട്ടിയത്. ഇതോടെ മുംബൈ അനായാസം ജയിക്കുമെന്നായി ആരാധകരുടെ പ്രതീക്ഷ. എന്നാല്‍ തുടക്കം മുതല്‍ സണ്‍റൈസേഴ്‌സ് ബാറ്റര്‍മാര്‍ അടിച്ചുതകര്‍ത്തതോടെ ആ പ്രതീക്ഷകള്‍ മങ്ങി.

ഹെയിന്റിച്ച് ക്ലാസണ്‍ (30 പന്തില്‍ 65 നോട്ടൗട്ട്), സാലില്‍ അറോറ (10 പന്തില്‍ 30 നോട്ടൗട്ട്), ട്രാവിസ് ഹെഡ് (30 പന്തില്‍ 76), അഭിഷേക് ശര്‍മ (24 പന്തില്‍ 45) എന്നിവര്‍ സണ്‍റൈസേഴ്‌സിനായി തിളങ്ങി. ഇഷാന്‍ കിഷന്‍ ഗോള്‍ഡന്‍ ഡക്കായി. നിതീഷ് കുമാര്‍ റെഡ്ഡി 17 പന്തില്‍ 21 റണ്‍സെടുത്തു.

പോയിന്റ് ടേബിളില്‍

വളരെ ദയനീയമാണ് മുംബൈ ഇന്ത്യന്‍സിന്റെ പ്രകടനം. എട്ട് മത്സരങ്ങളില്‍ ആറിലും തോറ്റു. രണ്ടെണ്ണത്തില്‍ മാത്രം ജയിച്ച മുംബൈയ്ക്ക് നാലു പോയിന്റാണ് സമ്പാദ്യം. പോയിന്റ് ടേബിളില്‍ ഒമ്പതാമതാണ് നിലവില്‍ മുംബൈ.

English Summary

Ryan Rickelton made a stunning comeback for Mumbai Indians by smashing the fastest century in the team's history. He scored an unbeaten 123 runs off just 55 balls against Sunrisers Hyderabad. His performance helped MI reach a massive total of 243 runs. But Mumbai lost the match by 6 wickets

Hospital Wall Collapse Accident: ആശുപത്രി മതിൽ ഇടിഞ്ഞുവീണ് 7 മരണം; ഉന്നതതല അന്വേഷണം ഇന്ന് ആരംഭിക്കും
ബെംഗളൂരു: ആശുപത്രിയുടെ ചുറ്റുമതിൽ തകർന്ന് ഏഴ് പേർ മരിച്ച സംഭവത്തിൽ ഉന്നതതല അന്വേഷണം ഇന്ന് ആരംഭിക്കും. ഇന്നലെ അപകടത്തിന് പിന്നാലെയാണ് കർണാടക സർക്കാർ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചത്. അതേസമയം, മരിച്ച ഏഴ് പേരിൽ നാല് പേരുടെ പോസ്റ്റ്മോർട്ടം പൂർത്തിയായിട്ടുണ്ട്. പുലർച്ചെയോടെ പോസ്റ്റ്മോർട്ടം പൂർത്തിയായെന്നും മൃതദേഹം ബന്ധുക്കൾക്ക് കൈമാറിയതായും അധികൃതർ അറിയിച്ചു.

പരിക്കേറ്റവർ അപകടനില തരണം ചെയ്തിട്ടുണ്ട്. മൂന്ന് മലയാളികൾ ഉൾപ്പെടെ നില മെച്ചപ്പെട്ടു. അപകടത്തിൽ കൊമേഴ്സ് സ്ട്രീറ്റ് പോലീസ് കേസെടുത്തതായും കുറ്റക്കാർക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

ആശുപത്രി മതിൽ തകർന്ന് വീണ് അപകടം

ഇന്നലെ രാത്രിയോടെയാണ് കനത്ത മഴയിൽ ബെംഗളൂരു ശിവാജി നഗർ ബൗറിങ് ആശുപത്രി മതില്‍ തകര്‍ന്ന് വീണത്. എട്ടടി ഉയരമുള്ള ചുറ്റുമതിലാണ് തകർന്ന് വീണത്. അപകടത്തിൽ വഴിയോര കച്ചവടക്കാരും കാൽനടയാത്രക്കാരും ഉള്‍പ്പെടെ ഏഴ് പേരാണ് മരിച്ചത്. മൂന്ന് കുട്ടികൾക്കാണ് ജീവൻ നഷ്ടമായത്. ബസ് സ്റ്റാൻഡിനും മാർക്കറ്റിനും സമീപമുള്ള ഈ ഭാഗത്ത് മഴയിൽ നിന്ന് രക്ഷ നേടാൻ വേണ്ടി നിന്ന കച്ചവടക്കാരും യാത്രക്കാരുമാണ് അപകടത്തിൽപ്പെട്ടത്.

ആശുപത്രി വളപ്പും റോഡും തമ്മിൽ വേർതിരിച്ച് കെട്ടിയ മതിലിന് മൂന്ന് മീറ്ററോളം ഉയരമുണ്ട്. അപകടമുണ്ടായ ഉടൻ തന്നെ രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. ഇഷ്ടികകൾക്ക് അടിയിൽപ്പട്ടവരെ ഉടൻ പുറത്തെടുത്ത് ബൗറിങ് ആശുപത്രിയിൽ തന്നെ എത്തിച്ചു. എന്നാൽ കുട്ടികൾ ഉൾപ്പെടെ ഏഴ് പേരെ രക്ഷിക്കാൻ കഴിഞ്ഞില്ല.

ALSO READ: ദുരിതം പെയ്തിറങ്ങി! ബെംഗളൂരുവില്‍ മതില്‍ തകര്‍ന്ന് രണ്ട് മലയാളികള്‍ മരിച്ചു

കണ്ണീരിലാഴ്ത്തിയ വിനോദയാത്ര

അപകടത്തിൽ രണ്ട് മലയാളികളും മരിച്ചു. എറണാകുളം സ്വദേശികളായ ലത, സ്മിത എന്നിവർക്കാണ് ജീവൻ നഷ്ടമായത്. മൂന്ന് മലയാളികൾക്കും പരിക്കേറ്റിട്ടവുണ്ട്. രാമമംഗലം പഞ്ചായത്തിലെ കുടുംബശ്രീ പ്രവർത്തകരായ ഇവർ വിനോദ യാത്രയ്ക്ക് വേണ്ടിയാണ് ബെംഗളൂരുവിൽ എത്തിയത്. 56 പേർ ഉണ്ടായിരുന്നു സംഘത്തിൽ. ബുധനാഴ്ച കൊച്ചിയിൽ നിന്ന് വിമാനത്തിലാണ് ബെംഗളൂരുവിൽ എത്തിയത്. ഷോപ്പിങ്ങിനായി ശിവാജി നഗറിൽ എത്തിയപ്പോഴാണ് അപകടം. ഇതിന് ശേഷം മൈസൂരുവിലേക്ക് പോകാനിരിക്കുകയായിരുന്നു.പരിക്കേറ്റവർ അപകടനില തരണം ചെയ്തതായാണ് വിവരം.

ആദ്യമായി വിമാനത്തിൽ കയറിയ സന്തോഷത്തിലായിരുന്നു സംഘം. ഉച്ച ഭക്ഷണത്തിന് ശേഷമാണ് ശിവാജി നഗറിൽ എത്തിയത്. സെയ്ന്‍റ് മേരീസ് ബസിലിക്ക സന്ദർശിക്കുകയും ഷോപ്പിങ് നടത്തുകയുമായിരുന്നു ലക്ഷ്യം. മഴ പെയ്തതോടെ വഴിയോര കച്ചവടക്കാർ വലിച്ചു കെട്ടിയ ടാർപായയ്ക്ക് കീഴിൽ കയറി നിന്നു. എന്നാൽ മഴ ശക്തി പ്രാപിച്ചതോടെ മതിൽ ഇടിഞ്ഞ് ഇവരുടെ മേൽ വീഴുകയായിരുന്നു. പരിക്കേറ്റവർ അപകടാവസ്ഥ തരണം ചെയ്തു. കുടുംബശ്രീ ജില്ലാ കോഡിനേറ്റർ രജീനയും അസി. കോഡിനേറ്റർ അനുമോളും ഇവർക്കൊപ്പം ആശുപത്രിയിൽ ഉണ്ട്.

അപകട സ്ഥലം സന്ദർശിച്ച് സിദ്ധരാമയ്യ

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അപകട സ്ഥലം സന്ദർശിക്കുകയും ധന സഹായം പ്രഖ്യാപിക്കുകയും ചെയ്തു. ഉദ്യോഗസ്ഥരിൽ നിന്ന് വിവരങ്ങള്‍ ശേഖരിക്കുകയും അടിയന്ത ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ നടത്താൻ നിർദേശിക്കുകയും ചെയ്തു. കൂടുതൽ ആളുകള്‍ തിങ്ങി നിന്നതിനെ തുടർന്ന് ഉണ്ടായ സമ്മർദ്ദമാണ് അപകടത്തിന് കാരണം എന്നാൽ ഉദ്യോഗസ്ഥർ അറിയിച്ചത്.

മരിച്ചവരുടെ കുടുംബത്തിൽ 5 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ഉത്തരവാദികളായവരെ കണ്ടെത്തി അവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. കൂടാതെ, പരിക്കേറ്റവർക്ക് സൗജന്യ ചികിത്സ നൽകാൻ നിർദേശിച്ചിട്ടുണ്ട്. ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും അപകട സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.

English Summary:

High Level Probe into Hospital Wall Collapse Accident in Bengaluru Begins Today. Postmortems of four of the seven deceased have been completed.

Sabarimala women’s entry: ശബരിമല യുവതി പ്രവേശനം; പരിഷ്കരണത്തിന്റെ പേരിൽ മതത്തെ ഉന്മൂലനം ചെയ്യാനാവില്ല; സുപ്രീം കോടതി
ന്യൂഡൽഹി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രധാന പരാമർശവുമായി സുപ്രീം കോടതി. പരിഷ്കരണത്തിന്റെ പേരിൽ മതത്തെ ഉന്മൂലനം ചെയ്യാൻ സാധിക്കില്ലെന്നും വിശ്വാസത്തിന്റെയും മനസ്സാക്ഷിയുടെയും വിഷയങ്ങളിൽ ജുഡീഷ്യൽ പരിശോധന സാധിക്കില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. 2018ൽ യുവതി പ്രവേശനത്തിന് അനുകൂലമായ വിധിയെ തുടർന്ന് ബിന്ദു അമ്മിണി, കനക ദുർഗ എന്നിവർക്ക് വേണ്ടി മുതിർന്ന അഭിഭാഷകയായ ഇന്ദിരാ ജെയ്സിങിന്റെ വാദത്തിന് മറുപടിയായി ആയിരുന്നു കോടതിയുടെ പരാമർശം.

ഒരു മതത്തിന്റെ അനിവാര്യമായ ആചാരങ്ങളെ മുഖവിലക്കെടുക്കാതെ മതസ്വാതന്ത്ര്യത്തിന്റെ പേരിൽ തുല്യത പരിശോധിക്കാൻ ആകുമോ എന്നും പരിഷ്കരണം എന്ന പേരിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ആചാരങ്ങൾ പരിശോധിക്കാൻ കോടതിക്ക് സാധിക്കില്ല എന്നും ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെ ഒമ്പതം​ഗ ബെഞ്ച് നിരീക്ഷിച്ചു.പരിഷ്കരണം എന്ന പേരിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ആചാരത്തെ പരിശോധിക്കാൻ കോടതിക്കാവില്ലെന്നും ജസ്റ്റിസ് നാഗരത്ന വ്യക്തമാക്കി. അതേസമയം ആചാരങ്ങൾ സ്ത്രീകളുടെ അവകാശത്തെ ഹനിക്കുന്ന തരത്തിലുള്ളതാണെങ്കിൽ അതിന്റെ ദൈവശാസ്ത്രപരമായ അടിസ്ഥാനം കണക്കാക്കാൻ ക്ഷേത്രത്തിന് ആവണമെന്ന് ബിന്ദു അമ്മിണി, കനക ദുർ​ഗ എന്നിവർക്കു വേണ്ടി ഹാജരായ അഭിഭാഷക വാദിച്ചു.

ALSO READ:ശബരിമല യുവതീ പ്രവേശം: ഇന്ന് മുതൽ വാദം തുടങ്ങും, രാജ്യം ഉറ്റുനോക്കുന്ന നിയമപോരാട്ടം

സർക്കാരിന്റെ ഭാഗത്തുനിന്നും സഹകരണം ഇല്ല....

ശബരിമല സ്ത്രീ പ്രവേശനത്തിന് സ്റ്റേ ഇല്ലാത്തതിനാൽ ഇപ്പോഴും ആ വിധി നിലനിൽക്കുന്നുണ്ടെന്നും ഇന്ദിര ജെയ്സിങ് കോടതിയിൽ വ്യക്തമാക്കി. എന്നാൽ സർക്കാരിന്റെ ഭാഗത്തുനിന്നും സഹകരണം ഇല്ലാത്തതുകൊണ്ടാണ് ബിന്ദു അമ്മിണിക്കും കനകദുർഗ്ഗയ്ക്കും അല്ലാതെ മറ്റാർക്കും ശബരിമലയിൽ കയറാൻ സാധിക്കാത്തത്. വിവേചനം തടയുന്ന ഭരണഘടനയുടെ പതിനഞ്ചാം വകുപ്പ് ലംഘിക്കുന്ന ഒരാചാരവും കോടതി അംഗീകരിക്കരുത് എന്നും അഭിഭാഷക വാദിച്ചു. അതേസമയം പട്ടികജാതിക്കാരിയുടെ ക്ഷേത്രപ്രവേശനം തടയുന്നത് തൊട്ടുകൂടായ്മയുടെ പരിധിയിൽ വരുമെന്ന് അഭിഭാഷക ചൂണ്ടിക്കാട്ടിയെങ്കിലും കോടതി അതിനോട് അനുകൂലിച്ചില്ല. ഇവിടെ ആ സ്ത്രീ പട്ടികജാതിക്കാരി ആയതുകൊണ്ടല്ല ക്ഷേത്രത്തിൽ തടഞ്ഞതെന്നും പത്തിനും അമ്പതിനും ഇടയിൽ പ്രായമുള്ള സ്ത്രീ ആയതുകൊണ്ടാണ് ശബരിമലയിൽ പ്രവേശനം തടയുന്നത് എന്നും ജസ്റ്റിസ് നാഗരത്ന വ്യക്തമാക്കി.

ഇവർ ഭക്തരാണോ..?

എന്നാൽ ശബരിമലയിൽ യുവതികൾക്ക് പ്രവേശിക്കാം എന്ന വിധി വന്നതിനുശേഷമാണ് ഇരുവരും ദർശനത്തിന് പോയത്. ശബരിമലയിൽ ദർശനം നടത്തിയതിന്റെ പേരിൽ ബിന്ദു അമ്മിണിക്ക് കേരളം തന്നെ വിടേണ്ടിവന്നു. കനക ദുർഗയ്ക്ക് കുടുംബത്തിൽ നിന്നും വരെ പലതരത്തിലുള്ള വെല്ലുവിളികൾ നേരിട്ടുവന്ന് അഭിഭാഷക പറഞ്ഞു. അതേസമയം ഇവർ ഭക്തരാണോ എന്ന ജസ്റ്റിസ് നാഗരാത്നയുടെ ചോദ്യത്തിന് അത് പിന്നീട് വിശദീകരിക്കാമെന്ന് ജെയ്സിങ് മറുപടി നൽകി. ഇത് പ്രയാസമുള്ള ചോദ്യമാണെന്ന് ജസ്റ്റിസ് നാഗരാത്നയും പറഞ്ഞു.

ഹിന്ദുക്കളാണെങ്കിൽ ക്ഷേത്രപ്രവേശനം തടയാനാവില്ല എന്നും അഭിഭാഷക കോടതിയിൽ വാദിച്ചു. ക്ഷേത്രത്തിൽ പോകാൻ ആഗ്രഹമില്ലാത്തവർ പോകണം എന്ന് പറയുന്നില്ല എന്നാൽ ആഗ്രഹിക്കുന്നവർക്ക് ഭരണഘടനയുടെ 25(1) പ്രകാരം അതിനുള്ള അവകാശമുണ്ട്. എന്നാൽ ആരാണ് പ്രവേശനം ആവശ്യപ്പെടുന്നത് എന്ന് നമുക്ക് അറിയണമെന്നും ഈ നാടിന്റെ നാഗരികവും മതപരവുമായ ചരിത്രം മറക്കാനാവില്ല എന്നും ഒമ്പതം​ഗ ബെഞ്ചിലെ ജസ്റ്റിസ് ബി വി നാ​ഗരത്ന ചൂണ്ടിക്കാട്ടി.കേസിൽ ചൊവ്വാഴ്ചയും ഇന്ദിരാ ജെയ്സിങിന്റെ വാദം തുടരും.

ENGLISH SUMMARY

The Supreme Court made an important observation regarding the entry of women into Sabarimala temple. made it clear that religion cannot be eradicated in the name of reform and that there can be no judicial review of matters of faith and conscience. The court's observation was in response to the argument of senior advocate Indira Jaising, appearing for Bindu Ammini and Kanaka Durga, following the verdict in favor of the entry of women in 2018.

Exit Polls 2026: ആ പ്രവചനം ഫലിച്ചാല്‍ വിജയ് മുഖ്യമന്ത്രി? സ്റ്റാലിനെയും, പളനിസ്വാമിയെയും ഞെട്ടിക്കുന്ന എക്‌സിറ്റ്‌പോള്‍
ചെന്നൈ, 30-04-2026: കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളുടെ എക്‌സിറ്റ് പോളുകള്‍ പുറത്തുവന്നു. മെയ് നാലിലെ വോട്ടെണ്ണലും, എക്‌സിറ്റ് പോള്‍ ഫലങ്ങളും തമ്മില്‍ എത്രത്തോളം അന്തരമുണ്ടായാലും, നിലവിലെ പ്രവചനങ്ങള്‍ അതിശയിപ്പിക്കുന്നതാണ്. നടന്‍ വിജയിയുടെ ടിവികെ തമിഴ്‌നാട്ടില്‍ കരുത്ത് തെളിയിക്കുന്നതും, പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജി യുഗം അവസാനിക്കുന്നതുമാണ് എക്‌സിറ്റ് പോള്‍ പ്രവചനങ്ങളിലെ 'ഹൈലൈറ്റ്'. അതിശയിപ്പിക്കുന്ന ഈ പ്രവചനങ്ങളില്‍ എത്രത്തോളം കഴമ്പുണ്ടെന്ന് അറിയാന്‍ മെയ് നാലിലെ ഫലപ്രഖ്യാപനം വരെ കാത്തിരിക്കണം.

തമിഴ്‌നാട്‌

പുറത്തുവന്ന ഭൂരിപക്ഷം എക്‌സിറ്റ് പോളുകളും തമിഴ്‌നാട്ടില്‍ ഡിഎംകെയുടെ നേതൃത്വത്തിലുള്ള ഇന്ത്യാ മുന്നണി അധികാരം നിലനിര്‍ത്തുമെന്ന് പ്രവചിക്കുന്നു. എന്നാല്‍ ആക്‌സിസ് മൈ ഇന്ത്യയുടെ പ്രവചനം അല്‍പം ഞെട്ടിക്കുന്നതാണ്. ടിവികെ 98 മുതല്‍ 120 സീറ്റുകളില്‍ വരെ ജയിക്കാമെന്നാണ് ആക്‌സിസ് മൈ ഇന്ത്യയുടെ പ്രവചനം. 92 മുതല്‍ 110 സീറ്റുകള്‍ വരെയാണഅ ആക്‌സിസ് മൈ ഇന്ത്യ ഡിഎംകെ സഖ്യത്തിന് പ്രവചിക്കുന്നത്. എഐഎഡിഎംകെ സഖ്യത്തിന് 22-23 വരെ സീറ്റുകള്‍ ലഭിക്കാം.

പീപ്പിള്‍സ് പള്‍സ് ഇന്ത്യാ മുന്നണി അധികാരം നിലനിര്‍ത്തുമെന്ന് പ്രവചിക്കുന്നു. 125-145 വരെ സീറ്റുകള്‍ ലഭിക്കാമെന്നാണ് പ്രവചനം. എന്‍ഡിഎയ്ക്ക് 65-80 സീറ്റുകളില്‍ വിജയസാധ്യതയുണ്ട്. ടിവികെയുടെ സാധ്യത 18-24 സീറ്റുകളില്‍. സമാനമായ പ്രവചനമാണ് പി മാര്‍ക്യുവും മാട്രിക്‌സും നടത്തുന്നത്.

Also Read: Exit Poll Result 2026: ബംഗാളില്‍ ബിജെപിക്ക് അട്ടിമറി വിജയം; ടിവികെ വാഴില്ല, തമിഴ്‌നാട് സ്റ്റാലിനൊപ്പം

ഡിഎംകെ സഖ്യത്തിന് 125-145 സീറ്റുകള്‍ പി മാര്‍ക്യുവും, 122-132 സീറ്റുകള്‍ മാട്രിക്‌സും പ്രവചിക്കുന്നു. എഐഎഡിഎംകെ സഖ്യത്തിന് 65-85 സീറ്റുകള്‍ പി മാര്‍ക്യു പ്രവചിക്കുമ്പോള്‍, മാട്രിക്‌സ് മുന്നോട്ടുവയ്ക്കുന്നത് 87-100 സീറ്റുകളിലെ വിജയസാധ്യതയാണ്. ടിവികെയ്ക്ക് പി മാര്‍ക്യു 16-26 സീറ്റുകളും മാട്രിക്‌സ് 10-12 സീറ്റുകളും നല്‍കുന്നു.

പശ്ചിമ ബംഗാള്‍

ആക്‌സിസ് മൈ ഇന്ത്യ പശ്ചിമ ബംഗാളിലെ എക്‌സിറ്റ് പോള്‍ പ്രവചനം ബുധനാഴ്ച പുറത്തുവിട്ടിട്ടില്ല. പീപ്പിള്‍സ് പള്‍സ് മാത്രമാണ് മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് അധികാരം നിലനിര്‍ത്തുമെന്ന് പ്രവചിക്കുന്നത്. ഈ പ്രവചനം പ്രകാരം ടിഎംസിക്ക് 177-187 സീറ്റുകള്‍ കിട്ടാം. ബിജെപി 95-110 സീറ്റുകളില്‍ ജയിക്കും. മറ്റുള്ളവര്‍ അഞ്ച് സീറ്റുകളില്‍ വരെ ജയിച്ചേക്കാം.

ബംഗാളിലെ മമത യുഗം അവസാനിക്കുന്നുവെന്ന സൂചനയാണ് പി മാര്‍ക്യുവും, മാട്രിക്‌സും നല്‍കുന്നത്. 150 മുതല്‍ 175 സീറ്റുകളില്‍ വരെ ജയിച്ച് ബിജെപി അധികാരത്തിലെത്തുമെന്നാണ് പി മാര്‍ക്യുവിന്റെ പ്രവചനം. 118-138 സീറ്റുകളിലെ വിജയവുമായി ടിഎംസി പ്രതിപക്ഷമാകും. മറ്റുള്ളവരുടെ വിജയസാധ്യത രണ്ട് മുതല്‍ ആറു സീറ്റുകളിലാണ്‌. ബിജെപി അധികാരത്തിലെത്തുമെന്നാണ് മാട്രിക്‌സിന്റെയും പ്രവചനം. 146-161 സീറ്റുകളിലാണ് വിജയസാധ്യത. 125-140 സീറ്റുകള്‍ തൃണമൂലിന് ലഭിക്കാം. ആറു മുതല്‍ 10 സീറ്റുകളില്‍ വരെ മറ്റുള്ളവര്‍ ജയിക്കാം.

അസം

അസമില്‍ എന്‍ഡിഎ അനായാസം ജയിക്കുമെന്നാണ് എക്‌സിറ്റ് പോളുകള്‍ നല്‍കുന്ന സൂചന. എല്ലാ എക്‌സിറ്റ് പോളുകളും എന്‍ഡിഎ സഖ്യത്തിനാണ് വിജയസാധ്യത നല്‍കുന്നത്. ആക്‌സിസ് മൈ ഇന്ത്യ: 88-100, പീപ്പിള്‍സ് പള്‍സ്: 83-91, പി മാര്‍ക്യു: 82-94, മാട്രിക്‌സ്: 85-95 എന്നിങ്ങനെയാണ് എന്‍ഡിഎയ്ക്ക് നല്‍കുന്ന വിജയസാധ്യതകള്‍. ആക്‌സിസ് മൈ ഇന്ത്യ: 24-36, പീപ്പിള്‍സ് പള്‍സ്: 22-26, പി മാര്‍ക്യു: 30-40, മാട്രിക്‌സ്: 25-32 എന്നിങ്ങനെയാണ് ഇന്ത്യാ മുന്നണിയുടെ സാധ്യതകള്‍.

പുതുച്ചേരി

കേന്ദ്രഭരണപ്രദേശമായ എഐഎൻആർസി-ബിജെപി സഖ്യം പുതുച്ചേരി നിലനിർത്തുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നു. പുതുച്ചേരിയിൽ എൻഡിഎ സഖ്യത്തിന് 16-20 സീറ്റുകൾ ലഭിക്കുമെന്ന് ആക്‌സിസ് മൈ ഇന്ത്യ പ്രവചിക്കുന്നു. ഡിഎംകെ-കോൺഗ്രസ് സഖ്യത്തിന് 6-8 സീറ്റുകൾ ലഭിക്കും. രണ്ട് മുതല്‍ നാലു വരെ സീറ്റുകളില്‍ ടിവികെയ്ക്കും സാധ്യതയുണ്ട്.

English Summary

Predictions from various exit polls for the 2026 state assembly elections in India. In West Bengal and Tamil Nadu, different polls show conflicting results. However, most experts agree that the BJP is likely to win in Assam. These predictions are based on early voter data. It may change when the official results are finally counted.

Kerala Gold Rate: ഇന്ന് സ്വർണം വാങ്ങാൻ എത്ര രൂപ കൊടുക്കണം? വിറ്റാൽ ലാഭമോ, നിരക്ക് അറിഞ്ഞോളൂ
സംസ്ഥാനത്ത് സ്വർണ വിലയിൽ ചാഞ്ചാട്ടം തുടരുന്നു. കൂടിയും കുറഞ്ഞും വില മാറിമറിയുമ്പോൾ സാധാരണക്കാരുടെയും ആഭരണപ്രേമികളുടെയും നെഞ്ചിടിപ്പ് കൂടുകയാണ്. ഇന്ന് വിലയിൽ നേരിയ വർദ്ധനവ് രേഖപ്പെടുത്തി.ഇന്നലെ പവന് 1,10,320 രൂപ ഗ്രാമിന് 13,790 രൂപ നിരക്കിലായിരുന്നു വ്യാപാരം. എന്നാൽ ഇന്ന് 160 രൂപ കൂടിയിട്ടുണ്ട്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,10,480 രൂപയായി ഉയർന്നു. ഗ്രാമിന് 13,810 രൂപയാണ് നൽകേണ്ടത്.  വിപണി വില ഇത്രയാണെങ്കിലും ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിങ് ചാർജും ചേരുമ്പോൾ വില ഇനിയും ഉയരും. മൂന്ന് ശതമാനം ജിഎസ്ടിയാണ് സ്വർണത്തിന് ഈടാക്കുന്നത്. ജ്വല്ലറികൾക്കനുസരിച്ച് പണിക്കൂലിയിൽ മാറ്റം വരും. അഞ്ച് ശതമാനമാണ് ഏറ്റവും കുറഞ്ഞ പണിക്കൂലി. അതേസമയം, സ്വർണത്തോടൊപ്പം വെള്ളി വിലയും മാറുന്നുണ്ട്. ഗ്രാമിന് 264.90 രൂപയും പവന് 2,64,900 രൂപയുമാണ് നൽകേണ്ടത്.

പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ ചുവട് പിടിച്ചാൽ സംസ്ഥാനത്തും സ്വർണവില മാറുന്നത്. ഇന്നലെ രണ്ട് തവണയാണ് വില മാറിയത്. രാവിലെ പവന് 111000 രൂപ നിരക്കിലായിരുന്നു വ്യാപാരം. എന്നാൽ ഉച്ച കഴിഞ്ഞതോടെ വില 1,10,320 രൂപയായി താഴ്ന്നു. ഏപ്രിൽ 18, 19 തീയതികളിൽ രേഖപ്പെടുത്തിയ 1,14,240 രൂപയാണ് ഏപ്രിൽ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്ക്. രണ്ടാം തീയതിയായിരുന്നു ഈ മാസത്തിലെ ഏറ്റവും താഴ്ന്ന വിലയിൽ സ്വർണം എത്തിയത്. 1,09,240 രൂപ നിരക്കിലായിരുന്നു അന്ന് വ്യാപാരം.

സ്വർണവിലയിൽ ഇനിയെന്ത്?

പശ്ചിമേഷ്യയിൽ സംഭവിക്കുന്ന ഓരോ നീക്കവും സ്വർണവിലയിലും പ്രതിഫലിക്കും. സമാധാന ചർച്ചകൾ നടക്കുമെന്ന് സൂചന ഉണ്ടായിരുന്നെങ്കിലും ഇറാനും യുഎസും തമ്മിലുള്ള പോര് തുടരുകയാണ്. ആണവ ഡീൽ ഉടൻ ഒപ്പ് വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇറാന് മേൽ ട്രംപ് സമ്മർദ്ദം കൂട്ടുന്നുണ്ട്. കൂടാതെ, ഹോർമുസിൽ ഇറാനിലേക്കും തിരിച്ചും പോകുന്ന കപ്പലുകളെ തടയുന്നത് തുടരുമെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ആക്രമണം തുടരാനാണ് തീരുമാനെങ്കിൽ യു.എസ് കപ്പലുകൾക്ക് തീയിടുമെന്ന് ഇറാനും പറഞ്ഞു.

സംഘർഷം തുടരുന്നത് ക്രൂഡ് ഓയിൽ വില കുതിക്കാൻ കാരണമായിട്ടുണ്ട്. യുഎസ് ക്രൂഡ് വില ബാരലിന് 7% കുതിച്ച് 106.9 ഡോളറിലെത്തിയതായാണ് കണക്ക്. കൂടാതെ, സ്വർണവിലയിൽ മറ്റൊരു നിർണായക ഘടകമായ യുഎസിന്റെ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പലിശ നിരക്കിൽ മാറ്റം വരുത്തിയിട്ടില്ല. 3.5-3.75 ശതമാനത്തിൽ അടിസ്ഥാന പിലശനിരക്ക് തുടരുന്നതാണ്. ഇതെല്ലാം സ്വർണവില നിലവിലെ ട്രെൻഡ് തുടരുമെന്ന സൂചനയാണ് നൽകുന്നത്.

ALSO READ: എല്‍പിജി വില മെയ് മുതല്‍ കൂടും? സിലിണ്ടര്‍ ബുക്കിങും ഈസിയല്ല

സ്വർണം വിറ്റാൽ എത്ര കിട്ടും?

വിപണിയിലെ സ്പോട്ട് റേറ്റ് അനുസരിച്ചാൽ സ്വർണം വിൽക്കുമ്പോൾ തുക കണക്കാക്കുന്നത്. വാങ്ങുമ്പോൾ കൊടുക്കുന്ന ജിഎസ്ടിയും പണിക്കൂലിയും വിൽക്കുമ്പോൾ കിട്ടണമെന്നില്ല. സ്വർണത്തിന്റെ പരിശുദ്ധി പരിശോധിച്ച് ചെറിയൊരു ശതമാനം മെൽറ്റിംഗ് ലോസായി കുറയ്ക്കാൻ സാധ്യതയുണ്ട്. ബിഐഎസ് ഹാൾമാർക്കിംഗ് ഉള്ള സ്വർണ്ണമാണെങ്കിൽ മികച്ച വില ലഭിച്ചേക്കും. അതുപോലെ, സ്വർണം വാങ്ങിയ ബിൽ കൈയിൽ കരുതുന്നതും നല്ലതാണ്. നിലവിൽ സ്വർണവിലയിൽ ഒന്നിലധികം പ്രാവശ്യം മാറ്റം വരുന്നതിനാൽ, കടയിൽ പോകുന്നതിന് മുമ്പുള്ള വില പരിശോധിക്കേണ്ടതാണ്. ഇന്നത്തെ വിപണി നിരക്കിനനുസരിച്ച് വിറ്റാൽ ഏകദേശം 1,02,194 - 1,03,851 രൂപ വരെ ലഭിച്ചേക്കാം.

ഏപ്രിൽ മാസത്തെ സ്വർണ വില

ഏപ്രിൽ 1 – 111080 (രാവിലെ)

ഏപ്രിൽ 1 – 112160 (വൈകുന്നേരം)

ഏപ്രിൽ 2 – 111040 (രാവിലെ)

ഏപ്രിൽ 2 – 109240 (ഉച്ചയ്ക്ക്)

ഏപ്രിൽ 3 – 110680

ഏപ്രിൽ 4 – 110680

ഏപ്രിൽ 5 – 110680

ഏപ്രിൽ 6 – 109360 (രാവിലെ)

ഏപ്രിൽ 6 – 110480 (ഉച്ചയ്ക്ക്)

ഏപ്രിൽ 7 – 109880

ഏപ്രിൽ 8 – 112800

ഏപ്രിൽ 9 – 111080 (രാവിലെ)

ഏപ്രിൽ 9 – 111600 (രാത്രി)

ഏപ്രിൽ 10 -112200 (രാവിലെ)

ഏപ്രിൽ 10 – 111720 ( ഉച്ചയ്ക്ക്)

ഏപ്രിൽ 11 – 112080

ഏപ്രിൽ 12 – 112080

ഏപ്രിൽ 13 – 111800

ഏപ്രിൽ 14 – 112880

ഏപ്രിൽ 15 – 113920

ഏപ്രിൽ 16- 114080

ഏപ്രിൽ 17 – 113080 (രാവിലെ)

ഏപ്രിൽ 17- 113640 (രാത്രി)

ഏപ്രിൽ 18 -1,14,240

ഏപ്രിൽ 19 – 1,14,240

ഏപ്രിൽ 20 – 113880

ഏപ്രിൽ 21 – 113880

ഏപ്രിൽ 22 – 113480

ഏപ്രിൽ 23 -112600 (രാവിലെ)

ഏപ്രിൽ 23 -113200 (വൈകുന്നേരം)

ഏപ്രിൽ 24 – 112160 (രാവിലെ)

ഏപ്രിൽ 24 – 112960 (വൈകുന്നേരം)

ഏപ്രിൽ 25 – 112960

ഏപ്രിൽ 26 -112960

ഏപ്രിൽ 27 – 113240 (രാവിലെ)

ഏപ്രിൽ 27 – 112720 (വൈകുന്നേരം)

ഏപ്രിൽ 28 – 112200 (രാവിലെ)

ഏപ്രിൽ 28 – 111400 (ഉച്ചയ്ക്ക്)

ഏപ്രിൽ 28 – 1,10,680 (വൈകുന്നേരം)

ഏപ്രിൽ 29 – 1,11,000

ഏപ്രിൽ 29 - 1,10,320 (ഉച്ചയ്ക്ക്)

ഏപ്രിൽ 30 - 1,10,480

English Summary:

Gold prices continue to fluctuate amid the West Asian conflict. Price of gold is calculated by adding 3 percent GST, processing fee, and hallmarking charge. Check Latest One Pavan and Gram Gold Rate in Kerala

Kerala Weather Update: മൂന്ന് ജില്ലകളിൽ ശക്തമായ മഴ, കൂടെ ഇടിമിന്നലും; ഇന്നത്തെ കാലാവസ്ഥ
തിരുവനന്തപുരം: കൊടുംചൂടിനിടെ ആശ്വാസമായി സംസ്ഥാനത്ത് വേനൽ മഴ എത്തി. കഴിഞ്ഞ ദിവസം ശക്തമായ മഴയാണ് വിവിധയിടങ്ങളിൽ ലഭിച്ചത്. ഇന്ന് രാവിലെ ആലപ്പുഴ, കോട്ടയം, എറണാകുളം, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൂടെ ഇടിമിന്നൽ ജാഗ്രത നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. മൂന്ന് ജില്ലകളിൽ ശക്തമായ മഴ സാധ്യത മുൻനിർത്തി ഇന്ന് യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

മഴ അലർട്ട്

ഏപ്രിൽ 30 - യെല്ലോ അലർട്ട് - ഇടുക്കി, കണ്ണൂർ, കാസർഗോഡ്, മറ്റ് ജില്ലകളിൽ ഗ്രീൻ അലർട്ട്

മെയ് 1 - യെല്ലോ അലർട്ട് - പത്തനംതിട്ട, ഇടുക്കി, വയനാട്, മറ്റ് ജില്ലകളിൽ ഗ്രീൻ അലർട്ട്

മെയ് 2 - യെല്ലോ അലർട്ട് - ആലപ്പുഴ, കോട്ടയം, എറണാകുളം, വയനാട്, മറ്റ് ജില്ലകളിൽ ഗ്രീൻ അലർട്ട്

മെയ് 3 - എല്ലാ ജില്ലകളിലും ഗ്രീൻ അലർട്ട്

അൾട്രാവയലറ്റ് സൂചിക

മഴ ലഭിക്കുന്നുണ്ടെങ്കിലും താപനില ഉയരാനും സാധ്യതയുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ അപകടകരമാം വിധം അൾട്രാവയലറ്റ് സൂചിക ഉയർന്നിരുന്നു. കേരളത്തിൽ സ്ഥാപിച്ചിട്ടുള്ള 14 സ്റ്റേഷനുകളിൽ നിന്നുള്ള റിപ്പോർട്ട് പ്രകാരം, നാല് സ്റ്റേഷനുകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ഏഴിടങ്ങളിൽ യെല്ലോ അലർട്ടും നൽകി. 6 മുതൽ 7 വരെ യുവി ഇൻഡക്സ് വരുന്ന സാഹചര്യത്തിലാണ് യെല്ലോ അലർട്ട് നൽകുന്നത്. യുവി ഇൻഡക്സ് 8 മുതൽ 10 വരെയാണെങ്കിൽ ഓറഞ്ച് അലർട്ടും 11ന് മുകളിൽ വരുന്ന സാഹചര്യങ്ങളിൽ ഓറഞ്ച് അലർട്ടും നൽകുന്നു.

പത്തനംതിട്ട - കോന്നി, ആലപ്പുഴ - ചെങ്ങന്നൂർ, കോട്ടയം - ചങ്ങനാശ്ശേരി, ഇടുക്കി - മൂന്നാർ എന്നിവിടങ്ങളിലാണ് ഓറഞ്ച് അലർട്ട് നൽകിയത്. കൊല്ലം - കൊട്ടാരക്കര, എറണാകുളം - കളമശ്ശേരി, തൃശൂർ - ഒല്ലൂർ, പാലക്കാട് - തൃത്താല, മലപ്പുറം - പൊന്നാനി, കോഴിക്കോട് - ബേപ്പൂർ, വയനാട് - മാനന്തവാടി എന്നിവിടങ്ങളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.

ALSO READ: കേരളത്തിൽ മഴക്കാലം തുടങ്ങിയോ? വരും ദിവസം ചൂട് കൂടുമോ കുറയുമോ; കാലാവസ്ഥ പ്രവചനം

ഉഷ്ണ തരംഗം മുന്നറിയിപ്പ്

നിലവിൽ സംസ്ഥാനത്ത് ഉഷ്ണ തരംഗം മുന്നറിയിപ്പ് ഇല്ല. പക്ഷേ ചൂടും ഈർപ്പവും നിറഞ്ഞ അന്തരീക്ഷം മൂലം ജാഗ്രത നിർദ്ദേശമുണ്ട്. ഇന്നലെ തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും ശക്തമായ വേനൽ മഴയാണ് ലഭിച്ചത്. ഉച്ചയോടെയാണ് മഴ തുടങ്ങിയത്. മഴയിലും ശക്തമായ കാറ്റിലും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടായിരുന്നു. വരുംദിവസങ്ങളിലും മഴ ശക്തിപ്പെടുമെന്നാണ് പ്രവചനം. ആഗോള മഴപാത്തി എന്നറിയപ്പെടുന്ന മാഡന്‍ ജൂലിയന്‍ ഓസിലേഷന്‍ (എം.ജെ. ഒ) ഇന്ത്യന്‍ മഹാസമുദ്രത്തിലെത്തിയതോടെയാണ് മഴ സാധ്യത വർദ്ധിച്ചത്.

ഇടിമിന്നൽ ജാഗ്രത നിർദേശം

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മെയ് 03 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 km വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇതിനെ തുടർന്ന് പൊതുജനങ്ങൾക്കായി ജാഗ്രത നിർദേശങ്ങളും പുറപ്പെടുവിച്ചു.

ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക.

ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക.  പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.

ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.

ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം.

അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.

ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.

ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക.

തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.

ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത്‌ ഒഴിവാക്കുക. ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നൽ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.

ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങുവാൻ പാടില്ല.

ഇടിമിന്നലുള്ള സമയത്ത്‌ ടെറസിലോ മറ്റ്‌ ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത്‌ അപകടകരമാണ്‌.

English Summary:

Kerala Weather Update Today, Meteorological Department Issues Yellow Alert for Three Districts on April 30. Announced possibility of light rain at isolated places in Alappuzha, Kottayam, Ernakulam, Kannur and Kasaragod districts in the morning. A thunderstorm warning has also been issued.

Kerala Election Result 2026 Date: എക്‌സിറ്റ് പോളുകള്‍ നല്‍കിയ ആത്മവിശ്വാസത്തില്‍ യുഡിഎഫ്; വോട്ടെണ്ണലില്‍ ‘ട്വിസ്റ്റ്’ പ്രതീക്ഷിച്ച് എല്‍ഡിഎഫ്; മെയ് നാലിന് എന്തു സംഭവിക്കും?
തിരുവനന്തപുരം, 30-04-2026: നിയമസഭാ തിരഞ്ഞെടുപ്പിലെ എക്‌സിറ്റ് പോളുകള്‍ പുറത്തുവന്നതിന് പിന്നാലെ, മെയ് നാലിന് നടക്കുന്ന വോട്ടെണ്ണലിനായി കണ്ണുംനട്ട് കേരളം. എക്‌സിറ്റ് പോളുകള്‍ തുണച്ചതിന്റെ ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. 10 വര്‍ഷത്തിനുശേഷം അധികാരത്തിലേക്ക് തിരിച്ചെത്താമെന്ന ഉറച്ച പ്രതീക്ഷയിലാണ് ഐക്യജനാധിപത്യ മുന്നണി പ്രവര്‍ത്തകരും നേതാക്കളും. എക്‌സിറ്റ് പോളുകള്‍ തുണച്ചില്ലെങ്കിലും എല്‍ഡിഎഫും പ്രതീക്ഷ കൈവിടുന്നില്ല. തുടര്‍ച്ചയായ മൂന്നാം വട്ടവും അധികാരത്തിലെത്തുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് ഇടതുമുന്നണി ക്യാമ്പ്. മികച്ച പോരാട്ടം നടത്തിയെന്നാണ് എന്‍ഡിഎയുടെ കണക്കുകൂട്ടല്‍. ഇത്തവണ ഒന്നിലേറെ മണ്ഡലങ്ങളില്‍ താമര വിരിയുമെന്ന് ബിജെപി പ്രതീക്ഷിക്കുന്നു.

യുഡിഎഫിന്റെ പ്രതീക്ഷ

ഒരു എക്‌സിറ്റ് പോള്‍ പോലും എല്‍ഡിഎഫിന് അനുകൂലമായി പ്രവചിക്കുന്നില്ല. ഇതാണ് യുഡിഎഫിന്റെ പ്രതീക്ഷകള്‍ ശക്തമാക്കുന്നത്. എന്നാല്‍ പുറത്തുവന്ന ഒന്നോ രണ്ടോ എക്‌സിറ്റ് പോളുകള്‍ ഒഴികെ, ബാക്കിയുള്ള പ്രവചനങ്ങളില്ലെല്ലാം യുഡിഎഫിന് മുന്‍തൂക്കം ലഭിക്കുമെന്ന് പറയുന്നുണ്ടെങ്കിലും ഇഞ്ചോടിഞ്ച് പോരാട്ടത്തിനുള്ള സാധ്യത ചൂണ്ടിക്കാട്ടുന്നുണ്ട്. ഇത് മാത്രമാണ് ആശങ്ക.

സംസ്ഥാനത്ത് കടുത്ത ഭരണവിരുദ്ധവികാരമുണ്ടെന്നും, ഇത് യുഡിഎഫ് തരംഗമായി മാറുമെന്നും, നൂറിലേറെ സീറ്റുമായി അധികാരത്തിലെത്തുമെന്നുമായിരുന്നു നേതാക്കളുടെ അവകാശവാദം. എന്നാല്‍ ഒറ്റ് എക്‌സിറ്റ് പോള്‍ പോലും യുഡിഎഫിന് 100 സീറ്റുകള്‍ പ്രവചിക്കുന്നില്ല. ആക്‌സിസ് മൈ ഇന്ത്യ പ്രവചിച്ച 78-90 സീറ്റുകളാണ് പുറത്തുവന്ന എക്‌സിറ്റ് പോളുകളില്‍ യുഡിഎഫിന് കൂടുതല്‍ മണ്ഡലങ്ങള്‍ പ്രവചിച്ചത്. എന്നാല്‍ മെട്രിക്‌സ് പോലുള്ള ഏജന്‍സികള്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനുള്ള സാധ്യതകള്‍ തള്ളിക്കളയുന്നില്ല.

Also Read: Kerala Exit Poll Results 2026: 10 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം? യുഡിഎഫിന് മുന്‍തൂക്കം പ്രവചിച്ച് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍

ശുഭാപ്തിവിശ്വാസം കൈവിടാതെ എല്‍ഡിഎഫ്‌

എക്‌സിറ്റ് പോളുകള്‍ കൈവിട്ടത് എല്‍ഡിഎഫ് ക്യാമ്പില്‍ നിരാശ പടര്‍ത്തിയിട്ടുണ്ട്. ഇടതുസൈബര്‍ കേന്ദ്രങ്ങളടക്കം ഏറെക്കുറെ നിശബ്ദമായ മട്ടാണ്. എങ്കിലും വോട്ടെണ്ണലില്‍ ട്വിസ്റ്റുണ്ടാകുമെന്ന് തന്നെയാണ് ഇടതുമുന്നണിയുടെ ഉറച്ച പ്രതീക്ഷ.

തുടര്‍ച്ചയായി 10 വര്‍ഷം അധികാരത്തിലിരുന്നിട്ടും, ഒരു എക്‌സിറ്റ് പോളില്‍ പോലും പ്രകടമായ ഭരണവിരുദ്ധതരംഗം ഉണ്ടായതായി പറയുന്നില്ലെന്നത് മാത്രമാണ് എല്‍ഡിഎഫിന് നേരിയ പ്രതീക്ഷ സമ്മാനിക്കുന്നത്. മിക്ക ഏജന്‍സികളും ഇടതുമുന്നണിക്ക് 60-നും 70-നും ഇടയില്‍ കിട്ടാമെന്നാണ് പ്രവചിക്കുന്നത്. നേരിയ ചാഞ്ചാട്ടമുണ്ടായാല്‍ കാര്യങ്ങള്‍ അനുകൂലമാകുമെന്ന ശുഭാപ്തിവിശ്വാസത്തിലാണ് ഇടതുക്യാമ്പ്.

എന്‍ഡിഎ ആത്മവിശ്വാസത്തില്‍

ഇത്തവണ ഒന്നിലേറെ മണ്ഡലങ്ങളില്‍ താമര വിരിയുമെന്ന ബിജെപിയുടെ കണക്കുകൂട്ടല്‍ ഉറപ്പിക്കുന്നതാണ് ഭൂരിപക്ഷം എക്‌സിറ്റ് പോളുകളും. മിക്ക പ്രവചനങ്ങളും എന്‍ഡിഎയ്ക്ക് 0-3 മണ്ഡലങ്ങളില്‍ വിജയസാധ്യത പ്രവചിക്കുന്നു. എന്‍ഡിഎയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതാണ് ഈ പ്രവചനങ്ങള്‍.

രണ്ട് മണ്ഡലങ്ങളില്‍ വിജയം ഉറപ്പെന്നും, പത്തിടത്ത് വിജയസാധ്യതയുണ്ടെന്നുമായിരുന്നു പോളിങിന് ശേഷമുള്ള ബിജെപിയുടെ വിലയിരുത്തല്‍. ആ കണക്കുകള്‍ ശരിവയ്ക്കുന്നതാണ് എക്‌സിറ്റ് പോളുകളും. പീപ്പിള്‍സ് ഇന്‍സൈറ്റ് പോലുള്ള ഏജന്‍സികള്‍ എന്‍ഡിഎയ്ക്ക് 10 മുതല്‍ 14 സീറ്റുകള്‍ വരെ പ്രവചിക്കുന്നുണ്ടെന്നതാണ് ശ്രദ്ധേയം.

എക്‌സിറ്റ് പോള്‍ ഫലിക്കുമോ?

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ടാമതും എല്‍ഡിഎഫ് അധികാരത്തിലെത്തുമെന്നായിരുന്നു മിക്ക എക്‌സിറ്റ് പോളുകളും പ്രവചിച്ചിരുന്നു. അതുപോലെ സംഭവിക്കുകയും ചെയ്തു. എന്നാല്‍ മിക്ക എക്‌സിറ്റ് പോളുകളില്‍ പറഞ്ഞതിനെക്കാള്‍ കൂടുതല്‍ സീറ്റുകള്‍ എല്‍ഡിഎഫിന് ലഭിച്ചു. എക്‌സിറ്റ് പോളുകള്‍ വിജയിച്ചത് മാത്രമല്ല ചരിത്രം. നിരവധി തവണ പാളിയിട്ടുമുണ്ട്. ഹരിയാനയിലെ എക്‌സിറ്റ് പോളാണ് ഇതിന് ഒടുവിലത്തെ ഉദാഹരണം.

എന്തായാലും കേരളത്തിന്റെ വിധി മെയ് നാലിന് അറിയാം. രാവിലെ എട്ട് മണിയോടെ വോട്ടെണ്ണല്‍ ആരംഭിക്കും. ആദ്യ തപാല്‍ വോട്ടുകള്‍ എണ്ണും. അതിനു ശേഷം ഇവിഎമ്മിലെ വോട്ടുകള്‍ എണ്ണം. 10 മണിയോടെ ആദ്യ ഫലസൂചനകള്‍ ലഭ്യമാകും.

English Summary

Kerala is getting ready for the Assembly Election 2026 results which will be announced on May 4. Most exit polls suggest that the UDF is likely to win. While the UDF is hopeful for a victory, the LDF still believes they can win a third term.

Horoscope malayalam: കാര്യ വിജയം ധനനഷ്ടം, മാനസിക സമ്മർദ്ദം; 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം
ഇന്ന് ഏപ്രിൽ 30 വ്യാഴാഴ്ച. വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനയാണിത്. മേടം മുതൽ ഇങ്ങനെ വരെയുള്ള രാശിയിയുടെ ജീവിതത്തിൽ ഇന്നത്തെ ദിവസം സംഭവിക്കാൻ സാധ്യതയുള്ള കാര്യങ്ങൾ, ആരോഗ്യം, സമ്പത്ത്, കരിയർ, ദാമ്പത്യജീവിതം, കുടുംബ ജീവിതം മേഖലകളിലെ സ്വാധീനം തുടങ്ങിയവയുടെ ഒരു സൂചന മാത്രമാണിത്.

ദിവസ ഫലത്തിന്റെ പ്രകാരം കാര്യങ്ങൾ ചെയ്യണം എന്നല്ല. നമ്മുടെ നീക്കങ്ങളിൽ ചില മാറ്റങ്ങൾ വരുത്തുവാനോ അത് കൂടുതൽ ശുഭകരമാക്കാനും സാധിക്കും. അതായത് അമിത കോപം, ദേഷ്യം, സങ്കടം, നിരാശ എന്നിവ ഉണ്ടാകുന്ന വ്യക്തികളിൽ മുന്നേ തന്നെ ചില സൂചനകൾ ലഭിച്ചാൽ അതിനനുസരിച്ച് മനസ്സിനെ നിയന്ത്രിക്കാനുള്ള ഒരു സാധ്യത ഉണ്ടാകുന്നു. അത്തരത്തിൽ 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം അറിയാം.

മേടം

വിമർശനങ്ങൾ നേരിടാൻ സാധ്യത. അതിനാൽ മനസ്സിനെ പാകപ്പെടുത്തുക. ആരോഗ്യത്തിൽ നല്ല ശ്രദ്ധ വേണം. ദാമ്പത്യ ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. എന്നാൽ മറ്റുകാര്യങ്ങളിൽ തടസ്സങ്ങൾക്കും ബുദ്ധിമുട്ടുകൾക്കും സാധ്യത. ആത്മവിശ്വാസം കൈവിടാതിരിക്കുക.

ഇടവം

സംസാരിക്കുന്നതിനുമുമ്പ് രണ്ടുവട്ടം ചിന്തിക്കുക. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. എന്നിരുന്നാലും മറ്റുള്ളവരെ അമിതമായി വിശ്വസിക്കരുത്. മറ്റുകാര്യങ്ങളിൽ തടസ്സങ്ങൾക്കു ബുദ്ധിമുട്ടുകൾക്ക് സാധ്യത. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്യുക.

മിഥുനം

അമിതമായി ഭക്ഷണം കഴിക്കുന്ന ശീലം ഉണ്ടെങ്കിൽ ഒഴിവാക്കുക. ആരോഗ്യത്തിൽ നല്ല ശ്രദ്ധ വേണം. പൊതുവിൽ എല്ലാ കാര്യങ്ങളിലും തടസ്സങ്ങൾ അനുഭവപ്പെട്ടേക്കാം. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്താൽ എല്ലാം അനുകൂലമായി വരും.

കർക്കിടകം

തൊഴിൽ രംഗത്ത് കഠിനാധ്വാനം ആവശ്യമായി വരും. മറ്റുകാര്യങ്ങളിലും ചെറിയ തടസ്സങ്ങൾക്കും ബുദ്ധിമുട്ടുകൾക്കും സാധ്യത. എന്നിരുന്നാലും ആത്മവിശ്വാസം കൈവിടാതെ ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്താൽ എല്ലാം അനുകൂലമായി വരും.

ചിങ്ങം

അമിതമായി വരുന്ന ജോലി നിങ്ങളെ പെട്ടെന്ന് ദേഷ്യം വരുത്താൻ കാരണമാകും. പണം ഇടപാട് നടത്തുമ്പോഴും സൂക്ഷിക്കുക. ആരോഗ്യത്തിലും ജാഗ്രത വേണം. ക്ഷമയോടെ ചിന്തിച്ച് കാര്യങ്ങൾ ചെയ്താൽ എല്ലാം ശുഭകരമായി വരും.

ALSO READ:വർക്ക് ഫ്രം ഹോം ആണോ? വീട്ടിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

കന്നി

വികാരങ്ങളുടെ പുറത്ത് തീരുമാനങ്ങൾ എടുക്കരുത്. മനസ്സിന് സമാധാനം ലഭിക്കുന്ന കാര്യങ്ങൾ ചെയ്യുക. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. ആരോഗ്യത്തിൽ നല്ല ജാഗ്രത വേണം. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്താൽ എല്ലാം നന്നായി വരും.

തുലാം

ആരോഗ്യത്തെ നന്നായി ശ്രദ്ധിക്കുക. എന്തെങ്കിലും തരത്തിലുള്ള ചെറിയ അപകടങ്ങൾക്ക് സാധ്യത. സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാവുമെങ്കിലും ചിലവുകൾ വർധിക്കാൻ സാധ്യത. തൊഴിൽ രംഗത്ത് കഠിനാധ്വാനംഫലം കാണും.

വൃശ്ചികം

ദാമ്പത്യ ജീവിതത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. ചെറിയ ബുദ്ധിമുട്ടുകൾക്ക് സാധ്യത. പൊതുവിൽ എല്ലാ കാര്യങ്ങളിലും തടസ്സങ്ങൾ അനുഭവപ്പെട്ടേക്കാം. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്താൽ എല്ലാ അനുകൂലമായി വരും.

ധനു

ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യത. ദാമ്പത്യ ജീവിതത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്താൽ എല്ലാ അനുകൂലമായി വരും.

മകരം

വെള്ളം കുടിക്കുമ്പോഴും ആഹാരം കഴിക്കുമ്പോഴും നന്നായി ശ്രദ്ധിക്കണം. ആരോഗ്യത്തിൽ ജാഗ്രത വേണം. പൊതുവിൽ എല്ലാ കാര്യങ്ങളിലും തടസ്സങ്ങൾക്ക് സാധ്യത. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്യുക. എല്ലാം അനുകൂലമായി വരും.

കുംഭം

ആരോഗ്യത്തിൽ അല്പം ശ്രദ്ധ വേണം. മനസ്സിന് സമാധാനം ലഭിക്കുന്ന കാര്യങ്ങൾ ചെയ്യുക. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്താൽ എല്ലാം അനുകൂലമായി വരും.

മീനം

വികാരങ്ങളെ നിയന്ത്രിക്കുക. മറ്റുള്ളവർക്ക് അനാവശ്യമായി ചെവി കൊടുക്കാൻ പോകരുത്. ആത്മവിശ്വാസത്തോടെ കാര്യങ്ങൾ ചെയ്താൽ എല്ലാ അനുകൂലമായിരിക്കും.

(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളുടെയും ജ്യോതിഷഫലത്തിന്റെയും അടിസ്ഥാനത്തിലാണ്. TV9 മലയാളം ഇവ സ്ഥിരീകരിക്കുന്നില്ല.)

English Summary

Today is Thursday, April 30. Here is an astrological Prediction and indication of what is going to happen in the lives of various zodiac signs on this day. This is just an indication of the events that are likely to happen in the lives of the 12 zodiac signs from Aries, Taurus to Pisces, and the impact on marital life, health, wealth, and career. Know the complete star sign predictions of 12 zodiac signs.

SRH vs MI: 244 റണ്‍സ് വിജയലക്ഷ്യമൊക്കെ പൂ പറിക്കുന്നതുപോലെ നിസാരം; മുംബൈയെ സണ്‍റൈസേഴ്‌സ് തുരത്തി
മുംബൈ, 29-04-2026: കൂറ്റന്‍ വിജയലക്ഷ്യം പടുത്തുയര്‍ത്തിയിട്ടും മുംബൈ ഇന്ത്യന്‍സിന് രക്ഷയില്ല. 244 റണ്‍സെന്ന വലിയ വിജയലക്ഷ്യം വലിയ കഷ്ടപ്പാടൊന്നും ഇല്ലാതെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മറികടന്നു. എട്ട് പന്തുകള്‍ ബാക്കിനില്‍ക്കെയാണ് സണ്‍റൈസേഴ്‌സ് മുംബൈയെ തകര്‍ത്തത്. സ്‌കോര്‍: മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 243, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 18.4 ഓവറില്‍ നാലു വിക്കറ്റിന് 249. സണ്‍റൈസേഴ്‌സ് നേടുന്ന തുടര്‍ച്ചയായ അഞ്ചാം ജയമാണിത്. ഒമ്പത് മത്സരങ്ങളില്‍ ആറും ജയിച്ച സണ്‍റൈസേഴ്‌സ് പോയിന്റ് പട്ടികയില്‍ മൂന്നാമതാണ്. എട്ട് മത്സരങ്ങളില്‍ മുംബൈ വഴങ്ങുന്ന ആറാം തോല്‍വിയാണിത്. പോയിന്റ് ടേബിളില്‍ ഒമ്പതാമതാണ് മുംബൈ.

മുമ്പിലുള്ളത് കൂറ്റന്‍ വിജയലക്ഷ്യമാണെങ്കിലും പൂവ് പറിക്കുന്ന ലാഘവത്തോടെയാണ് സണ്‍റൈസേഴ്‌സ് ഓപ്പണര്‍മാരായ അഭിഷേക് ശര്‍മയും ഇഷാന്‍ കിഷനും ചേസിങ് ആരംഭിച്ചത്. 8.4 ഓവറില്‍ 129 റണ്‍സ് ചേര്‍ത്തതിന് ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്. 24 പന്തില്‍ 45 റണ്‍സെടുത്ത അഭിഷേകിനെ പുറത്താക്കി അല്ലാ ഗസന്‍ഫറാണ് സണ്‍റൈസേഴ്‌സിന്റെ ഓപ്പണിങ് കൂട്ടുക്കെട്ട് പൊളിച്ചത്.

തൊട്ടടുത്ത പന്തില്‍ ഇഷാന്‍ കിഷനെ ഗസന്‍ഫര്‍ ഗോള്‍ഡന്‍ ഡക്കാക്കിയതോടെ സണ്‍റൈസേഴ്‌സ് ഞെട്ടി. തൊട്ടടുത്ത ഓവറില്‍ ട്രാവിസ് ഹെഡിനെ ഹാര്‍ദ്ദിക് പാണ്ഡ്യ പുറത്താക്കിയതോടെ സണ്‍റൈസേഴ്‌സ് പ്രതിരോധത്തിലായി. 30 പന്തില്‍ 76 റണ്‍സ് അടിച്ചുകൂട്ടിയതിന് ശേഷമാണ് ഹെഡ് മടങ്ങിയത്.

എന്നാല്‍ നാലാം വിക്കറ്റില്‍ ഹെയിന്റിച്ച് ക്ലാസനും, നിതീഷ് കുമാര്‍ റെഡ്ഡിയും സണ്‍റൈസേഴ്‌സിനെ മത്സരത്തിലേക്ക് തിരികെയെത്തിച്ചു. സണ്‍റൈസേഴ്‌സിന്റെ സ്‌കോര്‍ 133-ല്‍ എത്തിയപ്പോള്‍ ഒത്തുച്ചേര്‍ന്ന ഈ സഖ്യം, സ്‌കോര്‍ബോര്‍ഡ് 213-ല്‍ തൊട്ടതിന് ശേഷമാണ് പിരിഞ്ഞത്. 17 പന്തില്‍ 21 റണ്‍സെടുത്ത നിതീഷിനെ ട്രെന്‍ഡ് ബോള്‍ട്ട് പുറത്താക്കിയെങ്കിലും മിന്നും ഫോമിലുള്ള ക്ലാസണ്‍ ക്രീസില്‍ തുടര്‍ന്നത് സണ്‍റൈസേഴ്‌സിന്റെ വിജയപ്രതീക്ഷകള്‍ സജീവമാക്കി.

ക്ലാസന്റെ തകര്‍പ്പന്‍ സിക്‌സ്‌

Did he just reverse hit that into the stands? 🤯

We are officially being Out-Klaased tonight 🤌

Updates ▶️ https://t.co/ypWTkEr2Rc#TATAIPL | #KhelBindaas | #MIvSRH pic.twitter.com/AnYqPuoggl

— IndianPremierLeague (@IPL) April 29, 2026

എന്നാല്‍ നിതീഷ് റെഡ്ഡിക്ക് പിന്നാലെ ക്രീസിലെത്തിയ സാലില്‍ അറോറ മുംബൈ ബൗളര്‍മാരെ ഒരു കരുണയുമില്ലാതെ പ്രഹരിച്ചതോടെ സണ്‍റൈസേഴ്‌സ് അനായാസം ജയിച്ചു. ക്ലാസണ്‍ 30 പന്തില്‍ 65 റണ്‍സുമായും, അറോറ 10 പന്തില്‍ 30 റണ്‍സുമായും പുറത്താകാതെ നിന്നു.

റിക്കല്‍ട്ടന്റെ സെഞ്ചുറി പാഴായി

പുറത്താകാതെ 55 പന്തില്‍ 123 റണ്‍സ് നേടിയ റിയാന്‍ റിക്കല്‍ട്ടന്റെ പ്രകടനമാണ് മുംബൈയ്ക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ റിയാന്‍ റിക്കല്‍ട്ടണും, വില്‍ ജാക്ക്‌സും മുംബൈയ്ക്ക് സമ്മാനിച്ചത്. തുടക്കം മുതല്‍ തകര്‍ത്തടിച്ച ഇരുവരും മുംബൈയ്ക്ക് പ്രതീക്ഷകള്‍ സമ്മാനിച്ചു. 22 പന്തില്‍ 46 റണ്‍സെടുത്ത വില്‍ ജാക്ക്‌സ് എട്ടാം ഓവറിലെ ആദ്യ പന്തില്‍ മടങ്ങുമ്പോഴേക്കും മുംബൈയുടെ സ്‌കോര്‍ 93-ല്‍ എത്തിയിരുന്നു. നിതീഷ് കുമാര്‍ റെഡ്ഡിയാണ് ജാക്ക്‌സിനെ പുറത്താക്കിയത്. വണ്‍ ഡൗണായെത്തിയ സൂര്യകുമാര്‍ യാദവ് സണ്‍റൈസേഴ്‌സിനെതിരെയും പരാജയമായി. അഞ്ച് പന്തില്‍ അഞ്ച് റണ്‍സെടുത്ത സൂര്യയെ ഈഷന്‍ മലിംഗ പുറത്താക്കി.

Also Read: Rohit Sharma: രോഹിതിന്റെ തിരിച്ചുവരവ് എപ്പോള്‍? ഇനി അധികം കാത്തിരിക്കേണ്ട; ഹാര്‍ദ്ദിക് അത് വെളിപ്പെടുത്തി

തുടര്‍ന്ന് ക്രീസിലെത്തിയ നമാന്‍ ധിറിനും മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. 17 പന്തില്‍ 22 റണ്‍സെടുത്ത ധിറിനെ പ്രഫുല്‍ ഹിംഗെ പുറത്താക്കി. ഒരു വശത്ത് വിക്കറ്റുകള്‍ കൊഴിയുമ്പോഴും തകര്‍പ്പനടികളുമായി റിക്കല്‍ട്ടണ്‍ കളം നിറഞ്ഞു. നാലാം വിക്കറ്റില്‍ റിക്കല്‍ട്ടണ്‍-ഹാര്‍ദ്ദിക് പാണ്ഡ്യ സഖ്യം മുംബൈയുടെ സ്‌കോറിങിന് കുതിപ്പ് സമ്മാനിച്ചു. ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത മുംബൈ ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് 15 പന്തില്‍ 31 റണ്‍സാണ് നേടിയത്. പത്തൊമ്പതാം ഓവറിലെ ആദ്യ പന്തില്‍ സാക്കിബ് ഹുസൈന് വിക്കറ്റ് സമ്മാനിച്ചാണ് ഹാര്‍ദ്ദിക് പുറത്തായത്. അവസാന രണ്ടോവര്‍ മാത്രം ലഭിച്ച തിലക് വര്‍മയ്ക്ക് കാര്യമായൊന്നും ചെയ്യാനായില്ല. അഞ്ച് പന്തില്‍ ഏഴു റണ്‍സെടുത്ത തിലകിനെ പ്രഫുല്‍ ഹിംഗെ വീഴ്ത്തി. റിക്കല്‍ട്ടണും, റോബിന്‍ മിന്‍സും (ഒരു പന്തില്‍ ഒന്ന്) പുറത്താകാതെ നിന്നു.

English Summary

Sunrisers Hyderabad defeated Mumbai Indians in the 41st match of IPL 2026. SRH defeated MI by six wickets. The target of 244 runs was achieved with 8 balls to spare. This is SRH's fifth consecutive win.

Rohit Sharma: രോഹിതിന്റെ തിരിച്ചുവരവ് എപ്പോള്‍? ഇനി അധികം കാത്തിരിക്കേണ്ട; ഹാര്‍ദ്ദിക് അത് വെളിപ്പെടുത്തി
മുംബൈ, 29-04-2026: സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിലും മുംബൈ ഇന്ത്യന്‍സ് മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ കളിക്കാത്തതില്‍ ആരാധകര്‍ക്ക് നിരാശ. ഏപ്രില്‍ 12-ന് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ നടന്ന മത്സരത്തിലാണ് രോഹിതിന് പരിക്കേറ്റത്. തുടര്‍ന്ന് താരത്തിന്റെ തിരിച്ചുവരവ് വൈകുകയാണ്. രോഹിത് ഇന്നത്തെ മത്സരത്തില്‍ കളിക്കുന്നില്ലെന്ന് സ്ഥിരീകരിക്കുന്നതിനൊപ്പം, അദ്ദേഹത്തിന്റെ തിരിച്ചുവരവ് എന്നായിരിക്കുമെന്ന് മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ സൂചിപ്പിച്ചു. രോഹിത് തിരിച്ചെത്താന്‍ ഇനിയും ഒന്നോ രണ്ടോ മത്സരങ്ങള്‍ കൂടി ആവശ്യമാണെന്നാണ് ടോസ് വേളയില്‍ ഹാര്‍ദ്ദിക് നല്‍കിയ സൂചന.

ഹാംസ്ട്രിങ് ഇഞ്ചുറി മൂലമാണ് രോഹിത് കളിക്കാത്തത്. സണ്‍റൈസേഴ്‌സിനെതിരായ മത്സരത്തില്‍ അദ്ദേഹം കളിക്കുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. താരം പരിക്കില്‍ നിന്ന് മുക്തനായെന്നാണ് സൂചന. രോഹിത് സണ്‍റൈസേഴ്‌സിനെതിരെ കളിക്കുമോയെന്ന് ടോസ് സമയത്ത് മാത്രമേ തീരുമാനിക്കൂവെന്ന് ടീം വക്താവ് പറഞ്ഞതായി രേവ്‌സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

രോഹിതിന്റെ തിരിച്ചുവരവ്‌

രോഹിതിനെ തിടുക്കത്തില്‍ കളിപ്പിക്കേണ്ടതില്ലെന്നാണ് മുംബൈ മാനേജ്‌മെന്റിന്‍രെ തീരുമാനം. ഒന്നോ രണ്ടോ മത്സരങ്ങള്‍ക്ക് ശേഷം രോഹിത് തിരിച്ചെത്തിയേക്കാമെന്ന ഹാര്‍ദ്ദിക്കിന്റെ വെളിപ്പെടുത്തല്‍ ആരാധകര്‍ക്ക് ആശ്വാസമായിരിക്കുകയാണ്. രോഹിത് കഠിനമായി ശ്രമിക്കുന്നുണ്ട്. എന്നാല്‍ അദ്ദേഹം ആഗ്രഹിക്കുന്ന പഴയ ഫിറ്റ്‌നസ് നിലവാരത്തിലേക്ക് എത്തിയിട്ടില്ല. അതുകൊണ്ട് തന്നെ ഇന്നത്ത മത്സരത്തില്‍ രോഹിത് കളിക്കില്ലെന്നായിരുന്നു ഹാര്‍ദ്ദിക്കിന്റെ വാക്കുകള്‍.

Also Read: Vaibhav Sooryavanshi: ബാറ്റില്‍ എഐ ചിപ്പുണ്ടോ? പാക് അനലിസ്റ്റിന്റെ സംശയത്തിന് സൂര്യവംശിയുടെ മറുപടി

രോഹിത് തിരിച്ചുവരവിന് ശ്രമിക്കുന്നുണ്ടെങ്കിലും, പൂര്‍ണമായി ഫിറ്റ്‌നസ് വീണ്ടെടുത്തിട്ടില്ലെന്ന് ഹാര്‍ദ്ദിക്കിന്റെ പരാമര്‍ശം സൂചിപ്പിക്കുന്നു. നിലവിലെ സാഹചര്യത്തില്‍ മുംബൈയ്ക്ക് രോഹിതിന്റെ സേവനം പ്രധാനമാണെങ്കിലും, താരത്തിന്റെ കാര്യത്തില്‍ റിസ്‌ക് എടുക്കേണ്ടെന്നാണ് മാനേജ്‌മെന്റിന്റെ തീരുമാനം. രോഹിതിന്റെ അഭാവം മുംബൈയ്ക്ക് കനത്ത തിരിച്ചടിയാണ്.

മുംബൈയുടെ സ്ഥിതി

പരിക്കേറ്റ് മടങ്ങുമ്പോള്‍ ടൂര്‍ണമെന്റില്‍ തരക്കേടില്ലാത്ത ഫോമിലായിരുന്നു രോഹിത്. കളിച്ച നാലു മത്സരങ്ങളില്‍ നിന്നായി താരം 137 റണ്‍സ് നേടിയിരുന്നു. ആര്‍സിബിക്കെതിരായ മത്സരത്തില്‍ 13 പന്തില്‍ 19 റണ്‍സുമായി ബാറ്റ് ചെയ്യുന്നതിനിടെയാണ് പരിക്കേറ്റത്. തുടര്‍ന്ന് റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങി.

ഇതുവരെ ഏഴു മത്സരങ്ങളില്‍ നിന്ന് രണ്ടേ രണ്ട് ജയം മാത്രമാണ് മുംബൈയ്ക്ക് സ്വന്തമാക്കാനായത്. അഞ്ചിലും തോറ്റു. വെറും നാലു പോയിന്റുമായി പോയിന്റ് ടേബിളില്‍ ഒമ്പതാമതാണ്.

സണ്‍റൈസേഴ്‌സിനെതിരായ മത്സരം

എന്നാല്‍ ഇന്ന് നടക്കുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്താന്‍ മുംബൈ ഇന്ത്യന്‍സിന് സാധിച്ചു. പുറത്താകാതെ 55 പന്തില്‍ 123 റണ്‍സ് നേടിയ ഓപ്പണറും, വിക്കറ്റ് കീപ്പറുമായ റിയാന്‍ റിക്കല്‍ട്ടണാണ് മുംബൈയുടെ ബാറ്റിങിന് കരുത്തായത്. സഹ ഓപ്പണറായ വില്‍ ജാക്ക്‌സ് 22 പന്തില്‍ 46 റണ്‍സെടുത്തു. ഈ സീസണില്‍ ജാക്ക്‌സ് കളിക്കുന്ന ആദ്യ മത്സരമാണിത്. വില്‍ ജാക്ക്‌സ് പ്ലേയിങ് ഇലവനിലെത്തിയപ്പോള്‍ ഷെര്‍ഫെയ്ന്‍ റുഥര്‍ഫോര്‍ഡ് പുറത്തായി. തരക്കേടില്ലാത്ത പ്രകടനം പുറത്തെടുത്തെങ്കിലും പല മത്സരങ്ങളിലും ലോവര്‍ ഓര്‍ഡറിലാണ് റുഥര്‍ഫോര്‍ഡ് ബാറ്റു ചെയ്തിരുന്നത്.

ഹാര്‍ദ്ദിക് 15 പന്തില്‍ 31 റണ്‍സുമായി തരക്കേടില്ലാത്ത പ്രകടനം പുറത്തെടുത്തു. സൂര്യകുമാര്‍ യാദവ് പതിവുപോലെ നിരാശപ്പെടുത്തി. താരം നേടിയത് അഞ്ച് പന്തില്‍ അഞ്ച് റണ്‍സ്. തുടര്‍ച്ചയായ മത്സരങ്ങളില്‍ സൂര്യകുമാര്‍ യാദവ് നിരാശപ്പെടുത്തുന്നത് മുംബൈയ്ക്ക് ആശങ്കയായിരിക്കുകയാണ്. ദേശീയ ടീമിലും സമീപകാലത്ത് പരിതാപകരമായ പ്രകടനമാണ് സൂര്യ പുറത്തെടുക്കുന്നത്. ഐപിഎല്ലിലും ഇത് തന്നെയാണ് സ്ഥിതി.

English Summary

Hardik Pandya confirmed at the toss that Rohit Sharma is working on his fitness but still needs a few more games before he is ready to return. This is a major setback for Mumbai Indians. Rohit Sharma continues to recover from a hamstring injury. Team management has decided not to rush Rohit back into action until he is fully fit to play.

Coconut Oil Price: വെളിച്ചെണ്ണ ഇന്നുതന്നെ വാങ്ങിക്കോളൂ; റെക്കോഡ് വിലയിടിവ്
കേരളത്തില്‍ വെളിച്ചെണ്ണ വില വീണ്ടും റെക്കോഡ് താഴ്ചയിലേക്ക്. തേങ്ങയുടെ വില ഇടിഞ്ഞതിന് പിന്നാലെയാണ് വെളിച്ചെണ്ണ വിലയും കുറയുന്നത്. എന്നാല്‍ വിഷുവും പെരുന്നാളും കഴിഞ്ഞതിന് ശേഷമുള്ള ഈ വിലയിറക്കം വലിയ ആശ്വാസം ഉപഭോക്താക്കള്‍ക്ക് നല്‍കില്ല. എന്നാല്‍ വെളിച്ചെണ്ണ, തേങ്ങ എന്നിവയുടെ വില ഇനിയും താഴുമെന്നാണ് വിപണിയില്‍ നിന്നെത്തുന്ന വിവരം. ഉത്പാദനത്തിലെ വര്‍ധനവാണ് നിലവിലെ വിലയിറക്കത്തിന് പ്രധാന കാരണം.

തേങ്ങ വില താഴേക്ക്

പച്ചത്തേങ്ങ വിലയില്‍ വന്‍ ഇടിവാണ് ദിനംപ്രതി സംഭവിക്കുന്നത്. ഏഴ് മാസത്തിനിടെ കുറഞ്ഞത് ഏകദേശം 36 രൂപയോളമാണ്. തമിഴ്‌നാട്ടിലെ തേങ്ങ ഉത്പാദനം വര്‍ധിച്ചതും യുഎസ്-ഇറാന്‍-ഇസ്രായേല്‍ എന്നീ മൂന്ന് രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷവുമെല്ലാം തേങ്ങയെ വിലയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.

ഈ വര്‍ഷം ചൂട് ക്രമാതീതമായി വര്‍ധിച്ചതിനാല്‍ തേങ്ങയ്ക്ക് പെട്ടെന്ന് മൂപ്പത്തി എന്നാണ് കര്‍ഷകരുടെ വിലയിരുത്തല്‍. പെട്ടെന്ന് മൂപ്പത്തിയ തേങ്ങകള്‍ കൂട്ടത്തോടെ വിപണിയില്‍ എത്തിയത് വിലയെ ബാധിച്ചു.

കഴിഞ്ഞ വര്‍ഷം സുവര്‍ണകാലം

2026നെ അപേക്ഷിച്ച് 2025 നാളികേര കര്‍ഷകര്‍ക്ക് സമ്മാനിച്ചത് വലിയ നേട്ടമാണ്.ഓരോ വര്‍ഷവും വിലയില്‍ വര്‍ധനവ് സംഭവിച്ച് അങ്ങനെ കഴിഞ്ഞ വര്‍ഷം 78 രൂപ വരെ എത്തിയിരുന്നു. സര്‍വ്വകാല റെക്കോഡായിരുന്നു ഈ നിരക്ക്. എന്നാല്‍ കഴിഞ്ഞ കുറച്ചുമാസങ്ങള്‍ കൊണ്ട് വിലയില്‍ സംഭവിച്ച ഇടിവ് കര്‍ഷകരെ ആശങ്കയിലാഴ്ത്തുന്നു. ഏകദേശം 40 ശതമാനത്തോളമാണ് വില കുറഞ്ഞത്.

പിന്നാലെ വെളിച്ചെണ്ണയും

തേങ്ങയുടെ വിലയിടിവിന് പിന്നാലെ കൊപ്രയ്ക്കും വില കുറയാന്‍ തുടങ്ങി. നേരത്തെ കിലോയ്ക്ക് 200 രൂപയുണ്ടായിരുന്ന കൊപ്ര ഇപ്പോള്‍ 150 രൂപയ്ക്കാണ് വില്‍ക്കുന്നത്. ഉണ്ട കൊപ്രയുടെ വില 225 രൂപയില്‍ നിന്ന് 180 ലേക്കും താഴ്ന്നു. ഇത് വെളിച്ചെണ്ണ വിലയെയും താഴോട്ടെത്തി, നിലവില്‍ കേരളത്തില്‍ ഒരു ലിറ്റര്‍ വെളിച്ചെണ്ണയ്ക്ക് 260 രൂപയാണ് വില.

ഗള്‍ഫ് കയറ്റുമതിയും അവതാളത്തില്‍

കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്ന് ഉണങ്ങാത്ത പച്ചത്തേങ്ങ പൊടിയാക്കി ഗള്‍ഫ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുമായിരുന്നു. എന്നാല്‍ ഇസ്രായേല്‍-ഇറാന്‍-യുഎസ് യുദ്ധം വന്നതോടെ അവിടേക്കുള്ള കയറ്റുമതിയില്‍ വന്നത് വന്‍ നിരോധനം. ഇതോടെ വന്‍കിട കമ്പനികളില്‍ പലതും തേങ്ങ വാങ്ങിക്കുന്നത് നിര്‍ത്തലാക്കി.

കേരഫെഡ് മുഖാന്തരം ആയിരുന്നു കൃഷിവകുപ്പ് നേരത്തെ പച്ചത്തേങ്ങ സംഭരണം നടത്തിയിരുന്നത്. ഇത് ഒരു പരിധിവരെ വിലയെ പിടിച്ചുനിര്‍ത്താന്‍ സഹായിക്കുകയും ചെയ്തു. എന്നാല്‍ നിലവില്‍ കാസര്‍കോട് നീലേശ്വരത്തുള്ള കേരഫെഡിന്റെ കേന്ദ്രത്തില്‍ മാത്രമാണ് തേങ്ങ സംഭരണം നടക്കുന്നത്. ഇത് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

Also Read: Milma Milk Price Hike : ഇനി പാൽ വാങ്ങാൻ പാടുപെടും; മിൽമ വില വർധിപ്പിക്കുന്നു

വെളിച്ചെണ്ണ വില ഉയര്‍ത്താന്‍ തമിഴ്‌നാട്ടില്‍ നീക്കം

കേരളത്തിലെ വെളിച്ചെണ്ണ വില ഉയര്‍ത്താനായി തമിഴ്‌നാട്ടില്‍ ശ്രമം നടക്കുന്നുണ്ടെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. വെളിച്ചെണ്ണ വില ഉയര്‍ത്തിക്കാണിക്കാനുള്ള ശ്രമമാണ് തമിഴ്‌നാട്ടിലെ പല മില്ലുടമകളും ശ്രമിക്കുന്നത്. തേങ്ങയും കൊപ്രയും പൂഴ്ത്തിവെച്ച് ഇവയുടെ ലഭ്യത കുറയ്ക്കുകയും അതുവഴി വില വര്‍ധിപ്പിക്കുകയുമാണ് ലക്ഷ്യം.

വില ഇനിയും കുറഞ്ഞേക്കാം

നിലവിലെ സാഹചര്യങ്ങള്‍ തുടരുകയാണെങ്കില്‍ കേരളത്തില്‍ വെളിച്ചെണ്ണ വില വീണ്ടും കുറയാന്‍ സാധ്യതയുണ്ട്. വേനല്‍കാലത്ത് സംഭവിക്കുന്ന അമിതമായ ഉത്പാദനത്തിന് മഴയെത്തുന്നതോടെ അറുതിവീഴും. മഴക്കാലം പൊതുവേ തേങ്ങ കര്‍ഷകര്‍ക്കും സമ്മാനിക്കുന്നത് കടുത്ത നിരാശയാണ്. വിളനാശം മാത്രമല്ല, കൊപ്രയില്‍ സംഭവിക്കുന്ന ലഭ്യത കുറവും സാധാരണമാണ്.

English Summary

Coconut oil prices in Kerala have dropped significantly, falling to around 200 per litre. The decline is linked to changes in copra prices and market demand, offering relief to consumers while raising concerns among farmers.

Vaibhav Sooryavanshi: ബാറ്റില്‍ എഐ ചിപ്പുണ്ടോ? പാക് അനലിസ്റ്റിന്റെ സംശയത്തിന് സൂര്യവംശിയുടെ മറുപടി
ഐപിഎല്‍ 2026-ല്‍ മിന്നും ഫോമിലാണ് രാജസ്ഥാന്‍ റോയല്‍സ് ഓപ്പണര്‍ വൈഭവ് സൂര്യവംശി. ഒമ്പത് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ ഓറഞ്ച് ക്യാപിനുള്ള പോരാട്ടത്തില്‍ ഒന്നാമതാണ് ഈ പതിനഞ്ചുകാരന്‍. 400 റണ്‍സാണ് താരം ഇതുവരെ അടിച്ചുകൂട്ടിയത്. ഈ സീസണില്‍ ആദ്യമായി 400 റണ്‍സിലെത്തിയതും വൈഭവാണ്. 238.09 എന്ന വമ്പന്‍ സ്‌ട്രൈക്ക് റേറ്റിലാണ് വൈഭവ് ബാറ്റു വീശുന്നത്. 44.44 ആണ് ആവറേജ്. ഒരു സെഞ്ചുറിയും, രണ്ട് അര്‍ധ സെഞ്ചുറിയും ഇതുവരെ നേടി. ലോകോത്തര ബൗളര്‍മാരെ അനായാസം നേരിടുന്ന ഈ 15-കാരന്‍ പലരെയും അതിശയിപ്പിച്ചിരിക്കുകയാണ്. വൈഭവ് ബാറ്റില്‍ എഐ ചിപ്പ് ഉപയോഗിക്കുന്നുണ്ടോയെന്നായിരുന്നു പാക് ക്രിക്കറ്റ് വിദഗ്ധനായ നൗമാന്‍ നിയാസ് തമാശയ്ക്ക് ചോദിച്ചത്.

"എന്തൊരു താരമാണ് അദ്ദേഹം? വാഡ ഉത്തേജക പരിശോധന നടത്തുന്നത് പോലെ ഇദ്ദേഹത്തെ ഏതെങ്കിലും ലാബിൽ കൊണ്ടുപോയി പരിശോധിക്കണം, ഒരുപക്ഷേ, എഐ ചിപ്പ് ഘടിപ്പിച്ചുണ്ടാകാം. അവിശ്വസനീയമായ ഒരു പ്രതിഭയാണ്. അവനിൽ എനിക്ക് വലിയ പ്രതീക്ഷകളുണ്ട്"-എന്നായിരുന്നു നൗമാന്‍ നിയാസ് പറഞ്ഞത്.

സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ വൈഭവ് അല്‍പം പതുക്കെയാണ് കളിച്ചതെന്നും, അല്ലെങ്കില്‍ 300 സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റു വീശാമായിരുന്നുവെന്നും അദ്ദേഹം തമാശരൂപേണ അഭിപ്രായപ്പെട്ടു. 18 വയസ്സാകുമ്പോൾ, നിങ്ങളുടെ ശരീരം മുഴുവൻ രൂപപ്പെടാൻ തുടങ്ങും. മസിലുകള്‍, ട്രൈസെപ്‌സ്, ബൈസെപ്‌സ് എന്നിവ ശക്തമാകും. വരും വർഷങ്ങളിൽ വൈഭവ് കൂടുതല്‍ മികച്ച താരമായി മാറുമെന്നും അദ്ദേഹം പറഞ്ഞു.

Also Read: Riyan Parag: ഡ്രസിങ് റൂമിലെ പുകവലിയില്‍ കുടുങ്ങിയത് പരാഗ് മാത്രമല്ല; ഈ താരങ്ങളും കൂടെയുണ്ട്‌

വൈഭവിന്റെ മറുപടി

അതേസമയം, ചിപ്പ് പരാമര്‍ശത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് വൈഭവ് മറുപടി നല്‍കി. ദൈവം തനിക്ക്‌ തന്നതാണത്. തന്റെ ബാറ്റിനുള്ളിൽ താന്‍ എന്തോ ഒന്ന് ഘടിപ്പിച്ചിട്ടുണ്ടെന്ന് സ്വർഗത്തിൽ വെച്ച് ദൈവം പറഞ്ഞിരുന്നു. അത് തന്നെയാണ് താന്‍ ഇപ്പോൾ ഉപയോഗിക്കുന്നതെന്നായിരുന്നു വൈഭവിന്റെ മറുപടി.

വീഡിയോ കാണാം

𝘉𝘢𝘵 𝘱𝘦 𝘈𝘐 𝘤𝘩𝘪𝘱 𝘩𝘢𝘪 𝘬𝘺𝘢 𝘵𝘶𝘮𝘩𝘢𝘳𝘦?

Vaibhav answers 😂💗 pic.twitter.com/uZcqABbaGS

— Rajasthan Royals (@rajasthanroyals) April 29, 2026

തകര്‍പ്പന്‍ റെക്കോഡുമായി വൈഭവ്‌

ഒരു ഐപിഎല്‍ സീസണില്‍ ഏറ്റവും വേഗം 400 റണ്‍സ് തികയ്ക്കുന്ന താരമെന്ന നേട്ടവും വൈഭവ് സ്വന്തമാക്കി. വെറും 167 പന്തുകളില്‍ നിന്നാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. കഴിഞ്ഞ ദിവസം പഞ്ചാബ് കിങ്‌സിനെതിരെ നടന്ന മത്സരത്തിലാണ് വൈഭവ് ഈ നേട്ടം സ്വന്തമാക്കിയത്. അതേസമയം, പഞ്ചാബിനെതിരെ നടന്ന മത്സരത്തില്‍ 16 പന്തില്‍ 43 റണ്‍സാണ് വൈഭവ് നേടിയത്. അഞ്ച് സിക്‌സറും, മൂന്നു ഫോറും നേടി. 268.75 ആയിരുന്നു സ്‌ട്രൈക്ക് റേറ്റ്.

മത്സരത്തില്‍ പഞ്ചാബിനെ രാജസ്ഥാന്‍ ആറു വിക്കറ്റിന് തോല്‍പിച്ചിരുന്നു. 223 റണ്‍സ് വിജയലക്ഷ്യം നാലു പന്തുകള്‍ ബാക്കിനില്‍ക്കെ രാജസ്ഥാന്‍ മറികടന്നു. ഈ സീസണില്‍ പഞ്ചാബ് നേരിടുന്ന ആദ്യ തോല്‍വിയാണ് ഇത്. വൈഭവിനെ കൂടാതെ 27 പന്തില്‍ 51 റണ്‍സെടുത്ത യശ്വസി ജയ്‌സ്വാള്‍, പുറത്താകാതെ 26 പന്തില്‍ 52 റണ്‍സെടുത്ത ഡൊനോവന്‍ ഫെരേര, പുറത്താകാതെ 12 പന്തില്‍ 31 റണ്‍സെടുത്ത ശുഭം ദുബെ എന്നിവരും രാജസ്ഥാനായി ബാറ്റിങില്‍ മികച്ച പ്രകടനം പുറത്തെടുത്തു.

മൂന്ന് വിക്കറ്റെടുത്ത യുസ്‌വേന്ദ്ര ചഹല്‍ പഞ്ചാബിനായി ബൗളിങില്‍ തിളങ്ങി. പുറത്താകാതെ 22 പന്തില്‍ 62 റണ്‍സെടുത്ത മാര്‍ക്കസ് സ്റ്റോയിനിസാണ് പഞ്ചാബിന്റെ ടോപ് സ്‌കോറര്‍. ഓപ്പണര്‍ പ്രഭ്‌സിമ്രാന്‍ സിങ് 44 പന്തില്‍ 59 റണ്‍സ് നേടി. നിലവില്‍ പോയിന്റ് പട്ടികയില്‍ മൂന്നാമതാണ് രാജസ്ഥാന്‍ റോയല്‍സ്‌. പഞ്ചാബ് കിങ്‌സ്‌ ഒന്നാമതും.

English Summary

When asked about the viral claim that he uses an AI chip to hit massive sixes, Vaibhav Sooryavanshi gave a brilliant response. He hilariously remarked that God Himself attached something special to his bat. Vaibhav Sooryavanshi joked that while he was in heaven, he was told this divine gift was being added for his use on the field. This clever reply has won over fans.

Mangala Devi Visit: മൂന്നാറിൽ നിന്ന് മംഗളദേവി മലകയറാം: കർശന നിയന്ത്രണങ്ങൾ, സമയവും റൂട്ടും അറിയാം
വിശ്വാസികളെയും വിനോദസഞ്ചാരികളെയും ഒരുപോലെ ആകർഷിക്കുന്ന സ്ഥലമാണ് ഇടുക്കിയിലെ മം​ഗളദേവി ക്ഷേത്രം. പെരിയാർ കടുവാ സങ്കേതത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന മംഗളാദേവി ക്ഷേത്രത്തിലെ ചിത്രാപൗർണമി ഉത്സവം ഇതാ അടുത്തെത്തിയിരിക്കുന്നു. ഇത്തവണ മെയ് ഒന്നിനാണ് തമിഴ്നാടും കേരളവും ഒന്നിച്ച് നടത്തുന്ന ഈ ഉത്സവം അരങ്ങേറുന്നത്. വർഷത്തിൽ ഒരിക്കൽ മാത്രം പ്രവേശനം അനുവദിക്കുന്ന കണ്ണകി ദേവിയുടെ ക്ഷേത്രമാണിത്. ഇത്തവണ മം​ഗളദേവി ക്ഷേത്രത്തിലേക്ക് പോകാൻ ആ​ഗ്രഹിക്കുന്ന വിശ്വാസികളും സഞ്ചാരികളും അറിഞ്ഞിരിക്കേണ്ട പ്രധാന വിവരങ്ങൾ എന്തെല്ലാമെന്ന് അറിയാം.

സമയവും റൂട്ടും

ഇത്തവണത്തെ മം​ഗളദേവി യാത്ര ആരംഭിക്കുന്നത് മെയ് ഒന്നിനാണ്. രാവിലെ ആറ് മണി മുതൽ വിശ്വാസികൾക്കും ട്രെക്കിങ് ഇഷ്ടപ്പെടുന്നവർക്കും ഇവിടേക്കുള്ള പ്രവേശനം അനുവദിക്കും. സാധാരണയായി വൈകിട്ട് നാല് മണി വരെയാണ് ഈ പ്രവേശനമുള്ളത്. എന്നാൽ കാലാവസ്ഥയിലെ മാറ്റങ്ങൾ അനുസരിച്ച് ഈ സമയത്തിന് മാറ്റമുണ്ടായേക്കാം. ഇത്തവണ 2.30 ന് വനമേഖലയിലേക്കുള്ള പ്രവേശനം പൂർണമായും തടയുന്നതാണ്. കൂടാതെ എല്ലാ ഭക്തരും ദർശനത്തിനുശേഷം വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി പുറത്തിറങ്ങുകയും വേണം.

ALSO READ: പൊള്ളുന്ന ചൂടിൽ യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ?; സുരക്ഷിതമായ വേനൽക്കാല യാത്രയ്ക്ക് ഇക്കാര്യം അറിയുക

രാത്രി വനത്തിനുള്ളിലുള്ള താമസം കർശനമായി നിരോധിച്ചിരിക്കുന്നു. കുമളി ബസ് സ്റ്റാൻഡിൽ നിന്ന് ട്രിപ്പ് ജീപ്പുകൾ മം​ഗളദേവി ചിത്രപൗർണമി ഉത്സവത്തോട് അനുബന്ധിച്ച് സർവീസ് നടത്തുന്നുണ്ട്. രാവിലെ 5.30 നും ഉച്ചയ്ക്ക് 1.45 നും ഇടയിൽ മാത്രമാണ് ഈ യാത്രാ സൗകര്യം ലഭ്യമാകുകയുുള്ളൂ. ഒരു വശത്തേക്കുള്ള യാത്രയ്ക്ക് മാത്രം 200 രൂപയാണ് ജീപ്പുകൾ നിരക്ക് ഈടാക്കുക. ഇരുചക്ര വാഹനങ്ങളും സ്വകാര്യ വാഹനങ്ങൾക്കും വനമേഖലയിലേക്ക് പ്രവേശിക്കാൻ യാതൊരു അനുവാദവും ഉണ്ടാകില്ല. കർശനമായ നിയന്ത്രമങ്ങളോടെയാണ് ഇത്തവണ യാത്ര സജ്ജമാക്കിയിരിക്കുന്നത്.

പ്രവേശന, എക്സിറ്റ് റൂട്ടുകളിലെ മാറ്റങ്ങൾ

ഈ വർഷം ഗതാഗതത്തിൽ വളരെയധികം മാറ്റങ്ങൾ അധികൃതർ കൊണ്ടുവന്നിട്ടുണ്ട്. കഴിഞ്ഞ വർഷം എക്സിറ്റ് ആയി ഉപയോഗിച്ചിരുന്ന വഴി ഇനി പ്രവേശന വഴിയായി മാറ്റും. തിരക്ക് പരി​ഗണിച്ച് അത് തടയാൻ ക്യൂ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തും. ക്ഷേത്ര പരിസരത്തിന് പുറത്ത് പാദരക്ഷകൾ സൂക്ഷിക്കൽ, ഭക്ഷണ വിതരണം, കുടിവെള്ളം തുടങ്ങിയ സൗകര്യങ്ങൾ വിശ്വാസികൾക്കായി ഒരുക്കിയിട്ടുണ്ടാകും. അടിയന്തര പരിചരണം നൽകുന്നതിനായി കേരളത്തിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നുമുള്ള മെഡിക്കൽ സംഘങ്ങളെ സ്ഥലത്ത് നിയോഗിക്കും. മതിയായ ടോയ്‌ലറ്റ് സൗകര്യങ്ങളും ലഭ്യമാകും. വനമേഖലയിലും ക്ഷേത്ര പരിസരത്തും നൃത്ത പ്രകടനങ്ങളും ഏതെങ്കിലും ഭാഷയിലുള്ള പരസ്യ സാമഗ്രികളുടെ പ്രദർശനമോ വിതരണമോ അധികൃതർ പൂർണമായും നിരോധിച്ചിട്ടുണ്ട്.

കർശന നിയന്ത്രണങ്ങൾ

അഞ്ച് ലിറ്ററിൽ താഴെയുള്ള പ്ലാസ്റ്റിക് കുപ്പികൾ, പ്ലാസ്റ്റിക് കവറുകൾ, അലുമിനിയം ഫോയിൽ എന്നിവ വനത്തിനുള്ളിൽ കൊണ്ടുപോകുന്നത് നിരോധിച്ചിരിക്കുന്നു.

വാഴയിലയിൽ പൊതിഞ്ഞ ഭക്ഷണം കൊണ്ടുപോകാൻ ഭക്തർക്ക് അനുവാദമുണ്ട്. സസ്യാഹാരം മാത്രമേ ഇവിടേക്ക് അനുവദിക്കൂ.

മദ്യവും മയക്കുമരുന്ന് വസ്തുക്കളും കർശനമായി നിരോധിച്ചിരിക്കുന്നു. വനത്തിനുള്ളിൽ പാചകം ചെയ്യുന്നതും പടക്കങ്ങൾ പൊട്ടിക്കുന്നതും അനുവദനീയമല്ല.

ഫോട്ടോഗ്രാഫിയും വീഡിയോഗ്രാഫിയും നിരോധിച്ചിരിക്കുന്നു, ഡ്രോണുകളുടെ ഉപയോഗവും ശിക്ഷാർഹമാണ്. ഉച്ചഭാഷിണികൾ, ആംപ്ലിഫയറുകൾ, മറ്റ് ശബ്ദമുണ്ടാക്കുന്ന ഉപകരണങ്ങൾ എന്നിവയും നിരോധിച്ചിരിക്കുന്നു.

ഭക്തർ തീ പിടിക്കാൻ സാധ്യതയുള്ള വസ്തുക്കൾ കൊണ്ടുവരരുതെന്നും വളർത്തുമൃഗങ്ങളെ വനപ്രദേശത്തേക്ക് അനുവദിക്കരുതെന്നും നിർദ്ദേശമുണ്ട്.

മംഗളാദേവി വനയാത്രയുടെ പ്രത്യേകത

മധുരാ നഗരം ദഹിപ്പിച്ച ശേഷം കണ്ണകി ഇവിടെ വെച്ചാണ് സ്വർഗ്ഗാരോഹണം ചെയ്തതെന്നാണ് വിശ്വാസകൾക്കിടയിലെ പുരാതന ഐതിഹ്യം. ക്ഷേത്രത്തിന് ഏകദേശം 2000 വർഷത്തോളം പഴക്കമുള്ളതായി പറയപ്പെടുന്നു. വർഷത്തിൽ ഒരിക്കൽ മാത്രം തുറക്കുന്നതിനാൽ അന്നേ ദിവസം തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും ധാരാളം ഭക്തർ ഇവിടെയെത്താറുണ്ട്. കുമളിയിൽ നിന്ന് ഏകദേശം 12 കിലോമീറ്ററാണ് ഇവിടേക്കുള്ള ദുരം. 12 കിലോമീറ്റർ കൊടുംവനത്തിലൂടെ ഓഫ്-റോഡ് ജീപ്പ് യാത്രയും ഉണ്ട്.

വനംവകുപ്പ് അനുവദിച്ചിട്ടുള്ള ടാക്സി ജീപ്പുകളിലാണ് ക്ഷേത്രത്തിലേക്ക് എത്തിച്ചേരേണ്ടത്. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 1337 മീറ്റർ ഉയരത്തിൽ, പശ്ചിമഘട്ടത്തിൻ്റെ മുകളിലായാണ് മംഗളാദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കരിങ്കല്ലുകൾ ചതുരക്കഷണങ്ങളാക്കി അടുക്കിവച്ചിട്ടുള്ള പുരാതന നിർമ്മാണ ശൈലിയിലൂടെയാണ് ക്ഷേത്രം പണികഴിപ്പിച്ചിരിക്കുന്നത്.

English Summary:

The Mangala Devi Chitra Pournami Festival is a rare and beautifull event held by Kerala And Tamil Nadu Government. This Temple located deep within the Periyar Tiger Reserve. Speciality of the temple is open to the public for just one day a year.Devotees And Tourists Are Get Most Loved Trekking Experience From Here.

Summer Healthcare: വേനലിൽ ഇറുകിയ ജീൻസ് ധരിക്കുന്നത് അപകടകരം?; കാരണവും ഉണ്ടാകുന്ന ദോഷങ്ങളും
ഫാഷൻ ലോകത്ത് പല തരത്തിലുള്ള വസ്ത്രങ്ങളാണ് ഓരോ ദിവസവും ട്രെൻഡിങ്ങാകുന്നത്. അതിനനുസരിച്ചുള്ള മാറ്റങ്ങൾ നമ്മളും ജീവിതത്തിൽ പ്രയോ​ഗിക്കാറുണ്ട്. അതിൽ ഒന്നാണ് പലതരത്തിലുള്ള ജീൻസുകൾ. ടൈറ്റ് ജീൻസ്, സ്കിന്നി ജീൻസ് അങ്ങനെ പലതും വിപണിയിൽ ട്രെൻഡിങ്ങാണ്. പക്ഷേ ട്രെൻഡ് മാറുന്നത് നല്ലതാണെങ്കിലും, ഈ കത്തുന്ന വേനലിൽ ഫാഷനെക്കാൾ പ്രാധാന്യം നൽകേണ്ടത് നമ്മുടെ ആരോ​ഗ്യത്തിനാണ്. ചൂടുള്ള സമയത്ത് പൊതുവെ അയഞ്ഞ വസ്ത്രങ്ങൾ ധരിക്കണമെന്നാണ് വിദ​ഗ്ധർ നിർദ്ദേശിക്കുന്നത്. എന്നാൽ ടൈറ്റ് വസ്ത്രങ്ങൾ ഇട്ട് നടക്കുന്നവർ ധാരാളമാണ്. അങ്ങനെയെങ്കിൽ ഈ വേനൽക്കാലത്തെ പൊള്ളുന്ന ചൂടിൽ ഇറുകിയ ജീൻസ് ധരിക്കുന്നതുകൊണ്ടുള്ള ആരോ​ഗ്യ പ്രശ്നങ്ങൾ എന്തെല്ലാമെന്ന് നമുക്ക് പരിശോധിക്കാം.

ശ്വസിക്കാൻ കഴിയാതെ വരുന്നു

നമ്മൾ ഇറുകിയ വസ്ത്രങ്ങൾ ധരിക്കുമ്പോൾ നമ്മുടെ ചർമ്മത്തിന് ശ്വസിക്കാൻ കഴിയാതെ വരുന്നു. പ്രത്യേകിച്ച് കട്ടിയുള്ള വസ്ത്രങ്ങളിൽ. ജീൻസ് അക്കൂട്ടത്തിൽ ഒന്നാണ്. ഒരുതരം കട്ടിയുള്ള ഡെനിം തുണി ഉപയോ​ഗിച്ചാണ് ജീൻസ് നിർമ്മിച്ചിരിക്കുന്നത്. ഇത് ചർമ്മത്തിന് ആവശ്യമായ വായുസഞ്ചാരത്തെ പൂർണ്ണമായും തടസപ്പെടുത്തുന്നു. ചൂടുകാലത്ത് ചർമ്മത്തിലേക്ക് വായുസഞ്ചാരം ഉറപ്പാക്കിയില്ലെങ്കിൽ വിയർപ്പ് തങ്ങിനിൽക്കാനും ചർമ്മം അമിതമായി ചൂടാകാനും കാരണമാകും.

ALSO READ: ഇയർഫോൺ മറ്റൊരാൾക്ക് കൊടുക്കാറുണ്ടോ? ശേഷം ചെവിക്കുള്ളിൽ സംഭവിക്കുന്നത്

വിയർപ്പ് അടിഞ്ഞുകൂടുന്നു

നമുക്കറിയാം ചൂടായാൽ വിയർപ്പിനെ ഒരു പരിധിക്കപ്പുറം തടയാൻ കഴിയില്ല. എന്നാൽ അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുന്നവർക്ക് അത്രയും പ്രശ്നങ്ങൾ ഉണ്ടാകാറില്ല. നിങ്ങൾ ഇറുകിയ ജീൻസിട്ട് പുറത്തിറങ്ങിയ ശേഷം വിയർത്താൽ അവ പുറത്തുപോകാതെ ചർമ്മത്തിൽ തന്നെ ഒട്ടിപ്പിടിച്ചിരിക്കുന്നു. ഇത് ബാക്ടീരിയകൾക്കും ഫംഗസിനും വളരാൻ പറ്റിയ നനവുള്ള സാഹചര്യം സൃഷ്ടിക്കും. ഇത് പിന്നീട് സ്വകാര്യഭാ​ഗങ്ങളിലടക്കം വ്യാപിക്കുകയും ​ഗുരുതരമായ ആരോ​ഗ്യ പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു.

ആരോഗ്യ പ്രശ്നങ്ങൾ എന്തെല്ലാം?

ഫംഗൽ ഇൻഫെക്ഷൻ: ഇറുകിയ പാന്റ് ധരിച്ച് വിയർക്കുന്നതിലൂടെ തുടയിടുക്കുകളിലും ഇടുപ്പിലും ആ വിയർപ്പ് കെട്ടിക്കിടന്ന് വട്ടച്ചൊറി പോലുള്ള ഫംഗസ് ബാധകൾ ഉണ്ടാകാനും കാലക്രമേണ ഇത് ​ഗുരുതരമാവുകയും ചെയ്യും.

ചൂടുകുരുവും തടിപ്പും: അമിതമായ ചൂടും ഉരസലും ചർമ്മത്തിൽ അടിഞ്ഞുകൂടുന്നത് തടിപ്പുകളും ചൊറിച്ചിലും ചൂടു കുരുവും ഉണ്ടാകാനുള്ള സാധ്യത ഇരട്ടിയാക്കുന്നു.

രക്തയോട്ടം കുറയുന്നു: ഇറുകിയ വസ്ത്രം ധരിക്കുന്നവർ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് രക്തയോട്ടം കുറയുന്നത്. കാലുകളെ വരിഞ്ഞുമുറുക്കുന്ന തരം ജീൻസുകൾ ധരിച്ചാൽ രക്തയോട്ടം തടസ്സപ്പെടുന്നു. ഇത് കാലുകൾക്ക് വേദന, തരിപ്പ് തുടങ്ങിയ അസ്വസ്ഥതകൾ ഉണ്ടാക്കുന്നു.

സ്ത്രീകളിൾ ​ഗുരുതരം: ഇറുകിയ വസ്ത്രങ്ങൾ സ്ത്രീകളിൽ യീസ്റ്റ് ഇൻഫെക്ഷൻ, യൂറിനറി ഇൻഫെക്ഷൻ എന്നിവയ്ക്കുള്ള സാധ്യത ഇരട്ടിയാക്കുന്നു.

ദഹനപ്രശ്നങ്ങൾ: അരക്കെട്ടിൽ അമിതമായി അമർന്നിരിക്കുന്ന ജീൻസ് വയറിനുള്ളിലെ സമ്മർദ്ദം വർദ്ധിപ്പിക്കാൻ കാരണമാകുന്നു. ഇതുമൂലം അസിഡിറ്റി, നെഞ്ചെരിച്ചിൽ തുടങ്ങിയ ദഹനപ്രശ്നങ്ങൾ ഉണ്ടാവുന്നു.

വേനലിൽ എന്ത് വസ്ത്രങ്ങൾ ധരിക്കാം

വേനൽക്കാലത്ത് ജീൻസിന് പകരം വായുസഞ്ചാരമുള്ള കോട്ടൺ അല്ലെങ്കിൽ ലിനൻ വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കുക.

ജീൻസ് നിർബന്ധമാണെങ്കിൽ ഇറുകിയവ ഒഴിവാക്കി ലൂസ് ഫിറ്റ് അല്ലെങ്കിൽ വൈഡ് ലെഗ് ജീൻസുകൾ നിങ്ങൾക്ക് പരീക്ഷിക്കാവുന്നതാണ്.

വേനൽക്കാലത്ത് ഏതുതരം ജീൻസായാലും അമിതമായി വിയർത്താൽ കൃത്യമായി കഴുകി വൃത്തിയാക്കി ഉപയോ​ഗിക്കുക.

ഒരിക്കൽ ഉപയോഗിച്ച ജീൻസ് കഴുകാതെ വീണ്ടും ഉപയോഗിക്കുന്നത് ​ഗുരുതരമായി പ്രശ്നങ്ങൾക്ക് കാരണമാകും. വിയർപ്പിലൂടെ ഉണ്ടാകുന്ന അണുക്കൾ ജീൻസുകളിൽ ഒട്ടിപ്പിടിച്ച് അടുത്ത തവണ ഉപയോഗിക്കുമ്പോൾ അണുബാധയുണ്ടാക്കുന്നു.

ഇറുകിയ ജീൻസുകൾ ഒഴിവാക്കി അയഞ്ഞ കോട്ടൺ വസ്ത്രങ്ങളിലേക്ക് മാറുന്നത് ചർമ്മരോഗങ്ങളെ അകറ്റി നിർത്താൻ വളരെയധികം ​ഗുണകരമാണ്.

English Summary:

Summer Hot Weather Are Affecting Whole People In The Society. In This Time Give Importance To Our Health And Clothing. Here Is Explain The Side Effects Of Wearing Tight Jeans In Hot Weather. Also Shares How To Prevent Skin Infections, What To Wear In Summer And The After Effects Of Wearing Skinny Jeans.

Bengaluru Rain Tragedy: ദുരിതം പെയ്തിറങ്ങി! ബെംഗളൂരുവില്‍ മതില്‍ തകര്‍ന്ന് രണ്ട് മലയാളികള്‍ മരിച്ചു
ബെംഗളൂരു (Bengaluru Rain Death): ദുരന്തം വിതച്ച് ബെംഗളൂരുവില്‍ പെയ്തിറങ്ങി വേനല്‍മഴ (Bengaluru Rain). ബെംഗളൂരുവില്‍ പെയ്ത മഴയില്‍ ശിവാജിനഗര്‍ ബൗറിങ് ആശുപത്രി മതില്‍ തകര്‍ന്നുവീണ് നിരവധി പേര്‍ മരിച്ചു. വഴിയോര കച്ചവടക്കാരും കാല്‍നടയാത്രക്കാരും ഉള്‍പ്പെടെ ഏഴ് പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. മരണപ്പെട്ടവരില്‍ രണ്ട് മലയാളികളും ഉള്‍പ്പെടുന്നു. എറണാകുളം സ്വദേശികളായ ലത, സ്മിത എന്നിവരാണ് മരിച്ചത്. രാമമംഗലം പഞ്ചായത്തിലെ കുടുംബശ്രീ പ്രവര്‍ത്തകരാണ് ഇരുവരും. മൂന്നുപേര്‍ക്ക് പരിക്കേറ്റു ഒരാളുടെ നില ഗുരുതരമാണ്. വിനോദയാത്രയ്ക്കായി ബെംഗളൂരുവില്‍ എത്തിയതായിരുന്നു ഇവര്‍. 56 പേരുണ്ടായിരുന്നു സംഘത്തില്‍.

കൂടുതലാളുകള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്ക് ഉള്ളില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം. ഏപ്രില്‍ 29 ബുധനാഴ്ച വൈകിട്ട് 5 മണി മുതല്‍ നഗരത്തില്‍ തുടര്‍ച്ചയായി മഴ പെയ്യുന്നുണ്ട്. ഇതോടൊപ്പം എത്തിയ ശക്തമായ കാറ്റും, ഇടിയും മിന്നലും, ആലിപ്പഴ വര്‍ഷവും സ്ഥിതിഗതികള്‍ മോശമാക്കി. മഴയില്‍ നിന്ന് രക്ഷനേടാനായി തെരുവു കച്ചവടക്കാരും കുട്ടികളും ഉള്‍പ്പടെയുള്ളവര്‍ ആശുപത്രിയിലേക്ക് എത്തിയിരുന്നു. എന്നാല്‍ പിന്നാലെയെത്തിയ ദുരന്തം നിരവധിയാളുകളുടെ മരണത്തിന് ഇടയാക്കി.

അപകടത്തില്‍ പരിക്കേറ്റ മൂന്നുപേരെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അപകടവിവരം അറിഞ്ഞ് നിരവധിയാളുകള്‍ ആശുപത്രിയിലേക്ക് എത്തുന്നു.  രണ്ട് കുട്ടികള്‍ക്കും അപകടത്തില്‍ ജീവന്‍ നഷ്ടമായി.

സ്ഥലം സന്ദര്‍ശിച്ച് മുഖ്യമന്ത്രി

അപകടം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ സ്ഥലത്തെത്തി. ദുരന്തത്തെ കുറിച്ച് നാട്ടുകാരില്‍ നിന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്നും അദ്ദേഹം വിവരങ്ങള്‍ ശേഖരിച്ചു. കൂടുതല്‍ ആളുകള്‍ തിങ്ങി നിന്നതിനെ തുടര്‍ന്നുണ്ടായ സമ്മര്‍ദമാണ് മതില്‍ വീഴാന്‍ കാരണമെന്നാണ് അധികൃതര്‍ അദ്ദേഹത്തെ അറിയിച്ചത്. ബെംഗളൂരു വികസന മന്ത്രിയും ഉപമുഖ്യമന്ത്രിയുമായ ഡികെ ശിവകുമാറും സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.

മരിച്ചവരുടെ കുടുംബത്തിന് മുഖ്യമന്ത്രി 5 ലക്ഷം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും ഉത്തരവാദികളായവരെ കണ്ടെത്തി അവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

മരണസംഖ്യ ഇനിയും ഉയരും

ഏകദേശം 10 പേരോളം അപകടത്തില്‍ മരിച്ചിട്ടുണ്ടെന്നാണ് ചിക്കമംഗളൂരിലെ എംപി എംഎല്‍സി സിടി രവി പറയുന്നത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ജനങ്ങളുടെ സഹായത്തിനായി എത്തുമെന്നും അദ്ദേഹം പറഞ്ഞു.

Also Read: Bengaluru-Pune Expressway: ബെംഗളൂരു-പൂനെ എക്‌സ്പ്രസ് വേ പോകുന്ന റൂട്ട് കണ്ടോ? അതിവേഗ യാത്ര മിനിറ്റുകള്‍ക്കുള്ളില്‍

ബെംഗളൂരുവില്‍ ഓറഞ്ച് അലര്‍ട്ട് തുടരുന്നു

കനത്ത മഴയെ തുടര്‍ന്ന് ബെംഗളൂരു നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിച്ചിരിക്കുകയാണ്. ബെംഗളൂരു അര്‍ബന്‍, ബെംഗളൂരു റൂറല്‍, കോലാര്‍, ചിക്കബെല്ലാപുര ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ടുള്ളത്. അടുത്ത കുറച്ച് മണിക്കൂറുകളില്‍ മിതമായതോ കനത്തതോ ആയ മഴ, ഇടിമിന്നല്‍, ആലിപ്പഴ വര്‍ഷം എന്നിവയ്ക്കും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റി കമാന്‍ഡ് സെന്റര്‍ പുറത്തുവിട്ട വിവരം അനുസരിച്ച് നഗരത്തിലെ അന്‍പതിടങ്ങളില്‍ മരങ്ങള്‍ കടപുഴകി വീണു. അസാധാരണമാം വിധം ആലിപ്പഴ വര്‍ഷവുമുണ്ടായി. രാജാജിനഗര്‍, വിജയനഗര്‍, മല്ലേശ്വരം, ശാന്തിനഗര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ കനത്ത മഴ പെയ്തു. ടൗണ്‍ ഹാള്‍, കെആര്‍ മാര്‍ക്കറ്റ്, കോര്‍പ്പറേഷന്‍ സര്‍ക്കിള്‍, ജെസി റോഡ്, ലാല്‍ബാഗ്, കബ്ബണ്‍ പാര്‍ക്ക്, മജസ്റ്റിക്, മൈസൂര്‍ ബാങ്ക് സര്‍ക്കിള്‍, ശിവാനന്ദ സര്‍ക്കിള്‍, വിധാന സൗധ, എംജി റോഡ് തുടങ്ങിയ കേന്ദ്ര സ്ഥലങ്ങളില്‍ ശക്തമായ കാറ്റും മഴയോടൊപ്പമെത്തി.

English Summary

Heavy rain in Bengaluru has led to a shocking tragedy after a compound wall collapsed, killing seven people. The incident has raised serious concerns over safety and infrastructure as the city faces intense rainfall and flooding conditions.

UDF Exit Poll Results 2026: ആവേശത്തില്‍ യുഡിഎഫ് ക്യാമ്പ്; ‘തരംഗ’മില്ലാത്തതില്‍ മാത്രം നിരാശ; എക്‌സിറ്റ് പോള്‍ എക്‌സാറ്റാകുമോ?
തിരുവനന്തപുരം, 29-04-2026: എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ യുഡിഎഫ് ക്യാമ്പ് ആവേശത്തില്‍.  10 വര്‍ഷത്തിന് ശേഷം അധികാരത്തില്‍ തിരിച്ചെത്തുമെന്ന് ഉറപ്പിക്കുകയാണ് യുഡിഎഫ് പ്രവര്‍ത്തകരും നേതാക്കളും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ അവകാശപ്പെട്ടതു പോലെ 100 സീറ്റുകള്‍ ഒരു പ്രവചനത്തിലും പറയാത്തതില്‍ മാത്രമാണ് അല്‍പം നിരാശ. എന്നാല്‍ മെയ് നാലിന് വോട്ടെണ്ണുമ്പോള്‍ നൂറിലേറെ സീറ്റുകളില്‍ വിജയക്കൊടി പാറിക്കാനാകുമെന്നാണ് യുഡിഎഫിന്റെ കണക്കുകൂട്ടല്‍. ഇത്തവണത്തെ തിരഞ്ഞെടുപ്പ് ഫലം യുഡിഎഫിന്റെ നിലനില്‍പിന്റെ തന്നെ പ്രശ്‌നമായിരുന്നു. തുടര്‍ച്ചയായി 10 വര്‍ഷം പ്രതിപക്ഷത്തിരിക്കുന്ന യുഡിഎഫിന് ഇനിയൊരു പരാജയം താങ്ങാനാകില്ല. അതുകൊണ്ട് തന്നെ എക്‌സിറ്റ് പോള്‍ പ്രവചനം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും വലിയ ആശ്വാസമാണ് നല്‍കുന്നത്.

ആക്‌സിസ് മൈ ഇന്ത്യയാണ് യുഡിഎഫിന് ഏറ്റവും കൂടുതല്‍ സീറ്റുകള്‍ പ്രവചിക്കുന്നത്. 78 മുതല്‍ 90 സീറ്റുകളില്‍ വരെ യുഡിഎഫ് വിജയിക്കുമെന്നാണ് ആക്‌സിസ് മൈ ഇന്ത്യ പ്രവചിക്കുന്നത്. ഒരൊറ്റ ഏജന്‍സി പോലും എല്‍ഡിഎഫിന് മുന്‍തൂക്കം പ്രവചിക്കുന്നില്ല. എന്നാല്‍ വിവിധ ഏജന്‍സികള്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനുള്ള സാധ്യത ചൂണ്ടിക്കാട്ടുന്നുണ്ട്. ആക്‌സിക് മൈ ഇന്ത്യയും, ടൈംസ് നൗ ജെവിസിയും മാത്രമാണ് യുഡിഎഫിന്റെ ശക്തമായ മേധാവിത്തം പ്രവചിക്കുന്നത്.

ഏജന്‍സികളുടെ പ്രവചനം

യുഡിഎഫിന് 72 മുതല്‍ 84 സീറ്റുകള്‍ക്ക് വരെ സാധ്യതയുണ്ടെന്ന് ടൈംസ് നൗ ജെവിസി വ്യക്തമാക്കുന്നു. യുഡിഎപ് 70-75 സീറ്റുകളില്‍ വിജയിക്കാമെന്ന് മെട്രിക്‌സ് കണക്കുകൂട്ടുന്നു. കേരളത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടം പ്രവചിക്കുന്ന 'വോട്ട് വൈബ്' യുഡിഎഫിന് പ്രവചിക്കുന്നത് 70 മുതല്‍ 80 വരെ സീറ്റുകളിലെ വിജയസാധ്യതയാണ്.

പീപ്പിള്‍സ് പള്‍സിന്റെ പ്രവചനം പ്രകാരം യുഡിഎഫിന് 75 മുതല്‍ 85 വരെ സീറ്റുകളില്‍ വിജസാധ്യതയുണ്ട്. 71 മുതല്‍ 79 സീറ്റുകളില്‍ വരെ യുഡിഎഫ് വിജയിക്കുമെന്നാണ് പി മാര്‍ക്കിന്റെ വിലയിരുത്തല്‍. പീപ്പിള്‍സ് ഇന്‍സൈറ്റ് 66-76 സീറ്റുകളിലും, ജേര്‍ണോ മിറര്‍ 65-80 സീറ്റുകളിലും, ചാണക്യ സ്ട്രാറ്റജീസ് 72-80 സീറ്റുകളിലും യുഡിഎഫിന് വിജയസാധ്യത പ്രവചിക്കുന്നു.

Also Read: Kerala Exit Poll Results 2026: 10 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം? യുഡിഎഫിന് മുന്‍തൂക്കം പ്രവചിച്ച് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍

യുവാക്കളും യുഡിഎഫിനൊപ്പം

കന്നി വോട്ടര്‍മാരും, യുവാക്കളും യുഡിഎഫിനൊപ്പം നിലയുറപ്പിച്ചെന്നാണ് ആക്‌സിസ് മൈ ഇന്ത്യ പ്രവചിക്കുന്നത്. 51 ശതമാനം കന്നിവോട്ടര്‍മാരുടെയും വോട്ട് യുഡിഎഫിന് ലഭിച്ചു. 20-29 പ്രായപരിധിയിലുള്ളവര്‍ കൂടുതലും പിന്തുണച്ചത് യുഡിഎഫിനെയാണ്. യുവ വോട്ടര്‍മാരുടെ പിന്തുണ യുഡിഎഫിനെ തുണച്ചെന്നാണ് ആക്‌സിസ് മൈ ഇന്ത്യ ചൂണ്ടിക്കാട്ടുന്നത്.

10 വര്‍ഷത്തെ കാത്തിരിപ്പ്‌

കഴിഞ്ഞ രണ്ട് നിയമസഭ തിരഞ്ഞെടുപ്പുകളിലും യുഡിഎഫിന് നിരാശയായിരുന്നു ഫലം. 2016-ലെ തിരഞ്ഞെടുപ്പില്‍ 91 സീറ്റുകളിലെ വിജയവുമായാണ് ഇടതുമുന്നണി അധികാരത്തിലെത്തിയത്. യുഡിഎഫ് വിജയം 47 സീറ്റുകളിലൊതുങ്ങി. 2021-ലെ തിരഞ്ഞെടുപ്പിലും ഇടതുതരംഗം ആഞ്ഞടിച്ചു. 99 സീറ്റുകളിലാണ് അന്ന് ഇടതുമുന്നണി വിജയക്കൊടി പാറിച്ചത്. വെറും 41 സീറ്റുകളില്‍ മാത്രമായിരുന്നു യുഡിഎഫിന്റെ വിജയം.

ജയിച്ചാല്‍ ആരാകും മുഖ്യമന്ത്രി?

എക്‌സിറ്റ് പോള്‍ ഫലങ്ങളും അനുകൂലമായതോടെ, യുഡിഎഫ് ജയിച്ചാല്‍ ആരാകും മുഖ്യന്ത്രിയെന്ന ചര്‍ച്ചകളും ഇനി ശക്തമാകാനാണ് സാധ്യത. അധികാരത്തിലെത്തിയാല്‍ വിജയത്തിന്റെ ക്രെഡിറ്റ് അര്‍ഹിക്കുന്നത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണെന്നും, അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം അര്‍ഹിക്കുന്നുവെന്നും പ്രവര്‍ത്തകരില്‍ വലിയൊരു വിഭാഗം സോഷ്യല്‍ മീഡിയയിലൂടെ വാദിക്കുന്നു.

എന്നാല്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന് പിന്നിലും ഒരു സംഘം നേതാക്കള്‍ അണിനിരന്നിട്ടുണ്ട്. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പേര് മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടി അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരും സജീവമായിട്ടുണ്ട്.

English Summary

With the exit polls coming in favour, the UDF in Kerala is confident. The UDF is hopeful of winning over 100 seats when the votes are counted on May 4. The workers are also happy. Discussions on who will be the Chief Minister are also likely to become active.

Kerala Exit Poll Result 2026: കന്നി വോട്ടർമാരും യുവാക്കളും യുഡിഎഫിനൊപ്പം, മുതിർന്നവരുടെ മനസ്സ് ഇടതിനൊപ്പം: എക്സിറ്റ് പോൾ പ്രവചനം
ജനമനസറിയാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ വിവിധ ഏജൻസികൾ പുറത്തുവിട്ട എക്സിറ്റ് പോൾ ഫലങ്ങളിൽ (Kerala Exit Poll Result 2026) പകച്ച് കേരളം. നിയമസഭാ തിരഞ്ഞെടുപ്പിൽ 10 വർഷത്തിനിപ്പുറം യുഡിഎഫ് ഭരണം പിടിച്ചടക്കുമെന്ന എക്സിറ്റ് പോൾ ഫലങ്ങളാണ് ഭൂരിപക്ഷം ഏജൻസികളും പ്രവചിക്കുന്നത്. കേരളത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തി യുഡിഎഫ് അധികാരത്തിൽ എത്തുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ നൽകുന്ന സൂചന.

പ്രമുഖ സർവ്വേ ഏജൻസിയായ ആക്സിസ് മൈ ഇന്ത്യ പുറത്തുവിട്ട കണക്കുകൾ പ്രകാരം, സംസ്ഥാനത്ത് യുഡിഎഫിന് 44 ശതമാനം വോട്ട് ലഭിക്കുമെന്നാണ് പറയുന്നത്. എന്നാൽ എൽഡിഎഫിന് 39 ശതമാനവും, എൻഡിഎ 14 ശതമാനവും വോട്ട് നേടുമെന്നുമാണ് ആക്സിസ് മൈ ഇന്ത്യ പ്രവചിക്കുന്നത്. അതേസമയം പ്രായപരിധി തിരിച്ചുള്ള വോട്ടിംഗ് ശതമാനമാനവും പുറത്തുവന്നിട്ടുണ്ട്. യുവ വോട്ടർമാർക്കിടയിൽ യുഡിഎഫ് വലിയ സ്വാധീനം ചെലുത്തിയതായി സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നു.

ALSO READ: ബിജെപിക്ക് കേരളത്തിൽ പ്രതീക്ഷയില്ല? എക്സിറ്റ് പോൾ ഫലം ഞെട്ടിക്കുന്നത്

യുവ വോട്ടർമാരെ കൂടാതെ കന്നിവോട്ടർമാരിൽ 51 ശതമാനമാനവും യുഡിഎഫിന് ലഭിക്കുമെന്നാണ് പ്രവചനം. 2021ലെ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്താൽ, 13 ശതമാനത്തിൻ്റെ വർദ്ധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. എന്നാൽ എൽഡിഎഫിന് ഈ സ്ഥാനത്ത് 13 ശതമാനം വോട്ടിന്റെ കുറവും രേഖപ്പെടുത്തുന്നുണ്ട്. യുഡിഎഫിന് ഏറ്റവും കൂടുതൽ പിന്തുണ ലഭിച്ചത് 20നും 29നും ഇടയിൽ പ്രായമുള്ള യുവ വോട്ടർമാരിൽ നിന്നാണെന്നാണ് ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ പ്രവചിക്കുന്നത്.

യുവ വോട്ടർമാർക്കിടയിൽ വലിയ സ്വാധീനം ഉണ്ടാക്കാൻ കഴിഞ്ഞില്ലെങ്കിലും, മുതിർന്ന പൗരന്മാരുടെ വിഭാഗത്തിൽ എൽഡിഎഫിന് യുഡിഎഫിനേക്കാൾ നേരിയ മുന്നേറ്റം ഉണ്ടായിട്ടുണ്ട്. യുവ വോട്ടർമാരുടെ വലിയ തോതിലുള്ള പിന്തുണയാണ് യുഡിഎഫിനെ ഭരണത്തിലേക്ക് എത്തിക്കാൻ കാരണമാകുന്നതെന്നാണ് എക്സിറ്റ് പോൾ പ്രവചിക്കുന്നത്. ഇത് കൂടുതൽ സ്ഥലങ്ങളിൽ ഭരണം പിടിച്ചെടുക്കാൻ യുഡിഎഫിന് സഹാകരമായേക്കും. എന്നാൽ എക്സിറ്റ് പോൾ ഫലങ്ങൾ മാത്രമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്, യഥാർത്ഥ ഫലങ്ങൾക്കായി ഇനിയും നാല് നാൾ കാത്തിരിക്കണം.

എക്സിറ്റ് പോളിൽ ബിജെപി പിന്നിൽ

എക്സിറ്റ് പോൾ ഫലം പുറത്തുവരുമ്പോൾ, കേരളത്തിൽ ബിജെപിക്ക് വലിയ പ്രതീക്ഷയ്ക്കുള്ള വകയില്ലെന്നാണ് പ്രവചിക്കുന്നത്. അഞ്ചിലധികം ഏജൻസികളുടെ ഏക്സിറ്റ് പോൾ ഫലങ്ങളുടെ പ്രവചനം അനുസരിച്ച്, എൻഡിഎയ്ക്ക് പൂജ്യം മുതൽ നാല് സീറ്റ് വരെയാണ് കേരളത്തിൽ പ്രവചിക്കുന്നത്. മാട്രിസ് സർവേ ഫലങ്ങൾ പ്രകാരം, ബിജെപിക്ക് മൂന്ന് മുതൽ അഞ്ച് സീറ്റ് വരെ പ്രതീക്ഷിക്കാമെന്നാണ് പറയുന്നത്. വലിയ രീതിയിലുള്ള പ്രചാരണമടക്കം നടന്നെങ്കിൽ കേരളത്തിൽ ബിജെപിക്ക് വലിയ രീതിയിൽ അക്കൗണ്ട് തുറക്കാനാകില്ല എന്ന് തന്നെയാണ് എക്സിറ്റ് ഫലങ്ങൾ പ്രവചിക്കുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് നിർണായകം

ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ബിജെപിയെ സംബന്ധിച്ച് വളരെ നിർണായകമാണ്. സംസ്ഥാന നേതൃത്വത്തിന്റെ ഭാവിക്കടക്കം വളരെ നിർണായകമാണ് തിങ്കളാഴ്ച്ച് പുറത്തുവരാനിരിക്കുന്ന തെരഞ്ഞെടുപ്പ് ഫലം. എക്സിറ്റ് പോൾ പ്രവചനം പോലെ തന്നെ ബിജെപിയും നാല് സീറ്റുകൾ തന്നെയാണ് സംസ്ഥാനത്ത് പ്രതീക്ഷിക്കുന്നത്. നാല് സീറ്റെന്ന് പാർട്ടി പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ഒരു സീറ്റെങ്കിലും നേടുക എന്നത് വലിയ വെല്ലുവിളിയാണ്. നേതൃമാറ്റമെന്ന ആവശ്യം പോലും ഫല പ്രഖ്യാപനത്തിന് ശേഷം ശക്തമായേക്കാം.

2021 നിയമസഭാ തെരഞ്ഞെടുപ്പിൽ 74.06 ശതമാനം പോളിംങാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. എന്നാൽ ഇത്തവണ 2026-ൽ ഏകദേശ കണക്കുകൾ പ്രകാരം അത് 79.63 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. ഇത്തവണ കന്നിവോട്ടർമാരും യുവ വോട്ടർമ്മാരും അടക്കം കൂടുതൽ വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിച്ചതിൻ്റെ സൂചനയാണിത്. ഉയർന്ന പോളിംഗ് ശതമാനം ആരെ സഹായിക്കും എന്നറിയാൻ ഇനിയും നാല് ദിവസം കൂടി കാത്തിരിക്കാം.

English Summary:

The 2026 Kerala Assembly Election Exit Polls have been released today, April 29. Most exit poll results are predicted a potential power shift in the state and indicate that the UDF is set to make a comeback in ruling after 10 years.

Exit Poll Result 2026: ബംഗാളില്‍ ബിജെപിക്ക് അട്ടിമറി വിജയം; ടിവികെ വാഴില്ല, തമിഴ്‌നാട് സ്റ്റാലിനൊപ്പം
ന്യൂഡല്‍ഹി: എന്‍ഡിഎയ്ക്ക് അതിഗംഭീരമായ വിജയം പ്രവചിച്ച് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. പശ്ചിമ ബംഗാള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ബിജെപിക്ക് മുന്‍തൂക്കം ഉണ്ടെന്നാണ് എക്‌സിറ്റ് പോള്‍ സര്‍വ്വേ ഫലസൂചനകള്‍. മമത ബാനര്‍ജിയില്‍ നിന്ന് ബിജെപിയിലേക്ക് പശ്ചിമ ബംഗാള്‍ എത്തിയേക്കും. തൃണമൂല്‍ കോണ്‍ഗ്രസുമായി ഇഞ്ചോടിഞ്ച് പോരാട്ടമാണ് ബംഗാളില്‍ ബിജെപി.

പശ്ചിമ ബംഗാളില്‍ ബിജെപി?

ബംഗാളില്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിനെ താഴെയിറക്കി ബിജെപി അധികാരത്തിലെത്തുകയാണെങ്കില്‍ അത് വലിയ രീതിയിലുള്ള കോളിളക്കങ്ങള്‍ ദേശീയ രാഷ്ട്രീയത്തില്‍ ഉണ്ടാക്കിയേക്കും. തെരഞ്ഞെടുപ്പിനിടെ പശ്ചിമ ബംഗാളില്‍ ഒട്ടേറെ സംഭവവികാസങ്ങള്‍ പൊട്ടിപ്പുറപ്പെട്ടിരുന്നു. മമത മാത്രമേ തെരഞ്ഞെടുപ്പില്‍ ഉള്ളൂവെന്ന തരത്തിലുള്ള പ്രചാരണവും വലിയ തോതില്‍ ശ്രദ്ധിക്കപ്പെട്ടു. എന്നാല്‍ മമത ബാനര്‍ജി താഴെയിറങ്ങണമെന്ന് ജനങ്ങള്‍ തീരുമാനിച്ചുവെന്ന് വിലയിരുത്താം.

ചാണക്യ സ്ട്രാറ്റജീസ് നടത്തിയ എക്‌സിറ്റ് പോള്‍ സര്‍വ്വേയില്‍ ബിജെപിക്ക് 150 മുതല്‍ 160 വരെ സീറ്റുകളാണ് പ്രവചിക്കുന്നത്. മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസിന് 294ല്‍ ആകെ 130 മുതല്‍ 140 വരെ സീറ്റുകള്‍ മാത്രമേ സര്‍വ്വേ നല്‍കുന്നുള്ളൂ.

മാട്രിസ് നടത്തിയ എക്‌സിറ്റ് പോള്‍ അനുസരിച്ച് പശ്ചിമ ബംഗാളില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ 146 മുതല്‍ 161 സീറ്റുകള്‍ ബിജെപി നേടും. തൃണമൂല്‍ കോണ്‍ഗ്രസിന് 125 മുതല്‍ 140 സീറ്റുകള്‍ വരെയാണ് പ്രവചിക്കുന്നത്.

പി മാര്‍ക്ക് നടത്തിയ എക്‌സിറ്റ് പോള്‍ സര്‍വ്വേയില്‍ 294 സീറ്റുകളില്‍ ബിജെപിക്ക് 150 മുതല്‍ 175 സീറ്റുകള്‍ നേടാന്‍ സാധ്യതയുണ്ട്. വെറും 148 സീറ്റുകളാണ് ഭൂരിപക്ഷം നേടാന്‍ ആവശ്യമായുള്ളത്. തൃണമൂല്‍ കോണ്‍ഗ്രസിന് 118 മുതല്‍ 138 സീറ്റുകള്‍ വരെയേ നേടാന്‍ സാധിക്കുകയുള്ളൂവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

അസമിലും ബിജെപിക്ക് സാധ്യത

രണ്ട് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രകാരം അസമില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ അധികാരം നിലനിര്‍ത്തും. ബിജെപിക്ക് 88 മുതല്‍ 100 സീറ്റുകള്‍ വരെ നേടാനാകുമെന്നാണ് ആക്‌സിസ് മൈ ഇന്ത്യയുടെ പ്രവചനം. തൃണമൂല്‍ കോണ്‍ഗ്രസിന് 24 മുതല്‍ 36 വരെ സീറ്റുകള്‍ മാത്രമേ നേടാനാകൂ.

തമിഴ്‌നാട്ടില്‍ സ്റ്റാലിനോ? വിജയ്‌യോ?

തമിഴ്‌നാട്ടില്‍ എംകെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള സഖ്യം വീണ്ടും അധികാരത്തിലെത്തുമെന്നാണ് ഭൂരിഭാഗം എക്‌സിറ്റ് പോള്‍ ഫലങ്ങളും ചൂണ്ടിക്കാട്ടുന്നത്. പീപ്പിള്‍സ് പള്‍സ് നടത്തിയ എക്‌സിറ്റ് പോള്‍ സര്‍വ്വേ പ്രകാരം ഡിഎംകെ 125 മുതല്‍ 145 വരെ സീറ്റുകള്‍ നേടി അധികാരമുറപ്പിക്കും. എന്‍ഡിഎ പിന്തുണയുള്ള എഐഎഡിഎംകെ 234ല്‍ 65 മുതല്‍ 80 വരെ സീറ്റുകള്‍ നേടാനാണ് സാധ്യത.

അതേസമയം, നടന്‍ വിജയ് രൂപീകരിച്ച തമിഴക വെട്രി കഴകം (ടിവികെ) പാര്‍ട്ടി തമിഴ്‌നാട്ടില്‍ രണ്ട് മുതല്‍ ആര് വരെ സീറ്റുകള്‍ മാത്രമേ നേടൂവെന്നും പീപ്പിള്‍ പള്‍സ് പറയുന്നു.

മാട്രിസിന്റെ സര്‍വ്വേയില്‍ ഡിഎംകെയും സഖ്യകക്ഷികളും 122 മുതല്‍ 132 വരെ സീറ്റുകള്‍ നേടുമെന്ന് പറയുന്നു. എഐഎഡിഎംകെയും സഖ്യകക്ഷികളും 80 മുതല്‍ 100 വരെ സീറ്റുകള്‍ നേടിയേക്കാം. എന്നാല്‍ ടിവികെയ്ക്ക് മാട്രിസ് ആറ് വരെ സീറ്റുകള്‍ മാത്രമേ നല്‍കുന്നുള്ളൂ.

പി മാര്‍ക്കിന്റെ സര്‍വ്വേയിലും സ്ഥിതി സമാനമാണ്. ഡിഎംകെയ്ക്ക് 125 മുതല്‍ 145 വരെ സീറ്റുകളും എഐഡിഎംകെയ്ക്ക് 60 മുതല്‍ 70 വരെ സീറ്റുകളും പ്രവചിക്കുന്നു. ടിവികെ ആറ് വരെ സീറ്റുകളും നേടും.

ആക്‌സിസ് മൈ ഇന്ത്യ മാത്രമാണ് ടിവികെയ്ക്ക് അനുകൂലമായ സര്‍വ്വേ ഫലം പുറത്തുവിടുന്നത്. 98 മുതല്‍ 120 വരെ സീറ്റുകളാണ് ആക്‌സിസ് മൈ ഇന്ത്യ പ്രവചിക്കുന്നത്. ഡിഎംകെയ്ക്ക് 92 മുതല്‍ 110 വരെ സീറ്റുകള്‍ ലഭിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു. എഐഎഡിഎംകെയ്ക്ക് 22 മുതല്‍ 32 വരെ സീറ്റുകളാണ് പ്രവചിക്കുന്നത്.

കേരളം യുഡിഎഫിനൊപ്പം

കേരളം ഇത്തവണ യുഡിഎഫിനൊപ്പമായിരിക്കും എന്നാണ് എല്ലാ എക്‌സിറ്റ് പോള്‍ സര്‍വ്വേ ഫലങ്ങളും പറയുന്നത്. എല്‍ഡിഎഫ് 52-61 സീറ്റുകള്‍, യുഡിഎഫ് 72-84 സീറ്റുകള്‍, എന്‍ഡിഎ 3-4 സീറ്റുകള്‍ എന്നിങ്ങനെ നേടുമെന്ന് ടൈംസ് നൗ ജെവിസി പുറത്തുവിട്ട സര്‍വേ ഫലത്തില്‍ പറയുന്നു.

Also Read: Kerala Election 2026 Exit Poll Result Live: ഒടുവിൽ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത്, ആകാംക്ഷ തെറ്റിയില്ല

ആക്‌സിസ് മൈ ഇന്ത്യയുടെ സര്‍വേ ഫലങ്ങളില്‍ എല്‍ഡിഎഫ് 49-62 സീറ്റുകള്‍, യുഡിഎഫ് 72-80 സീറ്റുകള്‍, എന്‍ഡിഎ 3 സീറ്റുകളും നേടിയേക്കാനാണ് സാധ്യത. എല്‍ഡിഎഫ് 60-65 സീറ്റുകള്‍, യുഡിഎഫ് 70-75 സീറ്റുകള്‍, എന്‍ഡിഎ 3-05 സീറ്റുകള്‍ നേടുമെന്നാണ് മാട്രിസ് പറയുന്നത്.

എല്‍ഡിഎഫ് 58-68 സീറ്റുകള്‍, യുഡിഎഫ് 70-80 സീറ്റുകള്‍, എന്‍ഡിഎ 04 സീറ്റുകള്‍ നേടുമെന്ന് വോട്ട് വൈബിന്റെ സര്‍വേയിലുണ്ട്. എല്‍ഡിഎഫ് 55-65 സീറ്റുകള്‍, യുഡിഎഫ് 75-85 സീറ്റുകള്‍, എന്‍ഡിഎ 03 സീറ്റുകള്‍ നേടുമെന്നാണ് പീപ്പിള്‍സ് പള്‍സിന്റെ പ്രവചനം. എല്‍ഡിഎഫ് 62-69 സീറ്റുകള്‍, യുഡിഎഫ് 71-79 സീറ്റുകള്‍, എന്‍ഡിഎ 1-4 സീറ്റുകള്‍ നേടുമെന്ന് പി മാര്‍ക്കും വ്യക്തമാക്കുന്നു.

പുതുച്ചേരിയില്‍ എന്‍ഡിഎ

പുതുച്ചേരിയില്‍ എന്‍ഡിഎ അധികാരമുറപ്പിക്കുമെന്നാണ് എല്ലാ സര്‍വ്വേ ഫലങ്ങളും വ്യക്തമാക്കുന്നത്. ആക്‌സിസ് മൈ ഇന്ത്യ പറയുന്നത് അനുസരിച്ച് എന്‍ഡിഎയ്ക്ക് 16 മുതല്‍ 20 സീറ്റുകള്‍ വരെ ലഭിക്കും. ഡിഎംകെ-കോണ്‍ഗ്രസ് സഖ്യത്തിന് 6 മുതല്‍ 8 സീറ്റുകള്‍ വരെയും പ്രവചിക്കുന്നു.

English Summary

Exit polls for the 2026 Assembly elections across West Bengal, Tamil Nadu, Assam and Puducherry indicate varied outcomes, with DMK likely leading in Tamil Nadu and BJP-led NDA ahead in Assam, while West Bengal and Puducherry show tighter contests. Final results will be confirmed on counting day.