AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Election 2026 Exit Poll Result Live: ഒടുവിൽ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത്, ആകാംക്ഷ തെറ്റിയില്ല

Kerala Assembly Election Exit Poll Results 2026 Live updates in Malayalam : കേരളത്തിലെ നിയമസഭ തിരഞ്ഞെടുപ്പിലെ എക്‌സിറ്റ് പോള്‍ ഫലങ്ങൾ പുറത്തു വിട്ടു. തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളിലെയും, കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിലെയും എക്‌സിറ്റ് പോളും ഇന്ന് പുറത്തുവരും.

Arun Nair
Arun Nair | Edited By: Jayadevan AM | Updated On: 30 Apr 2026 | 12:39 PM
Kerala Election 2026 Exit Poll Result Live: ഒടുവിൽ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത്, ആകാംക്ഷ തെറ്റിയില്ല
Kerala Exit Poll 2026 Live

Kerala Exit Poll 2026 Live: സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ഫലങ്ങൾക്ക് മുന്നോടിയായുള്ള വിവിധ ഏജൻസികളുടെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തു വിട്ടു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളുടെ നിയമസഭാ തിരഞ്ഞെടുപ്പ് പൂർത്തായകാനുണ്ടായിരുന്നതിനാലാണ് എക്സിറ്റ്പോൾ ഫലങ്ങൾ പുറത്തു വിടാൻ വൈകിയത്. ഇത് തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശന നിർദ്ദേശം മൂലമായിരുന്നു. മുന്നണികളെല്ലാം തങ്ങളുടെ സീറ്റുകൾ സംബന്ധിച്ചുള്ള പ്രവചനങ്ങൾക്കായി കാത്തിരിക്കുകയാണ്. 2021-ലെ തിരഞ്ഞെടുപ്പിൽ ഇടതു പക്ഷം ( എൽഡിഎഫ്) 104-നും 120-നും ഇടയിൽ സീറ്റ് നേടി തുടർഭരണം മേടുമെന്നായിരുന്നു ആക്സിസ് മൈ ഇന്ത്യയുടെ പ്രവചനം. ഏതാണ്ട് 9-ൽ അധികം ഏജൻസികളും ഇടതു പക്ഷത്തിനാണ് തുടർ ഭരണം പ്രവചിച്ചത്.

അതേസമയം യുഡിഎഫ് 20 നും 36 നും ഇടയിൽ സീറ്റുകൾ നേടുമെന്നും എൻഡിഎ 0 മുതൽ 2 സീറ്റുകൾ വരെ മാത്രമേ നേടൂ വിവിധ ഏജൻസികളുടെ പ്രവചനം. അതേസമയം ഇത്തവണത്തെ എക്സിറ്റ് പോൾ ഫലങ്ങളിൽ മാറ്റങ്ങൾ ഉണ്ടാവുമെന്നാണ് കരുതുന്നത്. കുറഞ്ഞത് അഞ്ചിലധികം ഏജൻസികളുടെ ഫലങ്ങൾ ഇന്ന് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എൽഡിഎഫിൻ്റെ തുടർഭരണം, യുഡിഎഫിൻ്റെ അധികാരനേട്ടം, ബിജെപിയുടെ ശക്തി തെളിയിക്കൽ തുടങ്ങി കേരള ചരിത്രത്തിൽ തന്നെ സമീപകാലങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായുള്ള തിരഞ്ഞെടുപ്പായിരിക്കും ഇതെന്നാണ് സൂചന. അതുകൊണ്ട് തന്നെ രാഷ്ട്രീയ വിദഗ്ധരും തിരഞ്ഞെടുപ്പ് ഫലങ്ങളെയും, എക്സിറ്റ് പോളുകളെയും പോലും വളരെ ശ്രദ്ധയോടെയാണ് നോക്കി കാണുന്നത്. എക്സിറ്റ്പോൾ ഫലങ്ങൾക്ക് ആയുസ് അന്തിമഫലം വരുന്നത് വരെ മാത്രമായിരിക്കും. വൈകുന്നേരം ആറരക്ക് ശേഷമാണ് എക്സിറ്റ് പോളുകൾ പുറത്തു വരുന്നത്. അതേസമയം മെയ്-4-നാണ് സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ഫലങ്ങൾ വരുന്നത്.

English Summary

Kerala’s Election Exit Poll Results Will Release on Today. Party’s are Under Big Expectations. in 2021 Exit Polls of Kerala were Predicts Comeback of LDF. That was True. Here  You can Read all the Latest Updates from this Live Blog Including Party wise Seats. Alliance Vote Share and the Trends all over Kerala.

LIVE NEWS & UPDATES

The liveblog has ended.
  • 29 Apr 2026 09:05 PM (IST)

    യുഡിഎഫ് ക്യാമ്പ് ആവേശത്തില്‍

    എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ യുഡിഎഫ് പ്രവര്‍ത്തകരും നേതാക്കളും ആത്മവിശ്വാസത്തിലാണ്‌ Read More

  • 29 Apr 2026 07:28 PM (IST)

    ജെവിസി എക്സിറ്റ് പോൾ ഫലങ്ങൾ കേരള

  • 29 Apr 2026 07:27 PM (IST)

    വോട്ട് വൈബിൻ്റെ ഫലങ്ങൾ ഇതാ

  • 29 Apr 2026 07:24 PM (IST)

    ദേശിയ മാധ്യമങ്ങളിലൊന്ന് പറഞ്ഞത്

  • 29 Apr 2026 07:16 PM (IST)

    ആക്സിസ് മൈ ഇന്ത്യ ഫലങ്ങൾ ഇങ്ങനെ

  • 29 Apr 2026 07:12 PM (IST)

    യുഡിഎഫിൻ്റെ വിജയത്തിനെ നിർണയിക്കുന്നത്

    തിരഞ്ഞെടുപ്പിൽ യുഡിഎഫിൻ്റെ വിജയത്തെ നിർണ്ണയിക്കുന്നത് ബിജെപി നേടുന്ന 15 ശതമാനം വോട്ട് വിഹിതമാണെന്ന് ആക്സിസ് മൈ ഇന്ത്യ സർവ്വേ.

  • 29 Apr 2026 07:08 PM (IST)

    Kerala Exit Polls CM Prediction: ആര് മുഖ്യമന്ത്രിയാകും?

    സംസ്ഥാനത്തെ ജനപ്രിയ മുഖ്യമന്ത്രി പിണറായി വിജയനാണെങ്കിലും യുഡിഎഫിൽ നിന്നും വിഡി സതീശനാണ് യുഡിഎഫ് മുഖ്യമന്ത്രിയായി ഏജൻസികൾ പ്രവചിക്കുന്നത്.

  • 29 Apr 2026 07:03 PM (IST)

    Kerala Exit Polls Malayalam: എൽഡിഎഫിന് ലഭിക്കുന്ന സീറ്റുകൾ

    കണക്കുകൾ പ്രകാരം എൽഡിഎഫിന് ലഭിക്കുന്നത് 55–65 സീറ്റുകളെന്ന് പീപ്പിൾസ് പൾസ്. യുഡിഎഫ് 75–85 സീറ്റുകൾ നേടുമെന്നും എൽഡിഎഫ് 55–65 സീറ്റുകൾ നേടുമെന്നും ബിജെപി സഖ്യം 0–3 ആകുമെന്നും. പീപ്പിൾ പൾസിൻ്റെ സർവ്വേകളിൽ ചൂണ്ടിക്കാട്ടുന്നു.

  • 29 Apr 2026 07:00 PM (IST)

    UDF Winning Seats in Exit Polls: യുഡിഎഫിന് അധികാരം ലഭിക്കുമെന്ന് പറഞ്ഞ ഏജൻസികൾ

    ആക്സിസ് മൈ ഇന്ത്യയുടെ പ്രവചനം പ്രകാരം യുഡിഎഫിന് ഇതുവരെ പ്രവചിച്ചതിൽ വച്ച് ഏറ്റവും വലിയ ഭൂരിപക്ഷം ഉണ്ടാവുമെന്ന് ചൂണ്ടിക്കാണിക്കുന്നു. 78–90 സീറ്റുകളാണ് പ്രതീക്ഷിക്കുന്നത്. എൽഡിഎഫ് 49–62 സീറ്റുകളും, ബിജെപി+ 0–3 എന്ന നിലയിൽ തുടരുമെന്നും പ്രവചനത്തിൽ പറയുന്നു. പീപ്പിൾസ് പൾസ്, മാട്രിസ്, ആക്‌സിസ് മൈ ഇന്ത്യ എന്നീ മൂന്ന് ഏജൻസികളും കേരളത്തിൽ യുഡിഎഫ് അടുത്ത സർക്കാർ രൂപീകരിക്കുമെന്നാണ് പ്രവചിക്കുന്നത്.

  • 29 Apr 2026 06:48 PM (IST)

    Kerala Exit Poll Prediction 2026: മുൻതൂക്കം ആർക്ക്?

    യുഡിഎഫിന് അനുകൂലമായി സംസ്ഥാനത്തെ എക്സിറ്റ് പോൾ ഫലങ്ങൾ. 84 സീറ്റ് വരെയെന്ന് പ്രവചനം.

  • 29 Apr 2026 06:47 PM (IST)

    Kerala Exit Polls: ഫലങ്ങൾ എത്തി തുടങ്ങി

    സംസ്ഥാനത്തെ എക്സിറ്റ് പോൾ ഫലങ്ങൾ പ്രസിദ്ധീകരിച്ചു

  • 29 Apr 2026 06:26 PM (IST)

    Kerala Exit Poll Results Soon: എക്സിറ്റ് പോൾ ഫലങ്ങൾ ഉടൻ

    ബെംഗാൾ നിയമസഭ തിരഞ്ഞെടുപ്പിനുള്ള വോട്ടിങ് സമയം അവസാനിച്ചു. വോട്ടിങ് നടപടികൾ 6.30ന് അവസാനിച്ചതിന് ശേഷം മാത്രമെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത് വിടൂ.

  • 29 Apr 2026 06:11 PM (IST)

    എക്‌സിറ്റ് പോള്‍ തയ്യാറാക്കുന്നത് എങ്ങനെ?

    വോട്ടര്‍മാരുടെ അഭിപ്രായം ശേഖരിച്ച ശേഷമാണ് ഏജന്‍സികള്‍ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തയ്യാറാക്കുന്നത്. ഏപ്രില്‍ ഒമ്പതിനായിരുന്നു കേരളത്തിലെ വോട്ടെടുപ്പ്.

  • 29 Apr 2026 06:02 PM (IST)

    മുൻകാല എക്സിറ്റ് പോൾ

    കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതും ഇതേ ദിവസം തന്നെയായിരുന്നു (ഏപ്രിൽ 29ന്). ദേശീയ ചാനലുകളുടെയും ഏജൻസികളുടെയും എക്സിറ്റ് പോളുകളിൽ ഏറിയ പങ്കും പ്രവചിച്ചത് എൽഡിഎഫ് തുടർഭരണമാണ്.

  • 29 Apr 2026 05:20 PM (IST)

    പോര് വിട്ടൊഴിയാതെ കോണ്‍ഗ്രസ്

    കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ മുഖ്യമന്ത്രി പോര് മുറുകുകയാണ്. കെപിസി ഡിജിറ്റല്‍ മീഡിയ കോര്‍ഡിനേറ്ററെ പുറത്താക്കണമെന്ന് കെപിസിസി പ്രസിഡന്റിനോട് ആവശ്യപ്പെട്ട് കത്തെത്തി. യൂത്ത് കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ ചെയര്‍മാന്‍ രജിത്ത് രവീന്ദ്രനാണ് കത്ത് നല്‍കിയത്. വിഡി സതീശന്റെ പേര് കെ സുധാകരന്‍, രമേശ് ചെന്നിത്തല എന്നിവരെ അവഹേളിക്കാന്‍ ഉപയോഗിച്ചുവെന്നാണ് പരാതി.

  • 29 Apr 2026 05:00 PM (IST)

    Kerala Exit Poll Result: ഭൂരിപക്ഷത്തിന് 71 സീറ്റുകൾ

    140 അംഗ കേരള നിയമസഭയിൽ ഭൂരിപക്ഷത്തിന് 71 സീറ്റുകളാണ് വേണ്ടത്. പ്രീ പോൾ സർവേകളേക്കാൾ എന്നും ഫലത്തോട് സാമ്യമുള്ളത് എക്സിറ്റ് പോൾ ഫലങ്ങളാണ്. അതുകൊണ്ട് തന്നെ മുന്നണികൾ പ്രതീക്ഷയോടെയാണ് ഇന്നത്തെ എക്സിറ്റ് പോൾ ഫലത്തെ ഉറ്റുനോക്കുന്നത്.

  • 29 Apr 2026 04:30 PM (IST)

    എക്‌സിറ്റ് പോള്‍ കൃത്യമാകുമോ?

    എക്‌സിറ്റ് പോള്‍ പിഴയ്ക്കുന്നത് അപൂര്‍വമാണ്. എന്നാല്‍ തെറ്റിച ചരിത്രവുമുണ്ട്. 2024-ല്‍ ഹരിയാനയില്‍ എക്‌സിറ്റ് പോള്‍ തെറ്റിയതാണ് ഏറ്റവും ഒടുവിലത്തെ ഉദാഹരണം.

  • 29 Apr 2026 04:00 PM (IST)

    എക്സിറ്റ് പോൾ പ്രവചനം എങ്ങനെ?

    സംസ്ഥാനത്തെ പൊതുചിത്രത്തോടൊപ്പം 14 ജില്ലകളിലെയും ചിത്രം വ്യക്തമാക്കും. കനത്ത പോരാട്ടം നടന്ന സീറ്റുകളിലെ ഫലസൂചനയും എക്സിറ്റ് പോള്‍ പങ്കുവയ്ക്കും. ഏപ്രില്‍ 9 മുതല്‍ ഏപ്രില്‍ 24 വരെ ശേഖരിച്ച സാംപിളുകളില്‍ നിന്നാണ് ഏജൻസികൾ ഫലം പുറത്തുവിടുന്നത്.

  • 29 Apr 2026 03:40 PM (IST)

    2021-ലെ എക്‌സിറ്റ് പോള്‍ കൃത്യമായിരുന്നോ?

    2021-ലെ ഭൂരിപക്ഷം എക്‌സിറ്റ് പോളുകളും ഇടതുമുന്നണിക്ക് തുടര്‍ഭരണം പ്രവചിച്ചിരുന്നു. അതുപോലെ സംഭവിക്കുകയും ചെയ്തു. എന്നാല്‍ ചില എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചതിനെക്കാളും സീറ്റുകള്‍ എല്‍ഡിഎഫിന് ലഭിക്കുകയും ചെയ്തു.

  • 29 Apr 2026 03:20 PM (IST)

    പശ്ചിമ ബം​ഗാൾ എക്സിറ്റ് ഫലം എപ്പോൾ?

    ഇന്ന് നടക്കുന്ന പശ്ചിമ ബംഗാളിലെ രണ്ടാം ഘട്ടം തെരഞ്ഞെടുപ്പോടെ എക്സിറ്റ് പോളുകൾ പ്രസിദ്ധീകരിക്കാനുള്ള വിലക്ക് അവസാനിക്കും. ഇന്ന് വൈകിട്ട് ആറരയ്ക്ക് വിവിധ ഏജൻസികളുടെ ഫലങ്ങൾ വന്നു തുടങ്ങുന്നതാണ്.

  • 29 Apr 2026 03:00 PM (IST)

    എക്‌സിറ്റ് പോള്‍ പുറത്തുവിടുന്നത് ഏതൊക്കെ ഏജന്‍സികള്‍?

    സി വോട്ടര്‍, പോള്‍സ്ട്രാറ്റ്, മാട്രിസ് തുടങ്ങിയ ഏജന്‍സികള്‍ ഇന്ന് എക്‌സിറ്റ് പോള്‍ പുറത്തുവിടും. വിവിധ ദേശീയ മാധ്യമങ്ങളും ഇന്ന് എക്‌സിറ്റ് പോള്‍ പുറത്തുവിടും. ടുഡെയ്‌സ് ചാണക്യ നാളെയാണ് എക്‌സിറ്റ് പോള്‍ പുറത്തുവിടുന്നത്.

  • 29 Apr 2026 02:40 PM (IST)

    Kerala Election Result 2026: ഫലം വരാൻ ദിവസങ്ങൾ മാത്രം

    കേരളത്തിലെയും മറ്റു മൂന്ന് സംസ്ഥാനങ്ങളിലെയും പുതുച്ചേരിയിലെയും ജനവിധി അറിയാൻ ഇനി നാല് നാൾ മാത്രമാണ് ബാക്കിയുള്ളത്. തിങ്കളാഴ്ച വോട്ടെണ്ണാനിരിക്കെ കേരളത്തിലേത് അടക്കമുള്ള എക്സിറ്റ് പോൾ ഫലങ്ങളാണ് വിവിധ ഏജൻസികൾ ഇന്ന് പുറത്തുവിടാൻ ഒരുങ്ങുന്നത്.

  • 29 Apr 2026 02:20 PM (IST)

    Kerala Exit Poll Time: എപ്പോൾ അറിയാം എക്സിറ്റ് പോൾ ഫലങ്ങൾ

    സംസ്ഥാനത്തെ എക്സിറ്റ് പോൾ ഫലങ്ങൾ എപ്പോൾ പുറത്തു വിടുമെന്ന് അറിയാമോ? എവിടെയൊക്കെ എക്സിറ്റ് പോളുകൾ കാണാൻ സാധിക്കും..ALSO READ

  • 29 Apr 2026 02:00 PM (IST)

    Kerala Exit Poll 2026: സംസ്ഥാനത്തെ എക്സിറ്റ് പോളുകൾ എപ്പോൾ?

    കേരളത്തിൽ എക്സിറ്റ് പോളുകൾ എപ്പോൾ അറിയാൻ സാധിക്കുമെന്ന് നോക്കാം. ALSO READ

Published On - Apr 29,2026 1:58 PM

Follow Us