Kerala Exit Poll Results 2026: 10 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം? യുഡിഎഫിന് മുന്‍തൂക്കം പ്രവചിച്ച് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍
Kerala Assembly Election 2026 Exit Poll: കേരളത്തില്‍ യുഡിഎഫ് അധികാരത്തിലെത്തുമെന്ന് എക്‌സിറ്റ് പോള്‍ പ്രവചനം. പുറത്തുവന്ന എല്ലാ ഫലങ്ങളും യുഡിഎഫിന് മുന്‍തൂക്കം പ്രവചിക്കുന്നു. എന്നാല്‍ യുഡിഎഫ് പ്രതീക്ഷിക്കുന്നതുപോലെ 100 സീറ്റുകള്‍ ലഭിക്കാന്‍ സാധ്യതയില്ല. ഓരോ ഏജന്‍സികളും ഓരോ മുന്നണികള്‍ക്കും പ്രവചിക്കുന്ന സീറ്റുകള്‍ എത്രയെന്ന് നോക്കാം.
തിരുവനന്തപുരം, 29-04-2026: സംസ്ഥാനത്ത് യുഡിഎഫിന് മുന്‍തൂക്കം പ്രവചിച്ച് വിവിധ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. കേരളം യുഡിഎഫിനാണെന്നാണ് ടൈംസ് നൗവിന്റെ പ്രവചനം. ആക്‌സിസ് മൈ ഇന്ത്യയും യുഡിഎഫിന് മുന്‍തൂക്കം പ്രവചിക്കുന്നു. അഞ്ച് ശതമാനം മുന്‍തൂക്കമാണ് ആക്‌സിസ് മൈ ഇന്ത്യ പ്രവചിക്കുന്നത്. പീപ്പിള്‍ പള്‍സും യുഡിഎഫ് അധികാരത്തിലെത്തുമെന്ന് പ്രവചിക്കുന്നു.
ആക്‌സിസ് മൈ ഇന്ത്യ
യുഡിഎഫിന് 44 ശതമാനം വോട്ടുകള്‍ ലഭിക്കുമെന്നാണ് ആക്‌സിസ് മൈ ഇന്ത്യയുടെ പ്രവചനം. 39 ശതമാനം വോട്ടുകള്‍ ഇടതുമുന്നണിക്ക് ലഭിക്കും. 14 വോട്ടുകളാണ് എന്‍ഡിഎയുടെ സാധ്യത. 78-90 വരെ സീറ്റുകള്‍ യുഡിഎഫിന് കിട്ടാമെന്നാണ് ആക്‌സിസ് മൈ ഇന്ത്യ പറയുന്നത്. എല്‍ഡിഎഫിന്റ സീറ്റുകള്‍ 49-62 സീറ്റുകളില്‍ ഒതുങ്ങും. 0-3 സീറ്റുകളാകാം എന്‍ഡിഎയ്ക്ക് ലഭിക്കുന്നതെന്നും ആക്‌സിസ് മൈ ഇന്ത്യ. മറ്റ് പല സര്‍വേകളും ഇഞ്ചോടിച്ച് പോരാട്ടം പ്രവചിക്കുമ്പോള്‍, ആക്‌സിസ് മൈ ഇന്ത്യയാണ് യുഡിഎഫിന് ഏറ്റവും കൂടുതല്‍ സീറ്റുകള്‍ പ്രവചിക്കുന്നത്.
ടൈംസ് നൗ ജെവിസി
ടൈംസ് നൗ ജെവിസി എക്‌സിറ്റ് പോളും യുഡിഎഫ് അധികാരത്തിലെത്തുമെന്ന് പ്രവചിക്കുന്നു. 72 മുതല്‍ 84 സീറ്റുകള്‍ വരെ യുഡിഎഫിന് ലഭിക്കാം. 52 മുതല്‍ 61 വരെ സീറ്റുകളിലാണ് ഇടതുമുന്നണിയുടെ സാധ്യത. എന്നാല്‍ എന്‍ഡിഎയ്ക്ക് മൂന്ന് മുതല്‍ ഏഴു സീറ്റുകള്‍ വരെ കിട്ടിയേക്കാമെന്നും ടൈംസ് നൗ ജെവിസി എക്‌സിറ്റ് പോള്‍ ഫലം ചൂണ്ടിക്കാട്ടുന്നു.




മെട്രിക്‌സ്
ഇഞ്ചോടിഞ്ച് പോരാട്ടമാണ് മെട്രിക്‌സ് പ്രവചിക്കുന്നത്. യുഡിഎഫിന് മുന്‍തൂക്കമുണ്ടെങ്കിലും 70-75 സീറ്റുകള്‍ വരെയാണ് മെട്രിക്‌സ് പ്രവചിക്കുന്നത്. 60-65 സീറ്റുകളില്‍ ഇടതുമുന്നണി വിജയിക്കാം. മൂന്ന് മുതല്‍ അഞ്ച് വരെ സീറ്റുകളില്‍ എന്‍ഡിഎയും വിജയിക്കാം.
Also Read: Kerala Election 2026 Exit Poll Result Live: ഒടുവിൽ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത്, ആകാംക്ഷ തെറ്റിയില്ല
വോട്ട് വൈബ്
ഇഞ്ചോടിഞ്ച് പോരാട്ടമാണ് വോട്ട് വൈബും പ്രവചിക്കുന്നത്. യുഡിഎഫ് 70-80 സീറ്റുകളില്‍ ജയിക്കാം. എല്‍ഡിഎഫ് വിജയം 58-68 സീറ്റുകളില്‍ മാത്രമായിരിക്കും. എന്‍ഡിഎ 0-4 സീറ്റുകളില്‍ ജയിക്കാം. തൂക്കുമന്ത്രിസഭയ്ക്ക് വരെ സാധ്യത കല്‍പിക്കുന്നതാണ് വോട്ട് വൈബിന്റെ പ്രവചനം.
പീപ്പിള്‍ പള്‍സ്
യുഡിഎഫിന് വ്യക്തമായ മുന്‍തൂക്കം പീപ്പിള്‍ പള്‍സ് പ്രവചിക്കുന്നു. 75 മുതല്‍ 85 വരെ സീറ്റുകളില്‍ വലതുമുന്നണി ജയിക്കാം. 55-65 സീറ്റുകളിലാണ് ഇടതുമുന്നണിയുടെ വിജയസാധ്യത. എന്‍ഡിഎ മൂന്ന് സീറ്റുകളില്‍ വരെ ജയിക്കാം.
പി മാര്‍ക്ക്
യുഡിഎഫിന് മുന്‍തൂക്കമുണ്ടെങ്കിലും, ഇഞ്ചോടിഞ്ച് പോരാട്ടമാണ് പി മാര്‍ക്ക് പ്രവചിക്കുന്നത്. 71-79 സീറ്റുകളില്‍ യുഡിഎഫ് ജയിക്കും. ഭരണം നഷ്ടപ്പെടുമെങ്കിലും എല്‍ഡിഎഫ് ശക്തമായ പോരാട്ടം നടത്തും. 60-69 സീറ്റുകളില്‍ വരെ ഇടതുമുന്നണിക്ക് വിജയസാധ്യതയുണ്ട്. എന്‍ഡിഎയുടെ സാധ്യത 1-4 സീറ്റുകളില്‍.
ജേര്‍ണോ മിറര്‍
65-80 സീറ്റുകളില്‍ യുഡിഎഫ് വിജയിക്കുമെന്ന് ജേര്‍ണോ മിറര്‍. 55-65 സീറ്റുകളില്‍ ഇടതുമുന്നണി വിജയിക്കാം. 00-05 സീറ്റുകളിലാണ് എന്‍ഡിഎയുടെ വിജയസാധ്യത.
പീപ്പിള്‍ ഇന്‍സൈറ്റ്
പീപ്പിള്‍ ഇന്‍സൈറ്റിന്റെ എക്‌സിറ്റ് പോള്‍ പ്രകാരം യുഡിഎഫ് ജയിക്കുന്നത് 66-76 സീറ്റുകളില്‍. ഇടതുമുന്നണിക്ക് കിട്ടുന്നത് 58-68 സീറ്റുകള്‍. എന്‍ഡിഎയെ സംബന്ധിച്ച് ഞെട്ടിക്കുന്ന പ്രവചനാണ് പീപ്പിള്‍ ഇന്‍സൈറ്റ് നടത്തുന്നത്. 10-14 സീറ്റുകളില്‍ എന്‍ഡിഎ ജയിക്കുമെന്നാണ് പ്രവചനം.
ചാണക്യ സ്ട്രാറ്റജീസ്
72 മുതല്‍ 80 വരെ സീറ്റുകള്‍ നേടി യുഡിഎഫ് അധികാരത്തിലെത്തുമെന്ന് ചാണക്യ സ്ട്രാറ്റജീസ് പ്രവചിക്കുന്നു. 58 മുതല്‍ 64 സീറ്റുകളില്‍ ഇവരെ ഇടതുമുന്നണിക്ക് വിജയസാധ്യതയുണ്ട്. എന്‍ഡിഎയുടെ സാധ്യത 1-3 സീറ്റുകളില്‍ മാത്രം.
English Summary
Most major agencies are predicting a significant advantage for the UDF in the Kerala Assembly Election 2026 exit polls.Although unlikely to come to power, the LDF has put up a strong fight. The NDA is also expected to maintain a crucial presence. But remember that exit poll predictions are not final.