Budh Asta 2026: ജോലിയിൽ സമ്മർദ്ധം കൂടും, ധനനഷ്ടം! ഇടവം ഉൾപ്പടെ രാശികൾ 27 ദിവസം സൂക്ഷിക്കുക
Budh Asta 2026: ജ്ഞാനത്തിന്റെയും അറിവിന്റെയും ദാതാവായാണ് ബുധനെ കണക്കാക്കുന്നത്. അത്തരത്തിൽ മെയ് മാസത്തിൽ ബുധൻ അസ്തമിക്കാൻ ഒരുങ്ങുന്നു. ഇത് ചില രാശിക്കാരെ സംബന്ധിച്ച് ജീവിതത്തിൽ കഷ്ടതകളും ബുദ്ധിമുട്ടുകളും അനുഭവിക്കേണ്ടതായി വന്നേക്കാമെന്നാണ് ജ്യോതിഷത്തിൽ പറയുന്നത്. അതിനാൽ തന്നെ ഈ സമയത്ത് പ്രത്യേകമായി ജാഗ്രത പാലിക്കേണ്ട അഞ്ചു രാശിക്കാരെ കുറിച്ചാണ് ഇവിടെ പറയുന്നത്.......
ഗ്രഹങ്ങളുടെ സംക്രമണത്തിനും നക്ഷത്രം മാറ്റത്തിനുമെല്ലാം ജ്യോതിഷത്തിൽ വലിയ പ്രാധാന്യമുണ്ട്. കാരണം ഇവയെല്ലാം 12 രാശികളുടെയും ജീവിതത്തിൽ ശക്തമായ സ്വാധീനം ചെലുത്തും. ചില ഗ്രഹമാറ്റവും നക്ഷത്രമാറ്റവും എല്ലാം ചില രാശിക്കാരെ സംബന്ധിച്ച് അത്ഭുതകരമായ നേട്ടങ്ങൾക്കും സൗഭാഗ്യങ്ങൾക്കും കാരണമാകുമെങ്കിൽ മറ്റു ചില രാശിക്കാരെ സംബന്ധിച്ച് ഇത് ദോഷഫലങ്ങൾ കൊണ്ടുവരും. അവരുടെ ജീവിതത്തിൽ കുറച്ചു ദിവസങ്ങളിൽ കഷ്ടപ്പാടുകളും ദുരിതങ്ങളും അനുഭവിക്കേണ്ടി വന്നേക്കാം. അത്തരത്തിൽ മെയ് മാസത്തിന്റെ ആരംഭത്തോടെ ബുധൻ അതിന്റെ ഗതി മാറ്റുന്നു.
ജ്ഞാനത്തിന്റെയും അറിവിന്റെയും ദാതാവായാണ് ബുധനെ കണക്കാക്കുന്നത്. അത്തരത്തിൽ ബുധൻ അസ്തമിക്കാൻ ഒരുങ്ങുന്നു. ഇത് ചില രാശിക്കാരെ സംബന്ധിച്ച് ജീവിതത്തിൽ കഷ്ടതകളും ബുദ്ധിമുട്ടുകളും അനുഭവിക്കേണ്ടതായി വന്നേക്കാം. അതിനാൽ തന്നെ ഈ സമയത്ത് പ്രത്യേകമായി ജാഗ്രത പാലിക്കേണ്ട അഞ്ചു രാശിക്കാരെ കുറിച്ചാണ് ഇവിടെ പറയുന്നത്.
ഇടവം
ഇടവം രാശിക്കാർക്ക് ഈ കാലയളവിൽ നിങ്ങളുടെ ചിലവ് വർദ്ധിക്കും. വരുമാനത്തിൽ കുറവ് ഉണ്ടാകും. സാമ്പത്തികമായി കഷ്ടതകൾ അനുഭവിക്കേണ്ടതായി വന്നേക്കാം. ഈ സമയത്ത് പൊതുവിൽ റിസ്ക്കുകൾ എടുക്കുന്നത് കുറയ്ക്കുന്നതാണ് നല്ലത്. ചെറിയ അശ്രദ്ധകൾ പോലും വലിയ പ്രശ്നങ്ങൾ ഉണ്ടാക്കും. അതിനാൽ തന്നെ ശ്രദ്ധാപൂർവ്വം മാത്രം കാര്യങ്ങൾ ചെയ്യുക. ആത്മവിശ്വാസത്തോടെ ശ്രദ്ധിച്ചു കാര്യങ്ങൾ ചെയ്താൽ എല്ലാം അനുകൂലമായി വരും.
ALSO READ:ഗൃഹനാഥന് ദോഷം! ക്ലോക്ക് ഈ ദിശയിൽ വയ്ക്കരുത്
മിഥുനം
ഈ കാലയളവിൽ നിങ്ങൾ ഉദ്ദേശിച്ച പോലെ കാര്യങ്ങൾ സാധിക്കണമെന്നില്ല. ആരോഗ്യത്തിൽ ജാഗ്രത പാലിച്ചിട്ടില്ലെങ്കിൽ വലിയ പ്രശ്നങ്ങൾക്ക് കാരണമായേക്കാം. ജോലിസ്ഥലത്ത് തടസ്സങ്ങൾ നേരിടാം. അമിത ആത്മവിശ്വാസം നിങ്ങളെ കുഴപ്പത്തിൽ ചാടിക്കും. ഈ കാലയളവിൽ തെറ്റായ തീരുമാനങ്ങൾ എടുക്കാതിരിക്കുന്നതാണ് ഉത്തമം. സാമ്പത്തികമായി ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാം. ഇത് നിങ്ങൾക്ക് മൊത്തത്തിൽ മാനസികമായ വിഷമങ്ങൾക്ക് കാരണമാകും.
കന്നി
കന്നി രാശിക്കാർ സംസാരിക്കുമ്പോൾ സൂക്ഷ്മതയോടെ മാത്രം സംസാരിക്കുക. നിങ്ങളുടെ വാക്കുകൾ ഒരു പക്ഷേ ബന്ധങ്ങളിൽ വിള്ളൽ ഉണ്ടാക്കുവാൻ കാരണമാകും. നെഗറ്റീവ് ചിന്തകൾ വരുവാൻ സാധ്യത. അതിനാൽ മനസ്സിന് സന്തോഷം ലഭിക്കുന്ന കാര്യങ്ങൾ മാത്രം ചെയ്യുക.സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോൾ സൂക്ഷിക്കുക. അനാവശ്യമായി പണം ചിലവഴിക്കരുത്. അപ്രതീക്ഷിതമായ ചില പ്രശ്നങ്ങൾ വന്നുചേരാനും സാധ്യത.
വൃശ്ചികം
ജോലിസ്ഥലത്ത് നിങ്ങളുടെ സമ്മർദ്ദം വർദ്ധിച്ചേക്കാം. ഇത് നിങ്ങളെ മാനസികമായി തളർത്താൻ സാധ്യത. മറ്റുള്ളവരോട് സംസാരിക്കുമ്പോൾ ശ്രദ്ധാപൂർവ്വം സംസാരിക്കുക. അല്ലാത്തപക്ഷം കലഹങ്ങൾക്ക് കാരണമായേക്കാം. എന്നിരുന്നാലും ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്താൽ എല്ലാം അനുകൂലമായി വരും. നിങ്ങളെ തളർത്തുന്ന കാര്യങ്ങളിൽ നിന്നും മനുഷ്യരിൽ നിന്നും സന്ദർഭങ്ങളിൽ നിന്നും വിട്ടുനിൽക്കുക. ആരോഗ്യത്തിൽ ജാഗ്രത പാലിക്കുക. മനസ്സാന്നിധ്യം ഉണ്ടെങ്കിൽ എല്ലാ കാര്യങ്ങളും അനുകൂലമായി വരും.
മീനം
ഈ സമയത്ത് കാര്യങ്ങളിൽ നിങ്ങൾക്ക് ഒരു വ്യക്തത ലഭിക്കാത്തതു പോലെ തോന്നും. അമിതമായ ചിന്തകൾ നിങ്ങളെ തളർത്തും. ഒരു പ്രശ്നത്തിനും തിടുക്കത്തിലോ അല്ലെങ്കിൽ വികാരങ്ങളുടെ പുറത്തോ തീരുമാനങ്ങൾ എടുക്കരുത്. ക്ഷമ കാണിക്കേണ്ടത് വളരെ പ്രധാനമാണ്.ആത്മവിശ്വാസത്തോടെ ചിന്തിച്ച് കാര്യങ്ങൾ ചെയ്താൽ എല്ലാം അനുകൂലമായി വരും.
( ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ ജ്യോതിഷപരമായ ഫലങ്ങളുടെ അടിസ്ഥാനത്തിലാണ്. TV9 മലയാളം ഇവ സ്ഥിരീകരിക്കുന്നില്ല)
ENGLISH
Mercury is about to set. This may cause some zodiac signs may have to face miseries and difficulties in Their life. here are giving the five zodiac signs including taurus, scorpio who should be especially careful during this time. detailed astrological prediction about budh asta.