Kerala Weather Forecast: കേരളത്തിൽ മഴക്കാലം തുടങ്ങിയോ? വരും ദിവസം ചൂട് കൂടുമോ കുറയുമോ; കാലാവസ്ഥ പ്രവചനം
Kerala Weather Forecast For Next Days: അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ അറിയിപ്പ്. മഴ സാധ്യത പ്രവചനം അനുസരിച്ച്, നാളെ കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്ത് പൊള്ളുന്ന വേനൽച്ചൂടിന് അല്പം ആശ്വാസമേകി ഒറ്റപ്പെട്ട മഴ (Kerala Rain Alert). കഴിഞ്ഞ രണ്ട് ദിവസമായി സംസ്ഥാനത്തിൻ്റെ മിക്കയിടങ്ങളിലും ഒറ്റപ്പെട്ട വേനൽമഴ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ അറിയിപ്പ്. എന്നാൽ കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം അനുസരിച്ച്, നാളെ കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം ഇന്ന് എല്ലാ ജില്ലകളിലും ഗ്രീൻ അലർട്ടാണ് പുറപ്പെടുവിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
ALSO READ: കുടയെടുത്തോണേ, വേനൽ മഴ ഉണ്ട്; അലർട്ട് ഈ ജില്ലകളിൽ, ഇന്നത്തെ കാലാവസ്ഥ
അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യത
1. ഇന്ന് (ബുധനാഴ്ച്ച): എല്ലാ ജില്ലകളിലും ഗ്രീൻ അലർട്ട്
2. 30ന് (വ്യാഴം) : കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട്
3. ഒന്നിന് (വെള്ളി) : പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട്
4. രണ്ടിന് (ശനി) : ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ട്
കേരളത്തിൽ മഴക്കാലം തുടങ്ങിയ
ഫെബ്രുവരി മാസം മുതൽ തുടങ്ങിയ വേനൽച്ചൂടിന് ആശ്വാസമായി ഏപ്രിൽ മാസത്തിൻ്റെ അവസാന വാരമാണ് സംസ്ഥാനത്ത് മഴ ലഭിക്കുന്നത്. അതിനിടെ ഒറ്റപ്പെട്ട മഴ ലഭിക്കുന്നുണ്ടെങ്കിലും, ചൂടിന് യാതൊരു ശമനവും ഉണ്ടായിരുന്നില്ല. ഔദ്യോഗിക റിപ്പോർട്ടുകൾ അനുസരിച്ച്, കേരളത്തിൽ ഇത്തവണത്തെ മൺസൂൺ ഇതുവരെ ആരംഭിച്ചിട്ടില്ല. സാധാരണഗതിയിൽ ജൂൺ ഒന്നിനാണ് കാലവർഷം തുടങ്ങാറുള്ളത്. എന്നാൽ ഈ വർഷം അത് നേരത്തെ എത്താനുള്ള സാധ്യത തള്ളികളയാനാകില്ല.
മെയ് അവസാന വാരത്തോടെ സംസ്ഥാനത്ത് കാലവർഷം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നൽ കാലാവസ്ഥ വകുപ്പിൻ്റെ ഔദ്യോഗിക റിപ്പോർട്ടുകൾ ഒന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. വിവിധ കാലാവസ്ഥാ ഏജൻസികളുടെ പ്രവചനം അനുസരിച്ച്, മേയ് 18-നും 25-നും ഇടയിൽ കാലവർഷം ആൻഡമാൻ കടലിൽ എത്തിച്ചേരാനും ഇതിന് ശേഷം കേരള തീരത്തേക്ക് അടുക്കാനും സാധ്യതയുണ്ടെന്നാണ് പ്രവചനം. അതുകൊണ്ട് തന്നെ കാലവർഷം നേരത്തെ എത്തിയേക്കാമെന്നും പ്രവചിക്കുന്നു.
രാജ്യത്ത് ഇത്തവണ തെക്കുപടിഞ്ഞാറൻ കാലവർഷം നേരത്തെയെത്തുമെന്ന് പ്രവചനം. യൂറോപ്യൻ സെന്റർ ഫോർ മീഡിയം-റേഞ്ച് വെതർ ഫോർകാസ്റ്റ്‌സിന്റെ (ECMWF) പുതിയ വിവരം അനുസരിച്ച്, മേയ് അവസാനത്തോടെ തന്നെ ദക്ഷിണേന്ത്യയിൽ മഴയെത്താൻ സാധ്യതയുണ്ട്. ജൂൺ ഒന്ന് വരെയുള്ള കാലയളവിൽ കേരളത്തിലും തമിഴ്നാടിൻ്റെ തെക്കൻ ജില്ലകളിലും സാധാരണയിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് ചില അനൗദ്യോഗിക റിപ്പോർട്ടുകൾ പ്രവചിക്കുന്നത്.
വരും ദിവസങ്ങളിൽ ചൂട് കുറയുമോ?
വരും ദിവസങ്ങളിൽ സംസ്ഥാനത്ത് ചൂട് കുറയുമോ എന്ന കാര്യത്തിൽ ഇതുവരെ സ്ഥിരീകരണം ഒന്നും ഉണ്ടായിട്ടില്ല. ഒറ്റപ്പെട്ട മഴ നിലനിൽക്കുന്നതിനാൽ കഴിഞ്ഞ രണ്ട് ദിവസമായി മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ ചൂടിന് അല്പം ആശ്വാസമുണ്ട്. നിലവിൽ ഉത്തരേന്ത്യയിലും മധ്യ ഇന്ത്യയിലും താപനില 43-44 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നു നിൽക്കുകയാണ്. കേരളത്തിൽ പാലക്കാടാണ് 40 ഡിഗ്രി താപനില റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മറ്റ് ജില്ലകളിലെല്ലാം 35ന് മേലെയാണ് താപനില അനുഭവപ്പെടുന്നത്.
English Summary:
Kerala Feels Slight Rainfall In Several Districts Amid High Heatwave. IMD Issues Yellow Alert From Tommorrow On Kannur, Kasargod Districts. Check The Latest Weather Forecast And 2026 Monsoon Arrival In Kerala. Read Next Five Day Temperature Warning.