LPG Cylinder New Rules: എല്‍പിജി വില മെയ് മുതല്‍ കൂടും? സിലിണ്ടര്‍ ബുക്കിങും ഈസിയല്ല
LPG Update India Gas Cylinder Rules: എല്‍പിജി ഗ്യാസ് സിലിണ്ടര്‍ ബുക്കിങ് നിയമങ്ങളുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം തങ്ങളുടെ നിലപാട് വ്യക്തമാക്കിയതാണ്. വിതരണവും ആവശ്യകതയും നിയന്ത്രിക്കുന്നതിനായി നിരവധി നടപടികള്‍ മന്ത്രാലയം ഇതിനോടകം സ്വീകരിച്ചു. നഗരപ്രദേശങ്ങളില്‍ ബുക്കിങ് ഇടവേള 21 ദിവസത്തില്‍ നിന്ന് 25 ദിവസമായും ഗ്രാമപ്രദേശങ്ങളില്‍ 45 ദിവസമായും ഉയര്‍ത്തി.
എല്‍പിജി സിലിണ്ടറുകളുടെ വിലയിലും ബുക്കിങ് നിയമത്തിലും മെയ് ഒന്ന് മുതല്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചേക്കും. രാജ്യത്തെ ദശലക്ഷക്കണക്കിന് കുടുംബങ്ങളെ ബാധിക്കുന്ന ഒട്ടേറെ മാറ്റങ്ങളാണ് സംഭവിക്കാന്‍ പോകുന്നത്. രാജ്യത്തെ മൂന്ന് പ്രമുഖ എണ്ണ വിപണന കമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളഴിയം എന്നിവ കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്, സബ്‌സിഡി ഗ്യാസ് നിയമവിരുദ്ധമായി വിറ്റൊഴിക്കല്‍ എന്നിവ തടയുന്നതിന്റെ ഭാഗമായാണ് പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ കൊണ്ടുവരുന്നത്.
എല്‍പിജി ബുക്കിങില്‍ മാറ്റം
എല്‍പിജി ഗ്യാസ് സിലിണ്ടര്‍ ബുക്കിങ് നിയമങ്ങളുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം തങ്ങളുടെ നിലപാട് വ്യക്തമാക്കിയതാണ്. വിതരണവും ആവശ്യകതയും നിയന്ത്രിക്കുന്നതിനായി നിരവധി നടപടികള്‍ മന്ത്രാലയം ഇതിനോടകം സ്വീകരിച്ചു. നഗരപ്രദേശങ്ങളില്‍ ബുക്കിങ് ഇടവേള 21 ദിവസത്തില്‍ നിന്ന് 25 ദിവസമായും ഗ്രാമപ്രദേശങ്ങളില്‍ 45 ദിവസമായും ഉയര്‍ത്തി. ഇക്കാലയളവിന് മുമ്പ് നടത്തുന്ന ഏതൊരു ബുക്കിങും യാന്ത്രികമായി തടയാനാണ് തീരുമാനം.
ഒടിപി നല്‍കാതെ സിലിണ്ടര്‍ കിട്ടില്ല
പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം മെയ് ഒന്ന് മുതല്‍ എല്‍പിജി സിലിണ്ടര്‍ ലഭിക്കണമെങ്കില്‍ ഒടിപി നല്‍കേണ്ടതായി വരും. ഡെലിവറി ഓതന്റിക്കേഷന്‍ കോഡ്, നോണ്‍ നെഗോഷ്യബിള്‍ ആയി മാറ്റുകയാണ്. ഫിസിക്കല്‍ ബ്ലൂക്ക് ബുക്ക് അല്ലെങ്കില്‍ രസീത് കാണിച്ച് എല്‍പിജി സിലിണ്ടര്‍ ലഭിക്കുന്ന പരിപാടി നിര്‍ത്തുമെന്ന് സാരം.




റീഫില്‍ ബുക്ക് ചെയ്യുമ്പോള്‍ ഉപഭോക്താവിന്റെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് ഒരു ഒടിപി എത്തും. ഗ്യാസ് സിലിണ്ടര്‍ കരിഞ്ചന്ത വില്‍പന തടയുന്നതിനായാണ് ഡെലിവറി ഓതന്റിക്കേഷന്‍ കോഡ് അടിസ്ഥാനമാക്കി വിതരണം നടക്കുന്നത്. ഇതിനോടകം തന്നെ ഇതേരീതിയിലുള്ള എല്‍പിജി വിതരണം ഏകദേശം 94.5 ശതമാനമായെന്ന് സര്‍ക്കാര്‍ പറയുന്നു.
എല്‍പിജി വിലയിലും മാറ്റം സംഭവിക്കുമോ?
യുഎസ്-ഇറാന്‍-ഇസ്രായേല്‍ എന്നീ രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം അവസാനമില്ലാതെ തുടരുകയാണ്. യുദ്ധം ആരംഭിച്ചതിന് പിന്നാലെ ഇന്ത്യന്‍ എണ്ണക്കമ്പനികള്‍ 14.2 കിലോഗ്രാം ഗാര്‍ഹിക സിലിണ്ടറുകളുടെ എല്‍പിജി സിലിണ്ടര്‍ വില 60 രൂപ വര്‍ധിപ്പിച്ചിരുന്നു. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറുകളുടെ വിലയില്‍ 250 രൂപയോളം വര്‍ധനവും ഉണ്ടായി.
ചുരുങ്ങിയ സമയത്തിനുള്ളില്‍ മൂന്ന് തവണയാണ് എല്‍പിജി സിലിണ്ടര്‍ വിലകളില്‍ മാറ്റം സംഭവിച്ചത്. അതിനാല്‍ തന്നെ മെയ് 1 മുതല്‍ വില ഇനിയും മാറിയേക്കുമെന്നാണ് പ്രതീക്ഷ.
വാണിജ്യ സിലിണ്ടറിന്റെ വിലകള്‍
ഏപ്രില്‍ മാസത്തില്‍ കൊല്‍ക്കത്തയില്‍ 19 കിലോഗ്രാം എല്‍പിജി സിലിണ്ടറുകള്‍ക്ക്218 രൂപ, ചെന്നൈയില്‍ 203 രൂപ, മുംബൈയിലും ഡല്‍ഹിയിലും 196, 195.5 രൂപ എന്നിങ്ങനെ വര്‍ധിച്ചിരുന്നു.
Also Read: 8th Pay Commission: ശമ്പളം കൂടുമെന്നതിൽ സംശയം വേണ്ട, പക്ഷേ എത്ര? ശമ്പള കമ്മീഷന്റെ പ്രവർത്തനം ഇങ്ങനെ
ഇകെവൈസി നിര്‍ബന്ധമാക്കും
പ്രധാനമന്ത്രി ഉജ്ജ്വല യോജനയുടെ ഗുണഭോക്താക്കള്‍ക്ക് ആധാര്‍ അടിസ്ഥാനമാക്കിയുള്ള ബയോമെട്രിക് സ്ഥിരീകരണം സര്‍ക്കാര്‍ നിര്‍ബന്ധമാക്കി. ഇതുവരെ ഇകെവൈസി പൂര്‍ത്തിയാക്കാത്ത എല്‍പിജി ഉപയോക്താക്കള്‍ ഉടന്‍ അത് ചെയ്യണം. നേരത്തെ ചെയ്തവര്‍ ഇനി ചെയ്യേണ്ടതില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു.
എല്‍പിജി വിതരണത്തില്‍ തടസമുണ്ടോ?
നിലവില്‍ രാജ്യത്ത് ഇന്ധന-എല്‍പിജി പ്രതിസന്ധിയില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. പ്രതിദിനം ഏകദേശം 80,000 ടണ്‍ എല്‍പിജി ആവശ്യമാണ്. ആഭ്യന്തര ഉത്പാദനം ഏകദേശം 46,000 ടണ്‍ ആണ്. എന്നാല്‍ അവശ്യമായ അളവില്‍ എല്‍പിജി ലഭ്യത ഉറപ്പാക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. രാജ്യം ഇന്ധന പ്രതിസന്ധിയിലൂടെ കടന്നുപോകില്ലെന്ന ഉറപ്പും സര്‍ക്കാര്‍ നല്‍കുന്നുണ്ട്. നിലവില്‍ രാജ്യത്ത് ആശങ്കകള്‍ക്ക് സാഹചര്യമില്ല, ബുക്ക് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ എല്ലാവര്‍ക്കും എല്‍പിജി വിതരണം ചെയ്യുന്നു.
English Summary
From May 1, new LPG rules will introduce OTP-based delivery for added security along with possible changes in booking gap and cylinder prices. Consumers should stay updated to avoid any issues with booking and delivery.