Vastu Tips: എല്ലാം നടക്കും! വീടിന്റെ ഈ ദിശയിൽ ഇരുന്ന് പ്രാർത്ഥിച്ചാൽ മതി
Vastu Tips for Pray:നമ്മുടെ മനസ്സിൽ അതിയായ ഒരു കാര്യം നിറവേറണമെന്ന് ആഗ്രഹം അതിനനുസരിച്ചുള്ള പ്രാർത്ഥനകളും ഉണ്ടെങ്കിൽ അത് നമ്മുടെ ജീവിതത്തിൽ വന്നുചേരും എന്നാണ് ജ്യോതിഷത്തിൽ പറയുന്നത്. ജ്യോതിഷത്തിലെ ഈ കാര്യം നിറവേറ്റുന്നതിനായി വാസ്തുവിനും ചില ബന്ധങ്ങളുണ്ട്. അതായത് വാസ്തുപ്രകാരം നമ്മൾ ഒരു പ്രത്യേക ദിശയിലിരുന്ന് പ്രാർത്ഥിക്കുന്നത് ജീവിതത്തിലെ ആഗ്രഹങ്ങൾ നിറവേറുന്നതിന് കാരണമാകും. ഈ സ്ഥാനത്തിരുന്ന് പ്രാർത്ഥിക്കുന്നതും.....
ജീവിതത്തിൽ പല ആഗ്രഹങ്ങളും ലക്ഷ്യങ്ങളുമായി മുന്നോട്ടുപോകുന്നവരാണ് പലരും. പല പ്രതിസന്ധികളും ജീവിതത്തിൽ നമ്മെ വന്ന് കീഴടക്കുവാൻ ശ്രമിക്കുമ്പോഴും അവിടെ നിന്നെല്ലാം കുടഞ്ഞ് എഴുന്നേറ്റ് പുതിയ ലക്ഷ്യം നിറവേറ്റണമെന്ന് ആഗ്രഹത്തോടെയാണ് നാം മുന്നോട്ട് പോകുന്നത്. ചുരുക്കത്തിൽ ലക്ഷ്യവും ആഗ്രഹവും ഇല്ലാതെ ജീവിതം എന്നത് വെറും തരിശുഭൂമി പോലെയായിരിക്കും. ഓരോ ദിവസവും ഇന്നെന്തെങ്കിലും പുതുതായി ചെയ്യണം അല്ലെങ്കിൽ ഇന്നത്തെ തന്റെ പ്രവർത്തി നാളേക്കുള്ള വലിയ ആഗ്രഹ സാഫല്യത്തിന് കാരണമാകണം എന്ന ഉറച്ച വിശ്വാസത്തോടെ കഠിനപ്രയത്നം ചെയ്യുന്നവർക്ക് മാത്രമേ ജീവിതത്തിൽ വിജയം ഉണ്ടാവുകയുള്ളൂ.
അതുപോലെ മുതിർന്നവർ പൊതുവിൽ പറയുന്ന ഒരു കാര്യമാണ്. നിങ്ങൾ നിരന്തരം ചിന്തിക്കുന്നത് എന്താണോ അത് നിങ്ങൾക്ക് നേടാൻ സാധിക്കും എന്ന്. പ്രധാനമായും പ്രാർത്ഥന. നമ്മുടെ മനസ്സിൽ അതിയായ ഒരു കാര്യം നിറവേറണമെന്ന് ആഗ്രഹം അതിനനുസരിച്ചുള്ള പ്രാർത്ഥനകളും ഉണ്ടെങ്കിൽ അത് നമ്മുടെ ജീവിതത്തിൽ വന്നുചേരും എന്നാണ് ജ്യോതിഷത്തിൽ പറയുന്നത്. ജ്യോതിഷത്തിലെ ഈ കാര്യം നിറവേറ്റുന്നതിനായി വാസ്തുവിനും ചില ബന്ധങ്ങളുണ്ട്. അതായത് വാസ്തുപ്രകാരം നമ്മൾ ഒരു പ്രത്യേക ദിശയിലിരുന്ന് പ്രാർത്ഥിക്കുന്നത് ജീവിതത്തിലെ ആഗ്രഹങ്ങൾ നിറവേറുന്നതിന് കാരണമാകും. ഈ സ്ഥാനത്തിരുന്ന് പ്രാർത്ഥിക്കുന്നതും അവയെക്കുറിച്ച് ചിന്തിക്കുന്നത് പോലും നമ്മുടെ ജീവിതത്തിലേക്ക് അത് ആഗിരണം ചെയ്യപ്പെടുകയും ജീവിതത്തിലെ നെഗറ്റീവ് എനർജികളെ ഇല്ലാതാക്കി പോസിറ്റീവ് എനർജി കൊണ്ടുവരുമെന്ന് ആണ് വിശ്വാസം.
ALSO READ:ചിങ്ങം, തുലാം തുടങ്ങിയ രാശികളുടെ ജീവിതത്തിൽ അത്ഭുതങ്ങൾ സംഭവിക്കും! 3 ഗ്രഹങ്ങൾ സംക്രമിക്കുന്നു
ആഗ്രഹം സഫലമാക്കുന്ന ആ ദിശ ഏത്?
വാസ്തുപ്രകാരം പടിഞ്ഞാറ്-തെക്കുപടിഞ്ഞാറ്, പടിഞ്ഞാറ്, പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ്, വടക്ക്-പടിഞ്ഞാറ് എന്നീ ദിശക ൾ ഈ ശുഭകരമായ സ്ഥാനത്തെ പ്രതിനിധീകരിക്കുന്നതായി കണക്കാക്കപ്പെടുന്നു. ഇവയിൽ ആദ്യത്തെ രണ്ടു ദിശകളായ പടിഞ്ഞാറ്, തെക്ക് പടിഞ്ഞാറ് എന്നിവ വളരെ പ്രധാനം ഉള്ളതാണ്. ആദ്യത്തെ ദിശ സരസ്വതി ദേവിയെയാണ് പ്രതിനിധീകരിക്കുന്നത്. രണ്ടാമത്തേത് ശനിദേവനെയും ഭഗവാൻ വിഷ്ണുവിനെയും പ്രതിനിധീകരിക്കുന്നു. പ്രപഞ്ച ശക്തിയുമായി നേരിട്ട് ബന്ധം ഉണ്ട് എന്ന വിശ്വാസപ്രകാരം വൃന്ദാവനത്തിലെ മിക്ക ക്ഷേത്രങ്ങളിലും കൃഷ്ണന്റെ വിഗ്രഹം പടിഞ്ഞാറ് ദിശയിലാണ് സ്ഥാപിച്ചിരിക്കുന്നത്. വീട്ടിൽ പടിഞ്ഞാറ് ദിശയിൽ ഒരു പൂജാമുറി ഉണ്ടായിരിക്കുന്നത് വളരെ നല്ലതാണ് എന്നാണ് കണക്കാക്കപ്പെടുന്നത്.
ഈ പൂജാമുറിയിൽ ഇരുന്ന് പ്രാർത്ഥിച്ചാലും വളരെ നല്ല ഫലങ്ങൾ ലഭിക്കും. വിദ്യാർത്ഥികൾ ഈ ദിശയിലിരുന്ന് പഠിക്കുന്നത് അവരുടെ ജീവിത വിജയത്തിനും പരീക്ഷകളിലെ മികച്ച മുന്നേറ്റത്തിനും സഹായകരമാകും എന്നും വിശ്വാസം. ഈ ദിശകളിൽ നിന്ന് പോസിറ്റീവ് ചിന്തിച്ചാൽ പോസിറ്റീവ് ജീവിതത്തിലേക്ക് വരുന്നതുപോലെ തന്നെ നെഗറ്റീവ് കാര്യങ്ങൾ ചിന്തിച്ചാൽ നിങ്ങളുടെ ജീവിതത്തിലേക്കും നെഗറ്റീവായിട്ടുള്ള സംഭവങ്ങൾ നടക്കും എന്നും പറയപ്പെടുന്നു. കൂടാതെ വടക്കു പടിഞ്ഞാറും ദിശയും ശുഭകരമായയാണ് കണക്കാക്കുന്നത്.പടിഞ്ഞാറ്-വടക്കുപടിഞ്ഞാറൻ ദിശ വിഷവിസർജ്ജനത്തിന് നല്ല സ്ഥലമായി കണക്കാക്കപ്പെടുമ്പോൾ, ഈ ദിശയിൽ ഇരുന്ന് നിങ്ങളുടെ വേദനയും ദുഃഖവും കുറച്ചുനേരം പ്രകടിപ്പിക്കുന്നതും നല്ലതായി കണക്കാക്കുന്നു.
ശ്രദ്ധിക്കേണ്ട കാര്യം
ഈ ശുഭകരമായ ദിശകളിൽ ഇരുന്ന് ഒരിക്കലും മോശം കാര്യങ്ങൾ ചിന്തിക്കുകയോ കുടുംബാംഗങ്ങൾക്ക് ദോഷം വരുന്ന കാര്യങ്ങൾ പറയുകയോ ചിന്തിക്കുകയോ ചെയ്യരുത്. ഇത് നിങ്ങളുടെ ജീവിതത്തെ തന്നെ പ്രതികൂലമായി ബാധിക്കും എന്നത് ഓർത്തിരിക്കണം.
(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളുടെയും വാസ്തുശാസ്ത്രത്തിന്റേയും അടിസ്ഥാനത്തിലാണ്. TV9 മലയാളം ഇവ സ്ഥിരീകരിക്കുന്നില്ല.)
ENGLISH SUMMARY
According to Vastu, praying in a particular direction can help fulfill our desires in life. It is believed that praying in this position and even thinking about them can absorb it into our lives, eliminating negative energies in our lives and bringing positive energy.