AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Milma Milk Price Hike : ഇനി പാൽ വാങ്ങാൻ പാടുപെടും; മിൽമ വില വർധിപ്പിക്കുന്നു

Milma Milk Prices Set to Rise: നേരിട്ട് വില കൂട്ടാൻ മിൽമയ്ക്ക് ഹൈക്കോടതി അധികാരം നൽകിയിട്ടുണ്ടെങ്കിലും, സർക്കാരുമായി ആലോചിച്ച് മതി തീരുമാനമെന്ന നിലപാടിലായിരുന്നു മിൽമ ചെയർമാൻ. ആറ് മാസം മുൻപ് തന്നെ വില കൂട്ടാൻ മിൽമ ആലോചിച്ചിരുന്നെങ്കിലും തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകൾ പ്രമാണിച്ച് സർക്കാർ അനുമതി നൽകിയിരുന്നില്ല. കാലിത്തീറ്റയുടെ വില വർധനവും ക്ഷീരകർഷകരുടെ പ്രതിസന്ധിയും പരിഗണിച്ചാണ് ഇപ്പോൾ വില വർധിപ്പിക്കാൻ തീരുമാനമായത്.

Milma Milk Price Hike : ഇനി പാൽ വാങ്ങാൻ പാടുപെടും; മിൽമ വില വർധിപ്പിക്കുന്നു
Milma Price HikeImage Credit source: facebook ( milma )
Aswathy Balachandran
Aswathy Balachandran | Edited By: Jenish Thomas | Updated On: 28 Apr 2026 | 11:25 PM

തിരുവനന്തപുരം: കേരളത്തിൽ പാൽ വില വർധിപ്പിക്കാൻ മിൽമയ്ക്ക് (Milma Milk Price Hike) സർക്കാരിന്റെ അനുമതി. ലിറ്ററിന് നാല് രൂപ മുതൽ ആറ് രൂപ വരെ വർധിപ്പിക്കണമെന്ന മിൽമയുടെ ശുപാർശ പരിഗണിച്ചാണ് സർക്കാർ പച്ചക്കൊടി കാട്ടിയത്. ലിറ്ററിന് നാല് രൂപ വർധിപ്പിക്കാനാണ് നിലവിൽ ധാരണയായിരിക്കുന്നത്. വില വർധനവ് സംബന്ധിച്ച അന്തിമ തീരുമാനം നാളെ (ബുധനാഴ്ച) ചേരുന്ന മിൽമ ബോർഡ് ഓഫ് ഡയറക്ടേഴ്സ് യോഗത്തിൽ കൈക്കൊള്ളും. നാളത്തെ യോഗത്തിൽ തീരുമാനമായാൽ മെയ് 1 മുതൽ പുതിയ വില നിലവിൽ വരും. നിലവിൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ, വില വർധന നടപ്പാക്കുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയും തേടിയിട്ടുണ്ട്.

പശ്ചാത്തലം

നേരിട്ട് വില കൂട്ടാൻ മിൽമയ്ക്ക് ഹൈക്കോടതി അധികാരം നൽകിയിട്ടുണ്ടെങ്കിലും, സർക്കാരുമായി ആലോചിച്ച് മതി തീരുമാനമെന്ന നിലപാടിലായിരുന്നു മിൽമ ചെയർമാൻ. ആറ് മാസം മുൻപ് തന്നെ വില കൂട്ടാൻ മിൽമ ആലോചിച്ചിരുന്നെങ്കിലും തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകൾ പ്രമാണിച്ച് സർക്കാർ അനുമതി നൽകിയിരുന്നില്ല. കാലിത്തീറ്റയുടെ വില വർധനവും ക്ഷീരകർഷകരുടെ പ്രതിസന്ധിയും പരിഗണിച്ചാണ് ഇപ്പോൾ വില വർധിപ്പിക്കാൻ തീരുമാനമായത്.

ഉൽപ്പാദന ചെലവ്, ​ഗതാ​ഗതച്ചെലവ്

വില കൂട്ടുന്നതിനു പ്രധാനമായും മൂന്ന് കാരണങ്ങളാണ് മിൽമ ചൂണ്ടിക്കാട്ടുന്നത്. അതിൽ പ്രധാനം ഉയർന്ന ഉൽപ്പാദന ചെലവാണ്. കാലിത്തീറ്റയുടെ വിലയിലുണ്ടായ അമിതമായ വർധനവ് ക്ഷീരകർഷകരെ വലിയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇന്ധനവില വർധനവ് പാലിന്റെ വിതരണ ശൃംഖലയെ ബാധിച്ചിട്ടുണ്ട്. ​ഗതാ​ഗതച്ചിലവും പാൽ വിലയിലൂടെ വേണം മുതലാക്കാൻ. കഴിഞ്ഞ മൂന്ന് വർഷമായി വില കൂട്ടിയിട്ടില്ലാത്തതിനാൽ നിലവിലെ നിരക്കിൽ മുന്നോട്ട് പോകുന്നത് അപ്രായോഗികമാണെന്ന് മിൽമ ബോർഡ് വ്യക്തമാക്കുന്നു.

Also Read – പാലല്ലേ മില്‍മേ…വില കൂട്ടല്ലേ; 6 രൂപ വരെ ഉയരാന്‍ പോകുന്നു

പാൽപ്പൊടി വിവാദം

മിൽമ പാലിനെതിരെ നടക്കുന്ന പ്രചാരണങ്ങൾക്ക് ചെയർമാൻ കെ.എസ്. മാണി വ്യക്തമായ മറുപടി നൽകി. ഇതനുസരിച്ച് എഫ്.എസ്.എസ്.എ (FSSAI) നിയമപ്രകാരം പാലിൽ 8.5 SNF, 3 Fat എന്നിവ നിർബന്ധമാണ്. കേരളത്തിലെ പശുവിൻ പാലിൽ ശരാശരി 8.4 SNF മാത്രമാണുള്ളത്. നിയമപരമായ ഈ കുറവ് (വെറും 1 ശതമാനം) പരിഹരിക്കാൻ മാത്രമാണ് പാൽപ്പൊടി ചേർക്കുന്നത്. പാലിൽ മുഴുവൻ പാൽപ്പൊടിയാണെന്ന പ്രചാരണം മിൽമയിലുള്ള വിശ്വാസം തകർക്കാനാണെന്നും ചെയർമാൻ പറഞ്ഞു. പാൽപ്പൊടി ചേർക്കാത്ത പാൽ ആവശ്യമുള്ളവർക്കായി 8.4 SNF ഉള്ള പാലും വിപണിയിലുണ്ട്.

ഗുണനിലവാരത്തിൽ വിട്ടുവീഴ്ചയില്ല

മിൽമ ലാഭം മാത്രം നോക്കിയല്ല പ്രവർത്തിക്കുന്നതെന്നും ഉപഭോക്താക്കളുടെ വിശ്വാസത്തിനാണ് മുൻഗണനയെന്നും അധികൃതർ വ്യക്തമാക്കി. ക്ഷീരകർഷകരിൽ നിന്ന് നേരിട്ട് ശേഖരിക്കുന്ന പാലിന്റെ ഗുണനിലവാരത്തിൽ ആർക്കും ആശങ്ക വേണ്ടെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിയും ഉറപ്പുനൽകി.

മിൽമയുടെ ചരിത്രം

ഇന്ത്യയിലെ ശ്വേതവിപ്ലവത്തിന്റെ ഭാഗമായി 1980-ലാണ് കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ (KCMMF) അഥവാ മിൽമ രൂപീകൃതമായത്. ഡോ. വർഗീസ് കുര്യന്റെ ‘ഓപ്പറേഷൻ ഫ്ലഡ്’ പദ്ധതിയുടെ ഭാഗമായി ഗുജറാത്തിലെ ‘അമുൽ’ മാതൃകയിലാണ് ഇത് വിഭാവനം ചെയ്തത്. 1983-ൽ മിൽമ അതിന്റെ ഉൽപ്പന്നങ്ങൾ വിപണിയിലിറക്കി.

കർഷകർ, പ്രാദേശിക യൂണിയനുകൾ (തിരുവനന്തപുരം, എറണാകുളം, മലബാർ), സംസ്ഥാന ഫെഡറേഷൻ എന്നിങ്ങനെ മൂന്ന് തട്ടുകളിലായാണ് ഇതിന്റെ പ്രവർത്തനം. കേരളത്തിലെ ക്ഷീരകർഷകർക്ക് മികച്ച വിലയും സ്ഥിരമായ വിപണിയും ഉറപ്പാക്കുന്നതിനൊപ്പം ഗുണനിലവാരമുള്ള പാൽ ഉൽപ്പന്നങ്ങൾ ഉപഭോക്താക്കളിൽ എത്തിക്കാനും മിൽമയ്ക്ക് സാധിച്ചു. ഇന്ന് ലക്ഷക്കണക്കിന് കർഷകരുടെ ഉപജീവനമാർഗ്ഗവും മലയാളികളുടെ പ്രിയപ്പെട്ട ബ്രാൻഡുമാണ് മിൽമ.

English Summary

Milma is moving forward to increase milk prices in the state. This decision follows the fact that prices have not been hiked in the last three years, as well as the crisis being faced by dairy farmer

Follow Us