Actor Jayaram Innocent: ജയറാം ദൈവത്ത വരെ പറ്റിച്ചിട്ടുണ്ട്, നന്നായി കള്ളം പറയും! വൈറലായി ഇന്നസെന്റിന്റെ വാക്കുകൾ
Innocent abou Jayaram:നടൻ ഇന്നസെന്റ് ജീവിച്ചിരിക്കുന്ന കാലത്ത് ജയറാമിനെ പറ്റി പറഞ്ഞ രസകരമായ ചില കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. ജയറാം അത്യാവശ്യം നുണ പറയുന്ന കൂട്ടത്തിലാണെന്നാണ് ഇന്നസെന്റിന്റെ പക്ഷം. കള്ളം പറയാത്തവരായി ആരുമില്ലെന്നും നമ്മൾ അച്ഛനോടും അമ്മയോടും ചിലപ്പോൾ അധ്യാപകരോടും വരെ കള്ളം പറഞ്ഞിട്ടുണ്ടാവും പക്ഷേ അതൊരു പ്രായം വരെ.....
മലയാളത്തിൽ ഹാസ്യത്തിന് പുതിയ മുഖം നൽകിയ രണ്ട് അതുല്യ കലാകാരന്മാരാണ് ഇന്നസെന്റും ജയറാമും. ഇരുവരും ഒന്നിച്ച് അഭിനയിച്ച സിനിമകളെല്ലാം ഇന്നും പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാണ്. മനസ്സിനക്കരെ, ഭാഗ്യദേവത, സ്വപ്ന സഞ്ചാരി, കഥ തുടരുന്നു തുടങ്ങി നിരവധി സിനിമകളിലാണ് ജയറാം ഇന്നസെന്റ് എന്നിവർ ഒന്നിച്ചെത്തിയത്. ഇരുവരും തമ്മിലുള്ള കെമിസ്ട്രി പ്രേക്ഷകർക്ക് ഏറെ ഇഷ്ടവുമാണ്. ജയറാമിന്റെ തനത് അഭിനയശൈലിയും പിന്നെ ഇന്നസെന്റിന്റെ കോമഡി രംഗങ്ങളും ചേരുന്നതോടെ സിനിമ മികച്ച ഒരു അനുഭവമായിരിക്കും കാഴ്ചക്കാർക്ക് നൽകുന്നത്.
സിനിമയിൽ മാത്രമല്ല സ്വകാര്യ ജീവിതത്തിലും ഇരുവരും തമ്മിൽ നല്ലൊരു ബന്ധം തന്നെ പുലർത്തിയിരുന്നു. ഇപ്പോഴിതാ നടൻ ഇന്നസെന്റ് ജീവിച്ചിരിക്കുന്ന കാലത്ത് ജയറാമിനെ പറ്റി പറഞ്ഞ രസകരമായ ചില കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. ജയറാം അത്യാവശ്യം നുണ പറയുന്ന കൂട്ടത്തിലാണെന്നാണ് ഇന്നസെന്റിന്റെ പക്ഷം. കള്ളം പറയാത്തവരായി ആരുമില്ലെന്നും നമ്മൾ അച്ഛനോടും അമ്മയോടും ചിലപ്പോൾ അധ്യാപകരോടും വരെ കള്ളം പറഞ്ഞിട്ടുണ്ടാവും പക്ഷേ അതൊരു പ്രായം വരെ.
ALSO READ: ഇതുവരെ കണ്ടതൊന്നുമല്ല കഥ, രണ്ടുംകല്‍പിച്ച് ജോര്‍ജുകുട്ടി ഇറങ്ങുന്നു
എന്നാൽ ജയറാം അങ്ങനെയല്ല ആ പ്രായത്തിലും താൻ കാണുന്ന കാലത്തും ചെറിയ ചെറിയ കാര്യങ്ങൾക്ക് കള്ളമൊക്കെ പറയും. അതായത് ഇപ്പോൾ സെറ്റിൽ എത്താൻ ലേറ്റ് ആയി കഴിഞ്ഞാൽ അതിനെക്കുറിച്ച് ചോദിച്ചാല്‍ അല്ലെങ്കിൽ വന്നിട്ടില്ലെങ്കിൽ ഒക്കെ ചോദിച്ചാൽ പറയുക അവിടെ അങ്ങനെ ഉണ്ടായിരുന്നു അത് സംഭവിച്ചു ഇത് സംഭവിച്ചു എന്നൊക്കെയാണ്. കള്ളമാണെന്ന് കേൾക്കുന്നവർക്കും അറിയാം എന്നും ഇന്നസെന്റ് പറയുന്നു.
ഇന്നസെന്റിന്റെ വാക്കുകൾ….
ജയറാം അല്പം നുണ പറയുന്ന കൂട്ടത്തിലാണ്. പലപ്പോഴും പറയാറുണ്ട് ഞാൻ ഇന്നലെ ഗുരുവായൂരിൽ പോയി. അവിടെ പോയി നന്നായി പ്രാർത്ഥിച്ചു സിനിമയുടെ റിലീസിന് തലേന്നാണ് പോയത്. പ്രാർത്ഥിച്ച് വന്ന് അടുത്ത ദിവസം സിനിമ സൂപ്പർ ഹിറ്റ് ആയി എന്നൊക്കെ. ചിലപ്പോൾ ശരിയായിരിക്കാം. അത് വിശ്വാസം ഉള്ളവരും ഇല്ലാത്തവരും ഉണ്ടാകും. അതുപോലെ സെറ്റിൽ എത്താൻ വൈകിയാലും എത്താൻ പറ്റിയില്ലെങ്കിലൊക്കെ ഇത്തരത്തിൽ ചെറിയ ചെറിയ നുണകൾ പറയും. നമ്മളും പറയും എന്നാലും ഒരു പ്രായം കഴിഞ്ഞാൽ അത് അങ്ങ് നിർത്തും പക്ഷേ ഇത് അങ്ങനെയല്ല. അതുകൊണ്ടുതന്നെ ജയറാമിന്റെ ഈ നുണകൾക്ക് വേണ്ടി ഞാൻ ഒരു കഥ ഇറക്കിയിട്ടുണ്ടായിരുന്നു. അതായത് ജയറാം ഭഗവാനോട് വരെ കള്ളം പറയും എന്ന രീതിയിലായത് ഞാൻ ആ കഥ ഇറക്കിയത്.
മറ്റൊന്നുമല്ല അതായത് ഒരു ദിവസം ജയറാം ഗുരുവായൂരിൽ പോയി അടുത്ത ദിവസം ജയറാമിന്റെ ഒരു സിനിമ റിലീസ് ചെയ്യുകയാണ്. അങ്ങനെ ജയറാം നടയിലെത്തി ഭഗവാനെ എന്ന് വിളിച്ചു. ഭഗവാൻ തിരിഞ്ഞുനോക്കുമ്പോൾ നിൽക്കുന്നത് ജയറാമാണ്. അപ്പോൾ ജയറാം പ്രാർത്ഥിക്കുകയാണ് നാളെ എന്റെ ഒരു സിനിമയുടെ റിലീസ് ആണ്. പക്ഷേ ഞാൻ ഒന്നും കൊണ്ടുവന്നിട്ടില്ല. കഴിഞ്ഞ സിനിമയുടെ റിലീസിന് ഞാനൊരു പത്ത് പവന്റെ അരഞ്ഞാണം കൊണ്ടുവന്നിട്ടുണ്ട്. അപ്പോൾ കൃഷ്ണൻ ഒന്നോർത്തുനോക്കി ഒരുപാട് പേര് ഒരു ഒരുപാട് കാര്യങ്ങൾ കൊണ്ടുവരുന്നത് കൊണ്ട് ജയറാം കൊണ്ടുവന്നത് കൃഷ്ണൻ ഓർത്തില്ലെങ്കിലും പറഞ്ഞു ആ ഞാൻ ഓർക്കുന്നു 10 പവന്റെ ഒരു അരഞ്ഞാണമല്ലേ എന്ന്. ശേഷം ജയറാം പറയുകയാണ് എന്ന് ഞാൻ ഒന്നും കൊണ്ടുവന്നിട്ടില്ല പക്ഷേ നാളെ എന്റെ സിനിമ സൂപ്പർ ഹിറ്റ് ആവുകയാണെങ്കിൽ വേണ്ടത് ചെയ്യാം എന്ന്. അങ്ങനെ പോകും ജയറാമിന്റെ കള്ളമെന്ന് താൻ തമാശ രൂപയാണ് ഒരു കഥ ഉണ്ടാക്കിയിരുന്നതായും ഇന്നസെന്റ് ഓർക്കുന്നു.
ENGLISH SUMMARY
Actor Innocent has been making headlines on social media for some interesting things he said about actor Jayaram during his lifetime. Innocent believes that Jayaram is a liar. He added that there is no one who does not lie.