8th Pay Commission: ശമ്പളം കൂട്ടണ്ടേ ? മെയ് 31 വരെ സമയം ഉണ്ടേ, അവസരം മിസ്സാക്കേണ്ട
8th Pay Commission Updates: .പുതിയ കമ്മീഷനിൽ അടിസ്ഥാന ശമ്പളത്തിൽ വൻ വർദ്ധനവ് ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. അതുകൊണ്ട് തന്നെ കമ്മീഷനുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന ഓരോ അപ്ഡേറ്റുകൾക്കായി ജീവനക്കാർ കാത്തിരിക്കുകയാണ്. ഇപ്പോഴിതാ, മെമ്മോറാണ്ടം സമർപ്പിക്കാനുള്ള തീയതി നീട്ടിയിരിക്കുകയാണ്. നിലവിൽ ഏഴാം ശമ്പളകമ്മീഷൻ പ്രകാരം, 18,000 രൂപയാണ് അടിസ്ഥാന ശമ്പളം.
ന്യൂഡൽഹി: രാജ്യത്തെ ദശലക്ഷക്കണക്കിന് ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പളം, പെൻഷൻ, ആനുകൂല്യങ്ങൾ തുടങ്ങിയവയുടെ പരിഷ്കരണത്തിന് വേണ്ടിയുള്ള ശമ്പളകമ്മീഷൻ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. എട്ടാം ശമ്പളകമ്മീഷനാണ് അടുത്ത് പ്രാബല്യത്തിൽ വരാൻ പോകുന്നത്. പുതിയ കമ്മീഷനിൽ അടിസ്ഥാന ശമ്പളത്തിൽ വൻ വർദ്ധനവ് ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. അതുകൊണ്ട് തന്നെ കമ്മീഷനുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന ഓരോ അപ്ഡേറ്റുകൾക്കായി ജീവനക്കാർ കാത്തിരിക്കുകയാണ്. ഇപ്പോഴിതാ, മെമ്മോറാണ്ടം സമർപ്പിക്കാനുള്ള തീയതി നീട്ടിയിരിക്കുകയാണ്.
മെമ്മോറാണ്ടം സമർപ്പിക്കാനുള്ള അവസാന തീയതി
വിവിധ ജീവനക്കാരുടെ സംഘടനകൾക്കും സ്റ്റേക്ക് ഹോൾഡർമാർക്കും തങ്ങളുടെ ആവശ്യങ്ങളും നിർദേശങ്ങളും അടങ്ങിയ മെമ്മോറാണ്ടം സമർപ്പിക്കാനുള്ള അവസരം ശമ്പള കമ്മീഷൻ നൽകിയിരുന്നു. ഏപ്രിൽ 30 വരെ ആയിരുന്നു സമയം. എന്നാൽ ഇപ്പോഴിതാ, സമയ പരിധി നീട്ടിയിരിക്കുകയാണ്. മെമ്മോറാണ്ടം സമർപ്പിക്കാനുള്ള സമയ പരിധി 2026 മെയ് 31 വരെ നീട്ടിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ശമ്പള വർദ്ധനവ്, അലവൻസുകൾ, പെൻഷൻ, ആനുകൂല്യങ്ങൾ, ഫിറ്റ്മെന്റ് ഫാക്ടർ തുടങ്ങിയ കാര്യങ്ങളിൽ ജീവനക്കാരുടെ സംഘടനകൾ മുന്നോട്ട് വയ്ക്കുന്ന ഔദ്യോഗിക രേഖയാണ് മെമ്മോറാണ്ടം. മുമ്പ് നിശ്ചിയിച്ചിരുന്ന തീയിതിയിൽ നിന്ന് ഒരു മാസത്തേക്കാണ് കാലാവധി നീട്ടിയിരിക്കുന്നത്. ഓൺലൈൻ പോർട്ടലിൽ ഉണ്ടായ സാങ്കേതിക തകരാറുകൾ കാരണമാണ് തീയതി നീട്ടിയത്. ഇതോടെ ജീവനക്കാരുടെ സംഘടനകൾക്ക് തങ്ങളുടെ ആവശ്യങ്ങൾ കൂടുതൽ വ്യക്തതയോടെ കമ്മീഷന് മുമ്പിൽ അവതരിപ്പിക്കാൻ അവസരം ലഭിക്കും.
കേന്ദ്ര സർക്കാർ ജീവനക്കാരുടെ സംഘടനകൾ, പെൻഷൻ ഫോറങ്ങൾ, വിവിധ സ്റ്റേക്ക് ഹോൾഡർമാർ എന്നിവർക്ക് ശമ്പള വർദ്ധനവ്, അലവൻസുകൾ, പെൻഷൻ എന്നിവ സംബന്ധിച്ചുള്ള അഭിപ്രായങ്ങളും ആവശ്യങ്ങളും ഇതിലൂടെ അറിയിക്കാവുന്നതാണ്. ഈ മെമ്മോറാണ്ടങ്ങൾ പരിശോധിച്ച ശേഷമായിരിക്കും എട്ടാം ശമ്പള കമ്മീഷൻ ശുപാർശകൾ തയ്യാറാക്കുന്നത്. അത് കഴിഞ്ഞ ഈ ശുപാർശകൾ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരത്തിനായി സമർപ്പിക്കുന്നതാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ശമ്പളത്തിൽ മാറ്റമുണ്ടാകുന്നത്. അത് കൊണ്ട് തന്നെ അടുത്ത പത്ത് വർഷത്തെ ശമ്പളവും ആനുകൂല്യങ്ങളും നിർണയിക്കുന്നതിൽ ഈ മെമ്മോറാണ്ടങ്ങൾ നിർണായക പങ്ക് വഹിക്കുന്നുണ്ട്.
ALSO READ: ശമ്പളം കൂടുമെന്നതിൽ സംശയം വേണ്ട, പക്ഷേ എത്ര? ശമ്പള കമ്മീഷന്റെ പ്രവർത്തനം ഇങ്ങനെ
നിർദേശങ്ങൾ എങ്ങനെ സമർപ്പിക്കാം?
- മെമ്മോറാണ്ടം സമർപ്പിക്കുന്നതിനുള്ള ഫോം MyGov.in പോർട്ടലായ innovateindia.mygov.in, 8cpc.gov.in എന്നിവയിൽ ലഭ്യമാണ്. ഇതിലൂടെ സമർപ്പിക്കുന്ന അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ. മറ്റ് പേപ്പർ അധിഷ്ഠിത പകർപ്പുകൾ/ഇമെയിലുകൾ/പിഡിഎഫ് ഫയലുകൾ കമ്മീഷൻ പരിഗണിച്ചേക്കില്ല.
- അപേക്ഷ സമർപ്പിക്കുന്നതിന് ആദ്യം MyGov അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യുക
- OTP വഴി നിങ്ങളുടെ ഇമെയിൽ അല്ലെങ്കിൽ മൊബൈൽ നമ്പർ ഉപയോഗിച്ച് നിങ്ങൾക്ക് ലോഗിൻ ചെയ്യാൻ സാധിക്കുന്നതാണ്.
- ശേഷം നൽകിയിരിക്കുന്ന നിർദേശങ്ങൾക്കനുസരിച്ച് നിങ്ങളുടെ ആവശ്യങ്ങൾ സമർപ്പിക്കാം.
എന്താണ് പ്രതീക്ഷിക്കുന്നത്?
പത്ത് വർഷമാണ് ഒരു ശമ്പളകമ്മീഷന്റെ കാലാവധി. ഏഴാം ശമ്പള കമ്മീഷൻ പത്ത് വർഷം കാലാവധി പൂർത്തിയാകുന്ന സാഹചര്യത്തിൽ 2026 ജനുവരി ഒന്ന് മുതൽ എട്ടാം ശമ്പള കമ്മീഷൻ പ്രാബല്യത്തിൽ വരേണ്ടതാണ്. എന്നാൽ ഏപ്രിൽ ആയിട്ടും പ്രാബല്യത്തിൽ വന്നിട്ടില്ല. കഴിഞ്ഞ നവംബറിലാണ് ശമ്പളകമ്മീഷനെ നിയോഗിച്ചത്. ശുപാർശകൾ സമർപ്പിക്കാൻ 18 മാസത്തെ സമയം നൽകി. അതുകൊണ്ട് തന്നെ എട്ടാം ശമ്പള കമ്മീഷൻ പ്രാബല്യത്തിൽ വരാൻ 2027 വരെ സമയമെടുത്തേക്കും.
നിലവിൽ ഏഴാം ശമ്പളകമ്മീഷൻ പ്രകാരം, 18,000 രൂപയാണ് അടിസ്ഥാന ശമ്പളം. നിലവിലെ പണപ്പെരുപ്പ നിരക്ക് കണക്കിലെടുത്ത് അടിസ്ഥാന ശമ്പളത്തിലും ക്ഷാമബത്തിയലും വലിയ മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ ശുപാർശ ചെയ്തേക്കും. ശമ്പളത്തിൽ വർദ്ധനവ് സംഭവിച്ചാൽ സ്വാഭാവികമായി പെൻഷൻ തുകയും കൂടുന്നതാണ്.
English Summary:
8th Pay Commission extends memorandum submission deadline to May 31 amid portal rush. All Submission are to be made only through the link specified, Paper based memoranda, hand copies, PDF Submission or emails are not being considered.