AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

UAE exits OPEC: ഒപെക് വിട്ട് യുഎഇ; ആഗോള എണ്ണവിപണിയിൽ വൻ പ്രത്യാഘാതത്തിന് സാധ്യത

UAE Withdraws from OPEC: ലോകത്തിലെ അഞ്ചിലൊന്ന് എണ്ണയും പ്രകൃതിവാതകവും കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ആശങ്കകൾ എണ്ണവിപണിയെ വല്ലാതെ ഉലയ്ക്കുന്നുണ്ട്. വിപണിയിലെ ഈ അസ്ഥിരതയ്ക്കിടയിൽ ഒപെക്കിന്റെ ഏകോപനം ദുർബലപ്പെടുന്നത് എണ്ണ വിതരണ ശൃംഖലയെ കൂടുതൽ ബാധിക്കാൻ സാധ്യതയുണ്ട്. ഒപെക്കിന്റെ യഥാർത്ഥ നേതാവായി കണക്കാക്കപ്പെടുന്ന സൗദി അറേബ്യയ്ക്ക് യു എ ഇയുടെ പിന്മാറ്റം വലിയൊരു തിരിച്ചടിയാണ്.

UAE exits OPEC: ഒപെക് വിട്ട് യുഎഇ; ആഗോള എണ്ണവിപണിയിൽ വൻ പ്രത്യാഘാതത്തിന് സാധ്യത
Uae Withdraws From OpecImage Credit source: PTI
Aswathy Balachandran
Aswathy Balachandran | Updated On: 28 Apr 2026 | 10:22 PM

അബുദാബി: എണ്ണ ഉൽപാദക രാജ്യങ്ങളുടെ പ്രധാന കൂട്ടായ്മകളായ ഒപെക്, ഒപെക് പ്ലസ് എന്നിവയിൽ നിന്ന് യു എ ഇ പിന്മാറി. മെയ് ഒന്നു മുതൽ യു എ ഇ ഈ സംഘടനകളുടെ ഭാഗമായിരിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഒപെക് രൂപീകരണത്തിൽ നിർണായക പങ്കുവഹിച്ച ഒരു സ്ഥാപക അംഗരാജ്യം എന്ന നിലയിൽ യു എ ഇയുടെ ഈ തീരുമാനം ആഗോള തലത്തിൽ വലിയ ചലനങ്ങളാണ് സൃഷ്ടിക്കുന്നത്.

രാജ്യത്തിന്റെ ദേശീയ താൽപ്പര്യം മുൻനിർത്തിയാണ് ഇത്തരമൊരു സുപ്രധാന തീരുമാനമെടുത്തതെന്ന് യു എ ഇ വ്യക്തമാക്കി. മേഖലയിലെ നയപരമായ വികാസങ്ങളും വിപണിയുടെ ദീർഘകാലാടിസ്ഥാനത്തിലുള്ള മാറ്റങ്ങളും കണക്കിലെടുത്താണ് ഒപെക് വിടുന്നതെന്ന് യു എ ഇ ഊർജ്ജ മന്ത്രി സുഹൈൽ അൽ മസ്റൂയി എക്സിൽ കുറിച്ചു. പതിറ്റാണ്ടുകളായി സംഘടനയുമായി സഹകരിച്ചതിന് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു. എണ്ണ ഉൽപാദനത്തിൽ കൂടുതൽ ഉത്തരവാദിത്വമുള്ളതും സുരക്ഷിതവുമായ നിലപാടുകൾ സ്വീകരിച്ചുകൊണ്ട് ആഗോള വിപണിയുടെ സ്ഥിരതയ്ക്കായി തങ്ങൾ നിലകൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പശ്ചിമേഷ്യയിൽ ഇറാന്റെ ഇടപെടലുകളെത്തുടർന്നുണ്ടായ സംഘർഷങ്ങളും ആഗോള എണ്ണ വിതരണത്തിലുണ്ടായ തടസ്സങ്ങളുമാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ലോകത്തിലെ അഞ്ചിലൊന്ന് എണ്ണയും പ്രകൃതിവാതകവും കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ആശങ്കകൾ എണ്ണവിപണിയെ വല്ലാതെ ഉലയ്ക്കുന്നുണ്ട്. വിപണിയിലെ ഈ അസ്ഥിരതയ്ക്കിടയിൽ ഒപെക്കിന്റെ ഏകോപനം ദുർബലപ്പെടുന്നത് എണ്ണ വിതരണ ശൃംഖലയെ കൂടുതൽ ബാധിക്കാൻ സാധ്യതയുണ്ട്.

Also Read – പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥ, വിമാന സർവീസുകൾക്ക് നിയന്ത്രണം; ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഒപെക്കിന്റെ യഥാർത്ഥ നേതാവായി കണക്കാക്കപ്പെടുന്ന സൗദി അറേബ്യയ്ക്ക് യു എ ഇയുടെ പിന്മാറ്റം വലിയൊരു തിരിച്ചടിയാണ്. സഖ്യത്തിന്റെ കരുത്ത് കുറയ്ക്കാൻ ഇത് ഇടയാക്കും. നേരത്തെ 2019-ൽ ഖത്തറും ഒപെക്കിൽനിന്ന് പിന്മാറിയിരുന്നു. നിലവിൽ ഒമാൻ, ബഹ്‌റൈൻ തുടങ്ങിയ ഗൾഫ് രാജ്യങ്ങളും ഈ കൂട്ടായ്മയുടെ ഭാഗമല്ല.

യുഎഇയിൽ സ്വർണവില കുറഞ്ഞു

യുഎഇയിലെ സ്വർണ വിപണിയിൽ ഇന്ന് വിലക്കുറവ് രേഖപ്പെടുത്തി. ആഗോള വിപണിയിലെ ചാഞ്ചാട്ടങ്ങൾക്കനുസരിച്ച് പ്രാദേശിക വിപണിയിലും വില താഴേക്ക് പോയത് സ്വർണ പ്രേമികൾക്കും നിക്ഷേപകർക്കും ഒരുപോലെ ആശ്വാസമായിരിക്കുകയാണ്. ചൊവ്വാഴ്ച രാവിലെ വ്യാപാരം ആരംഭിച്ചപ്പോൾ സ്വർണത്തിന്റെ എല്ലാ വിഭാഗങ്ങളിലും വിലയിൽ ഇടിവ് ദൃശ്യമായി.

ഇന്ന് രാവിലെ 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 562.50 ദിർഹം എന്ന നിലവാരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. തിങ്കളാഴ്ച വിപണി ക്ലോസ് ചെയ്തപ്പോൾ ഇത് 565.75 ദിർഹമായിരുന്നു. അതായത് ഒറ്റദിവസം കൊണ്ട് ഗ്രാമിന് 3.25 ദിർഹത്തിന്റെ കുറവ് രേഖപ്പെടുത്തി.

സ്വർണത്തോടൊപ്പം വെള്ളിയുടെ വിലയിലും 2.45 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. രാജ്യാന്തര വിപണിയിൽ സ്പോട്ട് ഗോൾഡ് വില ഔൺസിന് 4,652.74 ഡോളർ എന്ന നിരക്കിലേക്ക് താഴ്ന്നതാണ് യുഎഇയിലെ വിലക്കുറവിന് പ്രധാന കാരണം. നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ വിപണിയെ വരും ദിവസങ്ങളിൽ എങ്ങനെ സ്വാധീനിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ അതീവ ജാഗ്രതയോടെയാണ് നിരീക്ഷിക്കുന്നത്. മേഖലയിലെ സംഘർഷങ്ങളും എണ്ണ വിതരണ പാതകളിലെ സുരക്ഷയും വരും ദിവസങ്ങളിൽ നിർണ്ണായകമാകും.

ക്രൂഡ് ഓയിൽ വില വർധിക്കുന്നത് യുഎസ് ഡോളർ കരുത്താർജ്ജിക്കാനും ട്രഷറി യീൽഡ് ഉയരാനും കാരണമാകും. ഇത് സ്വർണത്തെ ഒരു സുരക്ഷിത നിക്ഷേപമായി കാണുന്നവരുടെ തീരുമാനങ്ങളെ സ്വാധീനിച്ചേക്കാം. എങ്കിലും, പണപ്പെരുപ്പ ഭീഷണി കുറഞ്ഞാൽ സ്വർണവിലയിൽ അനുകൂലമായ മാറ്റമുണ്ടാകുമെന്നാണ് ഈ മേഖലയിലെ വിദഗ്ധരുടെ പ്രതീക്ഷ.

English Summary

The United Arab Emirates (UAE) has officially announced its withdrawal from the OPEC and OPEC+ alliances, effective May 1, 2026. As a founding member that played a pivotal role in the organization’s history, the UAE’s departure marks a significant shift in global energy politics.

Follow Us