AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Exit Poll Result 2026: ബംഗാളില്‍ ബിജെപിക്ക് അട്ടിമറി വിജയം; ടിവികെ വാഴില്ല, തമിഴ്‌നാട് സ്റ്റാലിനൊപ്പം

Exit Poll Results 2026 Big Trends from West Bengal Tamil Nadu Assam and Puducherry: രണ്ട് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രകാരം അസമില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ അധികാരം നിലനിര്‍ത്തും. ബിജെപിക്ക് 88 മുതല്‍ 100 സീറ്റുകള്‍ വരെ നേടാനാകുമെന്നാണ് ആക്‌സിസ് മൈ ഇന്ത്യയുടെ പ്രവചനം. തൃണമൂല്‍ കോണ്‍ഗ്രസിന് 24 മുതല്‍ 36 വരെ സീറ്റുകള്‍ മാത്രമേ നേടാനാകൂ.

Exit Poll Result 2026: ബംഗാളില്‍ ബിജെപിക്ക് അട്ടിമറി വിജയം; ടിവികെ വാഴില്ല, തമിഴ്‌നാട് സ്റ്റാലിനൊപ്പം
എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ Image Credit source: PTI
Shiji M K
Shiji M K | Updated On: 29 Apr 2026 | 08:20 PM

ന്യൂഡല്‍ഹി: എന്‍ഡിഎയ്ക്ക് അതിഗംഭീരമായ വിജയം പ്രവചിച്ച് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. പശ്ചിമ ബംഗാള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ബിജെപിക്ക് മുന്‍തൂക്കം ഉണ്ടെന്നാണ് എക്‌സിറ്റ് പോള്‍ സര്‍വ്വേ ഫലസൂചനകള്‍. മമത ബാനര്‍ജിയില്‍ നിന്ന് ബിജെപിയിലേക്ക് പശ്ചിമ ബംഗാള്‍ എത്തിയേക്കും. തൃണമൂല്‍ കോണ്‍ഗ്രസുമായി ഇഞ്ചോടിഞ്ച് പോരാട്ടമാണ് ബംഗാളില്‍ ബിജെപി.

പശ്ചിമ ബംഗാളില്‍ ബിജെപി?

ബംഗാളില്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിനെ താഴെയിറക്കി ബിജെപി അധികാരത്തിലെത്തുകയാണെങ്കില്‍ അത് വലിയ രീതിയിലുള്ള കോളിളക്കങ്ങള്‍ ദേശീയ രാഷ്ട്രീയത്തില്‍ ഉണ്ടാക്കിയേക്കും. തെരഞ്ഞെടുപ്പിനിടെ പശ്ചിമ ബംഗാളില്‍ ഒട്ടേറെ സംഭവവികാസങ്ങള്‍ പൊട്ടിപ്പുറപ്പെട്ടിരുന്നു. മമത മാത്രമേ തെരഞ്ഞെടുപ്പില്‍ ഉള്ളൂവെന്ന തരത്തിലുള്ള പ്രചാരണവും വലിയ തോതില്‍ ശ്രദ്ധിക്കപ്പെട്ടു. എന്നാല്‍ മമത ബാനര്‍ജി താഴെയിറങ്ങണമെന്ന് ജനങ്ങള്‍ തീരുമാനിച്ചുവെന്ന് വിലയിരുത്താം.

ചാണക്യ സ്ട്രാറ്റജീസ് നടത്തിയ എക്‌സിറ്റ് പോള്‍ സര്‍വ്വേയില്‍ ബിജെപിക്ക് 150 മുതല്‍ 160 വരെ സീറ്റുകളാണ് പ്രവചിക്കുന്നത്. മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസിന് 294ല്‍ ആകെ 130 മുതല്‍ 140 വരെ സീറ്റുകള്‍ മാത്രമേ സര്‍വ്വേ നല്‍കുന്നുള്ളൂ.

മാട്രിസ് നടത്തിയ എക്‌സിറ്റ് പോള്‍ അനുസരിച്ച് പശ്ചിമ ബംഗാളില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ 146 മുതല്‍ 161 സീറ്റുകള്‍ ബിജെപി നേടും. തൃണമൂല്‍ കോണ്‍ഗ്രസിന് 125 മുതല്‍ 140 സീറ്റുകള്‍ വരെയാണ് പ്രവചിക്കുന്നത്.

പി മാര്‍ക്ക് നടത്തിയ എക്‌സിറ്റ് പോള്‍ സര്‍വ്വേയില്‍ 294 സീറ്റുകളില്‍ ബിജെപിക്ക് 150 മുതല്‍ 175 സീറ്റുകള്‍ നേടാന്‍ സാധ്യതയുണ്ട്. വെറും 148 സീറ്റുകളാണ് ഭൂരിപക്ഷം നേടാന്‍ ആവശ്യമായുള്ളത്. തൃണമൂല്‍ കോണ്‍ഗ്രസിന് 118 മുതല്‍ 138 സീറ്റുകള്‍ വരെയേ നേടാന്‍ സാധിക്കുകയുള്ളൂവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

അസമിലും ബിജെപിക്ക് സാധ്യത

രണ്ട് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രകാരം അസമില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ അധികാരം നിലനിര്‍ത്തും. ബിജെപിക്ക് 88 മുതല്‍ 100 സീറ്റുകള്‍ വരെ നേടാനാകുമെന്നാണ് ആക്‌സിസ് മൈ ഇന്ത്യയുടെ പ്രവചനം. തൃണമൂല്‍ കോണ്‍ഗ്രസിന് 24 മുതല്‍ 36 വരെ സീറ്റുകള്‍ മാത്രമേ നേടാനാകൂ.

തമിഴ്‌നാട്ടില്‍ സ്റ്റാലിനോ? വിജയ്‌യോ?

തമിഴ്‌നാട്ടില്‍ എംകെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള സഖ്യം വീണ്ടും അധികാരത്തിലെത്തുമെന്നാണ് ഭൂരിഭാഗം എക്‌സിറ്റ് പോള്‍ ഫലങ്ങളും ചൂണ്ടിക്കാട്ടുന്നത്. പീപ്പിള്‍സ് പള്‍സ് നടത്തിയ എക്‌സിറ്റ് പോള്‍ സര്‍വ്വേ പ്രകാരം ഡിഎംകെ 125 മുതല്‍ 145 വരെ സീറ്റുകള്‍ നേടി അധികാരമുറപ്പിക്കും. എന്‍ഡിഎ പിന്തുണയുള്ള എഐഎഡിഎംകെ 234ല്‍ 65 മുതല്‍ 80 വരെ സീറ്റുകള്‍ നേടാനാണ് സാധ്യത.

അതേസമയം, നടന്‍ വിജയ് രൂപീകരിച്ച തമിഴക വെട്രി കഴകം (ടിവികെ) പാര്‍ട്ടി തമിഴ്‌നാട്ടില്‍ രണ്ട് മുതല്‍ ആര് വരെ സീറ്റുകള്‍ മാത്രമേ നേടൂവെന്നും പീപ്പിള്‍ പള്‍സ് പറയുന്നു.

മാട്രിസിന്റെ സര്‍വ്വേയില്‍ ഡിഎംകെയും സഖ്യകക്ഷികളും 122 മുതല്‍ 132 വരെ സീറ്റുകള്‍ നേടുമെന്ന് പറയുന്നു. എഐഎഡിഎംകെയും സഖ്യകക്ഷികളും 80 മുതല്‍ 100 വരെ സീറ്റുകള്‍ നേടിയേക്കാം. എന്നാല്‍ ടിവികെയ്ക്ക് മാട്രിസ് ആറ് വരെ സീറ്റുകള്‍ മാത്രമേ നല്‍കുന്നുള്ളൂ.

പി മാര്‍ക്കിന്റെ സര്‍വ്വേയിലും സ്ഥിതി സമാനമാണ്. ഡിഎംകെയ്ക്ക് 125 മുതല്‍ 145 വരെ സീറ്റുകളും എഐഡിഎംകെയ്ക്ക് 60 മുതല്‍ 70 വരെ സീറ്റുകളും പ്രവചിക്കുന്നു. ടിവികെ ആറ് വരെ സീറ്റുകളും നേടും.

ആക്‌സിസ് മൈ ഇന്ത്യ മാത്രമാണ് ടിവികെയ്ക്ക് അനുകൂലമായ സര്‍വ്വേ ഫലം പുറത്തുവിടുന്നത്. 98 മുതല്‍ 120 വരെ സീറ്റുകളാണ് ആക്‌സിസ് മൈ ഇന്ത്യ പ്രവചിക്കുന്നത്. ഡിഎംകെയ്ക്ക് 92 മുതല്‍ 110 വരെ സീറ്റുകള്‍ ലഭിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു. എഐഎഡിഎംകെയ്ക്ക് 22 മുതല്‍ 32 വരെ സീറ്റുകളാണ് പ്രവചിക്കുന്നത്.

കേരളം യുഡിഎഫിനൊപ്പം

കേരളം ഇത്തവണ യുഡിഎഫിനൊപ്പമായിരിക്കും എന്നാണ് എല്ലാ എക്‌സിറ്റ് പോള്‍ സര്‍വ്വേ ഫലങ്ങളും പറയുന്നത്. എല്‍ഡിഎഫ് 52-61 സീറ്റുകള്‍, യുഡിഎഫ് 72-84 സീറ്റുകള്‍, എന്‍ഡിഎ 3-4 സീറ്റുകള്‍ എന്നിങ്ങനെ നേടുമെന്ന് ടൈംസ് നൗ ജെവിസി പുറത്തുവിട്ട സര്‍വേ ഫലത്തില്‍ പറയുന്നു.

Also Read: Kerala Election 2026 Exit Poll Result Live: ഒടുവിൽ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത്, ആകാംക്ഷ തെറ്റിയില്ല

ആക്‌സിസ് മൈ ഇന്ത്യയുടെ സര്‍വേ ഫലങ്ങളില്‍ എല്‍ഡിഎഫ് 49-62 സീറ്റുകള്‍, യുഡിഎഫ് 72-80 സീറ്റുകള്‍, എന്‍ഡിഎ 3 സീറ്റുകളും നേടിയേക്കാനാണ് സാധ്യത. എല്‍ഡിഎഫ് 60-65 സീറ്റുകള്‍, യുഡിഎഫ് 70-75 സീറ്റുകള്‍, എന്‍ഡിഎ 3-05 സീറ്റുകള്‍ നേടുമെന്നാണ് മാട്രിസ് പറയുന്നത്.

എല്‍ഡിഎഫ് 58-68 സീറ്റുകള്‍, യുഡിഎഫ് 70-80 സീറ്റുകള്‍, എന്‍ഡിഎ 04 സീറ്റുകള്‍ നേടുമെന്ന് വോട്ട് വൈബിന്റെ സര്‍വേയിലുണ്ട്. എല്‍ഡിഎഫ് 55-65 സീറ്റുകള്‍, യുഡിഎഫ് 75-85 സീറ്റുകള്‍, എന്‍ഡിഎ 03 സീറ്റുകള്‍ നേടുമെന്നാണ് പീപ്പിള്‍സ് പള്‍സിന്റെ പ്രവചനം. എല്‍ഡിഎഫ് 62-69 സീറ്റുകള്‍, യുഡിഎഫ് 71-79 സീറ്റുകള്‍, എന്‍ഡിഎ 1-4 സീറ്റുകള്‍ നേടുമെന്ന് പി മാര്‍ക്കും വ്യക്തമാക്കുന്നു.

പുതുച്ചേരിയില്‍ എന്‍ഡിഎ

പുതുച്ചേരിയില്‍ എന്‍ഡിഎ അധികാരമുറപ്പിക്കുമെന്നാണ് എല്ലാ സര്‍വ്വേ ഫലങ്ങളും വ്യക്തമാക്കുന്നത്. ആക്‌സിസ് മൈ ഇന്ത്യ പറയുന്നത് അനുസരിച്ച് എന്‍ഡിഎയ്ക്ക് 16 മുതല്‍ 20 സീറ്റുകള്‍ വരെ ലഭിക്കും. ഡിഎംകെ-കോണ്‍ഗ്രസ് സഖ്യത്തിന് 6 മുതല്‍ 8 സീറ്റുകള്‍ വരെയും പ്രവചിക്കുന്നു.

English Summary

Exit polls for the 2026 Assembly elections across West Bengal, Tamil Nadu, Assam and Puducherry indicate varied outcomes, with DMK likely leading in Tamil Nadu and BJP-led NDA ahead in Assam, while West Bengal and Puducherry show tighter contests. Final results will be confirmed on counting day.

Follow Us