AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

BJP Exit Poll Results 2026: ബിജെപിക്ക് കേരളത്തിൽ പ്രതീക്ഷയില്ല? എക്സിറ്റ് പോൾ ഫലം ഞെട്ടിക്കുന്നത്

BJP Kerala Assembly Election Exit Poll Results 2026 in Malayalam: കേരളം യുഡിഎഫിനെന്നാണ് ആദ്യ സർവേ ഫലം പ്രവചിക്കുന്നത്. ഭരണ മാറ്റം ഉറപ്പെന്നും 85ന് മുകളിൽ സീറ്റ് യുഡിഎഫ് നേടുമെന്നുമാണ് ടൈംസ് നൗ പ്രവചനം പുറത്തുവിട്ടിരിക്കുന്നത്. അതേസമയം ബിജെപിക്ക് മൂന്ന് സീറ്റുകളാണ് പീപ്പൾസ് പൾസ് എക്സിറ്റ് പോൾ പ്രവചിക്കുന്നത്. നിലവിലുള്ള എക്സിറ്റ് പോൾ ഫലങ്ങൾ പരിശോധിച്ചാൽ ബിജെപിക്ക് കേരളത്തിൽ വലിയ പ്രതീക്ഷയില്ലെന്ന് തന്നെ പറയേണ്ടി വരും.

BJP Exit Poll Results 2026: ബിജെപിക്ക് കേരളത്തിൽ പ്രതീക്ഷയില്ല? എക്സിറ്റ് പോൾ ഫലം ഞെട്ടിക്കുന്നത്
രാജീവ് ചന്ദ്രശേഖർ, പ്രതീകാത്മക ചിത്രംImage Credit source: PTI
Neethu Vijayan
Neethu Vijayan | Updated On: 29 Apr 2026 | 07:30 PM

തിരുവനന്തപുരം: കേരളത്തിലെയും മറ്റ് മൂന്ന് സംസ്ഥാനങ്ങളിലെയും പുതുച്ചേരിയിലെയും ജനവിധിയറിയാൻ നാല് നാൾ മാത്രം ബാക്കി നിൽക്കെ എക്സിറ്റ് പോൾ ഫലം പുറത്ത്. കേരളം യുഡിഎഫിനെന്നാണ് ആദ്യ സർവേ ഫലം പ്രവചിക്കുന്നത്. ഭരണ മാറ്റം ഉറപ്പെന്നും 85ന് മുകളിൽ സീറ്റ് യുഡിഎഫ് നേടുമെന്നുമാണ് ടൈംസ് നൗ പ്രവചനം പുറത്തുവിട്ടിരിക്കുന്നത്. അതേസമയം ബിജെപിക്ക് മൂന്ന് സീറ്റുകളാണ് പീപ്പൾസ് പൾസ് എക്സിറ്റ് പോൾ പ്രവചിക്കുന്നത്.

അഞ്ചിലധികം ഏജൻസികളുടെ ഏക്സിറ്റ് പോൾ ഫലങ്ങളാണ് ഇപ്പോൾ പുറത്തു വന്നിട്ടുള്ളത്. ആക്സിസ് മൈ ഇന്ത്യയുടെ പ്രവചനം അനുസരിച്ച്, കേരളത്തിൽ ബിജെപിക്ക് 14 ശതമാനം മാത്രമാണ് പ്രതീക്ഷയുള്ളത്. നിലവിലുള്ള എക്സിറ്റ് പോൾ ഫലങ്ങൾ പരിശോധിച്ചാൽ ബിജെപിക്ക് കേരളത്തിൽ വലിയ പ്രതീക്ഷയില്ലെന്ന് തന്നെ പറയേണ്ടി വരും. ബിജെപിക്ക് നാല് സീറ്റാണ് കേരളത്തിൽ പി മാർക്ക് എക്സിറ്റ് പോൾ പ്രവചിക്കുന്നത്. കേരളം യുഡിഎഫ് ഭരിക്കുമെന്ന് തന്നെയാണ് ടൈംസ് നൗ ജെവിസിയുടെയും ആക്സിസ് മൈ ഇന്ത്യയുടെയും എക്സിറ്റ് പോൾ ഫലം പറയുന്നത്.

ALSO READ: എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ച ഉണ്ടായേക്കില്ല; എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഇങ്ങനെ

സിഎൻഎൻ ന്യൂസ് 18 എക്സിറ്റ് ഫലം അനുസരിച്ച്, എൻഡിഎ നാല് സീറ്റുവരെ നേടുമെന്നാണ് പറയുന്നത്. മാട്രിസ് കണക്കുകൾ പ്രകാരം, ബിജെപിക്ക് മൂന്ന് മുതൽ അഞ്ച് സീറ്റ് വരെ പ്രതീക്ഷിക്കാമെന്നാണ് പ്രവചിക്കുന്നത്. വലിയ രീതിയിൽ പ്രചാരണമടക്കം നടന്നെങ്കിൽ കേരളത്തിൽ ബിജെപിക്ക് വലിയ പ്രതീക്ഷയുണ്ടാകില്ലെന്ന് തന്നെയാണ് എക്സിറ്റ് ഫലങ്ങൾ പ്രവചിക്കുന്നത്.

കന്നി വോട്ടർമാർ യുഡിഎഫിനൊപ്പം, മുതിർന്നവർ എൽഡിഎഫിനൊപ്പം

കേരളത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തി യുഡിഎഫ് ഭരണത്തിൽ എത്തുമെന്നാണ് സർവേ ഫലങ്ങളിൽ ഭൂരിപക്ഷവും പ്രവചിക്കുന്നത്. പ്രമുഖ സർവ്വേ ഏജൻസിയായ ആക്സിസ് മൈ ഇന്ത്യ പുറത്തുവിട്ട കണക്കുകൾ പ്രകാരം, സംസ്ഥാനത്ത് യുഡിഎഫ് വ്യക്തമായ ഭൂരിപക്ഷം നേടുമെന്ന് തന്നെയാണ് പ്രവചിക്കുന്നത്. യുഡിഎഫ് 44 ശതമാനം വോട്ടും എൽഡിഎഫ് 39 ശതമാനം വോട്ടും എൻഡിഎ 14 ശതമാനം വോട്ടും നേടുമെന്നാണ് ആക്സിസ് മൈ ഇന്ത്യ പുറത്തുവിട്ട കണക്കുകൾ പറയുന്നത്.

പ്രായപരിധി തിരിച്ചുള്ള സർവേ ഫലങ്ങളും പുറത്തുവന്നിട്ടുണ്ട്. ഈ കണക്കുകൾ പ്രകാരം, യുവ വോട്ടർമാർക്കിടയിൽ യുഡിഎഫിന് വലിയ സ്വാധീനമുണ്ടാക്കാൻ സാധിച്ചിട്ടുണ്ടെന്നാണ് പ്രവചിക്കുന്നത്. കന്നിവോട്ടർമാരിൽ 51 ശതമാനം വോട്ടാണ് യുഡിഎഫിന് നേടാൻ സാധിക്കുക. മുൻ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ 13 ശതമാനത്തിലധികം വർദ്ധനവാണ് കാണിക്കുന്നത്. എൽഡിഎഫിന് കന്നിവോട്ടർമാരിൽ 13 ശതമാനം വോട്ടിൻ്റെ കുറവാണ് ഉണ്ടാവുന്നത്. അതുപോലെ മുതിർന്ന പൗരന്മാർ എൽഡിഫിനൊപ്പമാണമെന്നും ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ പ്രവചിക്കുന്നത്.

കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2026

ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ബിജെപി വളരെ നിർണായകമാണ്. സംസ്ഥാന നേതൃത്വത്തിന്റെ ഭാവിക്കടക്കം വളരെ നിർണായകമാണ് തെരഞ്ഞെടുപ്പ് ഫലം. എക്സിറ്റ് പോൾ പ്രവചനം പോലെ തന്നെ ബിജെപിയും നാല് സീറ്റുകൾ തന്നെയാണ് സംസ്ഥാനത്ത് പ്രതീക്ഷിക്കുന്നത്. നാല് സീറ്റെന്ന് പാർട്ടി പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ഒരു സീറ്റെങ്കിലും നേടിയില്ലെങ്കിൽ നേതൃമാറ്റമെന്ന ആവശ്യം ശക്തമായി തന്നെ ഉയർന്നേക്കാം.

സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ മുന്നണികളെ മുള്‍മുനയില്‍ നിര്‍ത്തി കനത്ത പോളിംഗാണ് ഇത്തവണ രേഖപ്പെടുത്തിയത്. 2021 നിയമസഭാ തെരഞ്ഞെടുപ്പില്‍ 74.06 ശതമാനം പോളിംഗായിരുന്നെങ്കിൽ, 2026-ല്‍ ഏകദേശ കണക്കുകൾ പ്രകാരം അത് 79.63 ശതമാനമാണ് രേഖപ്പെടുത്തിയത്. ഇത്തവണ കൂടുതല്‍ വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചതിൻ്റെ സൂചനയാണിത്. ഉയര്‍ന്ന പോളിംഗ് ശതമാനം ആരെ സഹായിക്കും എന്നറിയാൻ ഇനിയും നാല് ദിവസം കൂടി കാക്കണം.

English Summary:

Kerala Assembly Election Exit Poll Results 2026 Out Now. Exit Poll Results Predicts BJP Win Three To Four Seats In Kerala And UDF Take Ruling. Amid Exit Poll Result Kerala Election Results 2026 Officially Announced On May 4 Monday.

 

 

Follow Us