AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Bengaluru Rain Tragedy: ദുരിതം പെയ്തിറങ്ങി! ബെംഗളൂരുവില്‍ മതില്‍ തകര്‍ന്ന് രണ്ട് മലയാളികള്‍ മരിച്ചു

Heavy Rain in Bengaluru Compound Wall Collapse: ഏപ്രില്‍ 29 ബുധനാഴ്ച വൈകിട്ട് 5 മണി മുതല്‍ നഗരത്തില്‍ തുടര്‍ച്ചയായി മഴ പെയ്യുന്നുണ്ട്. ഇതോടൊപ്പം എത്തിയ ശക്തമായ കാറ്റും, ഇടിയും മിന്നലും, ആലിപ്പഴ വര്‍ഷവും സ്ഥിതിഗതികള്‍ മോശമാക്കി. മഴയില്‍ നിന്ന് രക്ഷനേടാനായി തെരുവു കച്ചവടക്കാരും കുട്ടികളും ഉള്‍പ്പടെയുള്ളവര്‍ ആശുപത്രിയിലേക്ക് എത്തിയിരുന്നു.

Bengaluru Rain Tragedy: ദുരിതം പെയ്തിറങ്ങി! ബെംഗളൂരുവില്‍ മതില്‍ തകര്‍ന്ന് രണ്ട് മലയാളികള്‍ മരിച്ചു
അപകട സ്ഥലത്തുനിന്നുള്ള ദൃശ്യം Image Credit source: TV9 Kannada
Shiji M K
Shiji M K | Updated On: 29 Apr 2026 | 09:48 PM

ബെംഗളൂരു (Bengaluru Rain Death): ദുരന്തം വിതച്ച് ബെംഗളൂരുവില്‍ പെയ്തിറങ്ങി വേനല്‍മഴ (Bengaluru Rain). ബെംഗളൂരുവില്‍ പെയ്ത മഴയില്‍ ശിവാജിനഗര്‍ ബൗറിങ് ആശുപത്രി മതില്‍ തകര്‍ന്നുവീണ് നിരവധി പേര്‍ മരിച്ചു. വഴിയോര കച്ചവടക്കാരും കാല്‍നടയാത്രക്കാരും ഉള്‍പ്പെടെ ഏഴ് പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. മരണപ്പെട്ടവരില്‍ രണ്ട് മലയാളികളും ഉള്‍പ്പെടുന്നു. എറണാകുളം സ്വദേശികളായ ലത, സ്മിത എന്നിവരാണ് മരിച്ചത്. രാമമംഗലം പഞ്ചായത്തിലെ കുടുംബശ്രീ പ്രവര്‍ത്തകരാണ് ഇരുവരും. മൂന്നുപേര്‍ക്ക് പരിക്കേറ്റു ഒരാളുടെ നില ഗുരുതരമാണ്. വിനോദയാത്രയ്ക്കായി ബെംഗളൂരുവില്‍ എത്തിയതായിരുന്നു ഇവര്‍. 56 പേരുണ്ടായിരുന്നു സംഘത്തില്‍.

കൂടുതലാളുകള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്ക് ഉള്ളില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം. ഏപ്രില്‍ 29 ബുധനാഴ്ച വൈകിട്ട് 5 മണി മുതല്‍ നഗരത്തില്‍ തുടര്‍ച്ചയായി മഴ പെയ്യുന്നുണ്ട്. ഇതോടൊപ്പം എത്തിയ ശക്തമായ കാറ്റും, ഇടിയും മിന്നലും, ആലിപ്പഴ വര്‍ഷവും സ്ഥിതിഗതികള്‍ മോശമാക്കി. മഴയില്‍ നിന്ന് രക്ഷനേടാനായി തെരുവു കച്ചവടക്കാരും കുട്ടികളും ഉള്‍പ്പടെയുള്ളവര്‍ ആശുപത്രിയിലേക്ക് എത്തിയിരുന്നു. എന്നാല്‍ പിന്നാലെയെത്തിയ ദുരന്തം നിരവധിയാളുകളുടെ മരണത്തിന് ഇടയാക്കി.

അപകടത്തില്‍ പരിക്കേറ്റ മൂന്നുപേരെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അപകടവിവരം അറിഞ്ഞ് നിരവധിയാളുകള്‍ ആശുപത്രിയിലേക്ക് എത്തുന്നു.  രണ്ട് കുട്ടികള്‍ക്കും അപകടത്തില്‍ ജീവന്‍ നഷ്ടമായി.

സ്ഥലം സന്ദര്‍ശിച്ച് മുഖ്യമന്ത്രി

അപകടം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ സ്ഥലത്തെത്തി. ദുരന്തത്തെ കുറിച്ച് നാട്ടുകാരില്‍ നിന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്നും അദ്ദേഹം വിവരങ്ങള്‍ ശേഖരിച്ചു. കൂടുതല്‍ ആളുകള്‍ തിങ്ങി നിന്നതിനെ തുടര്‍ന്നുണ്ടായ സമ്മര്‍ദമാണ് മതില്‍ വീഴാന്‍ കാരണമെന്നാണ് അധികൃതര്‍ അദ്ദേഹത്തെ അറിയിച്ചത്. ബെംഗളൂരു വികസന മന്ത്രിയും ഉപമുഖ്യമന്ത്രിയുമായ ഡികെ ശിവകുമാറും സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.

മരിച്ചവരുടെ കുടുംബത്തിന് മുഖ്യമന്ത്രി 5 ലക്ഷം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും ഉത്തരവാദികളായവരെ കണ്ടെത്തി അവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

മരണസംഖ്യ ഇനിയും ഉയരും

ഏകദേശം 10 പേരോളം അപകടത്തില്‍ മരിച്ചിട്ടുണ്ടെന്നാണ് ചിക്കമംഗളൂരിലെ എംപി എംഎല്‍സി സിടി രവി പറയുന്നത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ജനങ്ങളുടെ സഹായത്തിനായി എത്തുമെന്നും അദ്ദേഹം പറഞ്ഞു.

Also Read: Bengaluru-Pune Expressway: ബെംഗളൂരു-പൂനെ എക്‌സ്പ്രസ് വേ പോകുന്ന റൂട്ട് കണ്ടോ? അതിവേഗ യാത്ര മിനിറ്റുകള്‍ക്കുള്ളില്‍

ബെംഗളൂരുവില്‍ ഓറഞ്ച് അലര്‍ട്ട് തുടരുന്നു

കനത്ത മഴയെ തുടര്‍ന്ന് ബെംഗളൂരു നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിച്ചിരിക്കുകയാണ്. ബെംഗളൂരു അര്‍ബന്‍, ബെംഗളൂരു റൂറല്‍, കോലാര്‍, ചിക്കബെല്ലാപുര ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ടുള്ളത്. അടുത്ത കുറച്ച് മണിക്കൂറുകളില്‍ മിതമായതോ കനത്തതോ ആയ മഴ, ഇടിമിന്നല്‍, ആലിപ്പഴ വര്‍ഷം എന്നിവയ്ക്കും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റി കമാന്‍ഡ് സെന്റര്‍ പുറത്തുവിട്ട വിവരം അനുസരിച്ച് നഗരത്തിലെ അന്‍പതിടങ്ങളില്‍ മരങ്ങള്‍ കടപുഴകി വീണു. അസാധാരണമാം വിധം ആലിപ്പഴ വര്‍ഷവുമുണ്ടായി. രാജാജിനഗര്‍, വിജയനഗര്‍, മല്ലേശ്വരം, ശാന്തിനഗര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ കനത്ത മഴ പെയ്തു. ടൗണ്‍ ഹാള്‍, കെആര്‍ മാര്‍ക്കറ്റ്, കോര്‍പ്പറേഷന്‍ സര്‍ക്കിള്‍, ജെസി റോഡ്, ലാല്‍ബാഗ്, കബ്ബണ്‍ പാര്‍ക്ക്, മജസ്റ്റിക്, മൈസൂര്‍ ബാങ്ക് സര്‍ക്കിള്‍, ശിവാനന്ദ സര്‍ക്കിള്‍, വിധാന സൗധ, എംജി റോഡ് തുടങ്ങിയ കേന്ദ്ര സ്ഥലങ്ങളില്‍ ശക്തമായ കാറ്റും മഴയോടൊപ്പമെത്തി.

English Summary

Heavy rain in Bengaluru has led to a shocking tragedy after a compound wall collapsed, killing seven people. The incident has raised serious concerns over safety and infrastructure as the city faces intense rainfall and flooding conditions.

Follow Us