Viral News : കടുത്ത വയറുവേദനയും ഛർദിയും; പരിശോധിച്ചപ്പോൾ 28കാരിയുടെ വയറ്റിൽ നാല് പേനകൾ
Andhra Women Swallows Pens : ഭർത്താവുമായി വഴക്കിട്ടതിന് പിന്നാലെയാണ് യുവതി പേന വിഴുങ്ങിയതെന്നാണ് നാട്ടുകാർ പറയുന്നത്.

4 Pen Surgery
അമരാവതി : 28കാരിയുടെ വയറ്റിൽ നിന്നും നാല് പേനകൾ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. ആന്ധ്ര പ്രദേശിലെ നരസോറപേട്ട് സ്വദേശിനിയായ യുവതിയുടെ വയറ്റിൽ നിന്നും ഡോക്ടർമാർ നാല് പേനകൾ പുറത്തെടുത്തത്. കടുത്ത വയറുവേദനയും ഛർദിയുമായി സ്വകാര്യ ആശുപത്രിയിൽ എത്തിയപ്പോഴാണ് പരിശോധനയിൽ യുവതിയുടെ വയറ്റിൽ ചെറുകുടലിന് സമീപത്തായി നാല് പേനകൾ ഉണ്ടെന്ന് ഡോക്ടർമാർ കണ്ടെത്തിയത്.
ഉടനെ തന്നെ യുവതി ലാപ്രോസ്കോപിക്ക് ശസ്ത്രിക്രിയയ്ക്ക് വിധേയയാക്കി പേനകൾ സുരക്ഷിതമായി പുറത്തെടുത്തു. ശസ്ത്രിക്രിയയ്ക്ക് ശേഷം യുവതി നാല് ദിവസത്തേക്ക് ദ്രാവക രൂപത്തിലുള്ള ഭക്ഷണം മാത്രമായിരുന്നു നൽകിയിരുന്നത്. ശേഷം മറ്റ് ദഹനപ്രശ്നങ്ങൾ ഒന്നുമുണ്ടാകാതെ വന്നതോടെ യുവതി ആശുപത്രി വിടുകയും ചെയ്തു.
ALSO READ : Viral News: കണ്‍മുന്നില്‍ കണ്ട കാഴ്ച വിനോദസഞ്ചാരികളെ ഞെട്ടിച്ചു; അത് സിംഹമോ, അതോ നായയോ?
യുവതി എന്തുകൊണ്ടാണ് പേന വിഴുങ്ങിയത് എന്ന കാര്യത്തിൽ ഡോക്ടർമാർക്ക് വ്യക്തത ലഭിച്ചിട്ടില്ല. യുവതിയുടെ മാനസിക നില പരിശോധിക്കാനും പേന പുറത്തെടുത്ത ഡോക്ർമാരുടെ സംഘം കുടുംബാംഗങ്ങളോട് നിർദേശിക്കുകയും ചെയ്തു. അതേസമയം ഭർത്താവുമായി വഴക്കിട്ടതിന് ശേഷമാണ് യുവതി പേനകൾ വിഴുങ്ങിയതെന്നാണ് നാട്ടുകാർ പറയുന്നത് എന്നാണ് ടിവി9 തെലുങ്ക് റിപ്പോർട്ട് ചെയ്യുന്നത്.