Shocking: വിദ്യാർഥിനിക്ക് ഇരട്ട ഹൃദയാഘാതം; ദാരുണാന്ത്യം
ഉച്ചഭക്ഷണം കഴിക്കാൻ ടിഫിൻ ബോക്സ് തുറക്കുന്നതിനിടെ പെൺകുട്ടി ബോധരഹിതയായി വീഴുകയായിരുന്നുവെന്ന് സ്കൂൾ പ്രിൻസിപ്പൽ നന്ദകിഷോർ പറയുന്നു
ജയ്പൂർ: രാജസ്ഥാനിൽ സിക്കാറിൽ ഉച്ചഭക്ഷണത്തിനിടെ ഹൃദയാഘാതത്തെ തുടർന്ന് വിദ്യാർഥിനി മരിച്ചു. ആദർശ് വിദ്യാമന്ദിർ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനിയാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 11 മണിയോടെ സ്കൂളിലെ ഉച്ചഭക്ഷണത്തിനിടെയായിരുന്നു സംഭവം.
വിദ്യാർത്ഥികൾ ക്ലാസ് മുറിയിൽ ഉച്ചഭക്ഷണം കഴിക്കാൻ ടിഫിൻ ബോക്സ് തുറക്കുന്നതിനിടെ പെൺകുട്ടി ബോധരഹിതയായി വീഴുകയായിരുന്നുവെന്ന് സ്കൂൾ പ്രിൻസിപ്പൽ നന്ദകിഷോർ പറയുന്നു. കുട്ടി കുഴഞ്ഞു വീഴുകയായിരുന്നു. സ്കൂൾ ഗ്രൗണ്ടിലായിരുന്നു അധ്യാപകർ ഉടൻ ക്ലാസിലെത്തി കുട്ടിയെ തൊട്ടടുത്തുള്ള കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ എത്തിച്ചു.
ആശുപത്രിയിൽ ഡോക്ടർമാർ പ്രാഥമിക ചികിത്സ നൽകുകയും വിദഗ്ധ ചികിത്സക്കായി കുട്ടിയെ സികാറിലെ എസ് കെ ആശുപത്രിയിലേക്ക് റഫർ ചെയ്യുകയും ചെയ്തു. എന്നാൽ ആംബുലൻസിലേക്ക് മാറ്റുന്നതിനിടെ വീണ്ടും ഹൃദയാഘാതം സംഭവിക്കുകയും സംഭവസ്ഥലത്ത് വച്ച് തന്നെ കുട്ടി മരിക്കുകയുമായിരുന്നു.