Bengaluru Death Case: വഴിയോരത്ത് വയോധികൻ കൊല്ലപ്പെട്ട നിലയിൽ; മൂന്നുപേർ പിടിയിൽ

Bengaluru Man Death Case: ഗുണ്ടൽപേട്ടിന് സമീപം കാമരള്ളിയിൽ ഇന്നലെയാണ് എഴുപത്തിരണ്ടുകാരനെ വഴിയോരത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പോലീസ് നടത്തിയ അന്വേഷണത്തിൽ സ്വാമി എന്നയാളാണ് മരിച്ചത് എന്ന് തിരിച്ചറിയുകയായിരുന്നു.

Bengaluru Death Case: വഴിയോരത്ത് വയോധികൻ കൊല്ലപ്പെട്ട നിലയിൽ; മൂന്നുപേർ പിടിയിൽ

പ്രതീകാത്മക ചിത്രം

Published: 

14 Nov 2025 | 07:00 PM

ബെംഗളൂരു: മൈസൂരിൽ ചാമരാജ് നഗറിൽ വായ്പ കൊടുത്ത പണം തിരിച്ചു ചോദിച്ച വയോധികനെ കൊലപ്പെടുത്തി. ശ്വാസം മുട്ടിച്ചാണ് വയോധികനെ കൊലപ്പെടുത്തിയത്. സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ മൂന്ന് പേരും ഓട്ടോറിക്ഷാ ഡ്രൈവർമാരാണ്. കൊലപാതകത്തിന് ശേഷം വയോധികനിൽ നിന്ന് പ്രതികൾ കവർന്ന സ്വർണവും പോലീസ് കണ്ടെത്തി.

ഗുണ്ടൽപേട്ടിന് സമീപം കാമരള്ളിയിൽ ഇന്നലെയാണ് എഴുപത്തിരണ്ടുകാരനെ വഴിയോരത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പോലീസ് നടത്തിയ അന്വേഷണത്തിൽ സ്വാമി എന്നയാളാണ് മരിച്ചത് എന്ന് തിരിച്ചറിയുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സ്വാമി കൊല്ലപ്പെട്ടതാണെന്നും പ്രദേശത്തെ ഓട്ടോറിക്ഷാ ഡ്രൈവർമാരായ മൂന്നുപേരാണ് കൊലപ്പെടുത്തിയതാണെന്നും കണ്ടെത്തിയത്.

Also Read: തമിഴ്‌നാട്ടില്‍ വ്യോമസേന പരിശീലന വിമാനം തകർന്നു വീണു

പരാശിവമൂർത്തി, സിദ്ധരാജു, മഹേഷ് എന്നിവരാണ് പിടിയിലായത്. ഇതിൽ പരാശിവ മൂർത്തി കൊല്ലപ്പെട്ട സ്വാമിയിൽ നിന്ന് പണം കടം വാങ്ങിയിരുന്നതായാണ് വിവരം. ഇതിൽ ബാക്കിയുള്ള കുറച്ചു പണം ആവശ്യപ്പെട്ടതോടെയാണ് സ്വാമിയോട് ഇവർക്ക് വൈരാ​ഗ്യം തോന്നിയത്. പിന്നീട് പ്രതികൾ ഇയാളെ വിളിച്ചുവരുത്തുകയായിരുന്നു. ബാക്കിയുള്ള പണം നൽകാം എന്ന് വാഗ്ദാനം ചെയ്താണ് പ്രതികൾ സ്വാമിയെ വിളിച്ചുവരുത്തിയത്.

തുടർന്ന് ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി കഴുത്തിൽ തുണി മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സ്വാമിയുടെ പക്കൽ ഉണ്ടായിരുന്ന 105 ഗ്രാമോളം വരുന്ന സ്വർണവും പ്രതികൾ തട്ടിയെടുത്ത് വീതം വച്ചതായാണ് റിപ്പോർട്ട്. ഈ സ്വർണം പോലീസ് ഇവരിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

 

Loading...
Unable to load recommendations.
Follow Us
Related Stories
MLC Eelection Result: ‘ബാലറ്റ് പേപ്പറിൽ നടന്ന തിരഞ്ഞെടുപ്പ്, കോൺഗ്രസ് എത്ര സീറ്റ് നേടിയെന്ന് ഊഹിക്കാമോ?’; പരിഹസിച്ച് പ്രധാനമന്ത്രി
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ നിരന്തരം പീഡിപ്പിച്ചു; ഭോപ്പാലിൽ പത്രമുടമയ്ക്ക് പത്ത് ജീവപര്യന്തം, കൂട്ടാളിക്ക് 20 വർഷം തടവ്
ഇനി മുതൽ ട്രെയിനിൽ രാത്രി മൊബൈൽ ചാർജിം​ഗ് വേണ്ട, കർശന നിയന്ത്രണവുമായി റെയിൽവേ
Arnab Cyclone: അർണാബ് ചുഴലിക്കാറ്റ് ആന്ധ്ര തീരത്തേക്ക്; തമിഴ്നാടും ജാഗ്രതയിൽ, പിന്നിൽ എൽ നിനോയോ?
കളിക്കുന്നതിനിടെ സുഹൃത്ത് കഴുത്തിൽ കയർ കുരുക്കി; ഏഴുവയസ്സുകാരന് ദാരുണാന്ത്യം, മൃതദേഹം ഒളിപ്പിച്ച സുഹൃത്തിൻ്റെ അമ്മ അറസ്റ്റിൽ
E100 Fuel: E100 ഇന്ധനത്തിന് കേന്ദ്ര സർക്കാരിന്റെ അംഗീകാരം
ഡാർക്ക് ചോക്ലേറ്റ് കഴിച്ചാൽ സ്‌ട്രെസ് കുറയുമോ?
6000mAh ബാറ്ററി; 'കത്തി' വിലയിൽ ഒരു സാംസങ് ഫോൺ!
ദിവസവും എത്ര ഗ്ലാസ് പാൽ കുടിക്കണം?
രാവിലെ കഴിക്കാൻ ഓവർ നെെറ്റ് ഓട്സ്; ഇങ്ങനെ തയ്യാറാക്കൂ
ബെൽറ്റാണെന്നോർത്തു നോക്കിയപ്പോൾ, രാജവെമ്പാല
ഒറ്റ മഴയിൽ കോയമ്പത്തൂരിൽ സംഭവിച്ചത്
ചേരനെല്ലൂർ അപകടക്കേസിൽ മരിച്ച ജയബാലകൃഷ്ണൻ്റെ മക്കൾ പ്രതിഷേധിക്കുന്നു
ഫെരാരി അപകടത്തിൽപ്പെട്ടപ്പോൾ