AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Air Force jet crashes: തമിഴ്‌നാട്ടില്‍ വ്യോമസേന പരിശീലന വിമാനം തകർന്നു വീണു

Air Force Trainer Aircraft Crashes: ചെന്നൈയിലെ താംബരത്തിന് സമീപം പതിവ് പരിശീലന ദൗത്യത്തിനിടെ ഇന്ത്യൻ വ്യോമസേനയുടെ പിലാറ്റസ് പിസി 7 ബേസിക് ട്രെയിനർ വിമാനമാണ് തകര്‍ന്നുവീണത്

Air Force jet crashes: തമിഴ്‌നാട്ടില്‍ വ്യോമസേന പരിശീലന വിമാനം തകർന്നു വീണു
സംഭവസ്ഥലത്തെ ദൃശ്യങ്ങള്‍ Image Credit source: PTI X
jayadevan-am
Jayadevan AM | Updated On: 14 Nov 2025 16:28 PM

ചെന്നൈ: തമിഴ്‌നാട്ടില്‍ വ്യോമസേനയുടെ പരിശീലക വിമാനം തകര്‍ന്നുവീണതായി റിപ്പോര്‍ട്ട്. ചെന്നൈയിലെ താംബരത്തിന് സമീപം പതിവ് പരിശീലന ദൗത്യത്തിനിടെ ഇന്ത്യൻ വ്യോമസേനയുടെ പിലാറ്റസ് പിസി-7 ബേസിക് ട്രെയിനർ വിമാനമാണ് തകര്‍ന്നുവീണത്. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. പൈലറ്റ് സുരക്ഷിതമായി പുറത്തേക്ക് ചാടി. പൈലറ്റ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടെന്ന് വ്യോമസേന സ്ഥിരീകരിച്ചു. സംഭവത്തെക്കുറിച്ച് വ്യോമസേന അന്വേഷണം ആരംഭിച്ചു. അപകടത്തെ തുടര്‍ന്ന് എമര്‍ജന്‍സി ടീം സ്ഥലത്തെത്തി. അപകടകാരണവും, മറ്റ് വിശദാംശങ്ങളും പുറത്തുവരുന്നതേയുള്ളൂ.

വീഡിയോ കാണാം

അതേസമയം, കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിലെ ട്രിച്ചി-പുതുക്കോട്ട ദേശീയപാതയില്‍ നാര്‍ത്താമലയ്ക്ക് സമീപം പരിശീലന വിമാനം അടിയന്തരമായി നിലത്തിറക്കിയിരുന്നു. ഒറ്റ എഞ്ചിന്‍ വിമാനമായ സെസ്‌ന 172 സ്‌കൈഹോക്കാണ് നിലത്തിറക്കിയത്. വ്യാഴാഴ്ചയായിരുന്നു സംഭവം.

വിമാനത്തിലുണ്ടായിരുന്നവര്‍ സുരക്ഷിതരാണ്. അടിയന്തര ലാന്‍ഡിങിന്റെ കാരണം വ്യക്തമല്ല. സംഭവത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ ഗതാഗതം സ്തംഭിച്ചിരുന്നു. ലാന്‍ഡിങിനിടെ വിമാനത്തിന്റെ മുന്‍ഭാഗത്ത് കേടുപാടുകള്‍ സംഭവിച്ചെന്ന്‌ ട്രിച്ചി വിമാനത്താവള ഡയറക്ടർ എസ്.എസ്. രാജു പറഞ്ഞു. സംഭവത്തെക്കുറിച്ച് ഡിജിസിഎ അന്വേഷിക്കും.

സേലത്ത് നിന്ന് കാരൈക്കുടിയിലേക്ക് പതിവ് പരിശീലന പറക്കല്‍ നടത്തുന്നതിനിടെയാണ് സംഭവം. ടേക്ക് ഓഫ് ചെയ്ത് ഏകദേശം 10 മുതൽ 15 മിനിറ്റിനുശേഷം എഞ്ചിൻ തകരാർ സംഭവിച്ചെന്നാണ് റിപ്പോര്‍ട്ട്.