AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

കരുത്ത് പകര്‍ന്ന് ഹഠയോഗ; ഇഷാ യോഗ സെന്ററിൽ 99 സൈനികർ പരിശീലനം പൂർത്തിയാക്കി

സൈനികര്‍ക്കായി സദ്ഗുരു ഗുരുകുലം സംഘടിപ്പിച്ച 15 ദിവസത്തെ 'ട്രെയിൻ ദ ട്രെയിനർ' ക്ലാസിക്കൽ ഹഠ യോഗാ പരിശീലന പരിപാടി സമാപിച്ചു. 99 പ്രതിരോധ സേനാംഗങ്ങൾ പരിശീലനം പൂർത്തിയാക്കി. നാവികസേനയിൽ നിന്നുള്ള 78 പേരും കരസേനയിൽ നിന്നുള്ള 21 പേരും പരിശീലനത്തില്‍ പങ്കെടുത്തു.

കരുത്ത് പകര്‍ന്ന് ഹഠയോഗ; ഇഷാ യോഗ സെന്ററിൽ 99 സൈനികർ പരിശീലനം പൂർത്തിയാക്കി
Yoga Training At Isha Yoga Center
Jayadevan AM
Jayadevan AM | Updated On: 06 Apr 2026 | 03:56 PM

കോയമ്പത്തൂര്‍: സൈനികര്‍ക്കായി സദ്ഗുരു ഗുരുകുലം സംഘടിപ്പിച്ച 15 ദിവസത്തെ ‘ട്രെയിൻ ദ ട്രെയിനർ’ ക്ലാസിക്കൽ ഹഠയോഗാ പരിശീലന പരിപാടി സമാപിച്ചു. 99 പ്രതിരോധ സേനാംഗങ്ങൾ പരിശീലനം പൂർത്തിയാക്കി. നാവികസേനയിൽ നിന്നുള്ള 78 പേരും കരസേനയിൽ നിന്നുള്ള 21 പേരും പരിശീലനത്തില്‍ പങ്കെടുത്തു. പരിശീലനം പൂര്‍ത്തിയവര്‍ക്ക് അതത് ഡിഫന്‍സ് സ്റ്റേഷനുകളിലെ മറ്റ് സേനാംഗങ്ങള്‍ക്ക് പരിശീലനം നല്‍കാന്‍ സാധിക്കും.

മാര്‍ച്ച് 23 മുതല്‍ ഏപ്രില്‍ ആറു വരെയായിരുന്നു പരിശീലനം. ഉപയോഗ, സൂര്യ ക്രിയ, അംഗമർദന, ഇന്നർ എഞ്ചിനീയറിംഗ് ഓൺലൈൻ തുടങ്ങിയ ക്ലാസിക്കൽ യോഗാഭ്യാസങ്ങളാണ് പരിശീലിപ്പിച്ചത്. മാനസികമായ അച്ചടക്കവും ആന്തരിക സന്തുലിതാവസ്ഥയും കൈവരിക്കാന്‍ സഹായിക്കുകയാണ് ലക്ഷ്യം.

സദ്ഗുരുവിന്റെ കാഴ്ചപ്പാട്‌

രാജ്യത്തിന്റെ സംരക്ഷണത്തിന് പ്രവര്‍ത്തിക്കുന്ന സൈനികർക്ക് ക്ലാസിക്കൽ ഹഠയോഗയുടെ ഗുണഫലങ്ങൾ ലഭ്യമാക്കുക എന്ന സദ്ഗുരുവിന്റെ കാഴ്ചപ്പാടിന്റെ ഭാഗമായാണ് പരിശീലനം സംഘടിപ്പിച്ചത്. ശാരീരിക പ്രതിരോധശേഷി, മാനസിക കരുത്ത്‌ തുടങ്ങിയവ മെച്ചപ്പെടുത്താന്‍ യോഗ സഹായിച്ചതായി പരിപാടിയിൽ പങ്കെടുത്ത ഉദ്യോഗസ്ഥർ പറഞ്ഞു.

പരിശീലനം ശാരീരിക പ്രതിരോധം, മാനസിക സമാധാനം, ആന്തരിക പര്യവേക്ഷണം എന്നിങ്ങനെ മൂന്ന് തലങ്ങളില്‍ സഹായിച്ചെന്ന്‌ പരിശീലനത്തിൽ പങ്കെടുത്ത നാവികസേനയിലെ ക്യാപ്റ്റൻ ശ്രീകാന്ത് ജോഷി പറഞ്ഞു. ആന്തരികമായ ശാന്തത വളർത്തിയെടുക്കുന്നതിലൂടെ സമ്മർദ്ദ സാഹചര്യങ്ങളിൽപ്പോലും വിവേകത്തോടെ പ്രവർത്തിക്കാൻ സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

 

View this post on Instagram

 

A post shared by Isha Foundation (@isha.foundation)

ഈ പരിശീലനം കൂടുതല്‍ സഹപ്രവര്‍ത്തകരിലേക്ക് എത്തിക്കാനാകുമെന്നും, പ്രതിരോധ സമൂഹത്തില്‍ വലിയ സ്വാധീനം ചെലുത്തിയതായും അദ്ദേഹം പറഞ്ഞു. യോഗയെക്കുറിച്ചുള്ള തന്റെ ധാരണ ഈ പരിപാടി പുനര്‍രൂപകല്‍പന ചെയ്‌തെന്ന് കമാൻഡർ രാഹുൽ ജയ്‌സ്വാൾ പറഞ്ഞു.

യോഗയുടെ നിർവചനം

യോഗയുടെ യഥാർത്ഥ നിർവചനം വളരെ വ്യത്യസ്തമാണ്. ഉള്ളിലേക്ക് നോക്കുക എന്നതാണ് നിർവചനം. നമ്മൾ പ്രാവീണ്യം നേടേണ്ടത് ആന്തരിക എഞ്ചിനീയറിംഗിലാണെന്നും അദ്ദേഹം പറഞ്ഞു. പരിശീലനം ‘സ്വയം നന്നായി മനസിലാക്കാനും’ സമ്മർദ്ദം കൂടുതൽ ഫലപ്രദമായി കൈകാര്യം ചെയ്യാനും സഹായിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മനസ്സിലും ശരീരത്തിലും ഈ പരിപാടി വ്യക്തമായ സ്വാധീനം ചെലുത്തിയെന്ന് ലെഫ്റ്റനന്റ് അഞ്ജലി ഗോയൽ പറഞ്ഞു. വളരെ സമാധാനം തോന്നുന്നു. യോഗയെക്കുറിച്ചുള്ള മെച്ചപ്പെട്ടെന്നും അവര്‍ പറഞ്ഞു. യോഗ സെഷനുകൾക്ക് പുറമേ മറ്റ് പരിപാടികളും സംഘടിപ്പിച്ചു.

പരിശീലനത്തില്‍ പങ്കെടുത്തവര്‍ ഇഷാ വിദ്യാ സ്കൂൾ, ആശ്രമം, ധ്യാനലിംഗം, ലിംഗഭൈരവി ദേവി, തീർത്ഥകുണ്ഡങ്ങൾ എന്നിവ സന്ദര്‍ശിക്കുകയും ചെയ്തു. ബിക്ഷ ഹാളിൽ അന്നദാനവും നടത്തി. പരിശീലന പരിപാടി മികച്ച അനുഭവമായിരുന്നുവെന്ന് ഇന്ത്യൻ നാവികസേനയിലെ ക്യാപ്റ്റൻ ജോഷി പറഞ്ഞു. ഏതാണ്ട് 700-ലേറെ പ്രതിരോധ ഉദ്യോഗസ്ഥര്‍ക്ക് ഇതിനകം പരിശീലനം ലഭിച്ചിട്ടുണ്ട്.

Follow Us