Aadhaar Card : ആധാർ പൗരത്വത്തിന്റെ തെളിവല്ല, തിരിച്ചറിയൽ രേഖ മാത്രം – സുപ്രീം കോടതി

Aadhaar valid ID for the voter list: മറ്റ് രേഖകൾ പരിശോധിക്കുന്നതുപോലെ, ആധാർ കാർഡിന്റെ ആധികാരികതയും സാധുതയും പരിശോധിക്കാൻ ഉദ്യോഗസ്ഥർക്ക് അധികാരമുണ്ടായിരിക്കും. ഇത് പൗരത്വത്തിനുള്ള തെളിവായി സ്വീകരിക്കില്ല.

Aadhaar Card : ആധാർ പൗരത്വത്തിന്റെ തെളിവല്ല, തിരിച്ചറിയൽ രേഖ മാത്രം - സുപ്രീം കോടതി

Aadhar (1)

Published: 

08 Sep 2025 16:15 PM

പട്ന: ബിഹാറിലെ വോട്ടർ പട്ടിക വിവാദത്തിനിടെ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി. വോട്ടർ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ ആധാർ കാർഡ് തിരിച്ചറിയൽ രേഖയായി സ്വീകരിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. പുതുക്കിയ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനോ ഒഴിവാക്കുന്നതിനോ തിരിച്ചറിയൽ രേഖയായി ആധാർ കാർഡ് ഉപയോഗിക്കാനാണ് അനുമതി ഉള്ളത്.

വോട്ടർ രജിസ്ട്രേഷൻ നിയമമനുസരിച്ച് അംഗീകൃത രേഖകളുടെ പട്ടികയിൽ 12-ാമത്തെ രേഖയായി ആധാർ കാർഡിനെ പരിഗണിക്കണമെന്ന് കോടതി ഉത്തരവിട്ടു. ജനപ്രാതിനിധ്യ നിയമം, 1950, അനുസരിച്ച് വോട്ടർമാരുടെ ഐഡന്റിറ്റി സ്ഥാപിക്കുന്നതിന് വിവിധ രേഖകൾ ഉപയോഗിക്കാൻ കഴിയുമെന്ന ചട്ടത്തിന് അനുസരിച്ചാണ് ഈ തീരുമാനം. എന്നാൽ ആധാർ തിരിച്ചറിയൽ രേഖയായി മാത്രമേ ഉപയോഗിക്കാവൂ എന്നും അത് ഇന്ത്യൻ പൗരത്വത്തിനുള്ള തെളിവായി സ്വീകരിക്കില്ലെന്നും കോടതി ഊന്നിപ്പറഞ്ഞു.

മറ്റ് രേഖകൾ പരിശോധിക്കുന്നതുപോലെ, ആധാർ കാർഡിന്റെ ആധികാരികതയും സാധുതയും പരിശോധിക്കാൻ ഉദ്യോഗസ്ഥർക്ക് അധികാരമുണ്ടായിരിക്കും. ഇത് പൗരത്വത്തിനുള്ള തെളിവായി സ്വീകരിക്കില്ല. തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് തന്നെ ഇത് സംബന്ധിച്ച നിർദേശങ്ങൾ പുറപ്പെടുവിക്കണം,” കോടതി പറഞ്ഞു.

നടപടിക്രമങ്ങൾക്കിടെ, തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫ് ഇന്ത്യ (ഇ സി ഐ) അവരുടെ അഭിഭാഷകൻ വഴി ആധാർ നിയമ വ്യവസ്ഥകൾക്ക് അനുസൃതമായി പരിഗണിക്കുമെന്ന് സ്ഥിരീകരിച്ചു. ബിഹാറിലെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് ഈ നിർദ്ദേശം നടപ്പാക്കുന്നതിനുള്ള ഔദ്യോഗിക മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കാനും തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരുങ്ങുകയാണ്.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്