AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Amit Shah: ‘വേദങ്ങള്‍ക്കും ഉപനിഷത്തുകള്‍ക്കും ജൈവ കൃഷിക്കുമായി നീക്കിവെക്കും’; വിശ്രമജീവിതം ഇങ്ങനെയാകുമെന്ന് തുറന്ന് പറഞ്ഞ് അമിത് ഷാ

Amit Shah Reveals Post-Retirement Plans: കഴിഞ്ഞ ദിവസം നടന്ന 'സഹ്കാർ സംവാദ്' എന്ന പരിപാടിയിലെ ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നി സംസ്ഥാനങ്ങളിലെ വനിതാ പ്രവർത്തകരുമായുള്ള സംവാദത്തിലാണ് അമിത്ഷാ വിരമിൽ ജീവിതത്തെ കുറിച്ച് തുറന്നുപറഞ്ഞത്.

Amit Shah: ‘വേദങ്ങള്‍ക്കും ഉപനിഷത്തുകള്‍ക്കും ജൈവ കൃഷിക്കുമായി നീക്കിവെക്കും’; വിശ്രമജീവിതം ഇങ്ങനെയാകുമെന്ന് തുറന്ന് പറഞ്ഞ് അമിത് ഷാ
അമിത് ഷാ Image Credit source: PTI
sarika-kp
Sarika KP | Published: 10 Jul 2025 06:14 AM

അഹമ്മദാബാദ്: രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ച ശേഷമുള്ള വിശ്രമ ജീവിതത്തെ കുറിച്ച് തുറന്ന് പറഞ്ഞ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വേദങ്ങളിലും ഉപനിഷത്തുകളിലും ജൈവകൃഷിയിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താൻ ആ​ഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന ‘സഹ്കാർ സംവാദ്’ എന്ന പരിപാടിയിലെ ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നി സംസ്ഥാനങ്ങളിലെ വനിതാ പ്രവർത്തകരുമായുള്ള സംവാദത്തിലാണ് അമിത്ഷാ വിരമിൽ ജീവിതത്തെ കുറിച്ച് തുറന്നുപറഞ്ഞത്.

ഹിന്ദു വേദ​ഗ്രന്ഥങ്ങളിൽ മുഴുകുന്നത് എങ്ങനെ എന്നതിനെകുറിച്ച് അദ്ദേഹം വിശദീകരിച്ചെങ്കിലും കൃഷിയെക്കുറിച്ച് ഏറെ സംസാരിച്ചു. രാസവസ്തുക്കൾ ഉപയോ​ഗിച്ച് വളർത്തുന്ന ഗോതമ്പ് കാൻസർ, രക്തസമ്മർദ്ദം, പ്രമേഹം, തൈറോയ്ഡ് തകരാറുകൾ തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് അമിത് ഷാ പറഞ്ഞു. രാസവളങ്ങൾ ചേർക്കാത്ത ഭക്ഷണം കഴിച്ചാൽ മരുന്നുകളുടെ ആവശ്യമില്ലെന്നും അ​ദ്ദേഹം വ്യക്തമാക്കി. പ്രകൃതിദത്ത കൃഷി രോഗങ്ങൾ കുറയ്ക്കുക മാത്രമല്ല, വിള ഉൽപാദനക്ഷമത മെച്ചപ്പെടുത്തുന്നു. സ്വന്തം കൃഷിയിടത്തിൽ താൻ പ്രകൃതിദത്ത കൃഷിയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

Also Read:ബ്രസീല്‍ സന്ദര്‍ശനവും പൂര്‍ത്തിയാക്കി, നമീബിയയിലേക്ക് പുറപ്പെട്ട് പ്രധാനമന്ത്രി

ജൈവകൃഷി ചെയ്യുമ്പോൾ ഒരു തുള്ളി പോലും വെള്ളം പുറത്തേക്ക് പോകില്ലെന്നും അത് മണ്ണിലേക്ക് ഊർന്നിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. അമിതമായ രാസവളപ്രയോഗം ജലപാതകളെ നശിപ്പിച്ചിരിക്കുന്നു. ജൈവകൃഷിയിലൂടെ മണ്ണിരകൾ പ്രകൃതിദത്ത വളങ്ങൾ ഉത്പാദിപ്പിക്കുന്നു. എന്നാൽ രാസ വളങ്ങളുടെ ഉപയോ​ഗം ഇത് നശിപ്പിച്ചുവെന്നും അമിത് ഷാ പറഞ്ഞു. കൃത്യമായ ഉറക്കം, ചിട്ടയായ വ്യായാമം, ശുദ്ധമായ ആഹാരം എന്നിവയാണ് ആരോഗ്യത്തിന്റെ അടിത്തറയെന്നും ചിട്ടയായ ജീവിതശൈലിയിലേക് കടന്നപ്പോൾ മരുന്നുകളുടെ സഹായം വേണ്ടിവരുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.