Adhav Arjuna: 14 വർഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിക്കുന്നു! തമിഴ്നാട് കായിക മന്ത്രി ആദവ് അർജുനയും ഭാര്യയും വേർപിരിയുന്നു
Adhav Arjuna Divorced:വാഹബന്ധം അവസാനിപ്പിച്ചെങ്കിലും മക്കളുടെ ക്ഷേമത്തിനും വളർത്തലിനും ഇരുവരും പൂർണ്ണ സമർപ്പണത്തോടെ ഒന്നിച്ച് പ്രവർത്തിക്കുമെന്നും ഡെയ്സി പങ്കുവെച്ച് കുറിപ്പിൽ അറിയിച്ചു. കുട്ടികളുടെ സന്തോഷവും ഭാവിയും ഉറപ്പാക്കുന്നതിന് ആയിരിക്കും എപ്പോഴും മുൻഗണന നൽകുക. മന്ത്രി ആദവ് അർജുനയുടെ തനിക്ക് എപ്പോഴും അങ്ങേയറ്റം ബഹുമാനം ഉണ്ടെന്നും അദ്ദേഹത്തിന്റെ മുന്നോട്ടുള്ള യാത്രയിൽ സമാധാനം വിജയവും നേരുന്നു എന്നും പ്രസ്താവനയിലൂടെ..............
ചെന്നൈ: തമിഴ്നാട് പൊതുമരാമത്ത് കായിക മന്ത്രി ആദവ് അർജുനയും മാർട്ടിനും തങ്ങളുടെ 14 വർഷത്തെ ദാമ്പത്യ ബന്ധം അവസാനിപ്പിക്കുന്നതായി ഔദ്യോഗികമായി പ്രഖ്യാപനം നടത്തി. പരസ്പര സമ്മതത്തോടെയാണ് ഇരുവരും വേർപിരിയൽ തീരുമാനിച്ചതെന്നാണ് റിപ്പോർട്ട്. തമിഴ്നാട് രാഷ്ട്രീയത്തിലും സോഷ്യൽ മീഡിയയിൽ മടക്കം വലിയ ചർച്ചകൾക്കാണ് ഈ വേർപിരിയൽ പ്രഖ്യാപനം വഴിയൊരുക്കിയിരിക്കുന്നത്.
തന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലൂടെ ദേശീയ മാർട്ടിനാണ് വേർപിരിയുന്നതായിട്ടുള്ള വാർത്ത പുറത്തുവിട്ടത് കഴിഞ്ഞ 14 വർഷമായി സുഹൃത്തുക്കൾ ഇണകൾ മാതാപിതാക്കൾ എന്നീ നിലകളിൽ ജീവിതത്തിന്റെ വിവിധഘട്ടത്തിലൂടെ ഒന്നിച്ചു പോയ തങ്ങൾ ഇന്നുമുതൽ പരസ്പര സമ്മതത്തോടെ ദമ്പതികളായി വേർപിരിഞ്ഞ് സ്വന്തം വഴികളുടെ സഞ്ചരിക്കാൻ തീരുമാനിച്ചതായി ആണ് അവർ തന്റെ പ്രസ്താവനയിൽ വ്യക്തമാക്കിയിരിക്കുന്നത്.
ALSO READ:മധുര തനിഷ്‌ക് കവർച്ച; മോഷണം നടത്തിയത് പെൺസുഹൃത്തിന് വേണ്ടി, പ്രതി നിഷാന്ത് പിടിയിൽ
കൂടാതെ വിവാഹബന്ധം അവസാനിപ്പിച്ചെങ്കിലും മക്കളുടെ ക്ഷേമത്തിനും വളർത്തലിനും ഇരുവരും പൂർണ്ണ സമർപ്പണത്തോടെ ഒന്നിച്ച് പ്രവർത്തിക്കുമെന്നും ഡെയ്സി പങ്കുവെച്ച് കുറിപ്പിൽ അറിയിച്ചു. കുട്ടികളുടെ സന്തോഷവും ഭാവിയും ഉറപ്പാക്കുന്നതിന് ആയിരിക്കും എപ്പോഴും മുൻഗണന നൽകുക. മന്ത്രി ആദവ് അർജുനയുടെ തനിക്ക് എപ്പോഴും അങ്ങേയറ്റം ബഹുമാനം ഉണ്ടെന്നും അദ്ദേഹത്തിന്റെ മുന്നോട്ടുള്ള യാത്രയിൽ സമാധാനം വിജയവും നേരുന്നു എന്നും പ്രസ്താവനയിലൂടെ വ്യക്തമാക്കുന്നുണ്ട്.
ജീവിതത്തിലെ ഈ വലിയ മാറ്റത്തെ നേരിടുന്ന സാഹചര്യത്തിൽ തങ്ങളുടെ സ്വകാര്യതയും കാണിക്കണമെന്നും തങ്ങളുടെ പെരുമാനമെന്നും ഡെയ്സി പൊതുജനങ്ങളോട് മാധ്യമങ്ങളും അഭ്യർത്ഥിച്ചു സജീവ രാഷ്ട്രീയത്തിലും പൊതു ജീവിതത്തിലും നിറഞ്ഞുനിൽക്കുന്ന മന്ത്രിയുടെ കുടുംബത്തിലെ ഈ വ്യക്തിപരമായി തീരുമാനം പൊതുമണ്ഡലത്തിൽ വലിയ ശ്രദ്ധ നേടിയിട്ടുണ്ട്.
ENGLISH SUMMARY
Adhav Arjuna and Martin have officially announced the end of their 14-year marriage. Reports indicate that the separation was a mutual decision. This announcement has sparked significant discussion within Tamil Nadu political circles and on social media.