Blast Sound in Delhi: ഡൽഹിയെ ഞെട്ടിച്ച് മറ്റൊരു ശബ്ദം, പാഞ്ഞെത്തിയ പോലീസ് കണ്ടത്

കൂടുതൽ അന്വേഷണത്തിൽ പോലീസിനെ അറിയിച്ചയാൾ ഗുരുഗ്രാമിലേക്കുള്ള യാത്ര മധ്യേ ശബ്ദം കേട്ടതായാണ് അറിയിച്ചത്. വിശദമായ അന്വേഷണത്തിൽ വിവരങ്ങളും ലഭിച്ചു

Blast Sound in Delhi: ഡൽഹിയെ ഞെട്ടിച്ച് മറ്റൊരു ശബ്ദം, പാഞ്ഞെത്തിയ പോലീസ് കണ്ടത്

Delhi Blast New

Published: 

13 Nov 2025 12:16 PM

റെഡ് ഫോർട്ട് സ്ഫോടനത്തിൽ നടുങ്ങി നിൽക്കുന്ന ഡൽഹിയിൽ മറ്റൊരു പൊട്ടിത്തെറി ശബ്ദം കൂടി ആശങ്ക പടർത്തി. മഹിപാൽപൂരിലെ റാഡിസൺ ബ്ലൂ ഹോട്ടലിന് സമീപമാണ് സ്ഫോടന ശബ്ദം കേട്ടതായി റിപ്പോർട്ടുകൾ .രാവിലെ 9:18 ന് അഗ്നിശമന സേനക്കും ഇത് സംബന്ധിച്ച് വിളിയെത്തിയതോടെ, മൂന്ന് ഫയർ എഞ്ചിനുകളും സ്ഥലത്തേക്ക് തിരിച്ചു. എന്നാൽ ഏറെ നേരം ഡൽഹി പോലീസ് പ്രദേശം പരിശോധിച്ചെങ്കിലും, സംശയാസ്പദമായ ഒന്നും കണ്ടെത്തിയില്ലെന്ന് ഒടുവിൽ സ്ഥിരീകരിച്ചു.

കൂടുതൽ അന്വേഷണത്തിൽ പോലീസിനെ അറിയിച്ചയാൾ ഗുരുഗ്രാമിലേക്കുള്ള യാത്ര മധ്യേ ശബ്ദം കേട്ടതായാണ് അറിയിച്ചത്. വിശദമായ അന്വേഷണത്തിൽ ഡൽഹി ട്രാൻസ്പോർട്ട് കോർപ്പറേഷൻ്റെ ബസിൻ്റെ ടയർ പൊട്ടിയതാണ് ശബ്ദമെന്ന് ധാരണയിൽ പോലിസുമെത്തി. കഴിഞ്ഞ ദിവസമാണ് ചെങ്കോട്ടക്ക് സമീപം കാറിൽ നിറച്ച് സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ച് 12 പേർ കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കേസിൽ വിശദമായ അന്വേഷണം നടന്നു വരികയാണ്. കേസിലെ പ്രധാന സൂത്രധാരൻ പുൽവാമ സ്വദേശിയായ ഡോക്ടർ ഉമറാണെന്നും പോലീസ് കണ്ടെത്തി.

ALSO READ: Delhi Blast: ഒടുവിൽ ഇക്കോസ്‌പോർട്ട് കണ്ടെത്തി; പൊലീസ് തിരയുന്ന ചുവന്ന കാർ ഫരീദാബാദിൽ തന്നെ

ഫരീദാബാദ്, ലഖ്‌നൗ, ദക്ഷിണ കാശ്മീർ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന തീവ്രവാദ സംഘടന ജെയ്‌ഷെ മുഹമ്മദിൻ്റെ ജെ.ഇ.എം) ലോജിസ്റ്റിക്സ് മൊഡ്യൂളാണ് ഇതിന് പിന്നിലെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഒമ്പത് മുതൽ പത്ത് വരെ അംഗങ്ങൾ വരെ ഇവരുടെ ഗ്രൂപ്പിലുണ്ടായിരുന്നു. ഡോക്ടർമാരടങ്ങുന്ന സംഘം മെഡിക്കൽ യോഗ്യതകൾ ഉപയോഗിച്ചാണ് രാസവസ്തുക്കളും സ്ഫോടകവസ്തുക്കളും വാങ്ങിയത്. കേസിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്.

 

ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിന്റെ ശമ്പളമെത്ര?
കള്ളവോട്ട് ചെയ്താൽ ജയിലോ പിഴയോ, ശിക്ഷ എങ്ങനെ ?
നോൺവെജ് മാത്രം കഴിച്ചു ജീവിച്ചാൽ സംഭവിക്കുന്നത്?
വിര ശല്യം ബുദ്ധിമുട്ടിക്കുന്നുണ്ടോ? പരിഹാരമുണ്ട്‌
ഗൂഡല്ലൂരിൽ ഒവിഎച്ച് റോഡിൽ ഇറങ്ങിയ കാട്ടാന
രണ്ടര അടി നീളമുള്ള മീശ
പ്രൊസിക്യൂഷൻ പൂർണമായും പരാജയപ്പെട്ടു
നായ പേടിപ്പിച്ചാൽ ആന കുലുങ്ങുമോ