Valsala Elephant: കേരളത്തിൽ ജനിച്ച ഏഷ്യയിലെ ആന മുത്തശ്ശി ‘വത്സല’ ചെരിഞ്ഞു
Valsala Elephant Death News : ഏറ്റവും കൂടുതൽ കാലം ജീവിച്ചിരിക്കുന്ന ആന എന്ന ഗിന്നസ് വേൾഡ് റെക്കോർഡിൽ വത്സലയുടെ പേര് ഉൾപ്പെടുത്താൻ വനം ഉദ്യോഗസ്ഥർ ശ്രമിച്ചിരുന്നുവെങ്കിലും ജനന സർട്ടിഫിക്കറ്റ് ലഭ്യമല്ലാത്തതിനാൽ ഇത് സാധിച്ചിരുന്നില്ല.
മധ്യപ്രദേശ്: ഏഷ്യയിലെ ഏറ്റവും പ്രായം കൂടിയ ആന വത്സല (100) മധ്യപ്രദേശിലെ പന്ന ടൈഗർ റിസർവ്വിൽ ചെരിഞ്ഞു. 100 വയസ്സിന് മുകളിൽ ആനക്ക് പ്രായമുണ്ടെന്നാണ് കരുതുന്നത്. കേരളത്തിലെ നിലമ്പൂർ കാടുകളിൽ ജനിച്ച ആനയെ മധ്യപ്രദേശിലെ നർമ്മദാപുരത്തേക്ക് കൊണ്ടുവന്നത് പിന്നീട് ആനയെ പന്ന ടൈഗർ റിസർവ്വിലേക്ക് മാറ്റിയിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് വത്സല ചികിത്സയിലായിരുന്നു. മുൻകാലുകളിലെ നഖങ്ങൾക്ക് പരിക്കേറ്റ ആനയെ ഉയർത്തി നിർത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. പ്രായാധിക്യം മൂലം കാഴ്ച ശക്തിയും ആനക്ക് കുറഞ്ഞു തുടങ്ങിയിരുന്നു.
ഏറ്റവും കൂടുതൽ കാലം ജീവിച്ചിരിക്കുന്ന ആന എന്ന ഗിന്നസ് വേൾഡ് റെക്കോർഡിൽ വത്സലയുടെ പേര് ഉൾപ്പെടുത്താൻ വനം ഉദ്യോഗസ്ഥർ ശ്രമിച്ചിരുന്നുവെങ്കിലും ജനന സർട്ടിഫിക്കറ്റ് ലഭ്യമല്ലാത്തതിനാൽ ഇത് സാധിച്ചിരുന്നില്ല. വത്സലയുടെ ജനനത്തെക്കുറിച്ച് കൃത്യമായ രേഖകളൊന്നുമില്ലെങ്കിലും 1972 ൽ കേരളത്തിലെ കാടുകളിൽ നിന്നാണ് ആനയെ പിടിച്ചത് എന്ന് കരുതുന്നു.
With heavy hearts, we bid farewell to Vatsala, >100-old matriarch of Panna Tiger Reserve. Her gentle presence inspired awe in all who met her. Thank you, Vatsala, for countless rescue operations & nurturing many Elephant calves. Your legacy lives on. 🐘🙏 pic.twitter.com/DJ9vmhoGPl
— Anupam Sharma, IFS (@AnupamSharmaIFS) July 8, 2025
പിന്നീട് ആനയെ ഹോഷങ്കാബാദ് ഡിവിഷനിലേക്ക് കൊണ്ടുവന്നു, 1993-ലാൻ് അവളെ പന്ന ടൈഗർ റിസർവിലേക്ക് കൊണ്ടുവന്നു, അന്നുമുതൽ അവൾ അവിടെ താമസിച്ചു, ഏറ്റവും പ്രിയപ്പെട്ട ജംബോ ആയി മാറി. വത്സലയുടെ മരണശേഷം പന്ന ടൈഗർ റിസർവിൽ ഇരുട്ട് വീണു.
വത്സലയുടെ നിര്യാണത്തിൽ മദ്ധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് സോഷ്യൽ മീഡിയയിൽ ആദരാഞ്ജലികൾ അർപ്പിച്ചു, വെറുമൊരു ആന എന്നതിലുപരിയായി നമ്മുടെ വനങ്ങളുടെ നിശ്ശബ്ദ സംരക്ഷകയും തലമുറകളായി ഒരു സുഹൃത്തും മധ്യപ്രദേശിന്റെ പ്രകൃതി പൈതൃകത്തിന്റെ ജീവിക്കുന്ന ചിഹ്നവുമായിരുന്നു. അവളുടെ ഓർമ്മയും പാരമ്പര്യവും നമ്മുടെ വനങ്ങളിലും ഹൃദയത്തിലും എക്കാലവും വേരൂന്നിയിരിക്കുമെന്നും അദ്ദേഹം സോഷ്യൽ മീഡിയയിൽ എഴുതി.