Mahisagar Bridge Collapsed: അങ്ങേയറ്റം ദുഃഖകരമായ സംഭവം; ഗുജറാത്തില്‍ പാലം തകര്‍ന്ന് 9 പേര്‍ മരിച്ചതില്‍ പ്രധാനമന്ത്രി
Mahisagar Bridge Collapses and 2 Death Reported: സൗരാഷ്ട്രയില്‍ നിന്നും വരുന്ന വാഹനങ്ങള്‍ ടോള്‍ ഒഴിവാക്കുന്നതിനായാണ് പ്രധാനമായും ഈ പാലത്തെ ആശ്രയിക്കുന്നതെന്നാണ് വിവരം. നിലവില്‍ ഗതാഗതത്തിന് ബദല്‍ മാര്‍ഗം ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് വഡോദര കളക്ടര്‍ വ്യക്തമാക്കി.
അഹമ്മദാബാദ്: ഗുജറാത്തിലെ മഹിസാഗര്‍ പാലം തകര്‍ന്നുവീണ് 9 പേര്‍ മരിച്ചത് അങ്ങയേറ്റം സങ്കടകരമായ സംഭവമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാലം തകര്‍ന്നുവീണ് മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രി രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പിഎംഎന്‍ആര്‍ഫില്‍ നിന്നാണ് ധനസഹായം നല്‍കുന്നത്.
ഗുജറാത്തിലെ വഡോദര ജില്ലയില്‍ പാലം തകര്‍ന്നുണ്ടായ അപകടത്തില്‍ ആളുകള്‍ക്ക് ജീവന്‍ നഷ്ടമായത് അങ്ങേയറ്റം ദുഃഖകരമാണ്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ടെ. മരണം സംഭവിച്ച വ്യക്തികളുടെ അടുത്ത ബന്ധുക്കള്‍ക്ക് പിഎംഎന്‍ആര്‍എഫില്‍ നിന്നും രണ്ട് ലക്ഷം രൂപ ധനസഹായം നല്‍കും. പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതം നല്‍കുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് എക്‌സില്‍ പോസ്റ്റ് ചെയ്തു.




മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപ ധനസഹായവും സൗജന്യ ചികിത്സയും ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ പ്രഖ്യാപിച്ചു.
പ്രധാനമന്ത്രിയുടെ ഓഫീസിന്റെ എക്‌സ് പോസ്റ്റ്
The loss of lives due to the collapse of a bridge in Vadodara district, Gujarat, is deeply saddening. Condolences to those who have lost their loved ones. May the injured recover soon.
An ex-gratia of Rs. 2 lakh from PMNRF would be given to the next of kin of each deceased. The…
— PMO India (@PMOIndia) July 9, 2025
എത്ര പേര്‍ നദിയിലേക്ക് പാലം തകര്‍ന്നതിനെ തുടര്‍ന്ന് നദിയിലേക്ക് പതിച്ചിട്ടുണ്ടെന്ന കാര്യം വ്യക്തമല്ല. ലഭ്യമായ വിവരം അനുസരിച്ച് 2 ട്രക്കുകള്‍, കാറുകള്‍, ഇരുചക്ര വാഹനങ്ങള്‍ എന്നിവയുള്‍പ്പെടെ നദിയിലേക്ക് വീണിട്ടുണ്ട്. എത്ര വാഹനങ്ങള്‍ വേറെയുണ്ടെന്ന കാര്യം കൃത്യമായി ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.
തകര്‍ന്നുവീണ പാലത്തിന്റെ ദൃശ്യം
സൗരാഷ്ട്രയില്‍ നിന്നും വരുന്ന വാഹനങ്ങള്‍ ടോള്‍ ഒഴിവാക്കുന്നതിനായാണ് പ്രധാനമായും ഈ പാലത്തെ ആശ്രയിക്കുന്നതെന്നാണ് വിവരം. നിലവില്‍ ഗതാഗതത്തിന് ബദല്‍ മാര്‍ഗം ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് വഡോദര കളക്ടര്‍ വ്യക്തമാക്കി. വാഹനങ്ങളെയും ആളുകളെയും പുറത്തെത്തിക്കുന്നതിനുള്ള രക്ഷാപ്രവര്‍ത്തനത്തിന് മാത്രമാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാലം തകര്‍ന്നതിന് പിന്നാലെ പാദ്ര പോലീസും വഡോദര കളക്ടറും മറ്റ് ഉദ്യോഗസ്ഥരും ഉടന്‍ തന്നെ സ്ഥലത്തെത്തി. അഗ്നിശമന സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
40 വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മിച്ചതാണ് ഈ പാലമെന്നാണ് വിവരം. പാലത്തിന് അറ്റക്കുറ്റപ്പണികള്‍ നടത്തണമെന്ന ആവശ്യം ശക്തമായിരിക്കെയാണ് അപകടം.