Assembly Election Result 2026: ജനവിധി കാത്ത് 5 സംസ്ഥാനങ്ങൾ; ആര് വാഴും, ആര് വീഴും?

Assembly Election Results 2026: ഏപ്രിൽ 9 മുതൽ 29 വരെ വിവിധ ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടന്നത്. കേരളം, അസം, പുതുച്ചേരി എന്നിവിടങ്ങളിൽ ഏപ്രിൽ 9ന് ഒറ്റഘട്ടമായായിരുന്നു വോട്ടെടുപ്പ്. തമിഴ്നാട്ടിലും ബംഗാളിലും ഏപ്രിൽ 23ന് ആദ്യഘട്ട വോട്ടെടുപ്പ് നടന്നു. ഏപ്രിൽ 29ന് അവസാനഘട്ടവും പൂർത്തിയായി.

Assembly Election Result 2026: ജനവിധി കാത്ത് 5 സംസ്ഥാനങ്ങൾ; ആര് വാഴും, ആര് വീഴും?

എംകെ സ്റ്റാലിൻ, മമത ബാനർജി, ഹിമന്ത ബിശ്വ ശർമ്മ, എൻ രംഗസ്വാമി

Updated On: 

04 May 2026 | 06:56 AM

ആവേശകരമായ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കും പോരാട്ടങ്ങൾക്കുമൊടുവിൽ ജനവിധി കാത്ത് അഞ്ച് സംസ്ഥാനങ്ങൾ. ആര് വാഴും ആര് വീഴുമെന്ന് അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. അഞ്ച് സംസ്ഥാനങ്ങളിലാണ് ഇന്ന് വോട്ടെണ്ണൽ നടക്കുന്നത്. കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലുമാണ് ഇന്ന് വോട്ടെണ്ണൽ നടക്കുന്നത്.

ഏപ്രിൽ 9 മുതൽ 29 വരെ വിവിധ ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടന്നത്. കേരളം, അസം, പുതുച്ചേരി എന്നിവിടങ്ങളിൽ ഏപ്രിൽ 9ന് ഒറ്റഘട്ടമായായിരുന്നു വോട്ടെടുപ്പ്. തമിഴ്നാട്ടിലും ബംഗാളിലും ഏപ്രിൽ 23ന് ആദ്യഘട്ട വോട്ടെടുപ്പ് നടന്നു. ഏപ്രിൽ 29ന് അവസാനഘട്ടവും പൂർത്തിയായി.

ബംഗാളിൽ മാറ്റത്തിന്റെ കാറ്റ് വീശുമോ?

മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസും ബി.ജെ.പിയും തമ്മിലുള്ള കനത്ത പോരാട്ടത്തിനാണ് ഇത്തവണ ബംഗാൾ സാക്ഷ്യം വഹിച്ചത്. റീപോളിംഗും പ്രതിഷേധങ്ങളും ഉൾപ്പെടെ നാടകീയരംഗങ്ങളാണ് സംസ്ഥാനത്ത് അരങ്ങേറിയത്. തൃണമൂൽ കോൺഗ്രസ് അധികാരം നിലനിർത്തുമോ അതോ ബിജെപി ചരിത്ര വിജയം നേടുമോ എന്നാണ് ഇനി അറിയാൻ ഉള്ളത്. കൂടാതെ, കോൺഗ്രസും സി.പി.എമ്മും തിരിച്ചുവരവ് നടത്തുമോ എന്ന ആകാംക്ഷയുമുണ്ട്.

294 അംഗ നിയമസഭയിലെ 293 സീറ്റുകളിലെ ഫലമാണ് ഇന്ന് പുറത്ത് വരുന്നത്. 77 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ. സൗത്ത് 24 പർഗാനാസ് ജില്ലയിലെ ഫാൾട്ട മണ്ഡലത്തിലെ വോട്ടെടുപ്പ് തിരഞ്ഞെടുപ്പ് കമ്മിഷൻ റദ്ദാക്കിയിരുന്നു. ഇവിടെ വോട്ടെടുപ്പ് മെയ് 21നും വോട്ടെണ്ണൽ 24നും നടക്കും.

തമിഴനാട് ഡിഎംകെയ്ക്കോ, ദളപതിക്കൊപ്പമോ?

തമിഴ്നാട് രാഷ്ട്രീയത്തിലെ ശക്തമായ പോരാട്ടമാണ് ഇത്തവണ നടന്നത്. ഡിഎംകെയും എഐഎഡിഎംകെ – ബിജെപി സഖ്യവും തമിഴ്നാടിന് സുപരിചിതമാണെങ്കിലും വിജയ്യും അദ്ദേത്തിന്റെ തമിഴക വെട്രി കഴകവുമാണ് ഇത്തവണത്തെ ശ്രദ്ധാകേന്ദ്രം. സിനിമാതാരങ്ങൾ രാഷ്ട്രീയത്തിലിറങ്ങുന്നത് തമിഴ്നാട്ടിലെ പതിവ് കാഴ്ചകളാണ്. എംജിആർ, ജയലളിത തുടങ്ങി സിനിമയിൽ നിന്നെത്തിയ തമിഴ്നാട് രാഷ്ട്രീയത്തിൽ വൻ സ്വാധീനം ചെലുത്തി നേതാക്കളായവരുടെ ചരിത്രം പിന്തുടരാനാണ് വിജയ് ലക്ഷ്യമിടുന്നത്.

ALSO READ: ഇന്ത്യയില്‍ വോട്ടെണ്ണുന്നത് എങ്ങനെയാണ്? നടപടിക്രമങ്ങള്‍ അറിയാം

വിവിധ എക്സിറ്റ് പോളുകൾ ടിവികെയ്ക്ക് 98 -120 സീറ്റുകളാണ് പ്രവചിച്ചിരിക്കുന്നത്. ആകെ 234 സീറ്റുകളാണ് തമിഴ്നാട്ടിലുള്ളത്. അതുകൊണ്ട് തന്നെ, പ്രവചനങ്ങൾ യാഥാർത്ഥ്യമായാൽ 28 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസിനെയും മറ്റ് ചെറിയ പാർട്ടികളെയും സർക്കാർ രൂപീകരിക്കാൻ വിജയ് സമീപിച്ചേക്കാം. അതേസമയം, 160 സീറ്റ് വരെ നേടുമെന്ന ആത്മവിശ്വാസത്തിലാണ് ഡിഎംകെ. വിജയ്യെ നേരിട്ടെതിർക്കാതിരുന്നത് വീഴ്ചയായെന്ന അഭിപ്രായം എഐഎഡിഎംകെയിലും ശക്തമാണ്.

അസം ആർക്കൊപ്പം?

അസമിലും പോരാട്ടം ശക്തമായിരുന്നു. ഏപ്രിൽ 9നായിരുന്നു ഇവിടെ വോട്ടെടുപ്പ് നടന്നത്. ശേഷം ഇന്ന് വോട്ടെണ്ണൽ നടക്കുമ്പോൾ എൻഡിഎ അധികാരം തുടരുമോ കോൺഗ്രസ് തിരിച്ചുവരുമോ എന്ന് ഉറ്റുനോക്കുകയാണ് സംസ്ഥാനത്തെ രണ്ടരക്കോടി വോട്ടർമാരും രാജ്യവും. 126 മണ്ഡലങ്ങളിലായി 722 സ്ഥാനാർഥികളാണ് ഇത്തവണ മത്സരരംഗത്തുണ്ടായിരുന്നത്. 35 ജില്ലകളിലായി 31940 പോളിങ്ങ് ബുത്തുകളിലാണ് വോട്ടെടുപ്പ് നടന്നത്. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ, കോൺ​ഗ്രസ് നേതാവ് ​ഗൗരവ് ​ഗൊ​ഗോയ്, എഐയുഡിഎഫ് മേധാവി ബഹ്റുദ്ദീൻ അജ്മൽ തുടങ്ങിയവരാണ് സംസ്ഥാനത്തെ പ്രധാന നേതാക്കൾ.

പുതുച്ചേരിയിൽ പുതുചരിത്രമോ?

പുതുച്ചേരിയിൽ മാഹി ഉൾപ്പെടെ മുപ്പത് മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. ഓൾ ഇന്ത്യ എൻആർ കോൺ​ഗ്രസും ബിജെപിയും ഉൾപ്പെട്ട എൻഡിഎയും കോൺ​ഗ്രസുമാണ് മത്സരരം​ഗത്തുള്ളത്. നിലവിൽ എൻഡിഎ ഭരണമാണ് പുതുച്ചേരിയിൽ. ഒമ്പത് ലക്ഷത്തിലധികം വോട്ടർമാരുള്ള പുതുച്ചേരിയിൽ 294 സ്ഥാനാർഥികളാണ് ജനവിധി തേടിയത്.

ചരിത്രത്തിലെ ഏറ്റവു വലിയ പോളിങ്ങാണ് ഇത്തവണ പുതുച്ചേരിയിൽ സംഭവിച്ചത്. മുഖ്യമന്ത്രി എൻ രംഗസ്വമായുടെ എൻആർ കോൺഗ്രസ് നയിക്കുന്ന എൻഡിഎ മുന്നണിയും കോൺഗ്രസ് ഡിഎംകെ സഖ്യവും തമ്മിലാണ് പോരാട്ടം. എക്സിറ്റ് പോൾ ഫലങ്ങളെല്ലാം രംഗസ്വാമിക്ക് അനുകൂലമാണ്.

English Summary:

Assembly Election Result 2026, Vote counting is taking place today in Kerala, Tamil Nadu, West Bengal, Assam, and the Union Territory of Puducherry. The elections were conducted in multiple phases between April 9 and April 29. Polling was held in a single phase on April 9 in Kerala, Assam, and Puducherry. Meanwhile, Tamil Nadu and West Bengal had multi-phase elections, with the first phase held on April 23.

Follow Us
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
മാം​ഗോ ​ഡ്രിങ്കിലെ രാജാക്കന്മാർ ഇവരെല്ലാം
വേനൽക്കാലത്ത് കോഴിയോ മീനോ ആരോഗ്യകരം?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്