5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Ayushman Bharat: എഴുപതുകാരുടെ ശ്രദ്ധയ്ക്ക്; സൗജന്യ ചികിത്സയ്ക്കുള്ള രജിസ്ട്രേഷൻ തുടങ്ങി

Ayushman Bharat registration: ഒരു കുടുംബത്തിലെ മുതിർന്ന ആളുകൾക്ക് 5 ലക്ഷം രൂപ വരെയാണു സൗജന്യ ചികിത്സയ്ക്ക് അർഹത ഉള്ളത്.

Ayushman Bharat: എഴുപതുകാരുടെ ശ്രദ്ധയ്ക്ക്; സൗജന്യ ചികിത്സയ്ക്കുള്ള രജിസ്ട്രേഷൻ തുടങ്ങി
Prime Minister Narendra Modi launches Ayushman Bharat (FILE IMAGE – Parwaz Khan/HT via Getty Images)
Follow Us
aswathy-balachandran
Aswathy Balachandran | Updated On: 30 Sep 2024 09:08 AM

ന്യൂഡൽഹി: ആയുഷ്മാൻ ഭാരത് ആരോ​ഗ്യ പരിരക്ഷയ്ക്കുള്ള രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു. 70 വയസ് കഴിഞ്ഞവർക്ക് ചികിത്സ ഉറപ്പാക്കുന്ന ഈ പദ്ധതി വഴി പ്രായമായവർക്ക് എളുപ്പത്തിൽ സൗജന്യമായി മരുന്നുകളും സേവനവും ലഭിക്കു. ഇതിനായി ആയുഷ്മാൻ ആപ്പിലൂടെയും beneficiary.nha.gov.in എന്ന വെബ് പോർട്ടലിലൂടെയുമാണ് രജിസ്ട്രേഷൻ നടത്തേണ്ടത്.

രജിസ്റ്റർ ചെയ്യാനായി ആപ്പിലും വെബ്സൈറ്റിലും പ്രത്യേക മൊഡ്യൂൾ തയാറാക്കിയിട്ടുണ്ട് എന്നാണ് വിവരം. ഇത് സംബന്ധിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം അഡീഷനൽ സെക്രട്ടറി എൽ എസ് ചാങ്‌സാൻ സംസ്ഥാനങ്ങൾക്ക് കത്തയച്ചിട്ടുണ്ട്. വർഷം മുഴുവൻ രജിസ്ട്രേഷനു സൗകര്യവും ‌ഇതിൽ ഒരുക്കിയിട്ടുണ്ട്. പദ്ധതി
അടുത്തമാസം മുതലാണ് പ്രാബല്യത്തിലാകുക. രജിസ്ട്രേഷനു വേണ്ടി ആധാർ മാത്രം മതിയാകും. ഈ ഒരു രേഖ മാത്രമേ ഇതിനായി ചോദിക്കുന്നുള്ളൂ.

ഇതിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രായത്തിന്റെ അടിസ്ഥാനത്തിലായിരിക്കും രജിസ്റ്റർ ചെയ്യുന്നതും വ്യക്തിയുടെ വയസ്സു നിർണയിക്കുന്നതും. ഒരു കുടുംബത്തിലെ മുതിർന്ന ആളുകൾക്ക് 5 ലക്ഷം രൂപ വരെയാണു സൗജന്യ ചികിത്സയ്ക്ക് അർഹത ഉള്ളത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ മറ്റ് ആരോഗ്യ ഇൻഷുറൻസ് പദ്ധതികളിലുള്ള ഗുണഭോക്താക്കൾക്ക് ഇതിന്റെ ഫലം ലഭിക്കില്ല.

ഇരട്ടിപ്പു ഒഴിവാക്കാൻ അവരുടെ നിലവിലെ പദ്ധതിയോ ആയുഷ്മാൻ പരിരക്ഷയോ തെരഞ്ഞെടുക്കാൻ ഒറ്റത്തവണ ഓപ്ഷൻ നൽകുമെന്നും അധികൃതർ അറിയിച്ചു. സ്വകാര്യ ആരോഗ്യ പരിരക്ഷ, എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് പദ്ധതി എന്നിവയുടെ ഭാഗമായവർക്ക് ആയുഷ്മാൻ ഭാരത് ആരോഗ്യപദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കുമെന്നും അഡീഷനൽ സെക്രട്ടറി അറിയിച്ചിട്ടുണ്ട്.

ALSO READ – ഒറ്റ തെരഞ്ഞെടുപ്പ് നടപ്പാക്കാനൊരുങ്ങി കേന്ദ്രസർക്കാർ; പാർലമെന്റിൽ ബില്ലുകൾ അവതരിപ്പിക്കാൻ നീക്ക

കേരളത്തിൽ 70 വയസ്സു കഴിഞ്ഞവരുടെ എണ്ണം സംബന്ധിച്ച് സർക്കാരിന്റെ കൈവശം കൃത്യമായ രേഖകളില്ലാത്തതിനാലാണ് രജിസ്ട്രേഷൻ വൈകിയത്. കേന്ദ്രത്തിൽനിന്നു വിഹിതം നേടിയെടുക്കാൻ കൃത്യമായ കണക്കു വേണം. ഈ കണക്ക് കൃത്യമായി ലഭിക്കാനാണ് രജിസ്‌ട്രേഷനിലൂടെ വിവരം ശേഖരിക്കുന്നത് എന്നും പറയപ്പെടുന്നു. ആയുഷ്മാൻ ഭാരതിനെ സംസ്ഥാന സർക്കാരിന്റെ കാരുണ്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ (കാസ്പ്) ലയിപ്പിച്ചാണു നടപ്പാക്കാൻ തീരുമാനിച്ചിട്ടുള്ളത്.

സംസ്ഥാനം 1000 കോടി രൂപ ചെലവഴിക്കുമ്പോൾ 151 കോടി രൂപയാണു കേന്ദ്രം അനുവദിക്കുന്നത് എന്നാണ് നിലവിലെ വിവരം. 70 വയസ്സിൽ കൂടുതലുള്ള എല്ലാ മുതിർന്ന പൗരർക്കും സാമൂഹിക- സാമ്പത്തിക നില പരിഗണിക്കാതെ ആനുകൂല്യങ്ങൾ ലഭ്യമാകാനുള്ള വഴിയും ഇതിലൂടെ തുറക്കുമെന്നാണ് പ്രതീക്ഷ. അർഹരായവർക്ക് പ്രത്യേക കാർഡ് വിതരണം ചെയ്യും. ഇതിലൂടെ ആനുകൂല്യം ലഭ്യമാകുന്നതാണ്.

 

നിങ്ങൾ ഇതിന് അർഹരാണോ?

 

ആയുഷ്മാൻ ഭാരത് പദ്ധതി അനുസരിച്ച് സൗജന്യ ഇൻഷുറൻസ് പരിരക്ഷ ലഭിക്കാനുള്ള അർഹത ഉണ്ടോ എന്നറിയാണോ. ഇതിനായി https://pmjay.gov.in/ വെബ്‌സൈറ്റ് സന്ദർശിക്കുക. അവിടെയുള്ള ”Am I Eligible” എന്ന സെക്ഷൻ തിരഞ്ഞെടുക്കുക. അവിടെ മൊബൈൽ നമ്പറും കോഡും നൽകിയ ശേഷം എത്തുന്ന. ഒ.ടി.പി. ഉപയോ​ഗിച്ച് വെരിഫിക്കേഷൻ നടത്തുക. ആവശ്യമായ വിവരങ്ങൾ നൽകിയ ശേഷം ‘സബ്മിറ്റ്’ ചെയ്യാം. ഇങ്ങനെ നിങ്ങളുടെ യോ​ഗ്യത മനസ്സിലാക്കാവുന്നതാണ്.

Latest News