AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Bengaluru Accidents: ബെംഗളൂരുവില്‍ ഇനി അപകടങ്ങള്‍ ഉണ്ടാകില്ല; സൂപ്പര്‍ ട്രിക്കുമായി ഭരണകൂടം

LED Streetlights Installed on Bengaluru–Chennai Highway: ധാരാളം വാഹനങ്ങള്‍ കടന്നുപോകുന്ന ഈ പാതയില്‍ ലൈറ്റുകള്‍ സ്ഥാപിച്ചത് അപകടങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. പുതിയ എല്‍ഇഡി ലൈറ്റുകള്‍ ഉയര്‍ന്ന വെളിച്ചം നല്‍കുന്ന രീതിയില്‍ ഉള്ളതാണ്.

Bengaluru Accidents: ബെംഗളൂരുവില്‍ ഇനി അപകടങ്ങള്‍ ഉണ്ടാകില്ല; സൂപ്പര്‍ ട്രിക്കുമായി ഭരണകൂടം
പ്രതീകാത്മക ചിത്രംImage Credit source: TV9 Network
Shiji M K
Shiji M K | Published: 04 Mar 2026 | 08:25 AM

ബെംഗളൂരു: റോഡപകടങ്ങള്‍ കുറയ്ക്കാന്‍ പുത്തന്‍ നടപടിയുമായി സ്റ്റേറ്റ് ഹൈവേസ് ഡിപ്പാര്‍ട്ട്‌മെന്റ്. ചെന്നൈ-ചിറ്റൂര്‍-ബെംഗളൂരു ദേശീയ ഹൈവേ എന്‍എച്ച് 75ല്‍, വലയാജിലാണ് പുതിയ ക്രമീകരണം വകുപ്പ് കൊണ്ടുവന്നിരിക്കുന്നത്. രാത്രിയില്‍ ലൈറ്റിന്റെ അപര്യാപ്തത മൂലം ഉണ്ടാകുന്ന അപകടങ്ങള്‍ തടയുന്നതിന്റെ ഭാഗമായി എല്‍ഇഡി സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിച്ചു.

ലൈറ്റുകള്‍ സ്ഥാപിക്കുന്നത് വഴി റോഡ് സുരക്ഷ മെച്ചപ്പെടുത്തുകയും രാത്രി ഗതാഗതം കൂടുതല്‍ സൗകര്യപ്രദമാക്കുകയും ചെയ്യുകയാണ് വകുപ്പിന്റെ ലക്ഷ്യം. പുതുതായി നിര്‍മിച്ച ഹൈവേകള്‍ ഗതാഗത സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെങ്കിലും ലൈറ്റുകള്‍ ഇല്ലാത്തത് അപകടങ്ങള്‍ ക്ഷണിച്ച് വരുത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വലയാജ് ഭാഗത്തെ റോഡില്‍ എല്‍ഇഡി ലൈറ്റുകള്‍ സ്ഥാപിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.

ധാരാളം വാഹനങ്ങള്‍ കടന്നുപോകുന്ന ഈ പാതയില്‍ ലൈറ്റുകള്‍ സ്ഥാപിച്ചത് അപകടങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. പുതിയ എല്‍ഇഡി ലൈറ്റുകള്‍ ഉയര്‍ന്ന വെളിച്ചം നല്‍കുന്ന രീതിയില്‍ ഉള്ളതാണ്. അതിനാല്‍ തന്നെ രാത്രിയില്‍ ദീര്‍ഘദൂര കാഴ്ചയ്ക്ക് ഇവ സഹായിക്കും.

റോഡ് അപകടങ്ങള്‍ നിരവധി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന നഗരങ്ങളില്‍ ഒന്നാണ് ബെംഗളൂരു. കഴിഞ്ഞ ദിവസം യെലഹങ്കയില്‍ ഉണ്ടായ അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. യശ്വന്ത്, കിരണ്‍ ദേവരമുനി എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പം യാത്ര ചെയ്തിരുന്ന ഗൗതമിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Also Read: Bengaluru Jobs: പ്രൊഫഷണലുകള്‍ക്ക് ബെംഗളൂരു മതി! സിലിക്കണ്‍ വാലിയിലെന്തുണ്ട്?

ദൊഡ്ഡ ബൊമ്മസാന്ദ്രയില്‍ താമസിച്ചിരുന്ന മൂവരും ബിഇഎല്ലിലെ കരാര്‍ തൊഴിലാളികളായിരുന്നു. ഇരുചക്രവാഹനത്തില്‍ സഞ്ചരിച്ചിരുന്ന മൂവരും അപകട സമയത്ത് ഹെല്‍മെറ്റ് ധരിച്ചിരുന്നില്ലെന്നാണ് വിവരം. അര്‍ധരാത്രി 12 മണിയോടെ ഭക്ഷണം കഴിക്കാന്‍ ധാബയിലേക്ക് പോകുകയായിരുന്നു ഇവരെന്ന് പോലീസ് പറഞ്ഞു.

വീര്‍ സവര്‍ക്കര്‍ ഫ്‌ളൈഓവറിന്റെ റാമ്പിലൂടെ പോയ ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മരത്തില്‍ ഇടിച്ചുകയറിയാണ് അപകടം സംഭവിച്ചത്. യശ്വന്ത് ആശുപത്രിയില്‍ കൊണ്ടുപോകും വഴിയും കിരണ്‍ സംഭവസ്ഥലത്ത് വെച്ചും മരിച്ചു.

 

Follow Us