Bengaluru Driver Assault Women: നിൻ്റെ നാട്ടിലേക്ക് പോകൂ, ഞാൻ കന്നഡയെ സംസാരിക്കൂ; ബംഗളൂരുവിൽ സ്ത്രീയ്ക്ക് നേരെ അതിക്രമം
Bengaluru Driver Assault Women: അശ്രദ്ധമായി വാഹനം ഓടിച്ച ഡ്രൈവറോട് പരാതി പറഞ്ഞതിന് പിന്നാലെയാണ് സംഭവം. എന്നാൽ ഇരുവർക്കും ഇടിയിൽ ഭാഷ വലിയ വെല്ലുവിളിയായി മാറുകയായിരുന്നു. പകുതിക്ക് വച്ച് വാഹനം നിർത്തിയ ഡ്രൈവറുമായി യുവതി തർക്കത്തിലേർപ്പെട്ടു. ഇംഗ്ലീഷ് മാത്രം സംസാരിക്കാനറിയാവുന്ന യുവതിയും കന്നഡ സംസാരിക്കാൻ അറിയാവുന്ന ഡ്രൈവറും തമ്മിൽ കലഹം അതിരുകടന്നു.

ബംഗളൂരു: ഇംഗ്ലീഷ് സംസാരിച്ചതിന് സ്ത്രീയ്ക്ക് നേരെ ഡ്രൈവറുടെ അതിക്രമം. ഒരു റാപ്പിഡോ ബൈക്ക് ടാക്സിയുടെ ഡ്രൈവറാണ് യുവതിക്ക് നേരെ അതിക്രമം നടത്തിയത്. ഇതിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ആക്രമണത്തിന് ഇരയായ യുവതി ജ്വലറിയിൽ ജോലി ചെയ്യുന്നവരാണ്. എന്നാൽ ആദ്യം യുവതിയാണ് തന്നെ അടിച്ചതെന്നും അതിനാലാണ് താൻ തിരിച്ച് അടിച്ചതെന്നും ഡ്രൈവർ ആരോപിക്കുന്നു. ഡ്രൈവറെ അടുക്കുന്നതിൻ്റെ ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
യാത്രാമധ്യേയാണ് ഡ്രൈവറും യുവതിയും തമ്മിൽ തർക്കം ആരംഭിക്കുന്നത്. അശ്രദ്ധമായി വാഹനം ഓടിച്ച ഡ്രൈവറോട് പരാതി പറഞ്ഞതിന് പിന്നാലെയാണ് സംഭവം. എന്നാൽ ഇരുവർക്കും ഇടിയിൽ ഭാഷ വലിയ വെല്ലുവിളിയായി മാറുകയായിരുന്നു. പകുതിക്ക് വച്ച് വാഹനം നിർത്തിയ ഡ്രൈവറുമായി യുവതി തർക്കത്തിലേർപ്പെട്ടു. ഇംഗ്ലീഷ് മാത്രം സംസാരിക്കാനറിയാവുന്ന യുവതിയും കന്നഡ സംസാരിക്കാൻ അറിയാവുന്ന ഡ്രൈവറും തമ്മിൽ കലഹം അതിരുകടന്നു.
യാത്രാക്കൂലിയും ഹെൽമറ്റും നൽകാൻ യുവതി വിസമ്മതിച്ചതോടെ സംഗതി കൂടുതൽ വഷളായി. ആദ്യം യുവതിയാണ് തല്ലിയെന്നത് തെളിയിക്കുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തുവരുന്നുണ്ട്. തർക്കത്തിനിടെ നി നിൻ്റെ രാജ്യത്തേക്ക് മടങ്ങാൻ യുവതിയോട് ഡ്രൈവറായ സുമൻ ആവശ്യപ്പെടുന്നതും കാണാം.
The recent update on the RAPIDO incident in Jayanagar, Bengaluru, indicates that the girl initiated the aggression by slapping the driver three times. pic.twitter.com/Yvg0w7L3lO
— Satyanweshi (@imsatyanweshi) June 16, 2025
സ്ത്രീ തന്നെ അധിക്ഷേപിച്ചുവെന്നും തന്റെ കോളറിൽ പിടിച്ചുവെന്നും സുമൻ ആരോപിക്കുന്നു. സംഭവത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ പോലീസ് ആവശ്യപ്പെട്ടെങ്കിലും വിഷയത്തിൽ മുന്നോട്ട് പോകാൻ താല്പര്യമില്ലെന്ന് പറഞ്ഞുകൊണ്ട് സ്ത്രീ പിന്മാറിയതായും വൃത്തങ്ങൾ പറയുന്നു. ഡ്രൈവർ ഗതാഗത നിയമം പാലിക്കുന്നില്ലെന്നും സ്ത്രീ പോലീസിനോട് പറഞ്ഞു.
തന്നോട് എന്ത് അർത്ഥത്തിലാണ് ഇവിടെ നിന്ന് തിരിച്ച് പോകാൻ പറഞ്ഞതെന്നും, ഇവിടുത്തെ ആളുകൾക്ക് ഭാഷാ പ്രശ്നമുണ്ട്. പല സംസ്ഥാനങ്ങളിലെ ആളുകളാണ് ഇവിടെ താമസിക്കുന്നത്. എനിക്ക് അദ്ദേഹവുമായി വഴക്കിടാൻ താൽപ്പര്യമില്ലായിരുന്നു. ഞാൻ എൻ്റെ രാജ്യത്ത് തന്നെയാണ് നിക്കുന്നത്, യുവതി പറഞ്ഞു. അതേസമയം, ബൈക്ക് ടാക്സികൾ നിർത്തിവയ്ക്കാൻ ഏപ്രിലിൽ സർക്കാരിനോട് ഹൈക്കോടതി നിർദ്ദേശിച്ച സാഹചര്യത്തിലാണ് ഇത്തരമൊരു സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.