Bengaluru Highspeed Train: 8 മണിക്കൂറില്‍ നിന്ന് രണ്ടിലേക്ക്; ബെംഗളൂരു യാത്ര ശരവേഗത്തില്‍ കഴിയും

Bengaluru to Chennai in Just 2 Hours: 2021ല്‍ നാഷണല്‍ ഹൈ സ്പീഡ് റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് തയാറാക്കിയ ഡിപിആറിന്റെ അടിസ്ഥാനത്തിലാണ് ബജറ്റ് പ്രഖ്യാപനം കഴിഞ്ഞ് മൂന്നാഴ്ചയ്ക്കകം നടപടിക്രമങ്ങള്‍ ആരംഭിച്ചത്. ഹൈദരാബാദ്-ബെംഗളൂരു പാത ഭാവിയില്‍ മുംബൈ-ഹൈദരാബാദിലേക്ക് വികസിപ്പിക്കാന്‍ സാധ്യതയുണ്ട്.

Bengaluru Highspeed Train: 8 മണിക്കൂറില്‍ നിന്ന് രണ്ടിലേക്ക്; ബെംഗളൂരു യാത്ര ശരവേഗത്തില്‍ കഴിയും

പ്രതീകാത്മക ചിത്രം

Updated On: 

03 Mar 2026 | 03:45 PM

ബെംഗളൂരു: കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച ബെംഗളൂരു-ഹൈദരാബാദ്-ചെന്നൈ അതിവേഗ റെയില്‍പാതയുടെ നിര്‍മാണത്തിനായുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു. പ്രാഥമിക ഡിപിആറിലും അലൈന്‍മെന്റിലുമാണ് ദക്ഷിണ റെയില്‍വേയുടെ നിലവിലെ പ്രവര്‍ത്തനം. ഭൂമി ഏറ്റെടുക്കലിന് ആവശ്യമായ നടപടികള്‍ക്കായി നോഡല്‍ ഓഫീസറെ നിയമിക്കാന്‍ റെയില്‍വേ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

സംസ്ഥാന അടിസ്ഥാന സൗകര്യ വികസന വകുപ്പ് പദ്ധതിയില്‍ ഭാഗമാകും. 100.760 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് സംസ്ഥാനത്ത് പദ്ധതി നടപ്പാക്കുന്നത്. ആകെ 606 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാത നടപ്പാക്കുന്നത് വഴി ബെംഗളൂരുവിനും ഹൈദരാബാദിനും ഇടയിലുള്ള യാത്രാ സമയം 2 മണിക്കൂറായി കുറയും. നിലവില്‍ 8.5 മണിക്കൂറാണ് യാത്രയ്ക്കായി വേണ്ടിവരുന്നത്.

പാതയുടെ നിര്‍മാണം പൂര്‍ത്തിയാകുന്നത് ഇരുസംസ്ഥാനങ്ങളിലെയും വാണിജ്യ-വ്യവസായ മേഖലയ്ക്കും ഉത്തേജനമാകും. പാതയുടെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച സാഹചര്യത്തില്‍ റെയില്‍വേ ഉദ്യോഗസ്ഥന്‍ അടിസ്ഥാന സൗകര്യ വികസന വകുപ്പിലെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി.

ഏഴ് അതിവേഗ റെയില്‍പാതകളാണ് കേന്ദ്ര ബജറ്റില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ചത്. 2021ല്‍ നാഷണല്‍ ഹൈ സ്പീഡ് റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് തയാറാക്കിയ ഡിപിആറിന്റെ അടിസ്ഥാനത്തിലാണ് ബജറ്റ് പ്രഖ്യാപനം കഴിഞ്ഞ് മൂന്നാഴ്ചയ്ക്കകം നടപടിക്രമങ്ങള്‍ ആരംഭിച്ചത്. ഹൈദരാബാദ്-ബെംഗളൂരു പാത ഭാവിയില്‍ മുംബൈ-ഹൈദരാബാദിലേക്ക് വികസിപ്പിക്കാന്‍ സാധ്യതയുണ്ട്.

തുംകൂര്‍ ജില്ല വഴി കര്‍ണാടകയിലേക്ക് എത്തുന്ന അതിവേഗ റെയില്‍പാതയുടെ ആദ്യ സ്റ്റോപ്പ് ചിക്കബെല്ലാപൂരിലെ ഗൗരിബിദനൂരിലെ അലിപൂര്‍ ആയിരിക്കുമെന്നാണ് വിവരം. മറ്റൊരു സ്റ്റേഷന്‍ ദേവനഹള്ളിയിലും ഉണ്ടായിരിക്കും. പിന്നീട് തുരങ്കത്തിലൂടെ കടന്നുപോകുന്ന ട്രെയിനുകള്‍ കൊടിഹള്ളിയില്‍ നിര്‍ത്തും.

Also Read: Bengaluru Train: ബെംഗളൂരുവില്‍ നിന്ന് 230 രൂപയ്ക്ക് നാട്ടിലെത്തിയാലോ? ഈ ട്രെയിനുണ്ട്

വൈറ്റ്ഫീല്‍ഡ്, ഇലക്ട്രോണിക് സിറ്റി എന്നിവിടങ്ങളിലേക്കുള്ള യാത്ര ഇതോടെ വളരെ എളുപ്പമാകും. മണിക്കൂറില്‍ 350 കിലോമീറ്റര്‍ പരമാവധി വേഗതയില്‍ സഞ്ചരിക്കുന്ന ട്രെയിന്‍ സംസ്ഥാനത്ത് 100 കിലോമീറ്ററില്‍ 3 സ്‌റ്റേഷനുകളിലേക്ക് ചുരുങ്ങും. എന്നാല്‍ ഹൈദരാബാദിനും ചെന്നൈയ്ക്കും ഇടയിലുള്ള യാത്ര വെറും 2 മണിക്കൂറായി പരിമിതപ്പെടുത്താന്‍ ട്രെയിനിന് സാധിക്കും.

 

 

Loading...
Unable to load recommendations.
Follow Us
Related Stories
ബെംഗളൂരു എയര്‍പോര്‍ട്ട് റോഡില്‍ അണ്ടര്‍പാസ് നിര്‍മാണം; സദഹള്ളിയില്‍ ഗതാഗത നിയന്ത്രണം
BRICS 2026: ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; ഭാരത് മണ്ഡപത്തിൽ പങ്കാളിത്ത രാജ്യങ്ങളുടെ ഓപ്പൺ സെഷൻ
BRICS 2026: ഇറാന്‍-യുഎഇ ബന്ധം ദൃഢമാക്കി ഇന്ത്യ; ബ്രിക്‌സ് ഉച്ചകോടിയില്‍ സുപ്രധാന ചുവടുവെപ്പ്‌
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് ശ്രമം: പ്രധാനമന്ത്രി നരേന്ദ്ര മോദി
BRICS Summit 2026: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹം
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ