AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Viral Video: ഓട്ടോറിക്ഷയ്ക്ക് കൂട്ടുകാരുമായി പന്തയംവെച്ചു; പടക്കപ്പെട്ടിക്ക് മുകളിലിരുന്ന് തീകൊളുത്തി; യുവാവിന് ദാരുണാന്ത്യം

Viral Video: കൂട്ടുകാരുമായി നടത്തിയ ബെറ്റിന്റെ ഭാഗമായാണ് ശബരീഷ് പടക്കങ്ങള്‍ നിറച്ച പെട്ടിയുടെ മുകളില്‍ ഇരുന്നത്. കൂട്ടുകാര്‍ ഇയാള്‍ക്ക് ചുറ്റും കൂടിനില്‍ക്കുന്നതും തിരികൊളുത്തിയ ശേഷം ഓടിമാറുന്നതും വീഡിയോയില്‍ കാണാം.

Viral Video: ഓട്ടോറിക്ഷയ്ക്ക് കൂട്ടുകാരുമായി പന്തയംവെച്ചു; പടക്കപ്പെട്ടിക്ക് മുകളിലിരുന്ന് തീകൊളുത്തി; യുവാവിന് ദാരുണാന്ത്യം
അപകടത്തിന്റെ ദൃശ്യങ്ങൾ (image credit:screengrab)
Sarika KP
Sarika KP | Published: 05 Nov 2024 | 01:06 PM

ബെംഗളൂരു: കൂട്ടുകാരുമായി പന്തയംവെക്കുന്നത് സർവസാധാരണമാണ്. എന്നാൽ പലപ്പോഴും ഇത്തരത്തിലുള്ള പന്തയംവെപ്പ് അപകടങ്ങളിലേക്കാണ് നയിക്കുന്നത്. ഇത് ജീവനു തന്നെ ആപത്താകുന്നതിനും കാരണമാകുന്നു. അത്തരത്തിലുള്ള വാര്‍ത്തയാണ് ബെംഗളൂരുവില്‍നിന്ന് പുറത്തുവരുന്നത്. കൂട്ടുകാരുമായി പന്തയംവെച്ച് പടക്കത്തിനുമുകളില്‍ ഇരുന്ന യുവാവിന് ദാരുണാന്ത്യം. ​ദീപാവലി ആ​ഘോഷത്തിനിടെയായിരുന്നു അപകടം.

ശബരീഷ് (32) എന്നയാളാണ് കൊല്ലപ്പെട്ടത്. കൂട്ടുകാരുമായി നടത്തിയ ബെറ്റിന്റെ ഭാഗമായി പടക്കങ്ങള്‍ നിറച്ച പെട്ടിയുടെ മുകളില്‍ ഇരുന്നതിനു പിന്നാലെ തിരികൊളുത്തുകയായിരുന്നു. ഉടൻ പടക്കം പൊട്ടിത്തെറിക്കുകയും ശബരീഷ് മരണപ്പെടുകയുമായിരുന്നുവെന്ന് പോലീസ് പറയുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ വൈറലായതോടെ പോലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ശബരീഷും ആറ് സുഹൃത്തുക്കളും മദ്യലഹരിയിലായിരുന്നുവെന്നും പോലീസ് പറയുന്നു. ഒരു ഓട്ടോറിക്ഷ വാങ്ങിച്ചുനൽകുമെന്നാണ് ബെറ്റ് വച്ചത്.

Also read-Viral Video: ഇത്രയ്ക്ക് ബുദ്ധിയോ? ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ സ്വന്തമായി ബര്‍ത്തുണ്ടാക്കി യാത്രക്കാരന്‍; വീഡിയോ

ബെറ്റ് വച്ച് ശബരീഷ് പടക്കങ്ങള്‍ നിറച്ച പെട്ടിയുടെ മുകളില്‍ ഇരിക്കുന്നതും. കൂട്ടുകാര്‍ ഇയാള്‍ക്ക് ചുറ്റും കൂടിനില്‍ക്കുന്നതും തിരികൊളുത്തിയ ശേഷം ഓടിമാറുന്നതും വീഡിയോയില്‍ കാണാം. അല്‍പസമയത്തിന് ശേഷം പെട്ടി പൊട്ടിത്തെറിക്കുന്നതും ശബരീഷ് പുറകിലേക്ക് മറിഞ്ഞുവീഴുന്നതും ദൃശ്യങ്ങളിലുണ്ട്. ഉടന്‍ കൂട്ടുകാര്‍ വീണ്ടും ശബരീഷിന് ചുറ്റും ഓടിക്കൂടുന്നു. ശബരീഷ് എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നതും അതിനുകഴിയാതെ പിന്നാക്കം മറിഞ്ഞുവീഴുന്നതും കൂട്ടുകാര്‍ പരിഭ്രാന്തരാകുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. പിന്നാലെ പരിസരം മുഴുവൻ പുക കൊണ്ട് മറഞ്ഞു.

 

സ്‌ഫോടനത്തില്‍ ശബരീഷിന്റെ ആന്തരികാവയവങ്ങള്‍ക്ക് വലിയ കേടുപാടുകള്‍ സംഭവിച്ചതായാണ് വിവരം. ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നും കരുതുന്നു. കേസുമായി ബന്ധപ്പെട്ട് ആറുപേരെ കസ്റ്റഡിയില്‍ എടുത്ത് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. മനപ്പൂര്‍വമല്ലാത്ത നരഹത്യക്കാണ് കേസെടുത്തിരിക്കുന്നതെന്ന് ബെംഗളൂരു സൗത്ത് ഡെപ്യൂട്ടി കമ്മീഷണര്‍ ലോകേഷ് ജഗലസര്‍ പറഞ്ഞു.

Follow Us