Namma Metro: പര്‍പ്പിള്‍ ലൈന്‍ മെട്രോ സര്‍വീസ് നിര്‍ത്തിവെക്കുന്നു; ബെംഗളൂരു യാത്രക്കാര്‍ ശ്രദ്ധിയ്ക്കൂ

Bengaluru Purple Line Metro Services to Stop for Two Hours on April 5: അറ്റക്കുറ്റപ്പണികള്‍ നടത്തുന്നതിനായി ഏപ്രില്‍ 5ന് നാഗപ്രഭു കെമ്പഗൗഡ സ്റ്റേഷന്‍-മജസ്റ്റിക്, മൈസൂരു റോഡ് മെട്രോ സ്‌റ്റേഷന്‍ എന്നിവയ്ക്കിടയിലുള്ള മെട്രോ സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കും, പ്രസ്താവനയില്‍ പറയുന്നു. രാവിലെ 7 മണി മുതല്‍ 9 വരെയാണ് സര്‍വീസ് നിര്‍ത്തിവെക്കുന്നത്.

Namma Metro: പര്‍പ്പിള്‍ ലൈന്‍ മെട്രോ സര്‍വീസ് നിര്‍ത്തിവെക്കുന്നു; ബെംഗളൂരു യാത്രക്കാര്‍ ശ്രദ്ധിയ്ക്കൂ

ബെംഗളൂരു മെട്രോ

Updated On: 

04 Apr 2026 | 10:00 AM

ബെംഗളൂരു: നമ്മ മെട്രോ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, പര്‍പ്പിള്‍ ലൈനിലെ ട്രെയിന്‍ സര്‍വീസില്‍ ചില മാറ്റങ്ങള്‍ സംഭവിക്കാന്‍ പോകുന്നു. ലൈനിലൂടെയുള്ള ട്രെയിന്‍ സര്‍വീസ് താത്കാലികമായി നിര്‍ത്തിവെക്കുമെന്ന് ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിഎംആര്‍സിഎല്‍) അറിയിച്ചു. അറ്റക്കുറ്റപ്പണികള്‍ നടക്കുന്നതിന്റെ ഭാഗമായാണ് ക്രമീകരണം.

ഏപ്രില്‍ അഞ്ചിന് ഞായറാഴ്ച പര്‍പ്പിള്‍ ലൈന്‍ സര്‍വീസ് താത്കാലികമായി തടസപ്പെടുമെന്നാണ് അറിയിപ്പ്. പര്‍പ്പിള്‍ ലൈനിലെ വിജയനഗര്‍ മെട്രോ സ്‌റ്റേഷനും അട്ടിഗുപ്പ മെട്രോ സ്‌റ്റേഷനും ഇടയിലാണ് അറ്റക്കുറ്റപ്പണികള്‍ നടക്കുന്നത്. അതിനാല്‍ ഈ റൂട്ടില്‍ രണ്ട് മണിക്കൂര്‍ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവെക്കും.

അറ്റക്കുറ്റപ്പണികള്‍ നടത്തുന്നതിനായി ഏപ്രില്‍ 5ന് നാഗപ്രഭു കെമ്പഗൗഡ സ്റ്റേഷന്‍-മജസ്റ്റിക്, മൈസൂരു റോഡ് മെട്രോ സ്‌റ്റേഷന്‍ എന്നിവയ്ക്കിടയിലുള്ള മെട്രോ സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കും, പ്രസ്താവനയില്‍ പറയുന്നു. രാവിലെ 7 മണി മുതല്‍ 9 വരെയാണ് സര്‍വീസ് നിര്‍ത്തിവെക്കുന്നത്.

Also Read: Namma Metro: നമ്മ മെട്രോ യാത്രക്കാര്‍ക്ക് നിരാശ; പിങ്ക് ലൈന്‍ സര്‍വീസ് ഉടനില്ല

അതേസമയം, മറ്റ് റൂട്ടുകളിലെ ട്രെയിന്‍ സര്‍വീസുകള്‍ പതിവുപോലെ തുടരും. ചല്ലഘട്ട മുതല്‍ മൈസൂരു റോഡ്, നാദപ്രഭു കെമ്പഗൗഡ സ്റ്റേഷന്‍-മജസ്റ്റിക് മുതല്‍ വൈറ്റ്ഫീല്‍ഡ്, മഡവര മുതല്‍ സില്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട്, ആര്‍വി റോഡ് മുതല്‍ ബൊമ്മസാന്ദ്ര വരെയുള്ള മറ്റ് പര്‍പ്പിള്‍ ലൈന്‍ റൂട്ടില്‍ സര്‍വീസുകള്‍ സാധാരണ നിലയിലായിരിക്കുമെന്ന് അറിയിപ്പില്‍ പറയുന്നു.

നമ്മ മെട്രോ ട്രെയിനിലെ സമയക്രമീകരണങ്ങള്‍ അനുസരിച്ച് ആളുകള്‍ യാത്ര ആസൂത്രണം ചെയ്യണമെന്നും ബിഎംആര്‍സിഎല്‍ നിര്‍ദേശിച്ചു. ഏപ്രില്‍ അഞ്ചിന് മാത്രമാണ് ക്രമീകരണം.

നമ്മ മെട്രോ സര്‍വീസ് നീട്ടി

ഏപ്രില്‍ അഞ്ചിന് നടക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു-ചെന്നൈ സൂപ്പര്‍ കിങ്‌സ് മത്സരത്തിന്റെ ഭാഗമായി നമ്മ മെട്രോ സര്‍വീസുകള്‍ നീട്ടി. എല്ലാ ടെര്‍മിനല്‍ സ്‌റ്റേഷനുകളില്‍ നിന്നുമുള്ള അവസാന ട്രെയിനുകള്‍ പുലര്‍ച്ചെ 1.30 വരെയുണ്ടായിരിക്കും.

വൈറ്റ്ഫീല്‍ഡ് (കടുഗോഡി), ബൊമ്മസാന്ദ്ര എന്നിവിടങ്ങളില്‍ നിന്നുള്ള അവസാന ട്രെയിന്‍ അര്‍ധരാത്രി 12.30 ന് പുറപ്പെടും. ചല്ലഘട്ട, സില്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട്, മദ്വാര എന്നിവിടങ്ങളില്‍ നിന്നുള്ള അവസാന ട്രെയിന്‍ അര്‍ധരാത്രി 12.45 നായിരിക്കും. ആര്‍വി റോഡില്‍ നിന്നുള്ള അവസാന ട്രെയിന്‍ പുലര്‍ച്ചെ 2 നും മജസ്റ്റിക്കില്‍ നിന്ന് നാല് ദിശകളിലുമുള്ള അവസാന ട്രെയിന്‍ പുലര്‍ച്ചെ 1.30നും പുറപ്പെടുന്നതാണ്.

 

Loading...
Unable to load recommendations.
Follow Us
ചൂടു കൂടുമ്പോൾ ചിക്കൻപോക്സ് വില്ലനാകുമോ? ശ്രദ്ധിക്കണേ
ഐ.ആർ.സി.ടി.സിയുടെ ബാലി ടൂർ പാക്കേജിനെ കുറിച്ച് അറിഞ്ഞിരുന്നോ?
മുഖക്കുരു മാറാൻ ഈ ഇല അരച്ച് തേച്ചാൽ മതി
പുഴുങ്ങിയ മുട്ട എത്ര നേരം കേടുകൂടാതെ സൂക്ഷിക്കാം?
മൂന്നാറിൽ ഇറങ്ങിയ കടുവ
Viral Video | കൺമുൻപിൽ ഞെട്ടിക്കുന്ന ലോറി അപകടം
Viral Video | കഴുത്തിൽ ട്രാക്ടർ ടയർ കുടുങ്ങിയ ആന
പെട്രോൾ അടിച്ച് തീരൂം മുമ്പ് കാർ എടുത്തൂ, വയോധികന് ഗുരുതര പരിക്ക്