AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Namma Metro: ഡ്രൈവറില്ല ട്രെയിനുകള്‍ക്ക് അപകടം കൂടുതലോ? നമ്മ മെട്രോ ബ്ലൂ ലൈനില്‍ പുതിയ ട്രെയിനെത്തി

Namma Metro Blue Line Update: New Train Arrives, Service Start in Focus: സിവി രാമന്‍ നഗറിലെ നിര്‍മാണ കേന്ദ്രത്തില്‍ നിന്നും ബൈയപ്പനഹള്ളി ഡിപ്പോയിലേക്കാണ് ട്രെയിന്‍ എത്തിച്ചിരിക്കുന്നത്. ബ്ലൂ ലൈനിന്റെ നിര്‍മാണ ജോലികള്‍ പുരോഗമിക്കുന്നതിനാല്‍ ട്രെയിന്‍ ബേ ലൈനില്‍ തന്നെ നിര്‍ത്തി പരിശോധനകള്‍ പൂര്‍ത്തിയാക്കുമെന്നാണ് ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിഎംആര്‍സിഎല്‍) പറയുന്നത്.

Namma Metro: ഡ്രൈവറില്ല ട്രെയിനുകള്‍ക്ക് അപകടം കൂടുതലോ? നമ്മ മെട്രോ ബ്ലൂ ലൈനില്‍ പുതിയ ട്രെയിനെത്തി
പ്രതീകാത്മക ചിത്രംImage Credit source: Puneet Vikram Singh/Moment/Getty Images
Shiji M K
Shiji M K | Published: 07 Jun 2026 | 08:31 AM

ബെംഗളൂരു: നമ്മ മെട്രോ ബ്ലൂ ലൈനിലേക്ക് ആദ്യ ഡ്രൈവറില്ല ട്രെയിന്‍ എത്തിച്ചിരിക്കുകയാണ് ബെംഗളൂരു എര്‍ത്ത് മൂവേഴ്‌സ് ലിമിറ്റഡ് (ബിഇഎംഎല്‍). ആറ് കോച്ചുകളുള്ള ട്രെയിനാണ് ട്രാക്കിലേക്ക് എത്തിയത്. നഗരത്തിലെ ഏറ്റവും തിരക്കേറിയ ഔട്ടര്‍ റിങ് റോഡിലെ കണക്ടിവിറ്റി മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ബ്ലൂ ലൈന്‍ ഉടന്‍ തുറക്കുമെന്നാണ് പ്രതീക്ഷ.

സിവി രാമന്‍ നഗറിലെ നിര്‍മാണ കേന്ദ്രത്തില്‍ നിന്നും ബൈയപ്പനഹള്ളി ഡിപ്പോയിലേക്കാണ് ട്രെയിന്‍ എത്തിച്ചിരിക്കുന്നത്. ബ്ലൂ ലൈനിന്റെ നിര്‍മാണ ജോലികള്‍ പുരോഗമിക്കുന്നതിനാല്‍ ട്രെയിന്‍ ബേ ലൈനില്‍ തന്നെ നിര്‍ത്തി പരിശോധനകള്‍ പൂര്‍ത്തിയാക്കുമെന്നാണ് ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിഎംആര്‍സിഎല്‍) പറയുന്നത്.

ഡിപ്പോയുടെയും പാതയുടെയും നിര്‍മാണം പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ ട്രെയിന്‍ ട്രാക്കിലെത്തിക്കും. ഇതിന് ശേഷം ബാക്കിയുള്ള പരിശോധനകളും പൂര്‍ത്തിയാക്കുന്നതാണ്. ഔട്ടര്‍ റിങ് റോഡിലൂടെ കടന്നുപോകുന്ന ബ്ലൂ ലൈന്‍ നിരവധി ഐടി കമ്പനികളിലേക്കും ബിസിനസ് പാര്‍ക്കുകളിലേക്കും പോകുന്ന യാത്രക്കാര്‍ക്ക് ഏറെ ഗുണം ചെയ്യും.

അഞ്ച് മാസത്തെ പരീക്ഷണം വേണം

യാത്രക്കാരെ വഹിച്ചുള്ള ഔദ്യോഗിക സര്‍വീസ് ആരംഭിക്കുന്നതിന് മുമ്പ് നിരവധി പരീക്ഷണങ്ങള്‍ക്കും പരിശോധനകള്‍ക്കും ബ്ലൂ ലൈനും ട്രെയിനും വിധേയമാക്കുന്നതാണ്. ഏകദേശം അഞ്ച് മാസത്തോളം സമയം ഇതിന് വേണ്ടിവരുമെന്നാണ് വിവരം. എല്‍സിഡി അടിസ്ഥാനമാക്കിയുള്ള ആനിമേറ്റഡ് റൂട്ട് മാപ്പ് ഡിസ്‌പ്ലേകള്‍, ഡ്രൈവറ്റില്ല പ്രവര്‍ത്തനശേഷി, സുരക്ഷ സംവിധാനങ്ങള്‍ തുടങ്ങിയവയെല്ലാം ഈ ഘട്ടത്തില്‍ പരിശോധിക്കാം.

കൂടാതെ, ബ്ലൂ ലൈന്‍ ട്രെയിനുകളില്‍ ലഗേജ് റാക്കുകള്‍ സ്ഥാപിക്കാനും ബിഎംആര്‍സിഎല്‍ പദ്ധതിയിടുന്നുണ്ട്. എന്നാല്‍ ഇത് ആദ്യ ട്രെയിനില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ ഭാവിയില്‍ ട്രാക്കിലേക്ക് എത്തിക്കാന്‍ പോകുന്ന ട്രെയിനുകളില്‍ റാക്കുകള്‍ ഉണ്ടാകുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ബ്ലൂ ലൈന്‍ നിര്‍മാണം പുരോഗമിക്കുന്നു

ബ്ലൂ ലൈനിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും പുരോഗമിക്കുകയാണ്. സെന്‍ട്രല്‍ സില്‍ക്ക് ബോര്‍ഡിനും കെആര്‍ പുരയ്ക്കും ഇടയിലുള്ള 18 കിലോമീറ്റര്‍ ഭാഗം ഈ വര്‍ഷം ഡിസംബറോടെ തുറക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. ബെംഗളൂരുവിലെ ഏറ്റവും തിരക്കേറിയ റൂട്ടുകളില്‍ ഒന്നായ ഇവിടെ വരാന്‍ പോകുന്ന മെട്രോ ദൈനംദിന യാത്രക്കാര്‍ക്ക് വലിയ ആശ്വാസമാകും.

Also Read: Bengaluru Vande Bharat: ബെംഗളൂരു വന്ദേ ഭാരത് കാത്തുനില്‍ക്കേണ്ട, അത് റദ്ദാക്കി; യാത്രക്കാര്‍ക്ക് തിരിച്ചടി

ഡ്രൈവറില്ല ട്രെയിനുകള്‍ക്ക് അപകടം കൂടുതലാണോ?

ഡ്രൈവറില്ല ട്രെയിനുകള്‍ക്ക് അപകട സാധ്യത കൂടുതലാണെന്നാണ് പലരുടെയും ധാരണ. എന്നാല്‍ മറ്റ് ട്രെയിനുകളെ അപേക്ഷിച്ച് ഈ ട്രെയിനുകള്‍ക്ക് അപകട സാധ്യത വളരെ കുറവാണ്. മനുഷ്യരുടെ ഭാഗത്തുനിന്നുണ്ടാകുന്ന ശ്രദ്ധക്കുറവ്, സിഗ്നല്‍ തെറ്റിക്കുക തുടങ്ങിയ കാര്യങ്ങള്‍ ഒരിക്കലും സാങ്കേതികവിദ്യയില്‍ ഓടുന്ന ട്രെയിനുകള്‍ക്ക് സംഭവിക്കില്ല.

എങ്ങനെ സുരക്ഷ ഉറപ്പാക്കുന്നു?

തുടര്‍ച്ചയായ നിരീക്ഷണങ്ങള്‍ ഇത്തരം ട്രെയിനുകള്‍ക്ക് ആവശ്യമാണ്. ഇവയുടെ സെന്‍സറുകളും മറ്റ് സുരക്ഷ സംവിധാനങ്ങളും പരിശോധിച്ച് ഉറപ്പിക്കും. മാത്രമല്ല, എല്ലാ സര്‍വീസിന് ശേഷവും ട്രാക്കുകളും ട്രെയിനും വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുന്നതാണ്.

റെയില്‍വേ ട്രാക്കില്‍ എന്തെങ്കിലും തടസങ്ങളും മറ്റ് ഉണ്ടെങ്കില്‍ സ്വയം ബ്രേക്കിങ് ട്രെയിന്‍ നിര്‍ത്താനുള്ള സംവിധാനവും ഇവയില്‍ ഉണ്ടായിരിക്കും. അമിത വേഗത, സിഗ്നല്‍ തെറ്റിക്കുക തുടങ്ങിയവയ്ക്കും സാധ്യത വളരെ കുറവാണ്.

English Summary

A new driverless train has arrived for Bengaluru’s Namma Metro Blue Line, bringing the project a step closer to launch. As commuters await the start of services, questions remain about the opening timeline and the safety of fully automated metro operations.

Follow Us