AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Namma Metro: ബെംഗളൂരു പിങ്ക് ലൈൻ മെട്രോ സർവീസിലേക്ക്; സുരക്ഷാ പരിശോധന പൂർത്തിയായി

Bengaluru Pink Line Metro Awaits Final Clearance After Safety Inspection: കലേന അഗ്രഹാരയില്‍ നിന്ന് തവരേക്കരെ വരെ നീളുന്ന 7.5 കിലോമീറ്റര്‍ പാതയാണ് പിങ്ക് ലൈനിന്റെ എലിവേറ്റഡ് വിഭാഗത്തിലുള്ളത്. ബന്നാര്‍ഘട്ട റോഡിനും പരിസര പ്രദേശങ്ങള്‍ക്കും മെട്രോ കണക്റ്റിവിറ്റി നല്‍കുന്നതാണ് ഈ പാതയുടെ പ്രധാന നേട്ടം. റോഡിലെ തിരക്കില്‍ സമയം നഷ്ടപ്പെടുന്ന യാത്രക്കാര്‍ക്ക് മെട്രോ ഒരു ബദല്‍ യാത്രാമാര്‍ഗമാകും.

Namma Metro: ബെംഗളൂരു പിങ്ക് ലൈൻ മെട്രോ സർവീസിലേക്ക്; സുരക്ഷാ പരിശോധന പൂർത്തിയായി
ബെംഗളൂരു മെട്രോImage Credit source: Hindustan Times/Getty Images Editorial 2026
Shiji M K
Shiji M K | Published: 09 Oct 2026 | 06:36 AM

ബെംഗളൂരുവിലെ മെട്രോ യാത്രക്കാര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പിങ്ക് ലൈന്‍ സര്‍വീസിലേക്ക്. ദക്ഷിണ ബെംഗളൂരുവിലെ യാത്രാസൗകര്യം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിടുന്ന എലിവേറ്റഡ് പാതയുടെ സുരക്ഷാ പരിശോധന പൂര്‍ത്തിയായി. ഇനി ആവശ്യമായ അനുമതികള്‍ ലഭിക്കുന്നതോടെ പുതിയ പാതയില്‍ സര്‍വീസ് ആരംഭിക്കാനാകും. നടപടിക്രമങ്ങള്‍ വളരെ വേഗത്തില്‍ പൂര്‍ത്തിയാക്കി സര്‍വീസ് തുടങ്ങാനാണ് ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിഎംആര്‍സിഎല്‍) ലക്ഷ്യമിടുന്നത്.

ദക്ഷിണ ബെംഗളൂരുവിന് മെട്രോ കണക്റ്റിവിറ്റി

കലേന അഗ്രഹാരയില്‍ നിന്ന് തവരേക്കരെ വരെ നീളുന്ന 7.5 കിലോമീറ്റര്‍ പാതയാണ് പിങ്ക് ലൈനിന്റെ എലിവേറ്റഡ് വിഭാഗത്തിലുള്ളത്. ബന്നാര്‍ഘട്ട റോഡിനും പരിസര പ്രദേശങ്ങള്‍ക്കും മെട്രോ കണക്റ്റിവിറ്റി നല്‍കുന്നതാണ് ഈ പാതയുടെ പ്രധാന നേട്ടം. റോഡിലെ തിരക്കില്‍ സമയം നഷ്ടപ്പെടുന്ന യാത്രക്കാര്‍ക്ക് മെട്രോ ഒരു ബദല്‍ യാത്രാമാര്‍ഗമാകും.

കലേന അഗ്രഹാര, ഹുളിമാവ്, ഐഐഎംബി, ജെപി നഗര്‍ നാലാം ഘട്ടം, ജയദേവ ആശുപത്രി, തവരേക്കരെ എന്നിവയാണ് ഈ ഭാഗത്തെ സ്റ്റേഷനുകള്‍. ജയദേവ ആശുപത്രിയില്‍ യെല്ലോ ലൈനുമായി മാറിക്കയറാനുള്ള സൗകര്യവും യാത്രക്കാര്‍ക്ക് പ്രയോജനപ്പെടും.

സുരക്ഷാ പരിശോധന കഴിഞ്ഞു

മെട്രോ റെയില്‍വേ സുരക്ഷാ കമ്മീഷണറുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ 6 മുതല്‍ 8 വരെയാണ് പരിശോധന നടന്നത്. ട്രെയിന്‍ ഓട്ടം, സിഗ്‌നലിങ്, സ്റ്റേഷനുകളിലെ സൗകര്യങ്ങള്‍, നിയന്ത്രണ സംവിധാനങ്ങള്‍ എന്നിവയുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് ഇത്തരം പരിശോധനകള്‍ നടത്തുന്നത്.

Also Read: Namma Metro: ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് കുറയും; ഓറഞ്ച് ലൈനിൽ ഫ്ലൈഓവറും അടിപ്പാതയും

പരിശോധന പൂര്‍ത്തിയായെങ്കിലും സര്‍വീസ് ആരംഭിക്കുന്നതിന് ആവശ്യമായ അന്തിമ അനുമതി ലഭിക്കണം. പരിശോധനയില്‍ നിര്‍ദേശിച്ചിട്ടുള്ള നിബന്ധനകള്‍ പാലിച്ച ശേഷമേ യാത്രക്കാരെ പ്രവേശിപ്പിക്കാന്‍ കഴിയൂ. അതിനാല്‍ സര്‍വീസ് ആരംഭിക്കുന്ന തീയതി സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് വരുന്നതുവരെ കാത്തിരിക്കണം.

മെട്രോ ശൃംഖല 100 കിലോമീറ്റര്‍ കടക്കും

പിങ്ക് ലൈനിന്റെ ഈ ഭാഗം തുറക്കുന്നതോടെ ബെംഗളൂരുവിലെ പ്രവര്‍ത്തനത്തിലുള്ള മെട്രോ ശൃംഖല 103.6 കിലോമീറ്ററിലെത്തും. നഗരത്തിലെ വിവിധ ഭാഗങ്ങള്‍ തമ്മിലുള്ള യാത്ര കൂടുതല്‍ എളുപ്പമാക്കാനും സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനും പുതിയ പാത സഹായിക്കുമെന്നാണ് പ്രതീക്ഷ.

സര്‍വീസ് ആരംഭിക്കുന്നതോടെ പിങ്ക് ലൈന്‍ യാത്രക്കാര്‍ക്ക് എത്രത്തോളം പ്രയോജനപ്പെടുമെന്നത് സ്റ്റേഷനുകളിലേക്കുള്ള പ്രവേശനം, ട്രെയിന്‍ ഇടവേള, മറ്റ് മെട്രോ ലൈനുകളുമായുള്ള ബന്ധം എന്നിവയെയും ആശ്രയിച്ചിരിക്കും. ഇപ്പോള്‍ പ്രധാനമായും കാത്തിരിക്കുന്നത് അന്തിമ സുരക്ഷാ അനുമതിക്കും സര്‍വീസ് ആരംഭിക്കുന്ന തീയതിയുടെ പ്രഖ്യാപനത്തിനുമാണ്.

English Summary

Bengaluru Namma Metro’s elevated Pink Line has completed its three-day safety inspection by the Commissioner of Metro Railway Safety (CMRS), bringing the corridor a step closer to starting passenger services.

Follow Us