Namma Metro: നമ്മ മെട്രോ സര്‍വീസുകള്‍ നേരത്തെ ആരംഭിക്കും; എപ്പോള്‍ വേണമെങ്കിലും കയറാം

Bengaluru Metro to Run from 3 AM for TCS World 10K: ഏപ്രില്‍ 26 ഞായറാഴ്ച മെട്രോ സര്‍വീസുകള്‍ നേരത്തെ ആരംഭിക്കുമെന്നാണ് അറിയിപ്പ്. ബിഎംആര്‍സിഎല്‍ പുറത്തിറക്കിയ പ്രസ്താവന പ്രകാരം, എല്ലാ ടെര്‍മിനലുകളില്‍ നിന്നും ട്രെയിനുകള്‍ നേരത്തെ ആരംഭിക്കും. രാവിലെ 7 മണി മുതല്‍ പതിവ് ഷെഡ്യൂള്‍ പ്രകാരമായിരിക്കും സര്‍വീസ്.

Namma Metro: നമ്മ മെട്രോ സര്‍വീസുകള്‍ നേരത്തെ ആരംഭിക്കും; എപ്പോള്‍ വേണമെങ്കിലും കയറാം

ബെംഗളൂരു മെട്രോ

Updated On: 

24 Apr 2026 | 08:33 PM

ബെംഗളൂരു: ബെംഗളൂരുവില്‍ വെച്ച് നടക്കുന്ന ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് വേള്‍ഡ് 10കെ പത്ത് കിലോമീറ്റര്‍ റോഡ് റേസിന്റെ ഭാഗമായി നമ്മ മെട്രോ സര്‍വീസുകളില്‍ മാറ്റം. പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് സുഗമമായ യാത്ര ഒരുക്കുന്നതിനായി മെട്രോ സര്‍വീസുകള്‍ നേരത്തെ ആരംഭിക്കുമെന്ന് ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിഎംആര്‍സിഎല്‍) അറിയിച്ചു.

നേരത്തെ ട്രെയിനുകളോടും

ഏപ്രില്‍ 26 ഞായറാഴ്ച മെട്രോ സര്‍വീസുകള്‍ നേരത്തെ ആരംഭിക്കുമെന്നാണ് അറിയിപ്പ്. ബിഎംആര്‍സിഎല്‍ പുറത്തിറക്കിയ പ്രസ്താവന പ്രകാരം, എല്ലാ ടെര്‍മിനലുകളില്‍ നിന്നും ട്രെയിനുകള്‍ നേരത്തെ ആരംഭിക്കും.

ബൊമ്മസാന്ദ്രയില്‍ നിന്നുള്ള ട്രെയിനുകള്‍ പുലര്‍ച്ചെ 3 മണിക്ക് സര്‍വീസ് ആരംഭിക്കും. മാഡവരയില്‍ നിന്ന് പുലര്‍ച്ചെ 3.20നും വൈറ്റ്ഫീല്‍ഡില്‍ നിന്നും സില്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും പുലര്‍ച്ചെ 3.30നുമാണ് ട്രെയിനുകള്‍ പുറപ്പെടുന്നത്. ചല്ലഘട്ടയില്‍ നിന്നുള്ള ട്രെയിനുകള്‍ പുലര്‍ച്ചെ 3.35നും യാത്ര ആരംഭിക്കും.

15 മിനിറ്റായിരിക്കും ട്രെയിനുകള്‍ തമ്മിലുള്ള സര്‍വീസ് ഇടവേള. പിന്നീട് 7 മണി മുതല്‍ ഓരോ 30 മിനിറ്റിലും ട്രെയിന്‍ സര്‍വീസുകള്‍ നടത്താനും തീരുമാനമുണ്ട്. രാവിലെ 7 മണി മുതല്‍ പതിവ് ഷെഡ്യൂള്‍ പ്രകാരമായിരിക്കും സര്‍വീസ്.

എന്താണ് ടിസിഎസ് വേള്‍ഡ് 10കെ?

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ റോഡ് റണ്ണിങ് ഇവന്റുകളിലൊന്നാണ് ടിസിഎസ് വേള്‍ഡ് 10കെ. ബെംഗളൂരുവില്‍ വെച്ചാണ് എല്ലാ വര്‍ഷവും ഈ പരിപാടി സംഘടിപ്പിക്കപ്പെടാറുള്ളത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അത്‌ലറ്റുകളും സാധാരണക്കാരും ഈ മാരത്തണില്‍ പങ്കെടുക്കും.

ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് സ്‌പോണ്‍സര്‍ ചെയ്യുന്ന ഈ ഇവന്റ് 10 കിലോമീറ്ററാണ് ഉണ്ടാകുക. 10കെ ഓപ്പണ്‍ റേസില്‍ പ്രൊഫഷണല്‍ റണ്ണേഴ്‌സിന് പങ്കെടുക്കാനാകും. സാധാരണക്കാര്‍ക്ക് 5 കെയിലും പങ്കെടുക്കാം. മുതിര്‍ന്ന പൗരന്മാര്‍ക്കും അംഗവൈകല്യമുള്ളവര്‍ക്കും പങ്കെടുക്കാവുന്ന രീതിയിലാണ് സംഘാടനം.

വന്‍ ജനാവലിയെത്തും

വളരെ കുറച്ച് പേരില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ല, ടിസിഎസ് വേള്‍ഡ് 10കെ റേസ്. ധാരാളം ആളുകള്‍ ഇതിന്റെ ഭാഗമാകുന്നതിനായി നഗരത്തിലേക്ക് എത്തിച്ചേരാറുണ്ട്. 30,000 ത്തിലധികം ആളുകളാണ് ഓരോ വര്‍ഷവും ടിസിഎസ് ഇവന്റിനായി ബെംഗളൂരുവില്‍ എത്തിച്ചേരാറുള്ളത്. പല എന്‍ജിഒകളും മറ്റും ഈ ഇവന്റിന്റെ ഭാഗമാകാറുണ്ട്. ധാരാളം പദ്ധതികള്‍ക്കായി പണം സമാഹരിക്കാനും ഇതുവഴി സാധിക്കുന്നു.

Also Read: Chennai-Bengaluru Expressway: ചെന്നൈ-ബെംഗളൂരു എക്‌സ്പ്രസ് വേ തുറന്നു; എന്നാല്‍ ഇതിനപ്പുറം പോകാന്‍ പറ്റില്ല

എന്താണ് ലക്ഷ്യം?

  • ഫിറ്റ്‌നസിനും ആരോഗ്യത്തിനും പ്രാധാന്യം നല്‍കണമെന്ന സന്ദേശം നല്‍കുക.
  • സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്തുക.
  • സമൂഹത്തിലെ എല്ലാവരെയും ഒരുമിച്ച് ചേര്‍ക്കുക.

തുടങ്ങി വ്യത്യസ്തങ്ങളായ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഇവന്റ് നടത്തപ്പെടാറുള്ളത്.

ബെംഗളൂരു മെട്രോ

നമ്മ മെട്രോയുടെ പുതിയ പാതകള്‍ ഉടന്‍ തുറക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. കലേന അഗ്രഹാര മുതല്‍ നാഗവാര വരെ പോകുന്ന പാതയുടെ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാകും. നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനോടൊപ്പം റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് പിങ്ക് ലൈന്‍ കരുത്താകുമെന്ന പ്രതീക്ഷയിലാണ് വിദഗ്ധര്‍. മെയ് മാസത്തോടെ ഈ പാത തുറന്നേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കോറമംഗല, ബന്നാര്‍ഘട്ട റോഡ്, ജയനഗര്‍ തുടങ്ങിയ പ്രദേശങ്ങളിലൂടെയാണ് പിങ്ക് ലൈന്‍ കടന്നുപോകുന്നത്.

Follow Us
ഗ്യാസ് കുറ്റിക്കടിയില്‍ പാമ്പ് ഒളിച്ചിരിക്കും; വേഗം ഇത് ചെയ്‌തോളൂ
ഒരു ദിവസം എത്ര പാല്‍ കുടിക്കാം?
പാമ്പുകളെ തുരത്താൻ ഇതാ നാടൻ വിദ്യകൾ! ചെയ്യേണ്ടത് ഇതെല്ലാം
എത്ര അടിച്ചിട്ടും തേങ്ങ പൊട്ടുന്നില്ലേ! ഇതാ എളുപ്പവഴി
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്