AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Chennai-Bengaluru Expressway: ചെന്നൈ-ബെംഗളൂരു എക്‌സ്പ്രസ് വേ തുറന്നു; എന്നാല്‍ ഇതിനപ്പുറം പോകാന്‍ പറ്റില്ല

Chennai Bengaluru Expressway Progress: കുറച്ചുമാസങ്ങളായി റോഡ് നിര്‍മാണം വിവിധ തടസങ്ങള്‍ നേരിടുന്നുണ്ട്. തമിഴ്‌നാട്ടിലാണ് എക്‌സ്പ്രസ് വേയ്ക്ക് വെല്ലുവിളികളേറെ. ഭൂമി ഏറ്റെടുക്കല്‍, നഷ്ടപരിഹാര വിതരണം, യൂട്ടിലിറ്റി അടിസ്ഥാന സൗകര്യങ്ങളും മതപരമായ കേന്ദ്രങ്ങളും മാറ്റി സ്ഥാപിക്കുന്നതിലെ വെല്ലുവിളികള്‍ തുടങ്ങിയവ കാരണം പദ്ധതിക്ക് തുടര്‍ച്ചയായി കാലതാമസം നേരിട്ടു.

Chennai-Bengaluru Expressway: ചെന്നൈ-ബെംഗളൂരു എക്‌സ്പ്രസ് വേ തുറന്നു; എന്നാല്‍ ഇതിനപ്പുറം പോകാന്‍ പറ്റില്ല
പ്രതീകാത്മക ചിത്രം Image Credit source: Martial Colomb/Photodisc/Getty images
Shiji M K
Shiji M K | Updated On: 24 Apr 2026 | 05:57 PM

കര്‍ണാടകയ്ക്കും തമിഴ്‌നാടിനും ഇടയിലുള്ള ഗതാഗതം വളരെ എളുപ്പമാക്കുന്നതിന്റെ ഭാഗമായി അവതരിപ്പിച്ച പാതയാണ് ചെന്നൈ-ബെംഗളൂരു എക്‌സ്പ്രസ് വേ. ഇരുസംസ്ഥാനങ്ങളിലെയും അടിസ്ഥാന സൗകര്യ വികസനത്തിലെ നാഴികകല്ലെന്ന് കൂടി പദ്ധതിയെ വിശേഷിപ്പിക്കാം. എന്നാല്‍ നിര്‍മാണം ആരംഭിച്ച് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും ഗതാഗതത്തിനായി പാത എന്ന് തുറന്നുകൊടുക്കുമെന്ന കാര്യം ഇപ്പോഴും ഉത്തരമില്ലാതെ അവശേഷിക്കുന്നു.  പാതയുടെ നിര്‍മാണം പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ യാത്രാ സമയവും ഗണ്യമായി കുറയും. മാത്രമല്ല, ഇരുസംസ്ഥാനങ്ങളും തമ്മിലുള്ള വാണിജ്യ-വ്യാപാര ബന്ധവും ശക്തിപ്പെടാന്‍ എക്‌സ്പ്രസ് വേ സഹായിക്കുന്നതാണ്.

ചെന്നൈ-ബെംഗളൂരു എക്‌സ്പ്രസ് വേ

ചെന്നൈ-ബെംഗളൂരു എക്‌സ്പ്രസ് വേ നിര്‍മാണത്തില്‍ ഇപ്പോഴും ആശങ്കകളും പരാതികളും തുടരുകയാണ്. 20 ശതമാനത്തോളം ജോലികള്‍ ഇനിയും പൂര്‍ത്തിയാക്കാനായിട്ടുണ്ട്. സ്ഥലം ഏറ്റെടുക്കുന്നതിലുണ്ടായ വെല്ലുവിളികള്‍, കോണ്‍ട്രാക്ടര്‍മാരുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങള്‍ തുടങ്ങിയവ കാരണം വിഷയം കോടതി വരെ എത്തി.

കുറച്ചുമാസങ്ങളായി റോഡ് നിര്‍മാണം വിവിധ തടസങ്ങള്‍ നേരിടുന്നുണ്ട്. തമിഴ്‌നാട്ടിലാണ് എക്‌സ്പ്രസ് വേയ്ക്ക് വെല്ലുവിളികളേറെ. ഭൂമി ഏറ്റെടുക്കല്‍, നഷ്ടപരിഹാര വിതരണം, യൂട്ടിലിറ്റി അടിസ്ഥാന സൗകര്യങ്ങളും മതപരമായ കേന്ദ്രങ്ങളും മാറ്റി സ്ഥാപിക്കുന്നതിലെ വെല്ലുവിളികള്‍ തുടങ്ങിയവ കാരണം പദ്ധതിക്ക് തുടര്‍ച്ചയായി കാലതാമസം നേരിട്ടു.

മാത്രമല്ല, ഈ പാതയുടെ ചെറിയൊരു ഭാഗം ആന്ധ്രാപ്രദേശിലൂടെ കടന്നുപോകുന്നുണ്ട്. അവിടെ കൗണ്ടിന്യ വന്യജീവി സങ്കേതത്തിന് അടുത്തുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി ലഭിക്കാത്തതും പദ്ധതിയെ പിന്നോട്ട് വലിക്കുന്നു. തമിഴ്‌നാട്ടിലൂടെ ഈ പാത പോകുന്നത് കൂടുതലും റസിഡന്‍ഷ്യല്‍ ഏരിയയിലൂടെയാണ്. ഇവിടങ്ങളില്‍ പാറ പൊട്ടിക്കല്‍ ഉള്‍പ്പെടെയുള്ള ജോലികളില്‍ നിയന്ത്രണങ്ങളും മറ്റുമുണ്ട്. ഇവയ്‌ക്കെല്ലാം അനുമതി ലഭിക്കാന്‍ വൈകുന്നതും കാലതാമസത്തിന് കാരണമായി.

എന്ന് തുറക്കും?

ബെംഗളൂരു-ചെന്നൈ എക്‌സ്പ്രസ് വേ ആകെ 262 കിലോമീറ്റര്‍ ദൂരത്തിലാണുള്ളത്. 15,188 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ നിര്‍മാണം ആരംഭിച്ചതാകട്ടെ 2024ലാണ്. 2025 ഡിസംബര്‍ മുതല്‍ 2026 മാര്‍ച്ച് വരെയുള്ള കാലയളവില്‍ പദ്ധതി പൂര്‍ത്തീകരിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ അതുണ്ടായില്ല, നിലവില്‍ ഓഗസ്റ്റിലേക്ക് മാറ്റിയിരിക്കുകയാണ് ഉദ്ഘാടനം.

Also Read: Bengaluru Ring Road: ബെംഗളൂരു റിങ് റോഡ് യാഥാര്‍ഥ്യത്തിലേക്ക്; 210 കിലോമീറ്റര്‍ പറക്കാനൊരുങ്ങിക്കോളൂ

എന്നാല്‍ ഈ തീയതിക്കുള്ളിലും പദ്ധതി പൂര്‍ത്തിയാക്കാന്‍ സാധിച്ചേക്കില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. തമിഴ്‌നാടിന്റെയും കര്‍ണാടകയുടെയും വിവിധ മേഖലകളില്‍ നിര്‍മാണ ജോലികള്‍ ഇഴഞ്ഞുനീങ്ങുന്നതാണ് ഉദ്ഘാടനം വൈകുന്നതിന് കാരണമെന്ന് കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി ലോക്‌സഭയില്‍ പറഞ്ഞു.

നിലവില്‍ തുറന്നഭാഗം

എക്‌സ്പ്രസ് വേയുടെ വിവിധഭാഗങ്ങള്‍ ഇതിനോടകം ഗതാഗതത്തിനായി തുറന്നുകൊടുത്തിട്ടുണ്ട്. തമിഴ്‌നാട്ടിലെ ഉതുകോട്ടയ്ക്കും ചിറ്റൂരിനും ഇടയിലുള്ള ചിറ്റൂര്‍-തച്ചൂര്‍ ഭാഗത്തെ പാതയും നിലവില്‍ തുറന്നിരിക്കുകയാണ്. ഇതുവഴി കടന്നുപോകുന്നവര്‍ക്ക് ഗതാഗത തടസങ്ങളില്ലാതെ യാത്ര നടത്താം.

പാത പൂര്‍ണമായി തുറന്നാല്‍…

എക്‌സ്പ്രസ് വേ പൂര്‍ണമായി തുറക്കുന്നതോടെ ബെംഗളൂരുവിനും ചെന്നൈയ്ക്കും ഇടയിലുള്ള യാത്രാ സമയം ആറ് മണിക്കൂറില്‍ നിന്ന് മൂന്ന് മണിക്കൂറായി കുറയും. എന്‍എച്ച് 44, എന്‍എച്ച് 48 എന്നിവിടങ്ങളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനും ഈ പാത സഹായിക്കും. ഇതോടൊപ്പം ലോജിസ്റ്റിക് ചെലവുകള്‍ കുറച്ച് വ്യാപാരം കാര്യക്ഷമമായി നടത്താനും ഈ പാത വളരെ മികച്ചതായിരിക്കും.

Follow Us