AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Bengaluru Suburban Railway: ബെംഗളൂരുകാര്‍ക്ക് കഷ്ടകാലം! സബര്‍ബന്‍ പദ്ധതി എങ്ങുമെത്തിയില്ല, ഇനി കാത്തിരിക്കണോ?

Bengaluru Suburban Rail Dream Delayed Further What It Means for Commuters: സ്റ്റേഷന്‍ കെട്ടിടങ്ങള്‍ നിര്‍മിക്കാന്‍ പ്രത്യേക കരാറുകള്‍ നല്‍കിയിട്ടുണ്ടെന്നും നിര്‍മാണം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം, 46.2 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഹിലാലിഗെ-രാജാനുകുന്തെ ഇടനാഴിയുടെ നിര്‍മാണത്തില്‍ വലിയ പുരോഗതിയില്ല.

Bengaluru Suburban Railway: ബെംഗളൂരുകാര്‍ക്ക് കഷ്ടകാലം! സബര്‍ബന്‍ പദ്ധതി എങ്ങുമെത്തിയില്ല, ഇനി കാത്തിരിക്കണോ?
പ്രതീകാത്മക ചിത്രം Image Credit source: PTI
Shiji M K
Shiji M K | Edited By: Arun Nair | Updated On: 28 Apr 2026 | 10:52 AM

ബെംഗളൂരു: യാത്രക്കാരുടെ കാത്തിരിപ്പ് വിഫലം. ബെംഗളൂരു സബര്‍ബന്‍ റെയില്‍വേ പദ്ധതി അനിശ്ചിതത്വത്തില്‍ തുടരുന്നു. 2020ല്‍ തുടക്കം കുറിച്ച പദ്ധതി ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രതിസന്ധികളില്‍ വലയുകയാണ്. 148 കിലോമീറ്റര്‍ നീളത്തില്‍ ഒരുങ്ങുന്ന പാതയ്ക്കായുള്ള ഭൂമിയേറ്റെടുക്കുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ തര്‍ക്കം തുടരുന്നു.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത സംരംഭമായ റെയില്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്പ്‌മെന്റ് കമ്പനി ലിമിറ്റഡ് വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. എന്നാല്‍ നിര്‍മാണം പൂര്‍ണമായി ആരംഭിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. രണ്ട് പ്രധാന പാതകളായ ബയപ്പനഹള്ളി-രാജാനുകുന്തെ, ഹീലലിഗെ-രാജാനുകുന്തെ എന്നിവയുടെ നിര്‍മാണത്തെയാണ് ഭൂമിയേറ്റെടുക്കല്‍ സാരമായി ബാധിച്ചത്.

നല്‍കിയിരിക്കുന്ന വ്യവസ്ഥകള്‍ പ്രകാരം ഭൂമി ലഭ്യമല്ലെന്ന് ചൂണ്ടിക്കാട്ടി ലാര്‍സന്‍ ആന്‍ഡ് ട്യൂബ്രോ പദ്ധതിയ്ക്കായി ഏറ്റെടുത്ത കരാര്‍ 2025ല്‍ അവസാനിപ്പിച്ചിരുന്നു. പിന്നീട് ബയപ്പനഹള്ളി-ചിക്കബനവരെ പാതയുടെ നിര്‍മാണത്തിന് പുതിയ ടെന്‍ഡറുകള്‍ നല്‍കി. എന്നാല്‍ 25 കിലോമീറ്റര്‍ ബയപ്പനഹള്ളി-ചിക്കബനാവര ഇടനാഴിക്കുള്ള ഭൂമിയേറ്റെടുക്കല്‍ പൂര്‍ത്തിയായെന്നാണ് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ലോക്‌സഭയില്‍ പറഞ്ഞത്.

Also Read: Bengaluru Real Estate: 2 കോടിക്ക് ഒറ്റമുറി വീട്; ബെംഗളൂരുവില്‍ വിലക്കയറ്റം അതിരൂക്ഷം, കാരണം ടെക്കികള്‍

സ്റ്റേഷന്‍ കെട്ടിടങ്ങള്‍ നിര്‍മിക്കാന്‍ പ്രത്യേക കരാറുകള്‍ നല്‍കിയിട്ടുണ്ടെന്നും നിര്‍മാണം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം, 46.2 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഹിലാലിഗെ-രാജാനുകുന്തെ ഇടനാഴിയുടെ നിര്‍മാണത്തില്‍ വലിയ പുരോഗതിയില്ല. സ്വകാര്യ ഭൂമി ഏറ്റെടുക്കാത്തതും സംസ്ഥാന സര്‍ക്കാര്‍ ഭൂമി കൈമാറ്റം ചെയ്യുന്നതില്‍ വരുത്തുന്ന വീഴ്ചയുമാണ് ഇതിന് കാരണമെന്നും മന്ത്രി ആരോപിക്കുന്നു.

കെഎസ്ആര്‍ ബെംഗളൂരു സിറ്റി-ദേവനഹള്ളിയിലെ 41.4 കിലോമീറ്റര്‍ പാത, കെങ്കേരി-വൈറ്റ്ഫീല്‍ഡ് 35.5 കിലോമീറ്റര്‍ പാത എന്നിവയില്‍ അലൈന്‍മെന്റുകള്‍ അംഗീകരിക്കുകയും ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാകുകയും ചെയ്തു. എന്നാല്‍ പദ്ധതിയുടെ നിര്‍മാണം എന്നാകും പൂര്‍ത്തിയാകുക എന്ന കാര്യം വ്യക്തമല്ല. ഇതുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലും വലിയ ചർച്ച നടക്കുന്നുണ്ട്.

ജനങ്ങളുടെ പ്രതിഷേധ പോസ്റ്റ്

Follow Us