AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Bengaluru Real Estate: 2 കോടിക്ക് ഒറ്റമുറി വീട്; ബെംഗളൂരുവില്‍ വിലക്കയറ്റം അതിരൂക്ഷം, കാരണം ടെക്കികള്‍

Why Bengaluru Real Estate Prices Are Rising Rapidly: മൂന്ന് വര്‍ഷം മുമ്പ് വരെ 1.4 കോടിയ്ക്ക് ലഭിച്ചിരുന്നു ടു ബിഎച്ച്‌കെ അപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് ഇപ്പോള്‍ 2 കോടി നല്‍കണം. മോശം റോഡുകള്‍, ജലക്ഷാമം, കുറഞ്ഞ അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയുള്ള പ്രദേശങ്ങളിലും ഇതേവില തന്നെയാണ്. 2 കോടി കൊടുത്താലും എല്ലാ സൗകര്യങ്ങളോടും കൂടിയ വീടുകളുമല്ല കിട്ടുന്നതെന്നാണ് ബെംഗളൂരു നിവാസികള്‍ പറയുന്നത്.

Bengaluru Real Estate: 2 കോടിക്ക് ഒറ്റമുറി വീട്; ബെംഗളൂരുവില്‍ വിലക്കയറ്റം അതിരൂക്ഷം, കാരണം ടെക്കികള്‍
ബെംഗളൂരുImage Credit source: Satvik Shahapur/Moment/Getty Images
Shiji M K
Shiji M K | Published: 06 Apr 2026 | 06:40 AM

ജോലി തേടിയും മറ്റും ബെംഗളൂരുവിലേക്ക് എത്തുന്ന ആളുകളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. എന്നാല്‍ ഇത്രയേറെ ആളുകള്‍ നഗരത്തിലേക്ക് എത്തുമ്പോള്‍ അവര്‍ക്ക് താമസിക്കാന്‍ സുരക്ഷിതമായ ഇടങ്ങളും ലഭിക്കേണ്ടേ? എന്നാല്‍ അവിടെ വെല്ലുവിളിയാകുന്നത് കുതിച്ചുയരുന്ന വിലക്കയറ്റമാണ്. വാടകയ്ക്ക് ആയാലും സ്വന്തമായിട്ട് ആണെങ്കിലും ഒരു കുഞ്ഞുവീടോ അപ്പാര്‍ട്ട്‌മെന്റ് കിട്ടണമെങ്കില്‍ നിലവില്‍ ബെംഗളൂരുവില്‍ കോടികള്‍ നല്‍കണം.

മൂന്ന് വര്‍ഷം മുമ്പ് വരെ 1.4 കോടിയ്ക്ക് ലഭിച്ചിരുന്നു ടു ബിഎച്ച്‌കെ അപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് ഇപ്പോള്‍ 2 കോടി നല്‍കണം. മോശം റോഡുകള്‍, ജലക്ഷാമം, കുറഞ്ഞ അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയുള്ള പ്രദേശങ്ങളിലും ഇതേവില തന്നെയാണ്. 2 കോടി കൊടുത്താലും എല്ലാ സൗകര്യങ്ങളോടും കൂടിയ വീടുകളുമല്ല കിട്ടുന്നതെന്നാണ് ബെംഗളൂരു നിവാസികള്‍ പറയുന്നത്.

2 കോടി കൊടുത്ത് വാങ്ങിയ ഫ്‌ളാറ്റിന് ചോര്‍ച്ചയുണ്ടെന്നും വീട്ടിലുള്ള പ്രശ്‌നങ്ങള്‍ വലിയ തുക തന്നെ ചെലവഴിക്കേണ്ടതായി വരുന്നുണ്ടെന്നും ഉപയോക്താക്കള്‍ റെഡ്ഡിറ്റില്‍ കുറിച്ചു. ഹര്‍ലൂര്‍, ബെല്ലന്ദൂര്‍, ഭോഗനഹള്ളി, കടുബേസനഹള്ളി തുടങ്ങിയ ഉയര്‍ന്ന ഡിമാന്‍ഡുള്ള പ്രദേശങ്ങളിലെ ഔട്ടര്‍ റിങ് റോഡിന് (ഒആര്‍ആര്‍) സമീപം വീട് വാങ്ങിക്കുന്നവരെയാണ് വിലക്കയറ്റം രൂക്ഷമായി ബാധിക്കുന്നത്.

ഗേറ്റഡ് സൊസൈറ്റികളില്‍ ചില പ്രീമിയം ടു ബിഎച്ച്‌കെ വീടുകള്‍ 2.5 കോടിക്ക് വില്‍ക്കുന്നുണ്ടെന്നും എന്നാല്‍ ഇവയിലെല്ലാം അടിസ്ഥാന സൗകര്യങ്ങള്‍ കുറവാണെന്നും അഭിപ്രായങ്ങള്‍ ഉയരുന്നു. വീടിന്റെ വില മാത്രമല്ല, വാടകയും നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. 70,000 രൂപയ്ക്ക് മുകളിലാണ് ഒആര്‍ആര്‍ മേഖലയിലെ ഏറ്റവും കുറഞ്ഞ വീട്ടുവാടക.

Also Read: Bengaluru Train: ബെംഗളൂരുവിലേക്ക് പോകല്ലേ…ട്രെയിനുകള്‍ റദ്ദാക്കി, കടുത്ത നിയന്ത്രണം

കാരണക്കാര്‍ ഇവര്‍

ഒആര്‍ആറില്‍ ജോലിക്കെത്തുന്ന ടെക്കികളാണ് വിലക്കയറ്റത്തിന് കാരണമെന്നാണ് റെഡ്ഡിറ്റര്‍മാരുടെ അഭിപ്രായം. 30 വയസ് പ്രായമുള്ള ഇവര്‍ക്ക് പ്രതിവര്‍ഷം 70 ലക്ഷം രൂപയോളം സമ്പാദ്യമുണ്ടാകും. മാത്രമല്ല, അതിന്റെ പകുതിയോളം സ്‌റ്റോക്കും കൈവശമുണ്ടാകും. അവരുടെ പങ്കാളികള്‍ക്കും 30 മുതല്‍ 50 ലക്ഷം രൂപയോളം വരുമാനമുണ്ടാകാറുണ്ട്. രണ്ട് വര്‍ഷത്തിനുള്ളില്‍ 80 ലക്ഷം രൂപയോളം സമ്പാദിക്കാനും ഇക്കൂട്ടര്‍ക്ക് സാധിക്കുന്നു.

ആശ്രിതരുടെ എണ്ണം കുറവായ ഇവര്‍ക്ക് മാതാപിതാക്കളില്‍ നിന്നും സാമ്പത്തിക സഹായം ലഭിക്കും. മാത്രമല്ല, വീട്ടില്‍ പണം നല്‍കേണ്ടതായുമില്ല. അതിനാല്‍ തന്നെ ഇവര്‍ക്ക് വിലക്കയറ്റത്തെ മറികടന്ന് എന്തും വാങ്ങാനുള്ള ശേഷിയുണ്ടെന്നും റെഡ്ഡിറ്റ് ഉപയോക്താക്കള്‍.

Follow Us