AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Bengaluru RRTS: ഹൊ യാത്ര എന്തെളുപ്പം! ബെംഗളൂരുവില്‍ നിന്നും അഞ്ചിടങ്ങളിലേക്ക് RRTS സര്‍വീസ് വരുന്നു

Bengaluru to Get RRTS Connectivity to Five Cities; Check Routes and Details: മതിയായ ട്രെയിനുകളും ബസുകളും ഇല്ലാത്തതും മൂലം ദുരിതം അനുഭവിച്ചാണ് മിക്കവരുടെയും യാത്ര. സ്വകാര്യ വാഹനങ്ങള്‍ കൂടുതലായി നിരത്തിലിറങ്ങുന്നത് ഗതാഗതക്കുരിക്കിനും കാരണമാകുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാനായി പുതിയ ട്രെയിന്‍ സര്‍വീസ് ആരംഭിക്കാനൊരുങ്ങുകയാണ് കര്‍ണാടക സര്‍ക്കാര്‍.

Shiji M K
Shiji M K | Updated On: 14 Jun 2026 | 09:55 AM
ബെംഗളൂരുവിലേക്ക് നഗരത്തിന്റെ പുറത്തുനിന്ന് ധാരാളം ആളുകളാണ് ജോലി, വിദ്യാഭ്യാസം തുടങ്ങി വ്യത്യസ്ത ആവശ്യങ്ങള്‍ക്കായി പ്രതിദിനം യാത്ര ചെയ്യുന്നത്. എന്നാല്‍ മതിയായ ട്രെയിനുകളും ബസുകളും ഇല്ലാത്തതും മൂലം ദുരിതം അനുഭവിച്ചാണ് മിക്കവരുടെയും യാത്ര. സ്വകാര്യ വാഹനങ്ങള്‍ കൂടുതലായി നിരത്തിലിറങ്ങുന്നത് ഗതാഗതക്കുരിക്കിനും കാരണമാകുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാനായി പുതിയ ട്രെയിന്‍ സര്‍വീസ് ആരംഭിക്കാനൊരുങ്ങുകയാണ് കര്‍ണാടക സര്‍ക്കാര്‍. (Image Credit Source: Getty Images and PTI)

1 / 5
ബെംഗളൂരുവിനെ മൈസൂര്‍, കനകപുര, തുംകൂരു, കോലാര്‍ എന്നീ നഗരങ്ങളുമായി ബന്ധിപ്പിച്ച് റീജിയണല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റം (ആര്‍ആര്‍ടിഎസ്) ഇടനാഴികള്‍ നിര്‍മിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ഡികെ ശിവകുമാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 394 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള അഞ്ച് ആര്‍ആര്‍ടിഎസ് ലൈനുകള്‍ നിര്‍മിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനോട് അനുമതി തേടുന്നത്. ഈ പാതയുടെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ബെംഗളൂരുവിലേക്കുള്ള യാത്ര വളരെ എളുപ്പമാകും.

2 / 5
ബെംഗളൂരു-ബിദാലി-മൈസൂര്‍ പാതയ്ക്ക് 145 കിലോമീറ്റര്‍, ബെംഗളൂരു-ഹരഹള്ളി-കനകപുര 60 കിലോമീറ്റര്‍, ബെംഗളൂരു-നലമംഗല-തുംകൂരു 60 കിലോമീറ്റര്‍, ബെംഗളൂരു-കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവള-ചിക്കബെല്ലാപുര 64 കിലോമീറ്റര്‍, ബെംഗളൂരു-ഹോസ്‌കോട്ട്-കോലാര്‍ 65 കിലോമീറ്റര്‍ എന്നിങ്ങനെയാണ് നിശ്ചയിച്ചിരിക്കുന്നത്. പുതിയ പാതയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ബെംഗളൂരു സെന്‍ട്രലില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമാ. പിസി മോഹന്‍ തന്റെ എക്‌സ് അക്കൗണ്ടിലൂടെ പുറത്തുവിട്ടിട്ടുണ്ട്.

3 / 5
തുംകൂരു ഉള്‍പ്പെടെയുള്ള നഗരങ്ങളിലേക്ക് മെട്രോ സര്‍വീസുകള്‍ വ്യാപിപ്പിക്കാനുള്ള പദ്ധതി സംസ്ഥാന സര്‍ക്കാര്‍ ഉപേക്ഷിച്ചാല്‍ ആര്‍ആര്‍ടിഎസ് ഇടനാഴികള്‍ കൊണ്ടുവരാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നാണ് എംപി പറയുന്നത്. ഡല്‍ഹി-എന്‍സിആര്‍ മാതൃകയിലാണ് ബെംഗളൂരുവില്‍ ആര്‍ആര്‍ടിഎസ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. ഡല്‍ഹി-മീററ്റ് ആര്‍ആര്‍ടിഎസ് ഇടനാഴി ഇന്ത്യയിലെ ആദ്യത്തെ സെമി ഹൈ സ്പീഡ് റീജിയണല്‍ ട്രാന്‍സിറ്റ് ഇടനാഴിയാണിത്.

4 / 5
അതേസമയം, നമ്മ മെട്രോ സര്‍വീസ് ബെംഗളൂരുവില്‍ നിന്നും തുംകൂരുവിലേക്ക് നീട്ടുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. എന്നാല്‍ മെട്രോ നഗരത്തിനുള്ളില്‍ സര്‍വീസ് നടത്തേണ്ടതാണെന്നും തുംകൂരുവിലേക്ക് ആര്‍ആര്‍ടിഎസ് ട്രെയിനുകള്‍ മതിയെന്നുമാണ് വിദഗ്ധരുടെ പക്ഷം. എന്നാല്‍ വിഷയത്തില്‍ അന്തിമ തീരുമാനം സംസ്ഥാന സര്‍ക്കാരിന്റേതാണ്. മെട്രോയുടെ ഡിപിആര്‍ ബിഎംആര്‍സിഎല്‍ സംസ്ഥാന സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിച്ച്, മറുപടിയ്ക്കായി കാത്തിരിക്കുകയാണ്.

5 / 5
Follow Us